Kerala

    • ആലപ്പുഴയിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ; അന്വേഷണം

      ആലപ്പുഴ: പൂങ്കാവില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. പൂങ്കാവ് തോട്ടത്തില്‍ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. മിനിഞ്ഞാന്ന് വൈകിട്ട് മുതലാണ് ജോബിൻ ജോസഫിൻ്റെ താറാവുകള്‍ ചത്തു തുടങ്ങിയത്. ആദ്യം രണ്ട് താറാവുകള്‍ മയങ്ങി വീഴുകയായിരുന്നു. പിന്നാലെ ഇവ ചത്തു. തുടര്‍ന്ന് കൂടുതല്‍ താറാവുകള്‍ സമാന രീതിയില്‍ ചാവുകയായിരുന്നു. 65 താറാവുകളില്‍ 8 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഒരു വര്‍ഷം മുമ്ബ് ഹാച്ചറിയില്‍ വാങ്ങിയ താറാവുകള്‍ മുട്ടയിട്ടു തുടങ്ങിയപ്പോള്‍ മുതല്‍ ചില അയല്‍വാസികള്‍ എതിര്‍പ്പുമായി വന്നിരുന്നതായി ജോബി പറയുന്നു. ഇവരുടെ പരാതിയില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷിച്ചെങ്കിലും വൃത്തിഹീനമായ സാഹചര്യം ഇല്ലാത്തതിനാല്‍ ജോബിക്ക് താറാവ് വളര്‍ത്താൻ അനുമതിയും നല്‍കിയിരുന്നു. താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലായിരുന്നതായും അതുകൊണ്ട് വിഷമുള്ളിൽ ചെന്നതാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് സംശയിക്കുന്നതെന്ന് ജോബി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചത്ത താറാവുകളുടെ സാമ്പിളുകൾ മാഞ്ഞാടിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ജോബിൻ ആലപ്പുഴ നോർത്ത്…

      Read More »
    • വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു

      ചെങ്ങന്നൂർ: വിമാന യാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു.കടപ്ര പരുമല താഴ്ചയില്‍ വീട്ടില്‍ പത്രോസ് മത്തായി(53) ആണ് മരിച്ചത്.  ഉസ്ബെക്കിസ്ഥാനിൽ നിന്നും നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം. ഭാര്യ: അന്നമ്മ പത്രോസ്. മക്കള്‍: ആല്‍ബിൻപത്രോസ്, അലീന പത്രോസ്. സംസ്‌കാരം 29 വെള്ളിയാഴ്ച, രാവിലെ 11 നു പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

      Read More »
    • അയ്യനെ തൊഴുത് അവസാന ഭക്തനും;മണ്ഡലകാലത്തിന് പരിസമാപ്തി

      പത്തനംതിട്ട: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നടയടച്ചു. മലകയറിയെത്തിയ മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചശേഷം രാത്രി 10 മണിയോടെയാണ് നടയടച്ചത്.  മകരവിളക്ക് മഹോത്സവത്തിനായി ശനിയാഴ്ച വൈകിട്ടാണ് ഇനി നട തുറക്കുക. രാത്രി മലകയറാൻ തീർഥാടകർ ഇല്ലാത്തതിനാൽ ഹരിവരാസനം പാടി പത്ത് മണിയോടെ നടയച്ചു. വൈകിട്ട് 7 വരെയായിരുന്നു പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർഥാടകർക്ക് പ്രവേശനം. മല ചവിട്ടി എത്തിയ അവസാന ഭക്തനും ദർശനം ഉറപ്പുവരുത്തിയ ശേഷമാണ് നടയടച്ചത്. ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തിയിട്ടും ദർശനത്തിന് തടസമുണ്ടായില്ല. ഡിസംബർ 30ന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുക. ജനുവരി 15നാണ് മകരവിളക്ക്.

      Read More »
    • വയനാട് 14 കാരനായ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍

         മാനന്തവാടി: കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി ബാബു (38),  കോട്ടായില്‍ വീട്ടില്‍ കെ.ജെ ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സംഭവം അറിഞ്ഞയുടന്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചാണ് അഭിജിത്തിനു ഷോക്കേറ്റത്. ഇവിടെ ഇന്‍സുലേഷന്‍ പതിച്ചിരുന്നെങ്കിലും ഇത് പറിഞ്ഞു പോയതാണ് ഷോക്കേല്‍ക്കാനിടയായത്. പൊലീസിന്റെ  അന്വേഷണത്തില്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്കല്‍…

      Read More »
    • നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു, പ്രൊഫഷണല്‍ രംഗത്ത് ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍  പ്രശസ്തനായിരുന്നു

           നാടക കലാകാരൻ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായി കഴിഞ്ഞു വരികയായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്നാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാള പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍  പ്രസിദ്ധനായിരുന്നു. അവശനിലയിൽ ബെന്നിയെ രണ്ടാഴ്ച മുമ്പാണ് പരിചയക്കാര്‍ ഗാന്ധിഭവനിൽ എത്തിച്ചത്. റോബര്‍ട്ട് ഫെര്‍ണാണ്ടസ്- ജയിന്‍ ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവില്‍ ജനിച്ച ബെന്നി പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാര്‍മ്മോണിയവും പരിശീലിച്ചത്. തുടര്‍ന്ന് നിരവധി ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. വി സാംബശിവന്റെ കഥാപ്രസം സംഘത്തില്‍ ഹാര്‍മ്മോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി, എംഎസ് ബാബുരാജിന്റെ സഹായിയായി ചലച്ചിത്ര രംഗത്തും പ്രവര്‍ത്തിച്ചു. എം.ജി സോമന്‍, ബ്രഹ്‌മാനന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരള തീയേറ്റേഴ്‌സിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ്, കായംകുളം…

      Read More »
    • സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പുതുവത്സര സമ്മാനം നല്‍കി സാമൂഹ്യനീതി വകുപ്പ്; തുക അക്കൗണ്ടുകളിലേക്ക്

      തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പുതുവത്സര സമ്മാനം നല്‍കി സാമൂഹ്യനീതി വകുപ്പ്. 731 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തുക വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമായി ആകെ 731 വിദ്യാര്‍ഥികള്‍ക്കാണ് തുക നല്‍കിയിരിക്കുന്നത്. പൊതു വിഭാഗത്തില്‍ ബി ഗ്രേഡ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗ്രേഡ് നേടിയവര്‍ക്കും ബൗദ്ധിക…

      Read More »
    • പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല

      പത്തനംതിട്ട : പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടയ്ക്കുന്നതിനാലാണ് നിയന്ത്രണമേ‍ര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നുണ്ടായിരുന്നില്ല. രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് മാത്രമേ തുറക്കു. അതിനാൽ തീർത്ഥാടകരുടെ വരവും കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ടെന്ന പരാതി തുടക്കത്തിൽ കേട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല.

      Read More »
    • ക്രിസ്ത്യൻ ആഘോഷങ്ങളിൽനിന്ന് വിട്ടു നിൽക്കണമെന്ന് പറയാൻ അയാൾക്ക് എന്തവകാശം? മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണം; സമസ്ത നേതാവിനെതിരേ മന്ത്രി വി. അബ്ദുറഹ്മാൻ

      തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശം എന്ന് മന്ത്രി ചോദിച്ചു. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവന തെറ്റാണ്. ഇതിനുമുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവന തുടർന്നാൽ നടപടിയെടുക്കുമെന്നും ഏതു വിഭാഗങ്ങൾ ഇത് ചെയ്താലും നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി.

      Read More »
    • ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്ന് ദേവസ്വം പ്രസിഡന്‍റ്; കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലെന്ന്, പുതിയ കണക്കുമായി ദേവസ്വം

      പത്തനംതിട്ട: ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കിയത്. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു. ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളും തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പങ്കുവച്ചു. സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ 187251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം…

      Read More »
    • ബാധ്യതയാകുമെന്ന് കരുതി മകളെ കൊന്ന് പുഴയിലെറിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവ്

        കേരളത്തെ നടുക്കിയ വൈഗ കൊലക്കേസിൽ പിതാവ് സനു മോഹനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. എറണാകുളം പോക്സ് കോടതി ജ‍ഡ്ജ് കെ. സോമനാണ് വിധി പുറപ്പെടുവിച്ചത്. 13 വയസ്സുകാരിയായ മകൾ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാർപുഴയിൽ മൃതദേഹം ഉപേക്ഷിച്ചു എന്നാണ് കേസ്. പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. മുട്ടാർപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത് 2021 മാർച്ച് 22 നാണ്. തലേദിവസം രാത്രി സനു മോഹൻ ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് അവിടെ നിന്നിറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേദിവസം പെൺകുട്ടിയുടെ മൃതദേഹം മുട്ടാർപ്പുഴയിൽ കണ്ടെത്തുകയായിരുന്നു. പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന്…

      Read More »
    Back to top button
    error: