Newsthen Special

  • പാര്‍ട്ടി പറഞ്ഞിടത്തെല്ലാം മത്സരിച്ചു, ഇനി മുരളി പറയുന്നിടം പാര്‍ട്ടി നല്‍കും! വട്ടിയൂര്‍ക്കാവില്‍ ഇറങ്ങാന്‍ കെ. മുരളീധരന്‍; നേതൃത്വത്തിനു മുന്നില്‍ നിലപാടു വ്യക്തമാക്കി

    തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുമെന്ന് സൂചന. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് തന്നെയെന്ന് മുരളീധരന്‍ നേതൃത്വത്തിന് സൂചന നല്‍കി. വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ മുരളി തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന്റെയും നിലപാട്. അതേസമയം തിരുവനന്തപുരത്ത് ശബരീനാഥന്റെയും ശിവകുമാറിന്റെയും പേരുകളും പരിഗണനയിലുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചിടത്തെല്ലാം മല്‍സരിച്ച രീതിയാണ് കെ.മുരളീധരന് ഇതുവരെയുള്ളത്. അതുകൊണ്ട് തന്നെ മുരളീധരന് കംഫര്‍ട്ടബിള്‍ ആയുള്ള സീറ്റ് നല്‍കണമെന്ന ആവശ്യം ഇക്കുറി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. രണ്ട് തവണ വിജയിച്ച സ്ഥലമെന്ന നിലയിലും സംഘടനാബലം ഉള്ള മണ്ഡലമെന്ന നിലയിലും വട്ടിയൂര്‍ക്കാവില്‍ നില്‍ക്കാമെന്ന് മുരളീധരന്‍ നിലപാടെടുത്തെന്നാണ് സൂചന. 2011 ലും 2016ലും വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ മുരളീധരനെ ഇറക്കണമെന്ന് പാര്‍ട്ടിയിലും ആവശ്യം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിലെത്തിയപ്പോള്‍ നടത്തിയ പിടിവലിയില്‍ ‘സ്‌നേഹത്തള്ളല്‍ ആണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും അത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനങ്ങള്‍ക്ക് പരിഹാസമുള്ളതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇലക്ഷന്‍ ജയിക്കാന്‍ ഇത്തരം…

    Read More »
  • ഗാലറിയില്‍ നിന്ന് ഹൃദയങ്ങളിലേക്ക്: ഒരു നിമിഷം കൊണ്ട് മാറിയ വിധി! ഇന്‍സ്റ്റഗ്രാമില്‍ കുതിച്ചു കയറി ജ്യോതി; ഇന്ത്യന്‍ ടീമിന്റെ കളി മാറ്റിമറിച്ചത് ഇങ്ങനെ

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആ ടി20 ലോകകപ്പ് പോരാട്ടം കേവലം ഒരു ക്രിക്കറ്റ് കളി മാത്രമല്ലായിരുന്നു; അത് ജ്യോതി റാവത്ത് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു രാത്രിയായിരുന്നു. മൈതാനത്തെ സിക്‌സറുകളെക്കാള്‍ വേഗത്തിലാണ് അന്ന് ഗാലറിയിലുണ്ടായിരുന്ന ജ്യോതിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് കുതിച്ചുയര്‍ന്നത്. വെറും 3,000-ല്‍ നിന്നു തുടങ്ങിയ ആ യാത്ര ഒറ്റരാത്രികൊണ്ട് 3.5 ലക്ഷം എന്ന വമ്പന്‍ സംഖ്യയിലെത്തിയത് സോഷ്യല്‍ മീഡിയയെപ്പോലും ഞെട്ടിച്ചുകളഞ്ഞു! നീലക്കുപ്പായവും തകര്‍പ്പന്‍ സ്‌റ്റൈലും ടീം ഇന്ത്യയോടുള്ള തന്റെ സ്‌നേഹം വിളിച്ചോതുന്ന വേഷത്തിലായിരുന്നു ജ്യോതി അന്ന് എത്തിയത്. ഒരു നീല റിബ്ഡ് ടീഷര്‍ട്ടും വെളുത്ത ഷോര്‍ട്ട് സ്‌കര്‍ട്ടും ധരിച്ച്, ഇന്ത്യയുടെ കടുത്ത ആരാധികയായി അവള്‍ ഗാലറിയില്‍ തിളങ്ങി. ‘എന്റെ ടീമിന് വേണ്ടി ആവേശത്തോടെ കൈയടിക്കുന്നു! ക്രിക്കറ്റ് ലഹരി അലതല്ലുകയാണ്…’ എന്ന അടിക്കുറിപ്പോടെ അവള്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി. വിരാട് കോഹ്ലിയുടെ ആ വലിയ ആരാധിക ക്രിക്കറ്റിനോടുള്ള ജ്യോതിയുടെ ഇഷ്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിരാട് കോഹ്ലിയുടെയും സൂര്യകുമാര്‍…

    Read More »
  • ഇതും സ്‌നേഹത്തള്ളലോ? ഹെല്‍ത്ത് മിഷന്‍, ഷീ ഹോസ്പിറ്റല്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ്; വി.ഡി. സതീശന്‍ പ്രഖ്യാപിച്ച ഭാവി ആരോഗ്യനയം കേരളം എപ്പോഴേ നടപ്പാക്കിയത്! കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; ശബരിമല വിവാദം വിട്ടോയെന്നും ചോദ്യം

    കോട്ടയം: വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി ഭാവി കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച പ്രഖ്യാപനം ഇപ്പോള്‍ കേരളത്തില്‍ വിവിധ ആശുപത്രികളുമായി ബന്ധപ്പെടുത്തി നടക്കുന്ന പദ്ധതിതന്നെയെന്ന് വിമര്‍ശനം. ഹെല്‍ത്ത് കമ്മീഷന്‍, ഷീ ഹോസ്പിറ്റലുകള്‍, യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ആക്‌സസ് എന്നിവയാണ് സതീശന്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത്. ഇതുവരെ സ്വര്‍ണക്കൊള്ളയും മറ്റുമാണ് ഉയര്‍ത്തിയതെങ്കില്‍ കൊടിമര വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിക്കൂട്ടിലേക്കു കയറുമെന്നു വ്യക്തമായതോടെയാണ് ആരോഗ്യ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു ചുവടുമാറ്റുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസനത്തിനു പുറത്ത് പുതിയ പദ്ധതികള്‍കൊണ്ട് സതീശന്‍ എന്താണു വിഭാവനം ചെയ്യുന്നതെന്നത് അവ്യക്തമാണ്. ആരോഗ്യ മേഖലയുടെ പരിവര്‍ത്തനം ലക്ഷ്യിേട്ടു 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആര്‍ദ്രം മിഷന്‍ നടപ്പാക്കിയത്. ഇത് ആരോഗ്യ മേഖലയില്‍ കൊണ്ടുവന്ന മാറ്റം പ്രകടമാണ്. അവ ഇതൊക്കെയാണ് ഠ ആകെ 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 740 എണ്ണവും നവീകരിക്കപ്പെട്ടു. അവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. 53 എണ്ണത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…

    Read More »
  • എം.ടി. രമേശും പദ്മജ വേണുഗോപാലുമല്ല; താമര ചിഹ്നത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തും; മണ്ഡലത്തിലേക്ക് താമസം മാറി; നീക്കം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പ്; കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ചുമതല നല്‍കി

    തൃശൂര്‍: എം.ടി. രമേശിനെയും പദ്മജ വേണുഗോപാലിനെയും വെട്ടി തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. 2021ല്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു മന്ത്രി ആര്‍. ബിന്ദുവിനോടു പരാജയപ്പെട്ടതിനു പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ താമസവും തൃശൂരിലേക്കു മാറ്റിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃശൂരിലേക്കു താമസം മാറിയതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നത്. ആറുമാസം മുന്പുതന്നെ പറവട്ടാനിയില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇപ്പോള്‍ അയ്യന്തോളിലേക്കാണ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കില്ലെന്നു പറയാന്‍ കഴിയില്ലെന്നാണ് ഒരു മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയത്. 2021ല്‍ തൃശൂര്‍ തേക്കിന്‍കാട്ടിലെ ചടങ്ങില്‍വച്ചാണു ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. പിന്നാലെ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 15 ഡിവിഷനുകളുടെ ചുമതല നല്‍കി. അഞ്ചുവര്‍ഷമായി വിവിധ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ സജീവവുമാണ്. ഇതിനിടെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ മൂന്നുവര്‍ഷമായി അധ്യാപകനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ജോലി വിട്ടത്.…

    Read More »
  • ‘ഡിയര്‍ ഷാഫിക്കാ, ഹാപ്പി ബര്‍ത്ത്‌ഡേ’; ആശംസയുമായി റിനി; സൈബര്‍ ആക്രമണം

    ഷാഫി പറമ്പില്‍ എംപിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയ നടി റിനി ആന്‍ ജോര്‍ജിന് സൈബര്‍ ആക്രമണം. ഹാപ്പി ബെർത്ത് ഡേ ഡിയര്‍ ഷാഫിക്കാ എന്നാണ് റിനി കുറിച്ചത്. ഇതിന് പിന്നാലെ കമന്‍റ് പൂരമാണ് റിനിയുടെ ഫെയ്സ്ബുക്കില്‍ ഒന്നാകെ. ‘എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ… സൂക്ഷിച്ചോ., ഇന്ന്‌ ഷാഫിയുടെ ബെർത്ത് ഡേ ആണെന്ന് ഷാഫി അറിഞ്ഞിരുന്നോ?, ഷാഫി സൂക്ഷിച്ചോ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.   സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന നടിയാണ് റിനി ആന്‍ ജോര്‍ജ്. രാഹുലിന്‍റെ പേര് എടുത്തുപറയാതെയായിരുന്നു റിനിയുടെ പോസ്റ്റ്. രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചും റിനി പരാമര്‍ശിക്കുന്നുണ്ട്. അതിജീവിതകൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരില്‍ കൊല്ലാനാണ് തീരുമാനം എങ്കിൽ മരിക്കാനും മടിയില്ല എന്നതാണ് റിനിയുടെ നിലപാട്.   ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്‍റെ വസ്ത്രധാരത്തെയും ചിരിയെയും പോലും അപഹസിച്ചു. താൻ മോശം സ്ത്രീ…

    Read More »
  • ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു; തകര്‍പ്പന്‍ അടിയുമായി ഇഷാന്‍; സ്‌കോര്‍ 150 കടന്നു മുന്നോട്ട്

    ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസില്‍. പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ്…

    Read More »
  • ‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി

    സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്. ‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ്…

    Read More »
  • ‘ഇതും ഉദ്ധരിക്കാം, നാളേയ്ക്കുള്ള വഴിയായല്ലോ’: മാധ്യമങ്ങള്‍ക്കു രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍; ‘ജല്‍പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല, പൊതുതത്വങ്ങളെ പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു’

    തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തല്‍ പോലും വാര്‍ത്തയാണെന്നും പൊതു തത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും ജല്‍പനങ്ങള്‍ക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്. ഇടതുപക്ഷത്തുനിന്നാണ് താന്‍ ഇടതിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാം. താന്‍ എത്രയോകുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യല്‍ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്കു വേദനിച്ചെന്നു കണ്ടു പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും സമൂഹം എഴുത്തുകാര്‍ക്കു നല്‍കുന്ന പ്രധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന…

    Read More »
  • യുദ്ധത്തിന് ഇറങ്ങണമെന്നു ഭയന്ന് വലിയ വിഭാഗം രാജ്യംവിട്ടു; ഫാക്ടറികളിലും കൃഷിസ്ഥലത്തും ആളില്ല; തൊഴിലാളികള്‍ക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ; ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങി

    മോസ്‌കോ/ന്യൂഡല്‍ഹി: ഉക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന റഷ്യ, തങ്ങളുടെ വ്യവസായ-നിര്‍മ്മാണ മേഖലകളിലെ വിടവ് നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ തേടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടതും വലിയൊരു വിഭാഗം രാജ്യം വിട്ടുപോയതും റഷ്യന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് കുറവിലാണെങ്കിലും, ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. നേരത്തെ മധ്യേഷ്യന്‍ രാജ്യങ്ങളായ ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യത്തകര്‍ച്ചയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം അവര്‍ റഷ്യയിലേക്ക് വരുന്നത് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും നിര്‍മ്മാണം, ടെക്‌സ്‌റ്റൈല്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം റഷ്യ തേടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏജന്‍സികളുമായി റഷ്യന്‍ തൊഴിലുടമകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും, ഇതില്‍ വലിയൊരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്.…

    Read More »
  • കപ്പല്‍പടയ്ക്കു പിന്നാലെ ഖത്തറിലെ യുഎസ് താവളത്തില്‍ മിസൈല്‍ വിന്യാസം; മൊബൈല്‍ ലോഞ്ചറുകളിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ മാറ്റി അമേരിക്ക; മറ്റു താവളങ്ങളിലും വിമാനങ്ങളുടെ എണ്ണം കൂട്ടി; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സമാധാന ചര്‍ച്ചകള്‍ പൊളിഞ്ഞാല്‍ യുദ്ധം?

    അല്‍-ഉദൈദ്: ജനുവരി മുതല്‍ ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍-ഉദൈദില്‍ (al-Udeid) യുഎസ് സൈന്യം മിസൈലുകള്‍ ട്രക്ക് ലോഞ്ചറുകളിലേക്ക് മാറ്റിയെന്നു റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. യുദ്ധമുണ്ടായാല്‍ മിസൈലുകള്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു വേഗമെത്തിക്കാനാണു മൊബൈല്‍ ലോഞ്ചറുകളിലേക്കു മാറ്റുന്നത്. നേരത്തേ, അമേരിക്ക കപ്പല്‍പടയെ അയച്ച് നാവിക വിന്യാസവും ശക്തമാക്കിയിരുന്നു. പേട്രിയറ്റ് (Patriot) മിസൈലുകളെ സ്ഥിരമായ വിക്ഷേപണ തറകളില്‍ (Launcher Stations) സൂക്ഷിക്കുന്നതിന് പകരം മൊബൈല്‍ ട്രക്കുകളില്‍ സജ്ജമാക്കിയത് വഴി, ഇറാനില്‍നിന്ന് ആക്രമണം ഉണ്ടായാല്‍ വേഗത്തില്‍ പ്രതിരോധിക്കാനോ തിരിച്ചടിക്കാനോ അമേരിക്കയ്ക്ക് സാധിക്കും. മേഖലയില്‍ സംഘര്‍ഷം എത്രത്തോളം രൂക്ഷമാണെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍, പശ്ചിമേഷ്യയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ, ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ എന്നിവയുടെ പേരില്‍ ഇറാനില്‍ ബോംബ് ഇടാന്‍ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം,…

    Read More »
Back to top button
error: