നിലമ്പൂർ പാട്ടുത്സവത്തിനു സിബി വയലിൽ കോടികൾ ഒഴുക്കിയത് ആര്യാടൻ ഷൗക്കത്ത് നഗരസഭാ ചെയർമാൻ ആയിരിക്കെ ,അറസ്റ്റിലായ സിബി ആര്യാടൻ ഷൗക്കത്തിനെ വലയ്ക്കുമ്പോൾ
ഉപരിപഠനത്തിനു വിദേശ നാടുകളിൽ സീറ്റ് തരപ്പെടുത്തിനല്കാമെന്നേറ്റ് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സിബി വയലിലുമായി ആര്യാടൻ ഷൗക്കത്തിനു അടുത്ത ബന്ധമെന്ന് ആക്ഷേപം .ഈ ബന്ധമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ കലാശിച്ചത് .
മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനും കോൺഗ്രസ് സാംസ്കാരിക സംഘടന സംസ്കാര സാഹിതിയുടെ സംസ്ഥാന അധ്യക്ഷനുമാണ് ആര്യാടൻ ഷൗക്കത്ത് .ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ നഗരസഭാ ചെയർമാൻ ആയിരുന്നപ്പോൾ നടത്തിയ പാട്ടുത്സവത്തിന്റെ മുഖ്യ സ്പോൺസർ സിബി വയലിൽ ആയിരുന്നു .
സിബി വയലിലിന്റെ ഉടമസ്ഥതയിൽ ഉള്ള മേരി മാതാ ട്രസ്റ്റ് ആണ് വിദ്യാർത്ഥികളെ ഉപരിപഠനത്തിനു വിദേശത്തേക്ക് കയറ്റി അയക്കാമെന്നു വാഗ്ദാനം ചെയ്തു വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയത് .ഈ ട്രസ്റ്റുമായി ആര്യാടൻ ഷൗക്കത്തിന് ബന്ധമുണ്ടോ എന്നാണ് ഇ ഡി പരിശോധിച്ചത് .
കഴിഞ്ഞ വര്ഷം നവംബറിലാണ് സിബി അറസ്റ്റിൽ ആകുന്നത് .അമേരിക്ക ,കാനഡ ,ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് .സിബിക്കെതിരെ നിലമ്പുർ സ്റ്റേഷനിൽ മാത്രം നിരവധി കേസുകൾ ഉണ്ട് .കേരളത്തിലെയും അയാൾ സംസ്ഥാനങ്ങളിലെയും മെഡിക്കൽ കോളേജുകളിൽ സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നും ഇയാൾക്കെതിരെ കേസ് ഉണ്ട് .
തിരുവമ്പാടി സ്വദേശിയായ സിബിയ്ക്ക് നിലമ്പൂരിൽ ആഡംബര വീടും ഓഫീസും ഉണ്ടായിരുന്നു .ആര്യാടൻ ഷൗക്കത്ത് നിർമ്മിക്കുന്ന പുതിയ സിനിമയ്ക്ക് പണം എവിടെ നിന്ന് ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ട് .