Social Media

  • ഫോണ്‍ സര്‍വ്വീസിന് കൊടുക്കും മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം നിങ്ങളുടെ ‘രഹസ്യങ്ങൾ’ എല്ലാം പരസ്യമാകും !

    സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകള്‍ സർവ്വീസിന് കൊടുക്കുക എന്നത്. കാര്യം ഫോണിന്റെ കേടുപാടുകള്‍ മാറ്റാൻ സർവ്വീസ് ഉപകരിക്കും എങ്കിലും ഇത്തരത്തില്‍ സർവ്വീസീന് കൊടുക്കുമ്ബോള്‍ ഫോണിലുള്ള രഹസ്യ ഫോട്ടോകള്‍ വീഡിയോകള്‍ മറ്റ് ഫയലുകള്‍ മറ്റുള്ളവർ ചോർ‌ത്തുമോ എന്ന ഭയം ആയിരിക്കും ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഉള്ളത്. നിരവധി ഉപയോക്താക്കളുടെ പല ഫയലുകളും ഇത്തരത്തില്‍ ലീക്ക് ആയിട്ടുണ്ട്. ഇന്ന് പല പോണ്‍ വെബ്സൈറ്റുകളിലും കാണുന്ന വിവധ വീഡിയോകള്‍ ഇത്തരത്തില്‍ ലീക്ക് ആയവ ആണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആയതിനാല്‍ തന്നെ നമ്മുടെ ഫോണുകള്‍ സർവ്വീസീന് കൊടുക്കും മുമ്ബ് ചെറുതായി ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഇത്തരം രഹസ്യ ഫയലുകള്‍ നമ്മുക്ക് മറച്ചു വെയ്ക്കാൻ സാധിക്കും എന്ന് നമ്മളിൽ പലർക്കും അറിയില്ല.ഫോണിന്റെ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളുടെ ഫോണിലെ ഫയലുകള്‍ മറ്റ് ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത വിധത്തില്‍ മറച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. സർവ്വീസ്…

    Read More »
  • ചുമ ആദ്യ മുന്നറിയിപ്പ്; കൊണ്ടേ പോകൂ പുകവലി

    പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന കേള്‍ക്കുന്നവരാണ്  നമ്മൾ. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ്.  ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന പുകവലി ആസ്തമ പോലെയുള്ള അസുഖങ്ങളിലേയ്ക്കാണ് മനുഷ്യരെ തള്ളിവിടുന്നത്. അതായത് ശ്വാസം മുട്ടലിലേക്ക്. പുകവലിക്കാരില്‍ ചുമയാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. പല്ലിന്റെ നിറവ്യത്യാസം, ചര്‍മ്മത്തിലെ ചുളിവ് എന്നിവയ്ക്കും പുകവലി കാരണമാകുന്നുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളും പുകവലിക്കാരില്‍ കണ്ടുവരുന്നുണ്ട്. പുകയില ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും ഇവയുടെ ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉപയോഗം കാരണം 80 ലക്ഷം ജനങ്ങളെങ്കിലും ആയുസെത്താതെ ആഗോളതലത്തില്‍ മരിക്കുന്നുണ്ട്. ഇന്ത്യയില്‍ 13 ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നത്. നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ പുകവലിയുടെ ഉപയോഗം എത്രമാത്രം ഭവിഷ്യത്തുളവാക്കുന്നതാണെന്ന് മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യം സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്. വായ്ക്കുള്ളില്‍ സിഗരറ്റിന്റെയോ ബീഡിയുടെയോ…

    Read More »
  • ”റൂമില്‍ കയറ്റി ഉപദ്രവിച്ചു കാമറ പൊട്ടിച്ചു; സിംപതി കിട്ടാന്‍ സുധിയുടെ വീട്ടിലേക്ക് ബിനു അടിമാലി വീല്‍ചെയറില്‍ പോയി”

    വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേമികള്‍ക്കും സുപരിചിതനായ മുഖമാണ് ബിനു അടിമാലി. മിനി സ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും തന്റേതായ ഇടം ബിനു സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഇടുക്കിയുടെ തനത് സംസാര ശൈലിയും കൗണ്ടറുകളുമാണ് ബിനുവിനെ വ്യത്യസ്തനാക്കിയത്. സ്റ്റാര്‍ മാജിക്കിലൂടെയും കോമഡി സ്റ്റാര്‍സിലൂടെയുമാണ് ബിനു മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. കലാഭവനില്‍ എത്തിയപ്പോഴാണ് തന്റെ പേരിനൊപ്പം തന്റെ സ്ഥലത്തിന്റെ പേരും ബിനു ചേര്‍ത്തത്. സോഷ്യല്‍മീഡിയയിലും ബിനു അടിമാലി സജീവമാണ്. പക്ഷെ ബിനു അടിമാലിയുടെ ബോഡി ഷെയ്മിങ് കോമഡികളോട് പ്രേക്ഷകര്‍ക്ക് എതിര്‍പ്പാണ്. അതുകൊണ്ട് തന്നെ ഡബിള്‍ മീനിങ്ങുള്ളതും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കോമഡികള്‍ ബിനു പറയുമ്പോള്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ബിനു അടിമാലി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ചെറുപ്പക്കാരന്റെ ക്യാമറ തല്ലിപ്പൊട്ടിച്ച് ഉപദ്രവിച്ചുവെന്ന ആരോപണത്തിന്‍െ്‌റ ബിനു അടിമാലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. യുട്യൂബില്‍ റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യാറുള്ള സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായ് കൃഷ്ണയാണ് ബിനു അടിമാലിയുടെ…

    Read More »
  • ചെറുനാരകം കൃഷി; അറിയേണ്ടതെല്ലാം

    കുറഞ്ഞത് 10 സെന്റെങ്കിലും സ്ഥലമുള്ളവർക്ക് വരുമാനമുണ്ടാക്കാൻ പറ്റിയ ഒരു കൃഷിയാണ് ജീവകം C യുടെ കലവറയായ ചെറുനാരകം കൃഷി. 10 സെന്റ് സ്ഥലത്തു ഏകദേശം 100 തൈകൾ നടുവാൻ കഴിയും.മാത്രമല്ല വീടിന്റെ മുറ്റത്തോ ടെറസ്സിലോ ചെടിച്ചട്ടികളിലോ വരെ ഇത് വളർത്താനും കഴിയും.പൊതുവേ നാരകച്ചെടികൾക്ക് പരിപാലന ചിലവ് വളരെ കുറവായതിനാൽ നല്ലൊരു ലാഭം ഈ കൃഷിയിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയും. വിത്ത് മുളപ്പിക്കൽ വിത്തിട്ട് മുളപ്പിച്ച തൈകള്‍ നട്ടാണ് ചെറുനാരകം സാധാരണ വളര്‍ത്താറ്. പതി വച്ചുള്ള പ്രവര്‍ധനരീതി ഫലപ്രദമാണെങ്കിലും പ്രചാരം ലഭിച്ചിട്ടില്ല.നല്ല വലുപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേര്‍തിരിക്കണം.ഇവയെ ചാരം പുരട്ടി തണലില്‍ ഒരു ദിവസം സൂക്ഷിച്ചശേഷം വിത്തുതടങ്ങളില്‍ പാകി മുളപ്പിക്കാം.10- 15 ദിവസത്തിനുള്ളിൽ കുരു മുളയ്ക്കും. തൈകള്‍ക്ക് 10 സെന്‍റിമീറ്ററോളം ഉയരം വയ്ക്കുമ്പോള്‍ പോളിത്തീന്‍ സഞ്ചിയിലോ മണ്‍ചട്ടിയിലോ പറമ്പിലേക്കോ മാറ്റി നടാവുന്നതാണ്. കൃഷി രീതി നടീല്‍ കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3ഃ3 മീറ്റര്‍…

    Read More »
  • നിലവിലെ എം.പി മാരുടെ പാർലമെൻറിലെ പ്രകടനത്തിൻ്റെ കണക്കുകൾ!

    എ എം ആരിഫ് ഹാജർ നില- 89% നിയമനിർമ്മാണ ചർച്ച-32 ബഡ്ജറ്റ് ചർച്ച- 24 ശൂന്യവേള ചർച്ച-21 ചട്ടം 377-18 ചട്ടം 193- 00 ———— അടൂർ പ്രകാശ് ഹാജർ നില- 82% നിയമനിർമ്മാണ ചർച്ച-04 ബഡ്ജറ്റ് ചർച്ച- 01 ശൂന്യവേള ചർച്ച-28 ചട്ടം 377-23 ചട്ടം 193- 01 ———— ആന്റോ ആന്റണി ഹാജർ നില- 82% നിയമനിർമ്മാണ ചർച്ച-05 ബഡ്ജറ്റ് ചർച്ച- 10 ശൂന്യവേള ചർച്ച-27 ചട്ടം 377-15 ചട്ടം 193- 00 ———— ബെന്നി ബെഹ്നാൻ ഹാജർ നില- 85% നിയമനിർമ്മാണ ചർച്ച-08 ബഡ്ജറ്റ് ചർച്ച- 08 ശൂന്യവേള ചർച്ച-29 ചട്ടം 377-18 ചട്ടം 193- 03 ———— ഡീൻ കുര്യാക്കോസ് ഹാജർ നില- 90% നിയമനിർമ്മാണ ചർച്ച-08 ബഡ്ജറ്റ് ചർച്ച- 16 ശൂന്യവേള ചർച്ച-32 ചട്ടം 377-24 ചട്ടം 193- 04 ———— ഇടി മുഹമ്മദ് ബഷീർ ഹാജർ നില- 94% നിയമനിർമ്മാണ ചർച്ച-46 ബഡ്ജറ്റ്…

    Read More »
  • ഈ‌ യുവാവിനെ സഹായിക്കാമോ ?

    പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭം നടക്കുന്ന സ്ഥലത്ത് LED ബൾബുകൾ വിൽക്കുന്ന അരുൺ എന്ന  ചെറുപ്പക്കാരന്റേതാണ് ഈ‌ ഫോട്ടോ.  ജന്മനാ വൈകല്യമുള്ള ആളാണ് അരുൺ.അതുപോലെതന്നെ അദ്ദേഹത്തിന്റെ അച്ഛനും  വളരെ കാലങ്ങളായി തളർന്നു കിടപ്പിലാണ്. ഈ Led ബൾബുകൾ വിറ്റ് കിട്ടുന്ന  തുച്ഛമായ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. ജന്മനാ വൈകല്യമുള്ള അരുൺ ബൾബിന്റെ പാർട്സുകൾ ഓർഡർ ചെയ്തു വരുത്തി സ്വന്തമായി നിർമ്മിച്ചു നൽകുകയാണ്. വിധിയെ പഴിച്ചു കൊണ്ട് മാറിനിൽക്കാതെ സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുകയും ആ വരുമാനത്തിലൂടെ  സ്വന്തം കുടുംബം  പുലർത്തുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരൻ നമുക്കെല്ലാം അഭിമാനമാണ്. വയൽവാണിഭം സന്ദർശിക്കുന്ന നല്ലവരായ നമ്മുടെ നാട്ടുകാർ ഇദ്ദേഹത്തെ അവിടെ വച്ച് കണ്ടാൽ ഒരു ബൾബ് എങ്കിലും വാങ്ങി അദ്ദേഹത്തെ  സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.                 വായിക്കുന്നവർ ഈ പോസ്റ്റ്‌ ഷെയർ കൂടെ ചെയ്താൽ ഒരുപാട് ആളുകളിലേക്ക് ഇത് എത്തിക്കുവാൻ സാധിക്കും അത്…

    Read More »
  • ചിന്നക്കനാലിലെ ‘പെരിയ’ വെള്ളച്ചാട്ടം

    പേര് കേട്ട് ഞെട്ടണ്ട.മൂന്നാറിനു സമീപമാണ് ചിന്നക്കനാൽ.ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്.   ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.എന്നാൽ പൊതുവേ പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍.തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.  പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്.ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടിയും (2695 മീറ്റർ) മൂന്നാറിനടുത്താണ്. പവര്‍ ഹൗസ് വെള്ളച്ചാട്ടം…

    Read More »
  • ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകളുടെ ഉദ്ഘാടനം നാളെ 

    കൊച്ചി: കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കളമശ്ശേരി മണ്ഡലത്തിലേക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ വച്ച് ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകൾ  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്.  സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.  സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.  ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം…

    Read More »
  • മുടക്കിയത് 1.90 കോടി, വരുമാനം 7 കോടി; സഞ്ചാരികളുമായി ‘വേഗ’ അതിവേഗത്തിൽ കുതിക്കുന്നു

    കൊച്ചി: ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് വൻകുതിപ്പ്.ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചുവെങ്കിൽ നാലുവർഷംകൊണ്ടു നേടിയത്  ഏഴുകോടി രൂപ.  ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. 2020 മാർച്ച്‌ പത്തിനായിരുന്നു ആദ്യ ഓട്ടം. എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാർ നല്കും. മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമിക്കാനിറക്കും. കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളുണ്ടാകും. 50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടില്‍ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്. മുൻകൂട്ടി 9400050325, 9400050326 നമ്ബരുകളില്‍ ബുക്കുചെയ്താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നാരംഭിക്കും. അഞ്ചുമണിയോടെ മടങ്ങിയെത്തും.

    Read More »
  • ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം നാളെ വരെ മാത്രം

    ആധാര്‍ വിവരങ്ങള്‍ ഓണലൈൻ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം  വ്യാഴാഴ്ച.മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിനൽകിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക ‘MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. ‘പ്രൊസീഡ് ടു അപ്ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പുതിയ…

    Read More »
Back to top button
error: