LIFE

സഞ്ചാരത്തില്‍ നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദം എന്റേതല്ല- സന്തോഷ് ജോര്‍ജ് കുളങ്ങര

ടെലിവിഷന്‍ ചാനലില്‍ പ്രോഗ്രാമുകളില്‍ കണ്ണീര്‍ സീരിയലുകളും ഹാസ്യപരിപാടികളും കളം നിറഞ്ഞു നിന്ന കാലത്ത് മലയാളികള്‍ക്കിടയിലേക്ക് പു്ത്തന്‍ ആശയവുമായി കടന്നു വന്ന പരിപാടിയാണ് സഞ്ചാരം. സഞ്ചാരം പോലെ മലയാളി പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച മറ്റൊരു യാത്രാവിവരണ പരിപാടിയുണ്ടോ എന്നു തന്നെ സംശയമാണ്. സഞ്ചാരം പ്രോഗ്രാമിലൂടെ ഏവര്‍ക്കും സുപരിചിതനായ വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. സഞ്ചാരമെന്ന് പുതിയ ആശയത്തെ അത്രയും തീവ്രമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സന്തോഷ് ജോര്‍ജിന് കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഇപ്പോഴും സഞ്ചാരം മലയാളി ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നത്.

സഞ്ചാരത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് ഇപ്പോള്‍ സഞ്ചാരത്തിന് പി്ന്നിലെ രസകരമായ ഒരു കാര്യം പ്രേക്ഷകരോട് പങ്ക് വെച്ചത്. വര്‍ഷങ്ങളായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന സഞ്ചാരത്തിന് പിന്നില്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ചിലര്‍ കൂടിയുണ്ട്.

സഞ്ചാരത്തന് ശബ്ദം നല്‍കുന്നത് എന്റെ സഹപ്രവര്‍ത്തകനായ അനീഷ് പുന്നനാണ്. വര്‍ഷങ്ങളായി നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെയുടമ ഞാനല്ല. സഞ്ചാരത്തിന്റെ സാങ്കേതിക വശങ്ങളില്‍ ഒരുപാട് പരിശ്രമം ആവശ്യമുണ്ട്. ഒരു എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ 18 മുതല്‍ 24 മണിക്കൂര്‍ വരെ ആവശ്യമാണ്. ആദ്യകാലത്ത് സഞ്ചാരത്തിന് ശബ്ദം നല്‍കാനും മാത്രം എന്റെ ശബ്ദം മികച്ചതായിരുന്നില്ല. അങ്ങനെയാണ് അനീഷ് എന്റെയൊപ്പം ചേരുന്നത്. ഞാന്‍ ഷൂട്ട് ചെയ്ത വിഷ്വലില്‍ എന്താണ് വേണ്ടതെന്ന് ഞാന്‍ വിവരിച്ചു നല്‍കും, അത് കേട്ട് എന്റെ സഹപ്രവര്‍ത്തകനായ എ.യു.രതീഷ് കുമാര്‍ സ്‌ക്രിപ്്റ്റ് തയ്യാറാക്കും. പിന്നീട് ആ സ്‌ക്രിപ്റ്റിനനുസരിച്ച അനീഷ് ശബ്ദം നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സഞ്ചാരത്തിന്റെ ഒരു എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്-സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

Back to top button
error: