politics

  • ഒസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം അകലെ

    ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍‌ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു. വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോർട്ട് (19 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (19 പന്തിൽ 17), ടിം ഡേവിഡ്…

    Read More »
  • രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അടുത്ത ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കൊട്ടാരത്തില്‍ വെച്ച് വിവാഹചടങ്ങ് നടന്നേക്കുമെന്നും സൂചനകള്‍

    ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയജോഡികളായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ തീയതിയും സ്ഥലവും ഉറപ്പിച്ചതായാി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ വെച്ച് സ്വകാര്യമായി നടന്ന നിശ്ചയത്തില്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതായിട്ടാണ് വിവരം. രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടന്നേക്കാം. വിവാഹ തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടന്‍മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് ആഢംബരപൂര്‍ണവും എന്നാല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതുമായ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും നിശ്ചയം കഴിഞ്ഞിരുന്നു. രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, അവരുടെ ടീമുകളുടെ സൂചനകളും പൊതുവേദികളിലെ അവരുടെ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ ശക്തമാക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ബോളിവുഡ്…

    Read More »
  • ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം ; ചിത്രം എങ്ങിനെ വന്നെന്ന് ഒരു പിടിയുമില്ലെന്ന് ഭര്‍ത്താവിന്റെ പ്രതികരണം ; വോട്ടര്‍പട്ടികയില്‍ ഇപ്പോഴും പേര് ഉണ്ടെന്നും കുടുംബം

    കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 22 തവണ പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, അതേ ചിത്രം ഉള്‍പ്പെടുന്ന ഒരു വോട്ടര്‍ രേഖ ഇന്ത്യ ടുഡേ കണ്ടെത്തി. ഈ തവണ, ഈ ചിത്രം 2022 മാര്‍ച്ചില്‍ മരിച്ച ഒരു സ്ത്രീയുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു. ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി വലിയരീതിയിലുള്ള വോട്ടുമോഷണത്തെക്കുറിച്ച് ശക്തമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം. അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യാടുഡേയാണ്. വിനോദ് എന്നയാളുടെ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ട ഭാര്യയായ ഗുനിയ എന്ന വോട്ടറുടെ പേരിനൊപ്പമാണ് ബ്രസീലിയന്‍ മോഡല്‍ ലാറിസയുടെ ചിത്രം വന്നതെന്നും അവരുടെ പേര് ഇപ്പോഴും വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതും ഒരു വിദേശ വനിതയുടെ ഫോട്ടോയോടുകൂടി ആണെന്നതും തങ്ങളെ ഞെട്ടിച്ചതായി അവരുടെ കുടുംബം പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് ഗുനിയ വോട്ട് ചെയ്തിരുന്നെന്നും,…

    Read More »
  • ഇന്ത്യയെക്കുറിച്ച് എബിസിഡി പോലും അറിയില്ല എന്നിട്ടും ബ്രസീലിയന്‍ വനിത ഇന്ത്യയില്‍ അതിപ്രശസ്ത ; എല്ലാറ്റിനും കാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ; രണ്ടുദിവസം കൊണ്ട് പ്രൊഫൈലുകള്‍ തെരഞ്ഞത് പത്തുലക്ഷത്തിലധികം ഇന്ത്യാക്കാര്‍

    ന്യൂഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷപ്രതികരണവുമായി ‘ബ്രസീലിയന്‍ മോഡല്‍’. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വോട്ടുമോഷണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ‘ലാരിസ നെറി’ എന്ന സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്നലെ ഒരു പത്രസമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി പങ്കിട്ട ഫോട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, തനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോള്‍ എടുത്തതാണെന്ന് അവര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ”കൂട്ടുകാരേ, അവര്‍ എന്റെ ഒരു പഴയ ഫോട്ടോ ഉപയോഗിക്കുന്നു. അതൊരു പഴയ ഫോട്ടോയാണ്, ശരിയല്ലേ? എനിക്ക് 18 അല്ലെങ്കില്‍ 20 വയസ്സ് പ്രായമുണ്ടായിരുന്നു. ഇത് ഒരു തിരഞ്ഞെടുപ്പാണോ അതോ വോട്ടിംഗിനെക്കുറിച്ചാണോ എന്ന് എനിക്കറിയില്ല… പിന്നെ ഇന്ത്യയിലും. ആഹ്! ആളുകളെ കബളിപ്പിക്കാന്‍ അവര്‍ എന്നെ ഇന്ത്യക്കാരനായി ചിത്രീകരിക്കുന്നു, സുഹൃത്തുക്കളേ. എന്തൊരു ഭ്രാന്ത്! ഇത് എന്ത് ഭ്രാന്താണ്? നമ്മള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?” സ്ത്രീ വീഡിയോയില്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പ് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അത്…

    Read More »
  • ഇതാ ഇതാണ് ഹരിയാനയിലെ വോട്ടറായ ആ ബ്രസീലിയന്‍ മോഡല്‍: ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ബ്രസീലിയന്‍ മോഡല്‍: ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ

      ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ മോഡല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ അമ്പരപ്പും ഞെട്ടലും പങ്കിട്ട് അന്തം വിട്ടിരിക്കുന്നു. ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ആരാണ്, ഇത് എ ഐ ചിത്രമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് സാക്ഷാല്‍ മോഡല്‍ അങ്ങ് ബ്രസീലില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രസീലിയന്‍ മോഡല്‍ ലാരിസയാണ് ഹരിയാനയിലെ ആ വോട്ടര്‍.ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലാരിസ തന്റെ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിന്റെ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.…

    Read More »
  • ‘ഞങ്ങൾ സർക്കാർ ഉണ്ടാക്കും, ഞങ്ങളുടെ പക്കൽ വ്യവസ്ഥയുണ്ട്’ ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകൾ- വിധിക്കു മുമ്പേ പുറത്തുവന്ന ആ ‘കോൺഫിഡൻസ്’ എന്തിന്റെ അടിസ്ഥാനത്തിൽ? രാ​ഹുൽ ​ഗാന്ധിയുടെ വാർത്താ സമ്മേളനം നൽകുന്ന ഉത്തരം ഇങ്ങനെ…

    ബിഹാർ ഇലക്ഷനു തൊട്ടുമുൻപ് രാ​ഹുൽ ​ഗാന്ധി തൊടുത്തുവിട്ടതടക്കം മൂന്നു വെളിപ്പെടുത്തലുകളാണ് വോട്ടുചോരിയിലൂടെ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ആദ്യ രണ്ട് വോട്ട് ചോരി വെളിപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തോട് പറഞ്ഞത് ഇത് കേവലം ആറ്റം ബോംബുകളാണ്, ഇതിനേക്കാൾ ഉഗ്രശേഷിയുള്ള ഒരു ഹൈഡ്രജൻ ബോംബ് തന്റെ പക്കലുണ്ട് എന്നായിരുന്നു. എന്നാൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ രാഹുലിന്റെ ആ എച്ച് – ബോംബ് അഥവാ ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തലിൽ ഇന്ത്യ മുഴുവൻ ഞെട്ടിയിരിക്കുകയാണ്. 2 കോടി വോട്ടർമാരുടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വോട്ടുകൾ മോഷണം ചെയ്തു എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയ, എന്നെയും, നിങ്ങളെയും ഈ രാജ്യത്തിൻറെ ഭാവിയെയും തന്നെ ബാധിക്കുന്ന മൂന്നാം വോട്ട് ചോരി നമുക്ക് വിശദമായി തന്നെ…

    Read More »
  • വോട്ടു കൊള്ളക്കെതിരെ ഇന്ത്യയിൽ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ കോൺഗ്രസ് ;  ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിക്ക് ഇന്ന് മറുപടി നൽകിയേക്കും

     ന്യൂഡൽഹി  : വ്യാജ വോട്ടുകൾ ചേർത്തും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടി നീക്കിയും രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്കെതിരെ ഹിന്ദി ഒട്ടാകെ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്.  കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ള കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ളയെ കുറിച്ച് രാഹുൽഗാന്ധി തെളിവുകൾ സഹിതം വാർത്താ സമ്മേളനം നടത്തിയിരുന്നു.  രാഹുലിന്റെ വെളിപ്പെടുത്തലുകളോടും ആരോപണങ്ങളോടും ഹരിയാനയിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് മറുപടി നൽകും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ​ഗുണമാവുക എന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺ​ഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന…

    Read More »
  • തമിഴ്നാട്ടിൽ സർവ്വകക്ഷി യോഗം ഇന്ന് ;  രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും മാർഗരേഖ തയ്യാറാക്കും ;  ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചില്ല 

    ചെന്നൈ  : തമിഴ്നാട്ടിൽ ഇന്ന് രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷിയോഗം. എന്നാൽ ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ  സർവ്വകകഷി യോഗം ഇന്ന് വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ  സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.  വിജയ് നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ തിരക്കിലും പെട്ട് നിരവധി പേർ മരിച്ച കരൂർ  ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതേസമയം ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ്  ഇന്നത്തെ യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.

    Read More »
  • ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്

    മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…

    Read More »
  • പശ്ചിമേഷ്യയുടെ സൈനിക സമവാക്യം അടിമുടി മാറും; സൗദിക്ക് അത്യാധുനിക എഫ് 35 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കാന്‍ അമേരിക്ക; 48 എണ്ണം കൈമാറാന്‍ പെന്റഗണിന്റെ പ്രാഥമിക അംഗീകാരം; സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടെ തീരുമാനം; ഇസ്രയേലിനോടുള്ള നയം മാറുന്നോ?

    വാഷിംഗ്ടണ്‍: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള യുദ്ധവിമാനക്കരാറിനു പെന്റഗണിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചെന്നു റിപ്പോര്‍ട്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ് 48 എഫ് 35 ഫൈറ്റര്‍ ജെറ്റുകളുടെ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദിയുടെ ഏറ്റവും വലിയ ആയുധക്കരാറുകളില്‍ ഒന്നാണ്. അമേരിക്കയുടെ പോളിസിയിലെ നിര്‍ണായക മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സൈനിക ശക്തിയെ കാര്യമായി സ്വാധീനിക്കുമെന്നും ഇസ്രയേലിന്റെ സൈനിക ശക്തിക്കു മുന്‍ഗണന നല്‍കുമെന്നുമുള്ള ഇതുവരെയുള്ള നയത്തിന്റെ വ്യതിയാനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യം സൗദി നേരിട്ട് യുദ്ധവിമാനങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായി ലോക്ഹീഡ് മാര്‍ട്ടിന്റെ യുദ്ധവിമാനങ്ങളില്‍ വര്‍ഷങ്ങളായി സൗദിക്കു കണ്ണുണ്ട്. 48 എണ്ണം വില്‍ക്കുന്നതിനെക്കുറിച്ചാണു പെന്റഗണിന്റെ പരിഗണനയിലുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രാഥമിക അംഗീകാരം മാത്രമാണു ലഭിച്ചതെന്നും ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ തലത്തിലുള്ള അനുമതിക്കു പുറമേ, കോണ്‍ഗ്രസിന്റെയും…

    Read More »
Back to top button
error: