NEWS
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കാസര്‍ഗോഡ് സ്വദേശി
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍ഗോഡ് കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി (75) ആണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. അതേസമയം ഭാര്യയും മക്കളുമുള്‍പ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 95 ആയി.