-
NEWS
ഭർത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടി, ജോലി കഴിഞ്ഞു സ്കൂട്ടിയിൽ വരികയായിരുന്ന ഭാര്യയെ ബൈക്കിന് ഇടിച്ചുവീഴ്ത്തി, കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് കുത്തിയത് 19 തവണ, കരളും വൃക്കയുംവരെ മുറിഞ്ഞയിൽ!! ഭർത്താവിന് ഇരട്ട ജീവപര്യന്തം
ആലപ്പുഴ: അവിഹിതം പിടികൂടിയ കലിയിൽ നടത്തിയ അരും കൊലയിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം. ചേർത്തല പള്ളിപ്പുറം അമ്പിളി വധക്കേസിലാണ് ഭർത്താവ് രാജേഷ്കുമാറിനെ (രാജൻ-46) അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊലപാതകത്തിനും പിടിച്ചുപറിക്കുമാണ് ശിക്ഷ. 2024 മെയ് 18ന് വൈകിട്ട് ആറ് മണിക്ക് പള്ളിപ്പുറം-ചേർത്തല റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് പളളിപ്പുറം പുത്തൻ കോനാട്ട് വീട്ടിൽ അമ്പിളിയെയാണ് ഭർത്താവ് രാജേഷ്കുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കളക്ഷൻ ബാഗും തട്ടിയെടുത്താണ് പ്രതി കടന്നുകളഞ്ഞത്. അതേസമയം ഭർത്താവിന്റെ അവിഹിതബന്ധം അമ്പിളി ചോദ്യം ചെയ്തതിലുളള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഹമ്മ സ്വദേശിയായ വീട്ടമ്മയുമായി രാജേഷ്കുമാറിന് അടുപ്പമുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് ഇവർക്കിടയിലെ ചാറ്റിങ്ങിനെ ചൊല്ലി തർക്കമുണ്ടായപ്പോൾ രാജേഷ്കുമാർ ഭാര്യ അമ്പിളിയേയും മകൾ…
Read More » -
Breaking News
ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം!! ഭാര്യാ സഹോദരീ ഭർത്താവുമായി സ്വത്തിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ആയുധംകൊണ്ട് ആക്രമണം, തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമയെന്ന് സൂചന, പിതാവ് പോലീസ് കസ്റ്റഡിയിൽ
കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ ദാരുണമായി കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല (18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇന്നു വൈകുന്നേരം ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയുമായിരുന്നു. അതേസമയം പ്രതിയായ ഉമ്മർ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
Read More » -
Breaking News
കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരും- റെയിൽവേ മന്ത്രി, എപ്പോൾ?… മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തത നൽകാതെ മന്ത്രി!! റെയിൽവേ വിഹിതത്തിൽ കേരളത്തിന് ബജറ്റിൽ പ്രഖ്യാപിച്ചത്, 3795 കോടി രൂപ, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ മുഖ്യമന്ത്രിക്ക് കത്തുനൽകും- അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ റെയിൽവേ മന്ത്രി അവകാശപ്പെട്ടു. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോ മാൻ ശ്രീധരൻ മുന്നോട്ട് പോകുന്നുണ്ടെന്നു റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൻറെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. അതുപോലെ കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം…
Read More » -
Breaking News
അയോഗ്യത റദ്ദാക്കപ്പെടില്ല!! തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു, കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും… മരവിപ്പിച്ചത് അന്തിമ വിധി വരും വരെ
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം അതേസമയം കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും. ആന്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് നടപടി. നേരത്തെ മൂന്ന് വർഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. തന്റെ വാദങ്ങൾ പൂർണമായും കേൾക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജു കോടതിയിൽ ഉയർത്തിയ വാദം. ആദ്യഘട്ടത്തിൽ മൂന്ന് പേരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. ആ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്. അതേസമയം ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല.…
Read More » -
Breaking News
കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസംഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ
ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അമിത്ഷായുമടക്കമുള്ള ഭരണപക്ഷാംഗങ്ങൾ രംഗത്തെത്തി. പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ബഹളത്തിലേക്കു വഴിമാറി 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ലഡാക്ക് സംഘർഷത്തെക്കുറിച്ച് മുൻ കരസേന മേധാവി എം.എം. നരവനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽഗാന്ധി തിങ്കളാഴ്ച സഭയിൽ പരാമർശിച്ചത്. ഈ പുസ്തകത്തെക്കുറിച്ച് ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽഗാന്ധി പ്രസംഗം ആരംഭിച്ചത്. ലേഖനത്തിൽ പറയുന്നതിങ്ങനെ- സംഘർഷവേളയിൽ കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി. അവിടെനിന്ന് ഇന്ത്യൻ സൈന്യത്തെ തുരത്താനായി ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയ ഘട്ടത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാൻ രാഷ്ട്രീയനേതൃത്വത്തെ സമീപിച്ചപ, എന്നാൽ, അന്ന് രാത്രി പ്രതിരോധമന്ത്രിയെ വിളിച്ചിട്ട് ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല… എന്ന്…
Read More » -
Breaking News
പോയതിനേക്കാൾ വേഗത്തിൽ പൊന്നിന് പടിയിറക്കം!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിലും താഴേക്കെത്തുമെന്ന് വിദഗ്ദർ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ടുതവണയായി 9,840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. രാവിലെ പവന് 6,640 രൂപയും ഉച്ചയ്ക്ക് 3,200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇതോടെ സ്വർണവില ഒരു ലക്ഷത്തിനും താഴേക്കു പോകുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം പവന് 88,680 രൂപയായി, 14 കാരറ്റ് സ്വർണം പവന് 69,080 രൂപയിലും 9 കാരറ്റ് സ്വർണം പവന് 44,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ പവൻ വില 6,640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച വില 1,31,000 രൂപ മുകളിൽ ആയിരുന്നു. അതേസമയം, രാജ്യാന്തര വില 432 ഡോളർ കൂപ്പുകുത്തി 4,459 എന്ന നിലയിലാണ് ഇന്ന് എത്തിനിൽക്കുന്നത്. രാവിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തരവില 4,650 കേരളത്തിൽ മുകളിൽ ആയിരുന്നു. രാജ്യാന്തര വില…
Read More » -
Breaking News
‘Any clue sir’…അരിച്ചുപെറുക്കി നോക്കീട്ടും കണ്ടില്ല അതാ… കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ? കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന 8 പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്, അത് പിന്നീട് വിശദീകരിക്കാം!! സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്, ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്നും അത് പിന്നീട് വിശദീകരിക്കാമെന്നും രാജീവ് പറഞ്ഞു. കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയം നിർത്തണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡാണ് മുമ്പോട്ടു വെക്കേണ്ടത്. കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും…
Read More » -
Breaking News
ബലൂചിസ്ഥാനിൽ ആക്രമണം നടത്തിയത് 24 കാരി ആസിഫയും മറ്റൊരു യുവതിയും, ഐഎസ്ഐ ആസ്ഥാനം ആക്രമിച്ചത് ആസിഫ… വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ!! വിഘടനവാദികൾ ചാവേറാകാൻ നോട്ടമിടുന്നത് സാധാരണക്കാരെയും താഴ്ന്ന വരുമാനക്കാരെയുമെന്ന് ഖ്വാജ ആസിഫ്, 40 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ഇവർ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 21ാം വയസിൽ ബിഎൽഎയിൽ ചേർന്ന ഇവർ സ്വന്തം താത്പര്യത്തിൽ ആണ് ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നുഷ്കിയിലെ ഐഎസ്ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമതെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഹെറോഫ് 2 ” എന്ന പേരിൽ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന…
Read More » -
Breaking News
റഫാ അതിര്‍ത്തി തുറന്നു; ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയെന്ത്? ഹമാസ് ആയുധം താഴെവച്ചില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; മരുമകന്റെ ‘ന്യൂ ഗാസ’ പദ്ധതിയില്‍ കെട്ടിടങ്ങള്‍ മാത്രം; എങ്ങനെ ജീവിക്കുമെന്ന് പലസ്തീനികള്‍; പശ്ചിമേഷ്യ വീണ്ടും ചര്‍ച്ചയില്‍
ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറന്നതോടെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. ഹമാസ് നിരായുധീകരിക്കപ്പെടുമോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ട്രംപിനു മുന്നില്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങളും ഇസ്രയേലിന്റെ തിരിച്ചടിയും ഗാസയെ ഇപ്പോഴും കൊലക്കളമാക്കുന്നു. ഹമാസ് നിരായുധീകരിക്കാന്‍ വിസമ്മതിച്ചാല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പദ്ധതിയുടെ പശ്ചാത്തലവും പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള പ്രധാന വിഷയങ്ങളും എന്തൊക്കെയാണ്? എന്താണ് ഗാസയ്ക്കായുള്ള ട്രംപിന്റെ പദ്ധതി? സെപ്റ്റംബറില്‍, ട്രംപ് ഒരു പ്രാഥമിക വെടിനിര്‍ത്തലിനായുള്ള 20 ഇന പദ്ധതിയും തുടര്‍ന്ന് വിപുലമായ പരിഹാരത്തിലേക്കുള്ള നടപടികളും രൂപരേഖയായി അവതരിപ്പിച്ചു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നും ഗാസയില്‍ ഭരണപരമായ പങ്കൊന്നും വഹിക്കരുതെന്നും, ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്നും, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ പ്രദേശത്തിന്റെ വിപുലമായ പുനര്‍നിര്‍മ്മാണം നടത്തണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ എല്ലാ കാര്യങ്ങളിലും ഇരുപക്ഷവും ഇതുവരെ പൂര്‍ണമായി യോജിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇതിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഒക്ടോബര്‍ 9-ന് ഇസ്രായേലും ഹമാസും പദ്ധതിയുടെ ആദ്യ…
Read More »
