• Kerala

  മഹാരാജാസ് കോളജ് മാർ‍ക് ലിസ്റ്റ് വിവാദം: ഗൂഢാലോചന കുറ്റം ആരോപിച്ച് മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്; വിചിത്ര നടപടിയുമായി പോലീസ്, അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതി

  കൊച്ചി: മഹാരാജാസ് കോളേജ് മാർ‍ക് ലിസ്റ്റ് വിവാദത്തിൽ പൊലീസിന്റെ വിചിത്ര നടപടി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി. അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി ഇന്നെടുത്തിരുന്നു.

  Read More »
 • Kerala

  ക്ഷേത്ര മുറ്റത്ത് നിന്ന  ആല്‍മരം ഒടിഞ്ഞ് വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

  കൊച്ചി: ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്ബാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്ബില്‍ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മരത്തിന്റെ കൊമ്ബ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  Read More »
 • Kerala

  തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയിൽ ബസ് ബൈക്കിലിടിച്ച് മൂന്നു മരണം

  തിരുവനന്തപുരം – നാഗര്‍കോവില്‍ ദേശീയപാതയില്‍ തമിഴ്നാട് ട്രാൻസ്പോര്‍ട്ട് ബസ് ബൈക്കുമായി ഇടിച്ച സംഭവത്തില്‍ ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മെതുക്കുമല്‍ സ്വദേശി കുട്ടപ്പന്റെ മകൻ അരുള്‍രാജ് (30), ഭാര്യ സുബിജ (27), മകള്‍ അശ്വന്തിക (3) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.   അരുള്‍രാജും കുടുംബവും കുഴിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്ബോള്‍ കല്ലുക്കട്ടിയില്‍ വച്ച്‌ തിരുവനന്തപുരത്തില്‍ നിന്ന് നാഗര്‍കോവിലിലേക്ക് വന്ന ബസ് അരുള്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.ബൈക്കില്‍ നിന്ന് തെറിച്ചുവീണ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

  Read More »
 • Kerala

  അതിരപ്പിള്ളിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

  എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ന്റെ മൃതദേഹം ലഭിച്ചു. അതിരപ്പിള്ളി അരൂർമുഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് വന്ന അശോക് കുളിക്കാനിറങ്ങിയതായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. അശോകിനെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയായിരുന്നു. സൂലൂർ സ്വദേശി അശോകും കുടുംബവും അതിരപ്പിള്ളിയിൽ ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക് മുങ്ങി പോവുകയായിരുന്നു.

  Read More »
 • LIFE

  നാൽപ്പതു കോടി മുതൽ മുടക്കൽ ലാൽ ജൂനിയറിന്റെ ടൊവിനൊ ചിത്രം ‘നടികര്‍ തിലകം’ ചിത്രീകരണം ആരംഭിക്കുന്നു

  ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികർ തിലകം’. ലാൽ ജൂനിയറാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം. ‘ നടികർ തിലകം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണെന്നാണ് റിപ്പോർട്ട്. വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ‘നടികർ തിലക’ ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് ‘നടികർ തിലക’ത്തിന് വേണ്ടി വരുന്നത്. സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികർ തിലകം’. വീണാ നന്ദകുമാർ, ധ്യാൻ ശ്രീനിവാസൻ അനൂപ് മേനോൻ ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം)…

  Read More »
 • Kerala

  ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതോടെ അവളെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി പങ്കാളി സുമയ്യ ഷെറിന്‍

  കൊച്ചി: തന്റെ പങ്കാളിയെ കുടുംബം തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കിയ ലെസ്ബിയന്‍ ദമ്പതികളാണ് സുമയ്യ ഷെറിനും ഹഫീഫയും. എന്നാല്‍, പങ്കാളി ഹഫീഫയെ അവളുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് യുവതി ആരോപിക്കുന്നത്. വീട്ടുകാര്‍ തന്റെയടുത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പങ്കാളിക്കായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് സുമയ്യ. പ്ലസ് ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു. ഇത് പിന്നീട് പ്രണയം ആയി മാറുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ…

  Read More »
 • Kerala

  ഒന്നര മണിക്കൂര്‍ പരിശോധനയില്‍ ‘ഒന്നും കിട്ടിയില്ല’; വിദ്യ എവിടെയെന്ന് സൂചനയില്ലെന്ന് പോലീസ്

  കാസര്‍കോട്: മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധന അവസാനിച്ചു. ഒന്നര മണിക്കൂറോളം തെരച്ചില്‍ നീണ്ടുനിന്നു. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്ന് അഗളി പോലീസ് വ്യക്തമാക്കി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും അഗളി സിഐ: കെ സലീം പറഞ്ഞു. പൂട്ടിയിട്ടിരുന്ന വീട് പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ബന്ധുവെത്തി തുറന്നു നല്‍കുകയായിരുന്നു. പരിശോധന അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടില്‍ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിദ്യ അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജ രേഖകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. ഇന്ന് രാവിലെ നീലേശ്വരം പോലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അഗളി പോലീസ് അന്വേഷണ സംഘം എത്തിയത്. കരിന്തളം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ മൊഴി…

  Read More »
 • Kerala

  കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചു; മൂന്ന് ജില്ലകളില്‍ യെല്ലോ അേലര്‍ട്ട്

  തിരുവന്തപുരം: കാലവര്‍ഷം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചതോടെ വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അേലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി തുടരുന്നു. വീണ്ടും ശക്തിപ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അേലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 10-06-2023: കോഴിക്കോട്, വയനാട്, കണ്ണൂര്‍ 11-06-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് 12-06-2023: കോഴിക്കോട്, കണ്ണൂര്‍

  Read More »
 • Kerala

  പൊതുസ്ഥലങ്ങളില്‍ മാലിന്യമിടുന്നവരെ കുടുക്കാൻ കേരള സർക്കാരിന്‍റെ പുതിയ നീക്കം; മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം!

  തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ കേരള സർക്കാരിൻറെ പുതിയ നീക്കം. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനാണ് സർക്കാർ പദ്ധതി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നല്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് സർക്കാരിൻറെ നീക്കം. ഇതിനായി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തു. നിയമലംഘനം അറിയിക്കുന്ന വ്യക്തികൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി ലഭിക്കുക. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തെളിവ് സഹിതം പൊതുജനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിക്കാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻറെ ഉത്തരവിൽ പറയുന്നു. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിൻറെ ഭാഗമായാണ് പാരിതോഷികം നല്കുന്നത്. മാലിന്യം നിക്ഷേപിച്ച സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പ് എന്നിവയുൾപ്പെടെയുള്ള തെളിവുകളാണ്…

  Read More »
 • Business

  വമ്പൻ ഓഫറുകളുമായി ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ

  ജൂൺ മാസത്തിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളാണ് ടാറ്റ ജൂണിൽ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. എന്നാൽ ഇലക്ട്രിക്ക് ​മോഡലുകൾക്ക് ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ ടിയാഗോ 53,000 രൂപ വരെ ടിയാഗോയുടെ സിഎൻജി മോഡലുകൾക്ക് 30,000 രൂപയും പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നത്. എല്ലാ വേരിയന്റുകൾക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനൽ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോർപറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേർത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യത്തിൽ ടിയാഗോ സ്വന്തമാക്കാം. 5.60 ലക്ഷം രൂപ മുതൽ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില. ടിയാഗോ ഹാച്ച്ബാക്ക് ഒന്നിലധികം പവർട്രെയിനുകളിൽ ലഭ്യമാണ്, മാരുതി സുസുക്കി സ്വിഫ്റ്റ് , മാരുതി സുസുക്കി ഇഗ്നിസ് ,…

  Read More »
Back to top button
error: