TRENDING

വീട്ടമ്മയെ മോശക്കാരിയാക്കി സ്വന്തമാക്കുക ,അതിനായി ഊമക്കത്തും വ്യാജ കഥകളും മോർഫ് ചെയ്ത നഗ്ന  ചിത്രങ്ങളും ,ഡോക്ടർ സുബുവും സീരിയൽ താരം ജാസ്മീർഖാനും അകത്താവുന്നതിങ്ങനെ  

സിനിമയെ വെല്ലുന്ന കഥയാണ് ഈ സംഭവത്തിന്റേത് .വീട്ടമ്മയെ മോശക്കാരിയാക്കി ചിത്രീകരിച്ച് സ്വന്തമാക്കാനായിരുന്നു ഡോക്ടർ സുബുവിന്റെ പദ്ധതി .ഇതിനായി സുഹൃത്തും സീരിയൽ താരവുമായ ജാസ്മീർഖാന്റെ സഹായം തേടി .പിന്നെയാണ് വീട്ടമ്മയെ തേജോവധം ചെയ്യാൻ ഇവർ പദ്ധതി ഒരുക്കിയത് .

ഡോക്ടർ സുബുവിന്റെ അടുത്ത ബന്ധുവാണ് വീട്ടമ്മ .ഇവരെ സ്വന്തമാക്കാൻ ആയിരുന്നു സുബുവിന്റെ പ്ലാൻ .അതിനായി സുഹൃത്തും സീരിയൽ നടനുമായ ജാസ്മീർഖാൻ സഹായം വാഗ്ദാനം ചെയ്തു .വീട്ടമ്മയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്നു പ്രചരിപ്പിക്കുക ആയിരുന്നു ആദ്യ ലക്‌ഷ്യം .

ഇതിന്റെ ഭാഗമായി വീട്ടമ്മയ്ക്ക് കാമുകൻ ഉണ്ടെന്നു ബന്ധുക്കൾക്കിടയിൽ വരുത്തി തീർക്കാൻ ഊമക്കത്തുകൾ അയക്കാൻ തുടങ്ങി .കൊട്ടിയം ഭാഗത്തുള്ള ഒരാൾ ആണ് കാമുകൻ എന്ന് വരുത്തി തീർക്കാൻ വർക്കല സ്വദേശി ആയ ഡോക്ടർ കൊട്ടിയത്ത് കൊണ്ട് കത്തുകൾ പോസ്റ്റ് ചെയ്തു .ഇത്തരത്തിൽ പന്ത്രണ്ടോളം കത്തുകൾ അയച്ചു .

ഇത് പോരാഞ്ഞ് പെൺകുട്ടിയുടെ മോർഫ് ചെയ്ത അശ്‌ളീല ചിത്രങ്ങൾ പെൺകുട്ടിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയച്ചു കൊടുത്തു .പെൺകുട്ടിയുടെ ഒരു ഫോട്ടോ ഡോക്ടർ സീരിയൽ താരത്തിന് നൽകുകയും സീരിയൽ താരം അത് തല വെട്ടിമാറ്റി മോർഫ് ചെയ്ത് നഗ്ന ശരീരത്തിന്റെ ചിത്രവുമായി ചേർത്ത് നൽകുകയുമായിരുന്നു .

കേസിൽ മൂന്നാമനായി പിടിക്കപ്പെട്ട നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് ജാസ്മീർഖാന്റെ സുഹൃത്താണ് .ഇയാളൊരു മൊബൈൽ കടയും ഫോട്ടോസ്റ്റാറ്റ് കടയും നടത്തുന്നുണ്ട് .ഫോട്ടോസ്റ്റാറ്റ് കടയിൽ  തിരിച്ചറിയൽ കാർഡ് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ചെന്ന വട്ടപ്പാറ സ്വദേശിയുടെ രേഖ വച്ച് ഇവർ ഒരു സിം എടുത്തു  . ആ സിമ്മിൽ നിന്നാണ് അശ്‌ളീല ചിത്രങ്ങൾ പെൺകുട്ടിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു നൽകിയത് .

യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും അകറ്റി രക്ഷകർത്താവിന്റെ വേഷം ചമഞ്ഞ് സ്വന്തമാക്കാൻ ആയിരുന്നു ഡോക്ടർ സുബുവിന്റെ പദ്ധതി .നിരന്തരം ഊമക്കത്തും അശ്‌ളീല ചിത്രങ്ങളും വരാൻ തുടങ്ങിയപ്പോൾ പോലീസിൽ പരാതി നല്കാൻ യുവതിയും കുടുംബവും തീരുമാനിക്കുക ആയിരുന്നു .

ഇതു പ്രകാരം പരാതി നല്കാൻ പെൺകുട്ടിയ്ക്ക് ഒപ്പം എത്തിയതും ഡോക്ടർ സുബു ആയിരുന്നു .പോലീസ് സ്റ്റേഷനിൽ കാര്യങ്ങൾക്ക് മുന്നിൽ നിന്നതും ഇയാൾ ആയിരുന്നു .എന്നാൽ പോലീസ് സിമ്മുടമയെ അന്വേഷിച്ച് ചെന്നപ്പോഴാണ് കള്ളി പൊളിഞ്ഞത് .വട്ടപ്പാറ സ്വദേശി താൻ നിരപരാധി ആണെന്ന് അറിയിച്ചു .അങ്ങിനെ ആ സിം ഏത് ഏജൻറ് വഴി ആണ് വിറ്റു പോയതെന്നു മൊബൈൽ കമ്പനിയുടെ സഹകരണത്തോടെ പോലീസ് കണ്ടെത്തി .അങ്ങിനെയാണ് അന്വേഷണം ശ്രീജിത്തിലേക്ക് എത്തുന്നത് .ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ ആണ് സുഹൃത്തും സീരിയൽ നടനുമായ ജാസ്മീർഖാന് വേണ്ടിയാണു താൻ ഇത് ചെയ്തെന്നു വെളിപ്പെടുത്തിയത്  .പിന്നാലെ സീരിയൽ താരത്തെ പോലീസ് പൊക്കി .അപ്പോഴാണ് കഥ വ്യക്തമാകുന്നത് .ഐ ടി ആക്റ്റ്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്.

വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ് സു​ബു. ഫോ​ര്‍​ട്ട് അ​സി. ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. പ്ര​താ​പ​ന്‍ നാ​യ​രു​ടെ മേൽനോട്ടത്തി​ല്‍ ഫോ​ര്‍​ട്ട് സി ​ഐ രാ​ഗേ​ഷ് എ​സ് ഐ​മാ​രാ​യ സ​ജു ഏ​ബ്ര​ഹാം, സെ​ല്‍​വി​സ്, സി​പി​ഒ​മാ​രാ​യ ബി​നു, സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker