LIFE

ക്യാപ്റ്റന്‍ കൂളിന് വിടവാങ്ങല്‍ മത്സരമൊരുക്കി ബി.സി.സി.ഐ- പ്രധാനമന്ത്രി ഇടപെടേണ്ട

രാധകരെയും അധികൃതരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ ദിവസം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്റിനോട് പരാജയപ്പട്ട സെമി ഫൈനല്‍ തന്റെ കരിയറിലെ അവസാന മത്സരമാണെന്ന് ധോണി പ്രഖ്യാപിച്ചിരുന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ താന്‍ വിരമിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ധോണിയുടെ തീരുമാനത്തോടെ യോജിച്ചും വിയോജിച്ചു ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബി.സി.സി.ഐ രംഗത്തെത്തിയത്.

ലോക ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ പല മത്സരങ്ങളിലും മുന്നില്‍ നിന്നു കരുത്ത് പകര്‍ന്ന നായകന് അനുയോജ്യമായ വിടവാങ്ങല്‍ മത്സരം നടത്താന്‍ തയ്യാറെടുക്കുകയാണ് സംഘടന. ഇനിയറിയേണ്ടത് ധോണിയുടെ സമ്മതം മാത്രമാണ്. ബി.സി.സി.ഐ യുടെ വാഗ്ദാനം സ്വീകരിക്കാന്‍ ധോണി തയ്യാറാകുമോ എന്നറിയാനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

Signature-ad

അതിനിടയില്‍ ധോണി അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കണമെന്നും അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോധി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍ രംഗത്ത് വന്നിരുന്നു.മുന്‍ താരം മദ്ന്‍ലാല്‍, ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ തുടങ്ങിയ പ്രമുഖരും ധോണിക്ക് വിരമിക്കല്‍ മത്സരം ഒരുക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ധോണി ഇതിലും മികച്ചൊരു വിടവാങ്ങലിന് അര്‍ഹനാണെന്ന് ആരാധകര്‍ക്കിടയിലും ശക്തമായ ആവശ്യം ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ധോണിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുമെന്നും സംഘടനാ പ്രതിനിധി വ്യക്തമാക്കി.

നിലവില്‍ ഇന്ത്യന്‍ ടീമിനു മുന്നില്‍ രാജ്യന്താര പര്യടനങ്ങളില്ല. ഐ.പി.എല്ലിനു ശേഷം ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് നോക്കാം. ഇന്ത്യയ്ക്കായി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ധോണി, അദ്ദേഹം എല്ലാ വിധത്തിലും ബഹുമാനം അര്‍ഹിക്കുന്നു. ധോണി ബി.സി.സി.ഐ തീരുമാനത്തോട് സഹകരിച്ചില്ലെങ്കിലും അദ്ദേഹത്തിനായി വലിയൊരു യാത്രയപ്പ് ഒരുക്കാന്‍ ഞങ്ങള്‍ ഉറപ്പിച്ചു. ധോണിയോടുള്ള ആദരം പ്രകടിപ്പിക്കാന്‍ മറ്റൊരു വഴി ഏതുമാത്രമാണ്. -അദ്ദേഹം പറഞ്ഞു.

Back to top button
error: