NEWS

രാഹുലിനും പ്രിയങ്കയ്ക്കും ഹത്രസിലേക്ക് പോകാന്‍ അനുമതി

ത്തര്‍പ്രദേശിലെ ഹത്രസിലെ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനായി പോയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും ഇപ്പോള്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഒപ്പം അഞ്ച് പേര്‍ക്ക് പോകാമെന്ന് യുപി പോലീസ് പറഞ്ഞു. പോലീസുമായി ചര്‍ച്ച തുടരുകയാണ്‌. നോയിഡ ടോള്‍ ഗേറ്റില്‍ വന്‍ പോലീസ് സന്നാഹമാണ്‌.

സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമാണു രാഹുലിന്റെ യാത്ര.അതേസമയം, ഹത്രസിലേക്ക് പോകാനിരുന്ന രാഹുല്‍ ഗാന്ധിയുടെ വഴി തടഞ്ഞിരുന്നു. ഹത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി നോയിഡ പാതയാണ് അടച്ചത്. ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഹത്രാസിലെ നിര്‍ഭയയുടെ കുടുംബത്തെ കാണാന്‍ വീണ്ടും ഡല്‍ഹിയില്‍ നിന്ന് തിരിക്കുന്നത്.

ആദ്യം ഹത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള സംഘത്തെയും ഉത്തര്‍പ്രദേശ് പോലീസ് കൈയ്യേറ്റം ചെയ്തിരുന്നു .പോലീസുകാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നിലത്ത് വീണു. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജും നടത്തിയിരുന്നു

രാഹുല്‍ ഗാന്ധി ഇന്ന് ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണും .അവരുടെ വിഷമങ്ങള്‍ കേള്‍ക്കാനും പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെടാനും ആണ് രാഹുല്‍ ഗാന്ധി ഇന്ന് ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നത് .ആ കുടുംബത്തെ ബിജെപി സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ് കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു .

Back to top button
error: