സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹ മരണത്തിലെ സത്യം മറ നീക്കുന്നു ,വെളിപ്പെടുത്തലുമായി ഡോക്ടർ സുധീർ ഗുപ്ത

സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ .സുശാന്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയ എയിംസ് വിദഗ്ധ സംഘത്തിന്റെ തലവൻ സുധീർ ഗുപ്തയുടേതാണ് വെളിപ്പെടുത്തൽ .

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ ആണെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ .”സുശാന്തിന്റേത് ആത്മഹത്യ ആണ് ,കൊലപാതക സാധ്യത പൂർണമായും തള്ളിക്കളഞ്ഞു .”ഡോ സുധീർ ഗുപ്ത വ്യക്തമാക്കി .

സുശാന്ത് സിങ് രാജ്പുത്തിന്റെ പരിശോധനയ്ക്കായി സൂക്ഷിച്ച 20 % ശാരീരിക അവയവങ്ങളുടെ സാമ്പിൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം .സുശാന്തിന്റെ ലാപ്ടോപ്പും ക്യാമറയുമെല്ലാം ഫോറൻസിക് സംഘവും പരിശോധിച്ചു .

എയിംസ് വിദഗ്ധ സംഘത്തിന്റെ പരിശോധനാ ഫലം സെപ്തംബർ 29 നു സിബിഐയ്ക്ക് കൈമാറി .സാഹചര്യതെളിവുകളും ആത്മഹത്യാ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് റിപ്പോർട്ട് .

Leave a Reply

Your email address will not be published. Required fields are marked *