NEWS

24 മണിക്കൂറിനിടെ 86,821 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. രോഗവ്യാപനം രൂക്ഷമായതിനാല്‍ അതീവ ജാഗ്രതയിലാണ് എല്ലാ രാജ്യങ്ങളും. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,12,585 ആയി ഉയര്‍ന്നു.

1,181 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതോടെ ആകെ മരണം 98,678 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 9,40,705 പേര്‍ ചികിത്സയിലാണ്. ഇതുവരെ 52,73,202 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 13,84,446 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 6,93,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Back to top button
error: