TRENDING

  • ലോകകപ്പ് ടീമിലെത്തി; പിന്നാലെ സഞ്ജുവും പാണ്ഡ്യയും ശിവം ദുബൈയും ഉൾപ്പെടെ പൂജ്യത്തിന് പുറത്ത് 

    ഹൈദരാബാദ്: സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലേക്കുമായിരുന്നു. പക്ഷേ ആരാധകരെ നിരാശരാക്കി മത്സരത്തില്‍ സഞ്ജു ഡക്കായി മടങ്ങി. നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാർ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍…

    Read More »
  • അവസാന പന്തിൽ രാജസ്ഥാൻ വീണു; ഹൈദരാബാദിന് ത്രില്ലിംഗ് ജയം

    ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാൻ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാൻ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ…

    Read More »
  • ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം; ആ വാർത്തകൾ വ്യാജം 

    സീസണിൽ സെമി കാണാതെ ഐഎസ്‌എല്ലിൽ നിന്നും പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾ ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. പ്രധാനമായും ദിമിയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ പറ്റിയാണ് ആരാധകർക്ക് വലിയ ആശങ്കയുള്ളത്. എന്നാൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന 3 വാർത്തകളുമായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗല്ലോ രംഗത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട റൂമറുകൾക്കിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന അപ്‌ഡേറ്റുകൾ നൽകിയത്. ലൂണയുടെ കരാർ ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇപ്പോൾ ലൂണയുടെ കരാർ പുതുക്കുന്നതിനായുള്ള വ്യവസ്ഥകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി മാർക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. 2.ദിമിത്രിയോസ് ദിമി നിലവിൽ ഫ്രീ ഏജന്റാണ്. താരം ഇത് വരെ പുതിയ ക്ലബ് തിരഞ്ഞെടുത്തിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ആ ഓഫറിനെ കുറിച്ച് ദിമി പ്രതികരിച്ചിട്ടില്ല. മറ്റു ക്ലബ്ബുകളുമായി ദിമി കരാർ ചർച്ചകൾ നടത്തിയിട്ടുമില്ല.…

    Read More »
  • മാരാര്‍ പറഞ്ഞ പലതും വളരെ കൃത്യമാണ്, പക്ഷേ; ബിഗ് ബോസിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ മത്സാരാര്‍ത്ഥി

    ടെലിവിഷന്‍ ഷോ ‘ബിഗ് ബോസുമായി’ ബന്ധപ്പെട്ടുള്ള അഖില്‍ മാരാറുടെ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ മത്സരാര്‍ത്ഥിയും ഗായികയും നടിയുമായ മനീഷ. സ്ത്രീകളെ മോശമായി ഉപയോഗിച്ചുവെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു അഖില്‍ ഉന്നയിച്ചത്. പിന്നാലെ ഡോ. റോബിന്‍ അടക്കമുള്ളവര്‍ പ്രതികരണവുമായെത്തിയിരുന്നു. ”ഇപ്പോഴത്തെ ബിഗ് ബോസ് കാണാറൊക്കെയുണ്ട്. അങ്ങനെ സ്ഥിരമായി ഇരുന്ന് കാണാറൊന്നുമില്ല. സത്യം പറഞ്ഞാല്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുമ്പ് ആ ഷോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അഖിലിന്റെയും റോബിന്റെയുമൊക്കെ വീഡിയോ ഞാന്‍ കണ്ടിരുന്നു. ടോക്‌സിസിറ്റി എന്നതാണ് ഈ ഷോയുടെ കണ്ടന്റ്. ഓരോ പരിപാടിക്കും ഓരോ കണ്ടന്റാണ്. അല്ലാതെന്താ? അത് കാണാന്‍ വേണ്ടിയല്ലേ പ്രേക്ഷകര്‍ ഇരിക്കുന്നത്. സീസണ്‍ 5ലെ ആള്‍ക്കാരാണ് ഞങ്ങള്‍. മരവാഴകളും നമ്മമരവുമൊക്കെ ആയി ആള്‍ക്കാര്‍ ഞങ്ങളെ ചിത്രീകരിച്ചു. സൗഹൃദവും ബന്ധങ്ങളുടെ വാല്യൂവും നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങളെ മരവാഴയും നന്മമരവുമാക്കി. ഇപ്പോള്‍ എല്ലാവരും ഫൈറ്റ് ചെയ്തപ്പോള്‍ ഓപ്പോസിറ്റായി. അമ്മയെ തല്ലിയാലും…

    Read More »
  • കേരളസര്‍ക്കാര്‍ നടത്തുന്ന ഏറ്റവും മികച്ച റിക്രൂട്ടിംഗുകളില്‍ ഒന്ന്; ജോലി തുര്‍ക്കിയില്‍, ആകര്‍ഷകമായ പാക്കേജ്

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശ രാജ്യമായ തുര്‍ക്കിയിലെ പ്രമുഖ കപ്പല്‍ശാലയിലെ എഞ്ചിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ 5 വര്‍ഷത്തെ തൊഴില്‍ പരിചയവും ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയവും ഉള്ളവരായിരിക്കണം. 1. മെക്കാനിക്കല്‍ എഞ്ചിനീയര്‍: ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്മീഷന്‍ ചെയ്യുന്നതിലും കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 2. പൈപ്പിംഗ് എഞ്ചിനീയര്‍: പൈപ്പിംഗ് ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാളേഷന്‍, ടെസ്റ്റിംഗ് എന്നിവയില്‍ കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 3. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍: ഇലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റാളേഷന്‍ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പല്‍ശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇന്‍ഷുറന്‍സ് എന്നിവ കമ്പനി സൗജന്യമായി നല്‍കുന്നു. കൂടാതെ പ്രതിവര്‍ഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവര്‍ഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റ് ടിക്കറ്റും കമ്പനി നല്‍കുന്നു.…

    Read More »
  • ലോകകപ്പ് നേടാന്‍ സുശക്തം; ഇന്ത്യൻ ടീമിന്റെ പരിമിതികൾ ഇവയാണ്

    കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ആ നോവ് ഇപ്പോഴും ഇന്ത്യയുടെ ഉള്ളിലുണ്ട്. ട്വിന്റി-20 ലോകകപ്പ് നേടി ആ വേദന മറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമായിട്ടാണ് ഇന്ത്യയെ പരിഗണിക്കുന്നത്.. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നീട് ഇന്ത്യയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും വിജയിച്ചിട്ടുമില്ല. ഏറെ നാളായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് ലോകകപ്പ് നേടി വിരാമമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര…

    Read More »
  • വേദനിപ്പിക്കരുത്, രോഗബാധിതയാണ്; ബോഡി ഷെയിമിങ് നടത്തിയവരോട് നടി അന്ന രാജന്‍

    നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് മോശം കമന്റുകള്‍ ഇട്ടവര്‍ക്ക് മറുപടിയുമായി നടി അന്ന രാജന്‍. തന്റെ ഡാന്‍സ് വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മോശം കമെന്റുകളിലൂടെ വേദനിപ്പിക്കരുതെന്ന് നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗബാധിതയാണ് താനെന്ന് അന്ന പറയുന്നു. ഇതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും അന്ന ചൂണ്ടിക്കാട്ടി. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകള്‍ കാണാന്‍ താല്പര്യമില്ലാത്തവര്‍ കാണേണ്ടന്നും നടി കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ ഡാന്‍സ് വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം…

    Read More »
  • സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ

    കാത്തിരിപ്പിന് അവസാനം! മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ്‌ സ്പിന്‍ ദ്വയം.…

    Read More »
  • വമ്പൻ ട്രാൻസ്ഫർ; ഇന്ത്യൻ യുവ ഫുട്ബോൾ  താരത്തെ സ്വന്തമാക്കി കനേഡിയൻ ക്ലബ് 

    ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാവുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്നലെ നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ  താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തു. 25 കാരനായ എഡ്മണ്ട് ഈ ഐ ലീഗ് സീസണിൽ 12 ഗോളുകൾ നേടി ആരാധക ശ്രദ്ധ നേടിയ താരമാണ്.സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് അത്ലറ്റികോ ഒട്ടാവോ.

    Read More »
  • ഐഎസ്‌എൽ ഫൈനൽ: മുംബൈ സിറ്റി vs മോഹൻ ബഗാൻ

    ഐഎസ്‌എൽ പത്താം സീസണിലെ ഫൈനലിൽ മുംബൈ സിറ്റി കൊൽക്കത്ത മോഹൻ ബഗാനുമായി ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-0ന് കീഴടക്കിയാണ് മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഏപ്രില്‍ 24ന് ഗോവയില്‍ നടന്ന ആദ്യപാദ സെമിയില്‍ എഫ്‌സി ഗോവയെ 2-3ന് മുംബൈ എഫ്‌സി തോല്‍പ്പിച്ചിരുന്നു. ഇതോടെ 5-2 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ ആധികാരിക ജയത്തോടെ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. മെയ് നാല് ശനിയാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ എതിരാളികള്‍. രണ്ടുപാദ സെമിഫൈനല്‍ മല്‍സരങ്ങളിലായി ഒഡീഷയെ 3-2ന് മറികടന്നാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

    Read More »
Back to top button
error: