NEWS

  • സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്

    കൊച്ചി: സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിൽ വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% 30 ദിവസത്തേക്ക് എന്ന രീതിയിൽ നടപ്പിൽ വരുത്താൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു. കേരള ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. പി.അഹമ്മദ്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. സുരേന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ,എ.കെ. നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം ഫിലിപ്പ് ജോസ്കോ, വിപിൻദാസ് റീഗൽ,…

    Read More »
  • ഇൻസ്റ്റ​ഗ്രാമിലും യൂറ്റ്യൂബിലും മോദി തന്നെ താരം! 3 കോടി സബ്സ്ക്രൈബർമാരെന്ന നേട്ടത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ ചാനൽ; ട്രംപിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ!

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറ്റ്യൂബ് ചാനലിന് മൂന്ന് കോടി സബ്സ്‌ക്രൈബർമാരായി. ഇതോടെ യൂറ്റ്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ നേതാക്കളേക്കാൾ വളരെ കൂടുതലാണ് മോദിയുടെ യൂറ്റ്യൂബ് ചാനലിനുള്ള സബ്സ്‌ക്രൈബർമാർ. ഈ പട്ടികയിൽ രണ്ടാമതുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്സ്‌ക്രൈബർമാർ മാത്രമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപേക്ഷിച്ച് മോദിക്ക് ഏഴ് മടങ്ങ് കൂടുതൽ സബ്സ്‌ക്രൈബർമാരുണ്ട്. നേരത്തേ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ഖ്യാതിക്കു പിന്നാലെയാണ് ഇപ്പോൾ യുറ്റ്യൂബിലും മോദി താരമായിരിക്കുന്നത്. അടുത്തയിടെ ഇൻസ്റ്റഗ്രാമിലും മോദിയുടെ അക്കൗണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മോദി. 2014-ലാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ അംഗമായത്. നിലവിൽ യൂറ്റ്യൂബിൽ കോൺഗ്രസ് നേതാവ് രാഹുൽ…

    Read More »
  • ഇറാനിൽ കൊല്ലപ്പെട്ട 160-ലേറെ സ്കൂൾ കുട്ടികളുടെ കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രവുമായി വിദേശകാര്യമന്ത്രി

    ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ട കുട്ടികളുടെ സംസ്‌കാരം ഒരേയിടത്ത്. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. ‘ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനംചെയ്ത ‘രക്ഷ’ യഥാർഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു”, അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഇറാനുനേരേ യുഎസും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ച ആദ്യദിവസമാണ് മിനാബിലെ സ്‌കൂളിന് നേരേയും വ്യോമാക്രമണമുണ്ടായത്.  

    Read More »
  • യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണം;ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ​ഗൾഫ് രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക്

    ​ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മുന്നറിയിപ്പും കൂടുതൽ നിയന്ത്രണങ്ങളും . യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണവും പിന്നാലെ തീപ്പിടുത്തവുമുണ്ടായി. ഫുജൈറയിൽ റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പോർട്ട് ടണയ മുതൽ വില്ലേജ് ബ്രിഡ്ജ് വരെ അടച്ചു. ഡ്രോൺ അവശിഷ്ടങ്ങളും വീണാണ് തീപിടുത്തമുണ്ടായത്. അതേ സമയം, ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി ഒമാൻ ഭരണകൂടം. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചിട്ടുള്ളത്. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്. മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഈ…

    Read More »
  • ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

    ടെഹ്റാൻ: യുദ്ധം കലുഷിതമായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. അതേസമയം, യുദ്ധത്തിന്റെ നാലാം ദിവസവും മധ്യപൂർവേഷ്യ സംഘർഷഭരിതമാണ്. യു എസ് സേനയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം ഇന്ന് സൗദിയിലും ബഹ്റൈനിലുമാണ് ഉണ്ടായത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലെബനൻ ആസ്ഥാനമായ ബെയ്റൂത്തിലും ഒരേസമയം ഇസ്രയേൽ ആക്രമണം നടത്തി. ഇറാന്റെ വ്യോമതാവളങ്ങളും IRGC-യുടെ കമാൻഡ് സെന്ററും തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. കരസേനയെ അണിനിരത്തിയുള്ള ആക്രമണം ഇനി വരാനിരിക്കുന്നുവെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ, ഇറാൻ അമേരിക്കയെ ലക്ഷ്യമിടുന്നത് തടയാനാണ് ആദ്യനീക്കം നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ. യുദ്ധം ഉടൻ തീരുമെന്നും ഇറാൻ സൈന്യം ദുർബലമായെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

    Read More »
  • ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

    കണ്ണൂർ: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും. വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്. കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ. ഫെബ്രുവരി 25 നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെയാണ് സംഭവം. കണ്ണൂർ പരിയാരം മെഡിക്കൽ…

    Read More »
  • ‘ ജോലി അന്വേഷിച്ച് വന്നു ; ഇപ്പോൾ അന്വേഷിക്കുന്നത് ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘- പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

    ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് നാട്ടിലേയ്ക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറാനിൽ പഠിക്കാൻ പോയ ജമ്മു കശ്‌മീർ സ്വദേശികളായ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വിനോദസഞ്ചാരികളെയും സംഘർഷം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യാക്കാരെ സാധ്യമായ…

    Read More »
  • മുന്നോട്ട് നീങ്ങാനാവാതെ 27 ഇന്ത്യൻ കപ്പലുകൾ നടുകടലിൽ; ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്ന് ഇറാൻ; കേന്ദ്ര സഹായം തേടി ഉടമകൾ

    ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ കപ്പലുകൾ. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നടുക്കടലിൽ കുടുങ്ങിയത്. ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ അടിയന്തര സാഹചര്യം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ (ഐഎൻഎസ്എ) കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു. ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കത്തിൽ പറയുന്നു. ചില ഇന്ത്യൻ കപ്പലുകൾ പ്രധാനപ്പെട്ട ഊർജ്ജ ചരക്കുകൾ കയറ്റാനായി ഹോർമുസിന് തെക്ക് കാത്തുകിടക്കുകയാണ് എന്നും ഐഎൻഎസ്എ കൂട്ടിച്ചേർത്തു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാൻ ഇറാൻ, ഇസ്രയേൽ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്നും ഇന്ത്യൻ കപ്പലുടമകൾ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാൻ…

    Read More »
  • ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?

    വാഷിം​ങ്ടൺ: പട്ടികലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളുള്ള ടോപ്പ് എട്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. ലോക ശക്തികളൊന്നും അതിൽ ഇടം നേടിയിട്ടില്ല. യുഎസ്, ഇറാൻ, ഇസ്രയേൽ, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വലിയ രാജ്യങ്ങളൊന്നും ആദ്യ സ്ഥാനങ്ങളിൽ ഇല്ല. പട്ടികയിൽ ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. ശരാശരി 686.12 Mbps വേഗതയോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇതിലൂടെ യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. ശരാശരി 593.34 Mbps ഇന്‍റർനെറ്റ് വേഗതയാണ് ഖത്തറിലുള്ളത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ശരാശരി 399.83 Mbps ഇന്‍റർനെറ്റ് വേഗതയോടെ ബഹറിൻ നാലാംസ്ഥാനത്തും 277.97 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്‍റർനെറ്റ് വേദതയിൽ യൂറോപ്യൻ രാജ്യമായ ബള്‍ഗേറിയ അഞ്ചാം സ്ഥാനത്തുമാണ്. മൊബൈല്‍ ഇന്‍റർനെറ്റ് വേഗതയില്‍ ബ്രസീല്‍ ആറും ദക്ഷിണ കൊറിയ ഏഴും ബ്രൂണൈ എട്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൂടുതൽ വേഗത്തിലുള്ള…

    Read More »
  • ‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്

    മോസ്കോ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ലോകമെങ്ങുമുള്ള വിമാന ഗതാ​ഗതം താറുമാറിയിരിക്കുകയാണ്. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളെയും വിദ്യാർത്ഥികളെയും ഇത്ഇ ബാധിച്ചു. വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്‍റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയർ സുനിൽ ഗുപ്തയാണ് തന്റെ നിസഹായാവസ്ഥ വീഡിയോയിലൂടെ പങ്കുവച്ചത്. മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൻ കുടുങ്ങിയെന്നും എത്തിഹാദ് എയർവേയ്‌സ് തന്നെ മോസ്കോയിൽ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി’ എന്ന് പറയുന്ന സുനിൽ ഗുപ്തയുടെ വീഡിയോ എക്സിൽ വൈറലായി. “ഞാൻ മോസ്കോ വിമാനത്താവളത്തിൽ പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണ്. ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മേക്ക് മൈ ട്രിപ്പിൽ നിന്നോ എത്തിഹാദ് എയർവേസിൽ നിന്നോ ആരും എന്‍റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ല. റഷ്യ വിസയോ മാസ്റ്റർകാർഡോ സ്വീകരിക്കുന്നില്ല. എന്റെ കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല.”…

    Read More »
Back to top button
error: