NEWS

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെയെന്ന് പോലീസ്, കോൺഗ്രസ്‌ ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെയെന്ന്‌ എഫ് ഐ ആർ. മുഖ്യപ്രതി സജീവൻ ഉൾപ്പെടെ 9 പേർ കസ്റ്റഡിയിൽ ആണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

തിരുവനന്തപുരം ജില്ലയിൽ രാത്രി വ്യാപകമായി കോൺഗ്രസ്‌ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. വെമ്പായം പഞ്ചായത്തിൽ ഇന്ന് യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Signature-ad

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പോലീസ് പറയുന്നു. ഡി വൈ എഫ് ഐ പ്രവർത്തകർ ആയ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു ആക്രമണം.

നേരത്തെ ഡി വൈ എഫ് ഐ പ്രവർത്തകനായ ഫൈസലിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ സജീവൻ,അൻസാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കസ്റ്റഡിയിൽ ഉള്ള സജീവ്, സനൽ, അജിത് എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആണ്.

Back to top button
error: