LIFENEWS

ഞങ്ങൾക്കും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടേ ?യൂട്യൂബറെ വീട്ടിൽ കേറി കരി ഓയിൽ ഒഴിച്ചതിന്റെ കാരണങ്ങൾ ഭാഗ്യലക്ഷ്മി NewsThen- നോട് വിവരിക്കുന്നു -വീഡിയോ

യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വ്യക്തിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും ഉൾപ്പെടെയുള്ളവർ .തിരുവനന്തപുരം സ്വദേശി ഡോ വിജയൻ പി നായർക്കെതിരെ ആണ് കരി ഓയിൽ പ്രയോഗം .വിട്രിക്സ് സീൻസ് എന്ന ചാനലിലൂടെ ആണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നത് .

തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .ഇതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഭാഗ്യലക്ഷ്മി .

“കുറെ നാളായി നിരന്തരം ആക്രമിക്കുന്നു .യാതൊരു മാന്യതയുമില്ലാത്ത ഭാഷയിൽ ആണ് എന്നെ കുറിച്ച് തെറി പറയുന്നത്.എന്തിനാണ് എന്നെ കുറിച്ച് തെറി പറയുന്നത് എന്ന് മനസിലാകുന്നില്ല .അതുപോലെ തന്നെ മറ്റുപല സ്ത്രീകളെയും അവരുടെ പ്രായത്തെ പോലും പരിഗണിക്കാതെ .ആരെ കുറിച്ചും ആർക്കും എന്തും പറയാം.മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞാലും മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറഞ്ഞാലും വീട്ടിലിരിക്കുന്നവരെ കുറിച്ച് പറഞ്ഞാലും .ഒരു ശല്യം പോലും ഉണ്ടാക്കാത്ത സാധാരണ സ്ത്രീകളെ കുറിച്ചും ആർക്കും എന്തും പറയാം .ആർക്കുമെതിരെ നടപടി എടുക്കാൻ പറ്റില്ല .നമ്മുടെ സൈബർ നിയമം അത്ര ദുർബലം ആണെന്നാണ് പറയുന്നത് .ഇത് കുറെ നാൾ ആയി സഹിക്കുന്നു .മൂന്നു കൊല്ലം മുമ്പ് ഞാനും മകനും ഇരിക്കുന്നത് കണ്ടിട്ട് ഒരു അശ്ളീല ഒരുത്തൻ ഒരു പോസ്റ്റ് തന്നെ ഇട്ടു.അവനെതിരെ ഞാൻ ഒരു പരാതി കൊടുത്തിട്ട് വര്ഷം മൂന്നായി .യാതൊരു നടപടിയും ഉണ്ടായിട്ടില്ല അന്നവനെ വിളിച്ചു വരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു .അതാണ് അങ്ങേയറ്റത്തെ നിയമ നടപടി .എന്ത് ഭയമാണ് ആളുകൾക്ക് ഇവിടെ ഉള്ളത് .

കഴിഞ്ഞ കുറച്ചു ദിവസമായി ശാന്തിവിള ദിനേശ് എന്ന ഒരാൾ എന്നെ കുറിച്ച് മോശമായി പറഞ്ഞു ,എന്നെ കുറിച്ച് മാത്രമല്ല മലയാള സിനിമയിലുള്ള സകല മണ്മറഞ്ഞ് പോയ മഹാന്മാരെ കുറിച്ചും യാതൊരു നേരും നെറിവും ഇല്ലാത്ത കള്ളക്കഥകൾ ഇങ്ങനെ പ്രചരിപ്പിക്കുന്നു .അതിനെ ഇങ്ങനെ ആളുകൾ പ്രോത്സാഹിപ്പിക്കുന്നു .ആരും അയാൾക്കെതിരെ ഒന്നും ചെയ്യുന്നില്ല .ഞാൻ അയാൾക്കെതിരെ മുഖ്യമന്ത്രി ,ഡി ജി പി ,തുടങ്ങി എല്ലാവര്ക്കും പരാതി കൊടുത്തിട്ടുണ്ട് .ഒരാഴ്ചയായി .യാതൊരു നിയമനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല .ഇപ്പോഴിതാ വിജയ് പി നായർ എന്ന് പറയുന്ന ഒരാൾ കേരളത്തിലെ സകല ഫെമിനിസ്റ്റുകളും ഷഡ്ഢി ഇടാതെയാണ് നടക്കുന്നത് എന്നാണ് ടൈറ്റിൽ ആണ് കൊടുത്തിരിക്കുന്നത് .എന്തൊരു നീചമായ വാക്കുകൾ ആണ് സംസാരിക്കുന്നത് .അതിൽ കേരളത്തിലെ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സണെ കുറിച്ച് ,ആരെ കുറിച്ചാണ് പറയുന്നത് സുഗതകുമാരി അമ്മയെ കുറിച്ച് .സാത്വികയായി ജീവിക്കുന്ന ആ അമ്മയെ കുറിച്ചും പറയാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ച് പറഞ്ഞു .ആളുകളുടെ പേര് പറയാതെ ആണ് അവൻ പറയുന്നത് .ഇപ്പോൾ ചോദിക്കാൻ ചെന്നപ്പോൾ ഞാൻ നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ എന്നാണ് അവൻ പറയുന്നത് .പേര് പറഞ്ഞിട്ടില്ലെങ്കിൽ ?ഏത് പെണ്ണിനേയും ആർക്കും എന്തും പറയാം എന്നാണോ ?

നിയമം ശക്തമാണെങ്കിൽ ഇതൊക്കെ നടക്കുമോ ?ചെയ്യുന്നത് തെറ്റാണ് .ഞങ്ങൾക്കിവിടെ മനസമാധാനത്തോടെ കിടന്നു ഉറങ്ങണ്ടേ ?ഭക്ഷണം കഴിക്കണ്ട ?കുടുംബവുമായി ജീവിക്കണ്ടേ ?എന്താണിത് ?”ഭാഗ്യലക്ഷ്മിയുടെ രോഷം തീരുന്നില്ല .
വീഡിയോ കാണാൻ –

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: