NEWS

ഇനി ബസിലൂടെ ലണ്ടനിലേക്കും; യാത്ര ഇങ്ങനെ

യാത്ര ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. അതും റോഡ് മാര്‍ഗുളള ദീര്‍ഘദൂര യാത്ര. അത് ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കായാലോ…അടിപൊളിയായില്ലേ..

എന്നാല്‍ അങ്ങനെ ഒരു യാത്രയ്ക്കായി ഒരുങ്ങാന്‍ സമയമായി. ലണ്ടനിലേക്കുളള ആദ്യത്തെ ബസ് ഋഷികേശില്‍ നിന്ന് ജൂണ്‍ ആദ്യം പുറപ്പെടും.

ആദ്യയാത്രയില്‍ ഇരുപതുപേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ ജേതാവായ ലഭാന്‍ശു ശര്‍മയാണ് ഈ സ്വപ്നയാത്ര ഒരുക്കുന്നത്. ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായ ലഭാന്‍ശു ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഗെയിംസിലും ഇന്‍ഡോ നേപ്പാള്‍ ഇന്റര്‍നാഷണല്‍ റെസ്ലിംഗ് ടൂര്‍ണമെന്റിലും ഓരോ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ആളാണ്.

21000 കിലോമീറ്റര്‍ 20 രാജ്യങ്ങള്‍ പിന്നിട്ട് 75 ദിവസമാണ് യാത്ര. ലോകസമാധാനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2019ല്‍ ഡെറാഡൂണില്‍ നിന്ന് ലണ്ടന്‍ വരെ ഇരുവരും റോഡിലൂടെ യാത്ര ചെയ്തിരുന്നു.

ഒരു സീറ്റിന് 13.99 ലക്ഷം രൂപയാണ്. ലണ്ടനില്‍ നിന്ന് ഇന്ത്യിലേക്കുളള ഫ്‌ളൈറ്റ് ചിക്കറ്റ്, വിസ ഫീസ്, ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം, ഹോട്ടല്‍ താമസം,പ്രദേശിക ടൂറുകള്‍ എന്നിവയെല്ലാം ഈ നിരക്കില്‍ ഉള്‍പ്പെടുന്നു. യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന് https://www.rishikeshtolondon.com/ ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടാം.

ബസ് പോകുന്ന റൂട്ട് ഇങ്ങനെ

ആഴ്ച 1: ഋഷികേശ് മുതൽ ഇംഫാൽ വരെ

ആഴ്ച2: മ്യാൻമറിലേക്ക് തുടര്‍യാത്ര

ആഴ്ച 3: മ്യാൻമർ-തായ്‌ലൻഡില്‍ നിന്നും ലാവോസ്

ആഴ്ച 4: ചൈനയിലെ ചെംഗ്ഡുവിലേക്ക് തുടര്‍യാത്ര

ആഴ്ച 5: ചൈനയിലെ ഡൻ‌ഹുവാങിലേക്ക്

ആഴ്ച 6: ചൈനയിലെ കാഷ്ഗറിലേക്ക്

ആഴ്ച 7: കിർഗിസ്ഥാനിലെ ബിഷ്കെക്കിലേക്കും ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലേക്കും

ആഴ്ച 8: കസാക്കിസ്ഥാനിലെ ബെയ്‌നു, റഷ്യയിലെ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്ക്

ആഴ്ച 9: പോളണ്ടിലെ ലാത്വിയ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക്

ആഴ്ച 10: സ്വിറ്റ്സർലൻഡിലെ സൂറിച്ച്, ഫ്രാൻസിലെ പാരീസ്, യുകെയിലെ ലണ്ടൻ എന്നിവിടങ്ങളിലേക്ക്

ആഴ്ച 11: വെയിൽസ്, സ്കോട്ട്ലൻഡ്

Back to top button
error: