2017 ൽ സിബിഐ അന്വേഷണത്തിന് അനുമതി ഇപ്പോൾ എതിർപ്പ് ,ഇരട്ടത്താപ്പെന്ന് രമേശ് ചെന്നിത്തല
സർക്കാരിന് സിബിഐ അന്വേഷണത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചതിനെ കുറിച്ച് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ് .
ഫോറിന്‍ കോണ്‍ട്രിബ്യൂഷേന്‍ റഗുലേഷന്‍ ആക്ട് ലംഘനം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു .2017 ജൂണ്‍ 13-ന് ഇതിനുള്ള അനുമതി നല്‍കിയ ഉത്തരവ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു .സർക്കാരിന്റെ നടപടി അപഹാസ്യമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു .
യു എ ഇ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ ഫോൺ കിട്ടിയ മൂന്നു പേരെ കൂടി തന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായി രമേശ് ചെന്നിത്തല പറഞ്ഞു .അതിലൊന്ന് മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ എംപി രാജീവൻ ആണ് .നറുക്കെടുപ്പിൽ ഫോൺ ലഭിച്ചതിനെ അപരാധമായി കാണുന്നില്ല .കാരണം അദ്ദേഹം ചോദിച്ച് വാങ്ങിയതല്ല .തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തില്‍ ഒരു വാച്ച് കിട്ടി. അതും അപരാധമായി കാണുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു .