സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി -കോൺഗ്രസ് ആസൂത്രണമെന്നു കോടിയേരി

ലൈഫ് മിഷനിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐ എത്തിയത് സദുദ്ദേശപരമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .നേതൃയോഗങ്ങൾക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .

ലൈഫ് മിഷനിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം ആണ് .പാർട്ടിയുടെ പൂർണ പിന്തുണ സർക്കാരിന് ഉണ്ട് .ചട്ടങ്ങൾ പാലിക്കാതെയാണ് സിബിഐ അന്വേഷണം .ഇത് അസാധാരണം ആണ് .

സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ല .എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ ആണ് നീക്കമെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കോടിയേരി വ്യക്തമാക്കി .സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി-കോൺഗ്രസ് ആസൂത്രണം ഉണ്ടെന്നും കോടിയേരി ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *