NEWS
-
മന്ത്രവാദക്കളങ്ങളില്‍ നിന്ന് നിലവിളകള്‍ ഉയരുന്നു; അടിയേറ്റ് പുളഞ്ഞ് മനുഷ്യജീവനുകള്‍; മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു; പുതിയ തലമുറ അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുന്നു കുറ്റകൃത്യങ്ങള്‍ പെരുകുന്നു;
തൃശൂര്‍ : മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു. പുതിയ തലമുറ പോലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കൂടുന്നു. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്ന പല കുറ്റകൃത്യങ്ങളിലും മന്ത്രവാദത്തിന് അല്ലെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പല കുറ്റകൃത്യ സംഭവങ്ങളിലും പെണ്‍കുട്ടികളാണ് കൂടുതലായും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരയായത്. ദോഷങ്ങള്‍ മാറാനും സൗഭാഗ്യങ്ങള്‍ ലഭിക്കാനും മറ്റുമായാണ് പല മന്ത്രവാദങ്ങളും നടത്തിയത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ വരെ ഇതില്‍ പെട്ടുപോയിട്ടുണ്ട് എന്നുള്ളതാണ് ഖേദകരം. കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ഉണ്ടായത്. തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകര്‍മ്മങ്ങളുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തുമ്പോള്‍ പഴയ തലമുറയുടെ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പുതുതലമുറയും തലകുനിച്ച് നടന്നുപോകുന്ന അപകടകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പല ആഭിചാര കൂടോത്ര…
Read More » -
ഫ്‌ളാറ്റുകളും രത്‌നങ്ങളും ഉള്‍പ്പെടെ 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍; മെഹുല്‍ ചോക്‌സിയുടെ 46 കോടി രൂപയുടെ സ്വത്ത് ലേലത്തിന്; അനുമതിനല്‍കി കോടതി
മുംബൈ: 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്ത് ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട ‘ഗീതാഞ്ജലി ജെംസ് ലിമിറ്റഡി’ന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ ലേലംചെയ്യാനാണ് മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്. ലേലത്തില്‍നിന്ന് കിട്ടുന്ന തുക കോടതിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളും രത്‌നങ്ങളും ഉള്‍പ്പെടെ 13 വസ്തുവകകളാണ് ലേലത്തിനുള്ളത്. മുംബൈ ബോറിവാളിയിലെ നാല് ഫ്‌ളാറ്റുകളും ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ വാണിജ്യകേന്ദ്രവും ഇതില്‍ ഉള്‍പ്പെടും. ഗൊറേഗാവിലെ വ്യവസായശാലകളും കമ്പനിയുടെ ജയ്പൂര്‍ കേന്ദ്രത്തിലുള്ള രത്‌നങ്ങളും വെള്ളിയും ലേലത്തിന് വെയ്ക്കും. ബെല്‍ജിയത്തില്‍ അറസ്റ്റിലായ മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞമാസം ബെല്‍ജിയന്‍ കോടതി അനുമതി നല്‍കിയിരുന്നു. ചോക്‌സിയുടെ അറസ്റ്റ് സാധുവാണെന്നും കോടതി കണ്ടെത്തി. അതേസമയം, ചോക്‌സിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ കീഴ്‌ക്കോടതി വിധി ചോദ്യംചെയ്ത് മെഹുല്‍ ചോക്‌സി ദിവസങ്ങള്‍ക്ക് മുന്‍പ് ബെല്‍ജിയത്തിലെ സുപ്രീംകോടതിയെ…
Read More » -
അന്യായ നികുതി ചുമത്തുന്നു; കര്‍ണാടക, തമിഴ്‌നാട് സര്‍വീസുകള്‍ നിര്‍ത്തി കേരളത്തിലെ അന്തര്‍സംസ്ഥാന ബസുകള്‍
കൊച്ചി: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഈടാക്കുന്ന അമിതവും അന്യായവുമായി നികുതി ചൂണ്ടിക്കാട്ടിയാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒന്നും ഈ രണ്ട് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളെ വലയ്ക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്‍. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള ആഡംബര ബസുകളില്‍ നിന്നാണ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്യായമായി നികുതി ചുമത്തുന്നത്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി…
Read More » -
ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്; 72 മണിക്കൂർ നേരത്തേക്ക് അടച്ച് ഇന്ത്യ നേപ്പാൾ അതിർത്തി
ബീഹാർ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി, നേപ്പാൾ-ഇന്ത്യ അതിർത്തി ഇന്നലെ മുതൽ 72 മണിക്കൂർ നേരത്തേക്ക് അടച്ചു. സർലാഹി, മഹോട്ടാരി, റൗത്തത്ത് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ അതിർത്തി പോയിന്റുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മഹോട്ടാരി ജില്ല മാത്രം ഇന്ത്യയുമായുള്ള പതിനൊന്ന് അതിർത്തി പോയിന്റുകൾ അടച്ചു. അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള എല്ലാ അതിർത്തി കടന്നുള്ള നീക്കങ്ങളും അതിർത്തി അടച്ച കാലയളവിൽ പൂർണ്ണമായും നിർത്തിവയ്ക്കുമെന്ന് ഇന്ത്യയുമായുള്ള അതിർത്തിയിലുള്ള ജില്ലാ ഭരണകൂട ഓഫീസുകൾ പ്രസ്താവനയിൽ പറഞ്ഞു. നേപ്പാളിലോ ഇന്ത്യയിലോ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിർത്തികൾ 72 മണിക്കൂർ അടച്ചിടുന്നത് ഒരു സാധാരണ സുരക്ഷാ നടപടിയായി മാറിയിരിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച നടക്കും, വെള്ളിയാഴ്ച ഫലം പുറത്തുവരും. ബീഹാറിലെ 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 18 ജില്ലകളിലായി 121…
Read More » -
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു; ആയുധക്കൈമാറ്റത്തിനിടെ ഗുജറാത്തിൽ ഐഎസ് ബന്ധമുള്ള മൂന്നുപേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നിവരെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഇവരെ, കഴിഞ്ഞ ഒരുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എടിഎസ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് മൂവരെയും പിടികൂടിയതെന്ന് എടിഎസ് അറിയിച്ചു. മൂവരും ആയുധങ്ങള്‍ കൈമാറുന്നതിനാണ് ഗുജറാത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും എടിഎസ് പ്രസ്താവനയില്‍ അറിയിച്ചു. മൂവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാകിസ്താനി ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകരസംഘത്തെ കഴിഞ്ഞ ജൂലായില്‍ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു. അല്‍…
Read More » -
മൂന്നു കുഞ്ഞുങ്ങളുടെ അമ്മ; സ്വവർഗ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം കുറവെന്ന് കാരണം; 5 മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി
ചെന്നൈ∙ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയും സ്വവർഗ പങ്കാളിയും ചേർന്ന് അഞ്ചു മാസം പ്രായമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണു സംഭവം. സ്വകാര്യമായി ചെലവിടാൻ സമയം കുറഞ്ഞതോടെയാണ് കുഞ്ഞിനെ കൊന്നതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് 26വയസ്സുകാരിയായ ഭാരതി. ഭർത്താവ് സുരേഷിനൊപ്പം ചിന്നാട്ടി ഗ്രാമത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. അഞ്ചുമാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് നവംബർ അഞ്ചിന് മരിച്ചു. പാൽ നൽകുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി എന്നാണ് ഭാരതി ഭർത്താവിനോടു പറഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ സുരേഷിനുണ്ടായ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാരതിയുടെ ഫോൺ പരിശോധിച്ച സുരേഷ്, ഭാര്യയ്ക്ക് സുമിത്ര എന്ന സ്ത്രീയുമായി സ്വവർഗ ബന്ധമുള്ളതായി കണ്ടെത്തി. നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ഇവർക്കുണ്ട്. വീണ്ടും ഒരു കുഞ്ഞു കൂടി ആയതോടെ ഭാരതിക്കും സുമിത്രക്കും തമ്മിൽ ചെലവിടാൻ സമയം ലഭിക്കാതായി. ഇതോടെ, കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും…
Read More » -
ഗണഗീതമെങ്ങിനെ ദേശഭക്തിഗാനമാകുമെന്ന് സതീശന്‍; ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടെന്നും ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു. കുട്ടികള്‍ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്റലിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Read More » -
‘ഞാനാണ് പിഴയെന്ന്… എനിക്കിനി സഹിക്കാൻ വയ്യ… ഇയാൾ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം, ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ’’ 1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്… … ജീവിക്കാൻ കൊതിച്ചിട്ടും ജീവൻ അവസാനിപ്പിക്കേണ്ടി വന്നവളുടെ വാക്കുകൾ…
കൊല്ലം: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും വലിയ മാനസിക പീഡനമേൽക്കേണ്ടി വന്നതായി വെളിപ്പെടുത്തി ജീവനൊടുക്കിയ, ജീവിക്കാൻ കൊതിച്ചിരുന്ന രേഷ്മയുടെ (29) ഫോൺ സംഭാഷണം പുറത്ത്. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ… ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’… വെള്ളിയാഴ്ചയാണ് കൊല്ലം ശൂരനാട് സ്വദേശിയായ യുവതി കഴിഞ്ഞ പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. 2018 മാർച്ചിലായിരുന്നു രേഷ്മയുടെ വിവാഹം. ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു. അതേസമയം തന്നെ…
Read More »

