Newsthen Special
-
കലിപ്പു തീരുന്നില്ല! ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് വെള്ളവും ഗ്യാസും പത്രവും നിഷേധിച്ച് പാകിസ്താന്‍; ഗ്യാസ് വാങ്ങുന്നത് ഉയര്‍ന്ന വിലനല്‍കി; വീടുകളില്‍ കര്‍ശന നിരീക്ഷണം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിയില്‍ ഇന്ത്യയോട് കലി തീരാതെ പാക്കിസ്താന്‍. പാക്കിസ്താാനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടാണ് മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ പെരുമാറ്റമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാചകവാതകവും ശുദ്ധജല വിതരണവും പത്രങ്ങളും വരെ മുടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടിവെള്ളവും പാചകവാതകവും മുന്‍പ് എത്തിച്ചിരുന്ന കടയുടമകള്‍ നിലവില്‍ എത്തിക്കുന്നില്ലെന്നും വിതരണം ചെയ്യരുതെന്ന് ഉന്നത നിര്‍ദേശമുണ്ടെന്നും അറിയിച്ചു. സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്‌ലൈനാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാചകവാതകം എത്തിച്ചിരുന്നത്. ഇത് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചുവെന്നും നിലവില്‍ പൊതുവിപണിയില്‍ നിന്നും ഉയര്‍ന്ന തുക നല്‍കിയാണ് പാചകവാതകം വാങ്ങുന്നതെന്നും ‘ആജ് തക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വീടുകളിലും ഓഫിസിലും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതലാണ് ഇസ്‌ലമാബാദിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വസതികളിലും ഹൈകമ്മിഷനിലും പത്രവിതരണം നിര്‍ത്തിയത്. പ്രാദേശിക വിവരങ്ങള്‍ പത്രങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി ഡല്‍ഹിയിലുള്ള…
Read More » -
താടിയുള്ള അച്ഛനെ പേടിയുണ്ട്! അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയ്ക്കുള്ള അധിക തീരുവ മൂന്നു മാസത്തേക്കു കൂടി മരവിപ്പിച്ച് ട്രംപ്; ഇന്ത്യയുമായി അടുക്കുന്നതും തടയാന്‍ നീക്കം
ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുമാസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു തീരുവ നിലവില്‍ വരേണ്ടിയിരുന്നത്. ചൈനയുമായി വ്യാപാരക്കരാറില്‍ ഉടനെത്തുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ വച്ച് ജൂലൈ അവസാനം നടന്ന യുഎസ്- ചൈന ഉന്നതരുടെ കൂടിക്കാഴ്ചയിലാണ് ഇളവിനുള്ള തീരുമാനമായതെന്നാണ് കരുതുന്നത്. അതേസമയം, ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നടപടിയാണിതെന്നും ഇതുവഴി ഇന്ത്യയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്രംപിന്റെ അന്യായത്തീരുവയ്‌ക്കെതിരെ ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന സാഹചര്യം നിലവിലെ ഇളവിലൂടെ ഒഴിവാക്കാമെന്നാണ് യുഎസ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇളവ് രാജ്യാന്തര വിപണിയില്‍ ആശ്വാസം സൃഷ്ടിക്കുന്നവാര്‍ത്തയാണ്. 145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…
Read More » -
വോട്ടര്‍ പട്ടിക: തട്ടിപ്പു നടപ്പാക്കാന്‍ കേരളത്തില്‍ ബിജെപി തെരഞ്ഞെടുത്തത് തൃശൂര്‍; മുഴുവന്‍ ക്രമക്കേടും പുറത്തെത്തിക്കും; നടപടിയെടുത്തില്ലെങ്കില്‍ അപ്പോക്കാണാം: വി.ഡി. സതീശന്‍
തൃശൂര്‍: അറസ്റ്റും ഭീഷണിയുംകൊണ്ടു രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യാജ വോട്ടില്ലെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടിക പരിശോധനാവാരം സംഘടിപ്പിക്കും. പല രാജ്യങ്ങളിലും ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരേ ജനാധിപത്യ ചേരികളുടെ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ലോകചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വലിയ സമരമായി വോട്ടര്‍പട്ടിക ക്രമക്കേടിനെതിരായ പോരാട്ടം മാറും. തൃശൂരില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തു. ഒറ്റമുറി വീട്ടില്‍ 60 വോട്ടുകള്‍ ചേര്‍ത്തതിനു സമാന സംഭവങ്ങളുണ്ടായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആസൂത്രണം ചെയ്ത വോട്ടര്‍ പട്ടിക ക്രമക്കേട് കേരളത്തില്‍ തൃശൂരിലാണു നടപ്പാക്കിയത്. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗരൂകരാകണം. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേടില്ലെന്ന് ഉറപ്പാക്കും. പട്ടിക പുറത്തുവന്നാല്‍ പരിശോധയ്ക്ക് ഒരാഴ്ച നീക്കിവയ്ക്കും. ക്രമക്കേടു കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യും. നടപടിയുണ്ടായില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും സതീശന്‍ പറഞ്ഞു. ഡോ. ഹാരിസിനുമേല്‍ ഒരുനുള്ള മണ്ണുവാരിയിടാന്‍ പ്രതിപക്ഷം അനുവദിക്കില്ല. മന്ത്രിയുടെ ഓഫീസില്‍ നിന്നും ആരോഗ്യമന്ത്രിയുടെ…
Read More » -
നടിയില്‍നിന്നും രാഷ്ട്രീയക്കാരിയിലേക്ക്; കേന്ദ്രമന്ത്രിയില്‍നിന്ന് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫിന്‍ടെക് അധ്യാപികയിലേക്ക്; വെള്ളിയാഴ്ചകളിലെ പതിവ് രാഷ്ട്രീയക്കാരിയിലേക്ക്; സ്മൃതി ഇറാനിയുടെ നാമറിയാത്ത ജീവിതം
ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് ഓഡിഷനുവേണ്ടി നീണ്ടുമെലിഞ്ഞ, ഏകദേശം ഇരുപതിനോട് അടുത്തു വയസു തോന്നിക്കുന്ന യുവതിയെത്തി. അന്നവിടെയുണ്ടായിരുന്ന, പിന്നീട് യുവതിയുടെ സഹതാരമായി മാറിയ അപാര മേത്തയ്ക്കു യുവതിയില്‍ കണ്ണുടക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ മനോഹരമായ മുഖം മാത്രമായിരുന്നില്ല, മറിച്ച് യുവതിയുടെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു! ‘ക്യൂംകി സാസ് ഭി കഭി ഥി ബഹു ഥി’ എന്ന ഐക്കണിക് നാടകത്തിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി ഇറാനി ഒരു ടെലിവിഷന്‍ സെന്‍സേഷനായി മാറി. ഇപ്പോള്‍ ആ നാടകം വീണ്ടും സജീവമായി. ഷോട്ടുകള്‍ക്കിടയില്‍ ഒരു പുസ്തകവുമായി ഇരിക്കുന്നത് സ്മൃതി ഇറാനിയുടെ കാഴ്ചകളില്‍ കാണാം. സീന്‍ 2 വര്‍ഷം 2014. ടെലിവിഷന്‍ താരത്തില്‍നിന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ മന്ത്രിയെന്ന നിലയിലാണ് പിന്നീട് സ്മൃതി ഇറാനിയെ എല്ലാവരും കണ്ടത്. ഇതു പിന്നീടു മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ എന്നു മാറ്റിയത് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിനു നേതൃത്വം വഹിക്കുന്നതില്‍…
Read More » -
ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വേണ്ട; സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സംഘടയിലെ കാര്യങ്ങള്‍ അറിയേണ്ട; പുറത്താക്കി കെജിഎംസിടിഎ; വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കി. ഡിഎംഇ, പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവരെയാണ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയേണ്ടതില്ലെന്നാണ് കെജിഎംസിടിഎയുടെ തീരുമാനം. അതേസമയം കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വൈകാരിക സന്ദേശം. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ തന്നെ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍…
Read More » -
വോട്ടു ചെയ്തു, മടങ്ങി! സുരേഷ് ഗോപി ജയിച്ച തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വോട്ടു ചേര്‍ത്തു; ഒരേ ഫ്‌ളാറ്റ് നമ്പര്‍ ഉപയോഗിച്ച് നിരവധിപ്പേര്‍ പട്ടികയില്‍; ഒറ്റയാള്‍പോലും ഇപ്പോള്‍ താമസിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ വ്യത്യസ്ത അന്വേഷണങ്ങളിലാണു തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികിയില്‍ നടന്നതു വന്‍ ക്രമക്കേടുകളെന്നു കണ്ടെത്തിയത്. തൃശൂര്‍ കോര്‍പ്പറേഷനും പാര്‍ലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവര്‍ക്ക് വ്യാജ മേല്‍വിലാസം ഉണ്ടാക്കി വോട്ട് ചേര്‍ത്തു. തൃശൂര്‍ അയ്യന്തോളിലെ വാട്ടര്‍ ലില്ലി അപ്പാര്‍ട്ട്‌മെന്റ്, പൂങ്കുന്നം ഇന്‍ലാന്റ് ഉദയനഗര്‍ അപ്പാര്‍ട്ട്‌മെന്റ് എന്നിവ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വോട്ടു ചേര്‍ത്തെന്നും ഇതില്‍ പലരും ഇവിടെയിപ്പോള്‍ താമസക്കാരല്ലെന്നും നേരിട്ടു നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി. അടഞ്ഞ് കിടക്കുന്നതും വോട്ടര്‍ പട്ടികയിലെ പേരുകാര്‍ താമസമില്ലാത്തതുമായ വാട്ടര്‍ലില്ലി ഫ്‌ലാറ്റില്‍ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കോര്‍പറേഷനും ലോക്‌സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോള്‍ ഈ ഫ്‌ലാറ്റില്‍ താമസക്കാരല്ല. എന്നാല്‍, പൂങ്കുന്നത്തെ ഇന്‍ ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഓരേ…
Read More » -
നിഗൂഢമായ ബഹിരാകാശ വസ്തു ഭൂമിയെ ലക്ഷ്യമിട്ടു കുതിക്കുന്നെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍; മനുഷ്യവംശത്തെ രക്ഷിക്കാനോ തുടച്ചു നീക്കാനോ? അസാധാരണ വേഗം, നിശ്ചിതമല്ലാത്ത പാത; ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഒരേദിശയിലേക്കു തിരിച്ച് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: ഇതിനുമുമ്പു കാണാത്ത തരത്തിലുള്ള അപൂര്‍വമായ വസ്തു സോളാര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചെന്നു കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞര്‍. അസാധാരണ വേഗത്തിനൊപ്പം നിശ്ചിതമല്ലാത്ത പാതയുമാണിതിന് എന്നത് ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടു മാറ്റുന്നതാണെന്നും വിലയിരുത്തുന്നു. ബഹിരാകാശ വസ്തുവിന്റെ സ്വഭാവ പരിശോധിക്കുമ്പോള്‍, ചില ശാസ്ത്രജ്ഞര്‍ ഇതൊരുപക്ഷേ അത്യാധുനിക സമൂഹത്തില്‍നിന്നുള്ള ക്രിത്രിമ അന്വേഷണ വാഹനങ്ങളാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ ആശയം അഭ്യൂഹങ്ങള്‍ നിറഞ്ഞതാണെങ്കിലും ബഹിരാകാശ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതയെക്കുറിച്ചുമൊക്കെയുള്ള കൗതുകം വര്‍ധിപ്പിക്കുന്നതാണ്. ഇതേക്കുറിച്ചു കര്‍ക്കശമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എവിടെനിന്നു പുറപ്പെട്ടു എന്നു മനസിലാക്കേണ്ടതുണ്ടെന്നും ഹാവാര്‍ഡ് ഗവേഷകര്‍ പറയുന്നു. എന്തെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്തരുതെന്നും അസാധാരണമായ കോസ്മിക് വിസ്മയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനമുണ്ടാകുമ്പോള്‍ വിശദീകരണങ്ങളും ലഭിച്ചേക്കുമെന്ന് ഇവര്‍ പറയുന്നു. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയിലെ നിര്‍ണായകമായ നേട്ടമായിട്ടാണ് അപൂര്‍വ വസ്തുവിനെ കണ്ടെത്തിയതിനെ വിലയിരുത്തുന്നത്. അറിയപ്പെടാത്ത ബഹിരാകാശ വസ്തുക്കളെ എങ്ങനെ നേരിടണമെന്നതില്‍ ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കാനും ഇതു സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കണ്ടെത്തലിനു പിന്നാലെ ആഗോള ശാസ്ത്രലോകം ആഴത്തിലുള്ള പഠനത്തിനായി തയാറെടുത്തിട്ടുണ്ട്.…
Read More » -
വീണ്ടും പരസ്യമായ ആണവ ഭീഷണി മുഴക്കി അസിം മുനീര്‍; ‘ഇന്ത്യ അണക്കെട്ടു പണിഞ്ഞാല്‍ 10 മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ക്കും; ഞങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ പകുതി ലോകവും തകര്‍ക്കും; അള്ളാഹു അതിനുള്ള ഊര്‍ജം നല്‍കും’
ടാംപ: ഇന്ത്യയുമായുള്ള യുദ്ധത്തില്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ . ഫ്‌ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകര്‍ക്കും. ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദിയില്‍ ഇന്ത്യക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത്’ അസിം മുനീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാന്‍. അതിനാല്‍ അല്ലാഹു ഊര്‍ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിക…
Read More » -
ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായത് മോദിയുടേയും അമിത് ഷായുടേയും മാനസപുത്രനെന്ന നിലയിൽ!! പിന്നെ എങ്ങനെ പൊടുന്നനെ പുകഞ്ഞ കൊള്ളിയായി?, ധൻകർ എവിടെ?, പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു… പക്ഷെ ഉത്തരം അപൂർണം
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എവിടെയാണ്. കഴിഞ്ഞ ജൂലൈ 22 മുതൽ ഉയരുന്ന ചോദ്യമാണിത്. മുൻകോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധൻകറെന്നും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ധൻകർ എവിടെയെന്ന് ചോദിച്ച സിബൽ അമിത് ഷാ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തണമെന്നും രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ലാപ്ത ലേഡീസ്, അതായത് കാണാതായ പെൺകുട്ടികൾ എന്ന് കേട്ടിട്ടുണ്ട്. ഇതാദ്യമായാണ് ലാപ്ത വെസ് പ്രസിഡന്റ് എന്ന് കേൾക്കുന്നത് എന്നും സിബൽ പരിഹസരിക്കുന്നുണ്ട്. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ. 2022 ഓഗസ്റ്റ് 11 നാണ് അദ്ദേഹം ചുമതലയേറ്റത്. 2027 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ഏവരേയും ഞെട്ടിച്ച് ജൂലൈ 21 ന് വൈകിട്ടാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.…
Read More » -
അഞ്ചുലക്ഷം നല്‍കുമെന്ന് വാഗ്ദാനം; ചെക്കുവന്നപ്പോള്‍ അയ്യായിരം! ഉത്തരകാശിയിലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവരെ വഞ്ചിച്ച് ബിജെപി സര്‍ക്കാര്‍; മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്കെതിരേ പ്രതിഷേധവുമായി ജനം; ചെക്ക് കൈപ്പറ്റില്ല
ഉത്തരകാശി: മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു പ്രാഥമിക സഹായമായി അഞ്ചുലക്ഷം വാഗ്ദാനം ചെയ്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് അയ്യായിരത്തിന്റെ ചെക്ക്. വാഗ്ദാനം ചെയ്തു പറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ധാരാലി, ഹര്‍ഷില്‍ എന്നിവിടങ്ങളില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. അയ്യായിരത്തിന്റെ ചെക്ക് കൈപ്പറ്റില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്തമുണ്ടായതിനുപിന്നാലെ ജനങ്ങളെ സന്ദര്‍ശിച്ചശേഷമാണ് അഞ്ചുലക്ഷം നല്‍കുമെന്നു വാഗ്ദാനം ചെയ്തത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതു വന്‍ പ്രതീക്ഷയാണു നല്‍കിയത്. ജനങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ മുഖ്യമന്ത്രി അനുവദിച്ചത് 5000 രൂപയും. പെട്ടെന്ന് അനുവദിച്ച തുകയാണ് ഇതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും തങ്ങള്‍ക്കുണ്ടായ നഷ്ടം വിലകുറച്ചു കാണുന്ന നടപടിയാണുണ്ടായതെന്നു ജനങ്ങള്‍ പറഞ്ഞു. ഇടക്കാല ആശ്വാസമാണ് അയ്യായിരമെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഉത്തരകാശി കളക്ടര്‍ വിശദീകരിച്ചത്. പ്രളയത്തില്‍ വീടു നശിച്ചവര്‍ക്കും മരണമുണ്ടായ കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ധാമി പറഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി നഷ്ടം…
Read More »