NEWS

  • കുന്നോളമുണ്ട് ആ നെഞ്ചിലെ പരിഭവം… കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം

    തിരുവനന്തപുരം: കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി. മേയർക്കും കൗൺസിലർമാർക്കും പുറമേ സ്വതന്ത്രനേയും ക്ഷണിച്ചിട്ടുണ്ട് മോദി. അതേസമയം പാർട്ടിക്കൊപ്പം പോകാതെ ഡൽഹിയിലേക്കുള്ള യാത്ര ഒറ്റയ്ക്കാക്കാൻ തീരുമാനിച്ച് കൗൺസിലർ ആർ. ശ്രീലേഖ. അതിനാൽതന്നെ ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖയുടെ തീരുമാനം. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനും കൂടിയാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയർക്ക് ലഭിച്ചിരുന്നു. തുടർന്ന് കൗൺസിലർമാർ ഫെബ്രുവരി ഒൻപതിന് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകരും സംഘത്തിനു സ്വീകരണം നൽകും.ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ…

    Read More »
  • ആ വരുന്നത് ഒരു ഡ്രോണാണോ… മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനുമേൽ ഏൽപ്പിച്ച ഒന്നൊന്നര പ്രഹരം… നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് ആക്രമണ വീഡിയോ പുറത്ത്

    ഇസ്‌ലാമാബാദ്: പഹൽ​ഗാം ആക്രമണത്തിനു തിരിച്ചടിയായി 2025 മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് സൂചന. നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വീഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ ‘ങേ അതൊരു ഡ്രോൺ ആണോ?’ എന്ന് വീഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും. അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ…

    Read More »
  • നിലപാടിലുറച്ച് സച്ചിദാനന്ദന്‍; കോണ്‍ഗ്രസ് ഭരിച്ചാലും ഞാന്‍ ഇതു പറയും; ഗുരുവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളെ പ്രീണിപ്പിക്കുന്നത് ഭൂഷണമല്ല, ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ബിജെപിയില്‍ പ്രതീക്ഷയില്ല

    തൃശൂര്‍: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാര്‍ട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വര്‍ഷമായി കോണ്‍ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാര്‍ട്ടിപോലും ആഗ്രഹിക്കാത്തവര്‍ സ്വാര്‍ഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവര്‍ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്. ജയം- തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. അദൃശ്യരായവരെ ദൃശ്യരാക്കുന്നതാണു ജനാധിപത്യം. ഇതുവരെ കാണാത്തവര്‍ പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്‌വരെ എത്തുമ്പോഴാണു ജനാധിപത്യം അതിന്റെ ആത്യന്തിക അര്‍ഥം കൈവരിക്കുന്നത്. ഒരുകാലത്ത് സായുധ വിപ്ലവത്തിലാണു വിശ്വസിച്ചത്. അതില്‍നിന്ന് ഞാന്‍ ഏറെ അകന്നിട്ടുണ്ട്. ജനാധിപത്യത്തെ എങ്ങനെ സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേരളത്തിലെ രണ്ടു മുന്നണികള്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ ബിജെപിക്കു പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക്…

    Read More »
  • സാറ്റലൈറ്റ് ന്യൂസ്‌ ചാനലായ എം ഫൈവ് ലൈവിൽ (M5 Live) ചീഫ് എഡിറ്ററായി ആർ. അജിത്ത് കുമാറിനും ന്യൂസ്‌ ഡയറക്ടറായി ജി. കെ. സുരേഷ് ബാബുവിനും നിയമനം.

    കൊച്ചി : എം ഫൈവ് ലൈവ് (M5 Live) ന്യൂസ്‌ ചാനൽ എഡിറ്റർ ഇൻ ചീഫായി ആർ.അജിത് കുമാറിനും, ന്യൂസ്‌ ഡയറക്ടറായി . ജി. ക്കെ. സുരേഷ് ബാബുവിനും നിയമനം നൽകി മീഡിയ കമ്പനിയായ പ്രജ്ന ന്യൂസ്‌ എൽ. എൽ. പി. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ സോംദേവിൽ നിന്ന് മഹാത്മാ ഗാന്ധി രചിച്ച ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തിനോടൊപ്പം ഇരുവരും അപ്പോയിന്റ്മെന്റ് ലെറ്ററുകൾ ഔപചാരികമായി കൈപ്പറ്റി. “ജേർണലിസം ത്രൂ എക്സ്പീരിയൻസ്ഡ് ഹാൻഡ്സ് ” (Journalism Through Experienced Hands) എന്ന കാംപയിനിലൂടെയായിരിക്കും M5 Live (എം ഫൈവ് ലൈവ്) കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയെന്നും, നിലവിൽ ദൃശ്യ മാധ്യമരംഗത്ത് നടക്കുന്ന അധാർമികമായ മത്സര ബുദ്ധിയും, ലാഭത്തിനുവേണ്ടി വാർത്തകളെ എന്റർടൈൻമെന്റ് ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിന് ചേർന്നതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള ജേർണലിസ്റ്റുകൾ കേരളത്തിൽ ജേർണലിസം നയിക്കുമെന്നും സി. ഇ. ഒ. സോംദേവ് അറിയിച്ചു. വ്യവസായ…

    Read More »
  • ബന്ധങ്ങളില്ലാത്ത സ്ത്രീകളെ വശീകരിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കി കൊല്ലുന്ന മനോവൈകൃതമുള്ള കുറ്റവാളിയാണ് സെബാസ്റ്റ്യൻ…കുറ്റപത്രം!! മൂവരേയും കൊന്നത് സെബാസ്റ്റ്യൻ തന്നെ, പക്ഷെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ? ബിന്ദു കൊലക്കേസിനു പിന്നാലെ ഐഷ കൊലക്കേസും ക്രൈംബ്രാഞ്ചിന്…ജെയ്‌നമ്മ കേസിൽ സെബാസ്റ്റ്യനെ പിടിച്ചുകെട്ടാൻ നീക്കം, കുരുക്കായി ഡിഎൻഎ ഫലം

    ചേർത്തല: മൂന്നു സ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭൻ കൊലക്കേസിനു പിന്നാലെ ചേർത്തല സ്വദേശിനി ഐഷ (ഹയറുമ്മ) കൊലക്കേസും സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നു. നിലവിൽ ചേർത്തല പോലീസ് അന്വേഷിക്കുന്ന കേസിൽ മൃതദേഹമടക്കമുള്ള തെളിവ്‌ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്. അതേസമയം ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡിഎൻഎ പരിശോധനാഫലത്തിനു പിന്നാലെ എല്ലിന്റെ അവശിഷ്ടങ്ങളും കാണാതായ ജെയ്നമ്മയുടേതാണെന്നുറപ്പിക്കുന്ന ഡിഎൻഎ ഫലവും എത്തി. 2012-ൽ ഐഷയെ കാണാതായതായികാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആദ്യം അന്വേഷണം തുടങ്ങിയത്. ഐഷ തന്റെ വീട്ടിൽവെച്ചാണു കൊല്ലപ്പെട്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യനാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുമ്പോഴും ശാസ്ത്രീയ തെളിവൊന്നും കണ്ടെത്തിയിട്ടില്ല. കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ കൊലക്കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനു നേരെയുള്ള കുരുക്കുമുറുകി.…

    Read More »
  • ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റി… അവധി വേണമെങ്കിൽ നേരിട്ട് വരണം, മണിക്കൂറുകളോളം കാത്തുനിർത്തുക, അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക എസ്എച്ച്ഒമാർക്കെതിരെയുള്ള റൂറൽ എസ്പിയുടെ ക്രൂര വിനോദങ്ങൾ…സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ഇതേ ആരോപണവുമായി എസ്എച്ച്ഒമാരും

    തൃശ്ശൂർ: ദിവസങ്ങളോളം ജോലി ചെയ്തിട്ടും അവധി അനുവദിക്കാത്തതിനാൽ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തീരദേശ പോലീസ് ബോട്ട് കമാൻഡർ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത തൃശ്ശൂർ റൂറൽ പോലീസിൽ അവധി കിട്ടാതെ എസ്എച്ച്ഒമാർ മാനസികസമ്മർദത്തിൽ. ഡ്യൂട്ടി അവധിയും ആഴ്ച അവധിയുംപോലും അനുവദിക്കാതെ റൂറൽ പോലീസ് മേധാവി പീഡിപ്പിക്കുകയാണെന്നുകാണിച്ച് നിരവധി എസ്എച്ച്ഒമാർ ഇതിനോടകം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നൽകിക്കഴിഞ്ഞു. നേരത്തെ റൂറൽ പോലീസിലെ മാനസികപീഡനം കാരണം കാണിച്ചാണ് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം മുൻപ ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റിയതോടെയാണ് എസ്എച്ച്ഒമാരും പ്രതിസന്ധിയിലായത്. സാധാരണയായി സിപിഒമാർക്ക് എസ്ഐയും എസ്ഐമാർക്ക് എസ്എച്ച്ഒമാരും എസ്എച്ച്ഒമാർക്ക് ഡിവൈഎസ്പിമാരുമാണ് അവധി അനുവദിക്കേണ്ടത്. മേൽജീവനക്കാർ നേരിട്ടുള്ള അനുമതി വാങ്ങാതെ ആർക്കും അവധി അനുവദിക്കരുതെന്ന് റൂറൽ എസ്പി വാക്കാൽ നിർദേശം നൽകിയതോടെ എസ്എച്ച്ഒമാർ അടക്കമുള്ളവർ ദുരിതത്തിലായി. ഇതോടെ കീഴ്ജീവനക്കാർക്ക് അവധി നൽകാൻ ഇത് തടസമായി. ഇതിനിടെ എസ്എച്ച്ഒമാർക്ക് അവധി അനുവദിക്കുന്നതിനുള്ള അവകാശം ഡിവൈഎസ്പിമാരിൽനിന്ന്…

    Read More »
  • മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി

    ടെക്‌സസ്: അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രൻഡൻ ഗിൽ. തന്റെ മണ്ഡലമായ ടെക്‌സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവൽക്കരണം സംഭവിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില മാളുകൾ സന്ദർശിക്കുമ്പോൾ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിനിൽ ആണെന്ന് തോന്നിപ്പോകുന്നു’ എന്നായിരുന്നു എംപിയുടെ പരാമർശം. റിയൽ അമേരിക്കാസ് വോയ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഗില്ലിന്റെ വിവാദ പ്രസ്താവന. ഡാലസ് പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ സാംസ്‌കാരിക സ്വഭാവത്തെ മാറ്റിമറിച്ചതായി അദ്ദേഹം ആരോപിച്ചു. ‘അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു. തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു. അതിനുപിന്നാലെ അവിടെയുള്ള ജനങ്ങളെല്ലാം മതംമാറ്റത്തിലേക്ക് നയിക്കപ്പെടുന്നു. അതുകൊണ്ടാണ് ആ പ്രദേശത്ത് ഇസ്ലാമികവൽക്കരണം നടക്കുന്നതായി ഞാൻ പറയുന്നത്.’ ഗിൽ വ്യക്തമാക്കി. അതുപോലെ തന്റെ മണ്ഡലത്തിൽനിന്നുള്ള ആളുകൾ പതിവായി ഈ വിഷയത്തെക്കുറിച്ച് അത്യധികം വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായും ഗിൽ പറഞ്ഞു. തങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി താമസക്കാർക്ക്…

    Read More »
  • ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, മുങ്ങിയ പ്രതിക്കായി തെരച്ചിൽ വ്യാപകം, മുങ്ങിയത് റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രി, പ്രതിക്കെതിരെ പോക്സോ കേസ്

    കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. മുങ്ങിയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കു നേരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രിയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

    Read More »
  • സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടത്? ആർഎസ്എസ് പരാമർശത്തെ പരിഹസിച്ച് കോൺ​ഗ്രസ്

    ന്യൂഡൽഹി: ഇന്ത്യയുട പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന സവർക്കർക്ക് നൽകിയാൽ ബഹുമതിയുടെ അന്തസ് വർദ്ധിക്കുമെന്ന ആർഎസ്എസ് പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രം​ഗത്ത്. സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്, ഇന്ത്യയുടെ വിഭജനത്തിന്റെ ആശയം പറഞ്ഞതിനാണോ എന്നും കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ് പരിഹസിച്ചു. രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടതെന്ന് അദേഹം ചോദിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കർക്ക് നൽകിയാൽ അതിന്റെ അന്തസ്സ് വർദ്ധിക്കുമെന്നാണ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. ഇതിനെതിരെ ഉടനടി മറുപടിയുമായി കോൺ​ഗ്രസ് രം​ഗത്തെത്തുകയായിരുന്നു. ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ നടന്ന ഒരു പൊതു സംവാദത്തിൽ സംസാരിക്കവേയാണ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് സവർക്കറെ ബഹുമാനിക്കണമെന്ന ദീർഘകാല ആവശ്യവുമായി മുന്നോട്ട് വന്നത്. സവ‍ർക്കറെ ബഹുമതി നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണെന്നാണ്…

    Read More »
  • മൂന്നുവർഷത്തെ പ്രണയം, സമ്പാദ്യമെല്ലാം കാമുകിക്കായി ചെലവഴിച്ചു,  ബാധ്യതകൾ തീർത്തു, തന്റെ സ്വന്തമെന്ന് കരുതി കുടുംബത്തെ വരെ പരിചയപ്പെടുത്തിക്കൊടുത്തു, എല്ലാം കഴിഞ്ഞ് അവൾ വിളിച്ചു എന്റെ വിവാഹമാണ്… കൂടെ വിവാഹ സാരിയും ക്ഷണക്കത്തും… കാമുകിയുടെ ചതിയിൽ മനംനൊന്ത് ജിം പരിശീലകൻ ജീവനൊടുക്കി

    ബെംഗളൂരു: ബെംഗളൂരുവിലെ 26 കാരനായ ജിം പരിശീലകനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോൾ, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അവർ കിരണിനെ അറിയിച്ചു. പിന്നാലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. കിരണിനെ ഏറെ നേരം പുറത്തു കാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. കിരൺ യുവതിയുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കിരൺ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയതായും വായ്പകൾ വരെ തിരിച്ചടച്ചതായും പറയപ്പെടുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ കിരൺ തന്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹ സാരിയും ക്ഷണക്കത്തും കാമുകി കിരണിനെ കാണിച്ചതായും ഇത് കിരണിനെ മാനസികമായി തകർത്തതായും…

    Read More »
Back to top button
error: