KeralaNEWS

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു

ചെങ്ങന്നൂർ: വിമാന യാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു.കടപ്ര പരുമല താഴ്ചയില്‍ വീട്ടില്‍ പത്രോസ് മത്തായി(53) ആണ് മരിച്ചത്.

 ഉസ്ബെക്കിസ്ഥാനിൽ നിന്നും നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം.

ഭാര്യ: അന്നമ്മ പത്രോസ്. മക്കള്‍: ആല്‍ബിൻപത്രോസ്, അലീന പത്രോസ്.

സംസ്‌കാരം 29 വെള്ളിയാഴ്ച, രാവിലെ 11 നു പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

Back to top button
error: