TRENDING

  • മലയാളി താരം രാഹുൽ കെപിയെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോൾ 2024 – 2025 സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അടുത്ത സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചത്.  അതോടൊപ്പം ചില താരങ്ങളെ വിൽക്കാനും കേരള ബ്ലാസ്റ്റേഴ്സ്  ഒരുങ്ങുന്നുണ്ട്.മലയാളി താരം രാഹുൽ കെപി, പഞ്ചാബുകാരനായ സൗരവ് മണ്ഡൽ, മണിപ്പുർ സ്വദേശികളായ ജീക്സൺ സിങ്,സന്ദീപ് സിങ്, ഡൽഹിക്കാരനായ ഇഷാൻ പണ്ഡിത എന്നിവരെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ നവോച്ച സിങിനെ  സ്വന്തമാക്കാനും ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയുടെ കളിക്കാരനായ നവോച്ച സിങ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 2023 – 2024 സീസണിലേക്ക് ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തിയതാണ്. മണിപ്പുർ സ്വദേശിയായ താരവുമായി കൊച്ചി ക്ലബ്ബിനുള്ള ലോൺ കരാർ 2024 മേയ് 31 ന് അവസാനിക്കും. ഇതിനു…

    Read More »
  • കോടികളുടെ കച്ചവടം; ഓസ്ട്രേലിയൻ സ്ട്രൈക്കര്‍ ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക് !!

    കൊൽക്കത്ത: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണേഴ്സ് അപ്പും ഷീല്‍ഡ് ചാമ്ബ്യൻമാരുമായ മോഹൻ ബഗാൻ  നടത്തിയ ഒരു സൈനിംഗ് ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.   ഓസ്‌ട്രേലിയൻ ഇൻ്റർനാഷണലും ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തുന്നത്. ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.രണ്ട് വർഷത്തെ കരാറിലാണ് 30കാരൻ ബഗാനില്‍ എത്തുന്നത്. ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍വരെ  ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുള്ള അദ്ദേഹം മുമ്ബ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്ബേണ്‍ റോവേഴ്സിനായും കളിച്ചിട്ടുണ്ട്.   2019-ല്‍, ജാമി മക്ലറൻ മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ എത്തി.ക്ലബിനായി ഇതുവരെ 149 ഗോളുകള്‍ നേടിയ ജാമി അവരുടെ എക്കാലത്തെയും റെക്കോർഡ് ഗോള്‍ സ്‌കോററാണ്. ഓസ്ട്രേലിയൻ ലീഗിലെ  ടോപ് സ്‌കോററും  അദ്ദേഹമാണ്.ഏതാണ്ട് 10 കോടിക്കുമേലുള്ള ഇടപാടാണ് ഈ‌ ഒരൊറ്റ സൈനിംഗിലൂടെ മോഹൻ ബഗാൻ നടത്തിയിരിക്കുന്നത്.

    Read More »
  • നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പോയത്! പ്രേക്ഷകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യം പറഞ്ഞ് ജിന്റോ

    ജാസ്മിനും ഗബ്രിയും എന്നീ പേരുകളിലൂടെയാണ് ഇത്തവണ ബിഗ് ബോസ് മലയാളം ശ്രദ്ധേയമായത്. വീട്ടിലെത്തി ആദ്യ ദിവസം തന്നെ കോംബോ ഉണ്ടാക്കിയവരാണ് ഇരുവരും. തുടക്കത്തില്‍ തന്നെ ലവ് ട്രാക്കിലേക്ക് പോയ താരങ്ങള്‍ വീടിനകത്തും പുറത്തുമൊക്കെ വന്‍ വിമര്‍ശനമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ മത്സരത്തില്‍ നിന്നും ഗബ്രി പുറത്തായിരിക്കുകയാണ്. ഇതിന് കാരണം ജാസ്മിനാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇരുവരും ഒരുമിച്ച് കളിക്കാതെ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മുന്നോട്ട് പോവാമായിരുന്നു. രണ്ടാളും ശക്തരായത് കൊണ്ട് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ കോംബോ പിടിച്ചത് വലിയ അബദ്ധമായി മാറിയിരിക്കുകയാണ്. അതേ സമയം പുറത്ത് ഇത്തരം സംസാരങ്ങളാണെങ്കിലും അകത്തും ഇതേ വര്‍ത്തമാനം വന്നിരിക്കുകയാണ്. അടുത്ത ദിവസത്തെ പ്രൊമോ വീഡിയോയില്‍ ജാസ്മിനും ജിന്റോയും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കാണിച്ചിരിക്കുന്നത്. സംസാരത്തിനിടയില്‍ ഗബ്രിയുടെ കാര്യം എടുത്ത് പറഞ്ഞ് ജിന്റോ ജാസ്മിനെ ചൊടിപ്പിച്ചു. ജാസ്മിനും വിട്ടുകൊടുക്കാതെ തിരികെ പറഞ്ഞതോടെ വിഷയം വലിയ വഴക്കിലേക്ക് എത്തി. ഇതിനിടയിലാണ് ഗബ്രി പുറത്താവാന്‍ കാരണം നീയാണെന്ന് അടക്കം…

    Read More »
  • ലോകകപ്പ് ടീമിലെത്തി; പിന്നാലെ രണ്ടാമത്തെ ഗോള്‍ഡൻ ഡക്കുമായി ശിവം ദുബെ; മറ്റുള്ളവരും മോശമല്ല

    ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ 15 അംഗ ടീമിലെത്തിയ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു.ഐപിഎല്‍ ആദ്യ പകുതിയില്‍ അടിച്ചു തകര്‍ത്ത ശിവം ദുബെയാണ് ഏറ്റവും ഒടുവില്‍ നിരാശപ്പെടുത്തിയ താരം. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്. ഐപിഎല്ലിലെ ആദ്യ ഒമ്ബത് കളികളില്‍ 43.75 ശരാശരിയിലും 170.73 സ്ട്രൈക്ക് റേറ്റിലും 350 റണ്‍സടിച്ച ശിവം ദുബെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ നിരാശപ്പെടുത്തിയത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. നേരത്തെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഹൈദരാബാദിനെതിരെ ഡക്കായി പുറത്തായിരുന്നു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നറായി ലോകകപ്പ് ടീമിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 62 റണ്‍സ് വഴങ്ങി ഭൂലോക തോൽവിയായി.  …

    Read More »
  • ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇടുക്കി സ്വദേശിനിയായ യുവതിയുടെ പ്രകടനം; പറന്നെടുത്ത ക്യാച്ച് കണ്ട് തലയിൽ കൈവച്ച് മുൻനിര താരങ്ങൾ

    തലശ്ശേരി: ക്രിക്കറ്റ് മത്സരത്തിനിടെ ഇടുക്കി സ്വദേശിനിയായ യുവതി പറന്നെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ പറന്നെടുത്ത ക്യാച്ചിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച തലശ്ശേരിയില്‍നടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിപ്പിച്ച പ്രകടനം അലീന കാഴ്ച്ചവെച്ചത്. കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റില്‍ നെസ്റ്റ് കണ്‍സ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മില്‍നടന്ന മത്സരത്തിലാണ് അലീനയുടെ തകർപ്പൻ പ്രകടനം. നെസ്റ്റ് കണ്‍സ്ട്രഷൻസ് ടീമിന് വേണ്ടിയാണ് അലീന കളിച്ചത്. 17-ാം ഓവറില്‍ 10 മീറ്ററോളം ഓടിയശേഷമായിരുന്നു അലീനയുടെ പറക്കും ക്യാച്ച്‌. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങി ഒട്ടേറെയാളുകള്‍ ക്യാച്ചിന് അഭിനന്ദവുമായെത്തി.   അലീനയുടെ ടീം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.ഇടുക്കി അടിമാലി…

    Read More »
  • ധർമ്മശാലയിൽ ആകാമെങ്കിൽ വയനാട് എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നില്ല ?

    വയനാട്: ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം.ഹിമാചൽ പ്രദേശിലെ ധർമ്മശാല സ്റ്റേഡിയമാണ് ആദ്യത്തേത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 20,000 വരെ ആളുകൾക്ക് ഇരുന്നു കളികാണാനുള്ള സൗകര്യമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ക്രിക്കറ്റിന് വേണ്ടി മാത്രമായി  നിർമ്മിച്ച സ്റ്റേഡിയമാണ്.അതേസമയം ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 23,000 ആളുകൾക്ക് ഇരിക്കാനുള്ള ശേഷിയാണുള്ളത്.ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഒരു സ്റ്റേഡിയമാണിത്.ഇവിടെയാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനോടുള്ള  ബിസിസിഐയുടെ  അവഗണന മനസ്സിലാക്കുവാൻ സാധിക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം..2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി സ്റ്റേഡിയം രാജ്യത്തിനു സമർപ്പിച്ചത്.ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.നിലവിൽ പെൺകുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്ന സോണൽ അക്കാദമികളിൽ ഒന്നായി പ്രവർത്തിക്കുകയാണ് വയനാട് ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെടുന്ന കൃഷ്ണഗിരി സ്റ്റേഡിയം. കൽപ്പറ്റയിൽ നിന്ന്…

    Read More »
  • ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം; മലയാളി താരം സഹല്‍ പുറത്ത്

    കൊല്‍ക്കത്ത: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ എക്സിലൂടെയാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്. സുനില്‍ ഛേത്രി തന്നെയാണ് ടീമിനെ നയിക്കുന്നത്.എന്നാല്‍ ഇത്തവണ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ടീമില്‍ ഇടംനേടാനായില്ല.ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 10 മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുത്ത 26 അംഗ ടീമില്‍ നിന്നാണ് സഹല്‍ പുറത്തായത്.സഹലിന് പുറമെ അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ് എന്നിവരും പുറത്തായി. ജൂണ്‍ 6ന് കൊല്‍ക്കത്തയില്‍ കുവൈറ്റിനെതിരെയും 11ന് ദോഹയില്‍ ഖത്തറിനെതിരെയുമാണ് ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്.ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാൻ കൂടിയുള്ള ഗ്രൂപ്പ് എയില്‍ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാർച്ചില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു.നിലവില്‍ അശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താനാൻ സാധിക്കൂ.

    Read More »
  • കേരളത്തിലേക്ക്  തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌

    കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതുവരെ അദ്ദേഹം പ്രതികരിക്കാത്തതിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ വുക്മനോവിച്ച് തന്റെ വിടവാങ്ങൽ സന്ദേശം ആരാധകർക്കായി നൽകി കഴിഞ്ഞു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആശാന്റെ മെസ്സേജ് വന്നിട്ടുള്ളത്.കേരള,ഐ ലവ് യു എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ‘പ്രിയപ്പെട്ട കേരളത്തിന്.. ഈ വാക്കുകൾ വികാരഭരിതനായി കൊണ്ട് കണ്ണീരോടുകൂടി കുറിക്കാനല്ലാതെ എനിക്ക് കഴിയുന്നില്ല. മുന്നോട്ടുപോവാൻ നമുക്ക് ചില തീരുമാനങ്ങൾ എടുത്തേ മതിയാകൂ. ഞാനും ക്ലബ്ബും ചേർന്നുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.ഞാൻ ആദ്യമായി കേരളത്തിൽ എത്തിയ സമയത്ത് തന്നെ എനിക്ക് പിന്തുണയും, ബഹുമാനവും നന്ദിയും സ്നേഹവും ഒക്കെ ലഭിച്ചിരുന്നു. കേരളത്തിനോടും ഇവിടുത്തെ ആളുകളോടും എനിക്ക് പെട്ടെന്ന് ഒരു ബന്ധം ഉണ്ടായി.എന്റെ വീട് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ കുടുംബത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നില്ല.അതിന് കാരണം നിങ്ങളാണ്.നിങ്ങൾ എന്റെ കുടുംബമായി മാറി. ട്രെയിനിങ് സെഷൻ,മത്സരങ്ങൾ,യാത്രകൾ, മീറ്റിങ്ങുകൾ,പരാജയങ്ങൾ,വിജയങ്ങൾ,നിരാശകൾ, സന്തോഷവും കണ്ണീരുംഎല്ലാം സംഭവിച്ചു.ലോകത്തുള്ള…

    Read More »
  • ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്റകോസിന് ഐഎസ്‌എൽ ഗോൾഡൻ ബൂട്ട്

    ഐഎസ്‌എൽ പത്താം സീസണിലെ കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനെ 3-1 ന് തകർത്ത് മുംബൈ സിറ്റി ജേതാക്കളായപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കിരീടം നേടാൻ പറ്റിയില്ലെങ്കിലും  ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അവർക്ക് ആശ്വാസത്തിനുള്ള വകയായി. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ആരാധകർ ഒന്നടങ്കം നിരാശയിൽ തന്നെയായിരുന്നു.പിന്നാലെ അവരുടെ  കോച്ച് ഇവാൻ ആശാൻ ക്ലബ് വിട്ടതും സങ്കടം ഇരട്ടിയാക്കി. ഇതിനിടെയാണ് അവരുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ദിമി ഇപ്പോൾ ഐഎസ്എൽ പത്താം സീസണിൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായത്.13 ഗോൾ നേട്ടത്തോടെ യാണ് ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായതും ദിമിത്രിയോസ് ഡയമന്റകോസ് ആയിരുന്നു.എന്നാൽ ഈ‌ സീസണോടെ താരം ക്ലബ് വിടുമെന്നാണ് സൂചന.

    Read More »
  • ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി 

    കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെപെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം.അതേസമയം ഇത്തവണത്തെ ഐഎസ്‌എൽ ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ.

    Read More »
Back to top button
error: