-
Breaking News
പ്രവചനങ്ങളെ തിരുത്തി സ്വർണ്ണവില ; യുദ്ധ പശ്ചാത്തലത്തിൽ കുതിക്കുമെന്ന് കരുതിയെങ്കിലും കുറഞ്ഞു; നിലവിൽ വില 1,24,680 രൂപ
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കുറവാണ് 22 കാരറ്റ് സ്വർണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,800 രൂപ. പവന് 1,02,400 രൂപ. 14 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 9,970 രൂപ. പവന് 79,760 രൂപ. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,425 രൂപയും പവന് 51,400 രൂപയുമാണ് ഇന്നത്തെ വില. ജിഎസ്‌ടിയും പണിക്കൂലിയും ഉൾപ്പെടുത്തുമ്പോൾ സ്വർണാഭരണ ശാലകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോഴുള്ള വിലനിലവാരത്തിൽ മാറ്റമുണ്ടാകും. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 1 ഗ്രാം വെള്ളിക്ക്…
Read More » -
Breaking News
‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി
പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എറിക് ‘എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകർന്ന് ആനന്ദ് ശ്രീരാജ് ആലപിച്ച ‘ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും….‘ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരാണ് എറികിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ…
Read More » -
Breaking News
ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ഏതെങ്കിലുമൊരു കപ്പൽ ശ്രമിച്ചാൽ ഞങ്ങളുടെ ഹീറോകൾ അവരെ നിലംപരിശാക്കും!! ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ട് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല, വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും- ഇറാൻ!! ക്രൂഡ്ഓയിൽ വില കുതിക്കുന്നു
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായും ഇനി ഒരു കപ്പൽ പോലും അതിലൂടെ പോകാൻ അനുവദിക്കില്ലെന്നും ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക സേനയിലെയും ഹീറോകൾ അവരെ നിലംപരിശാക്കും’ എന്നാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരിയുടെ വാക്കുകൾ. അതുപോലെ ഇറാനിൽനിന്നും ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജബാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങൾ ഓയിൽ പൈപ്പ് ലൈനുകളെയും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ട് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും. ഈ മേഖലയിലെ എണ്ണയെ മാത്രം ആശ്രയിച്ച് ശതകോടിക്കണക്കിന് ഡോളറിൻറെ കടം അമേരിക്കയ്ക്കുണ്ട്. എന്നാൽ ഒരു തുള്ളി എണ്ണ അവരിലേക്ക് ഇനി എത്തില്ല’…
Read More » -
Breaking News
‘മുഖ്യമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ‘…പിണറായി വിജയനു വേണ്ടി പൊങ്കാലയർപ്പിച്ച് ശോഭ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടിയാണ് ഇത്തവണത്തെ പൊങ്കാലയർപ്പിക്കുന്നതെന്ന് ശോഭ ജോർജ്. ‘ഒരേയൊരു ആഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂർണ ആരോഗ്യം നൽകട്ടെ, ഇപ്പോഴും അദ്ദേഹം ആരോഗ്യവാനാണ് കൂടുതൽ ആരോഗ്യവാനായി ഈ കേരളത്തെ നയിക്കണം‘ ശോഭ ജോർജ് പറഞ്ഞു. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.
Read More » -
Breaking News
സോഷ്യൽ മീഡിയയിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ്
കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് ഇയാൾക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റിട്ടു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് അവശ്യപ്പെട്ടു. അതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ…
Read More » -
Breaking News
ഖമേനിയെ വധിച്ചത് വർഷങ്ങളായുള്ള ആസൂത്രിത തന്ത്രങ്ങളിലൂടെ; ട്രാഫിക് ക്യാമറ സംവിധാനം ഹാക്ക് ചെയ്തു , സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളും ചോർത്തി
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ ഇസ്രയേൽ വധിച്ചത് നീണ്ട വർഷങ്ങളായുള്ള ആസൂത്രിത നീക്കങ്ങളിലൂടെ. ഇറാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഹാക്ക് ചെയ്ത് ഖമനേയിയുടെയും സംഘത്തിന്റെയും നീക്കങ്ങൾ വർഷങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുകയും ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളോളം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫൂട്ടേജ് എൻക്രിപ്റ്റ് ചെയ്യുകയും ടെൽ അവീവിലും ദക്ഷിണ ഇസ്രയേലിലുമുള്ള സെർവറുകളിലേക്ക് കൈമാറുകയും ചെയ്തു. നിലവിലുള്ളതും മുൻകാലത്തും സേവനമനുഷ്ഠിച്ചതുമായ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ പാസ്ചർ സ്ട്രീറ്റിന് സമീപമുള്ള കോമ്പൗണ്ടിലെ ഒരു ക്യാമറയിലെ ദൃശ്യം നിർണായകമായി. ഖമനേയിയുടെ സുരക്ഷാ ജീവനക്കാർ അവരുടെ സ്വകാര്യ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ ഈ ക്യാമറ സഹായകരമായി. യുഎസ്, ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഖമനേയിയുടെ ദൈനംദിന ദിനചര്യകളെക്കുറിച്ച് വിശദമായി പഠിച്ചു. അദ്ദേഹം എവിടെ താമസിക്കുന്നു,…
Read More » -
Breaking News
‘ഞങ്ങൾ അവരെ തകർക്കുകയാണ്, കനത്ത ആക്രമണം വരാനിരിക്കുന്നേയുള്ളൂ’- ട്രംപ്; ‘ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു’ നെതന്യാഹു
വാഷിങ്ടൺ/ടെൽ അവീവ്: ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഞങ്ങൾ അവരെ തകർക്കുകയാണെന്നും ആ നീക്കങ്ങൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. ‘എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു’ ട്രംപ് പറഞ്ഞു.യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അധികാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ് മറുപടി നൽകി. നാലാഴ്ച എടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ ഷെ ഡ്യൂൾ ചെയ്തതിനേക്കാൾ അല്പം മുന്നിലാണ് ഇപ്പോൾ കാര്യങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് സൂചന നൽകി. ‘ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല. വലിയൊരു തരംഗം ഇതുവരെ വന്നിട്ടില്ല. വലിയ ആക്രമണം ഉടൻ വരുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം,യുദ്ധം അധികാൾ നീണ്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു.…
Read More » -
Breaking News
തുടരെത്തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയിട്ടും അറബ് രാജ്യങ്ങള്‍ പ്രതികരിക്കാത്തത് എന്ത്? സംയമനമോ അതോ മതമോ? ഇസ്രയേല്‍ പക്ഷത്താകുമെന്ന ഭയമോ? റുഹുള്ള ഖൊമേനി മുതല്‍ ഗാസവരെ; ജിസിസിയുടെ ധാര്‍മിക പ്രതിസന്ധി
കുവൈത്ത്: പശ്ചിമേഷ്യ എക്കാലത്തും അസ്ഥിരമായി നിലനിന്നപ്പോഴും മൂന്നു പതിറ്റാണ്ടായി ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സ്ഥിരതയുള്ള പ്രതിച്ഛായ കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളില്‍ മാത്രമല്ല, ദുബായിലെയും അബുദാബിയിലെയും ആഡംബര ഹോട്ടലുകളിലും ജനവാസ മേഖലകളിലും പതിച്ചതോടെ മേഖലയെക്കുറിച്ചുള്ള ആ ധാരണ മാറി. വ്യവസായ കേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ഇറാന്‍ ആക്രമിച്ചിട്ടും, മിക്കവാറും എല്ലാ അറബ് രാഷ്ട്രങ്ങളും ഇതുവരെ സംയമനം പാലിക്കുകയും ഏറ്റുമുട്ടല്‍ ഒഴിവാക്കുകയുമാണ് ചെയ്തത്. സംയമനമോ മതമോ? ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ഖമേനി ഇറാന്റെ രാഷ്ട്രത്തലവന്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ നേതാവ് കൂടിയായിരുന്നു. മുസ്ലീം ഉമ്മത്തിന്റെ (Muslim Ummah) ഭാഗമായ ഒരു രാജ്യത്തിനെതിരെ അവര്‍ തിരിച്ചടിച്ചാല്‍, അത് വലിയ ഇസ്ലാമിക സമൂഹത്തിനെതിരായ പ്രവര്‍ത്തനമായും ഇസ്രായേലിനൊപ്പം നില്‍ക്കുന്നതായും വിലയിരുത്താന്‍ ഇടയാക്കും. അതും…
Read More »

