NEWS

  • പ്രേംകുമാറിനെ ഏതു വിധേനയും കുപ്പിലാക്കണം; ഉറച്ച് സിപിഐഎം; നേരിൽ കാണാൻ കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി, ആളില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു,പ്രേംകുമാര്‍ തിരികെ വീട്ടിലെത്തുമ്പോൾ വീണ്ടും വരുമെന്ന് എംഎൽഎ

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന്…

    Read More »
  • നാലാം വയസില്‍ ദേശീയ അവാര്‍ഡ് ജേതാവ്; ചിരഞ്ജീവിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയം; പിന്നീടു സംഭവിച്ചത് അപ്രതീക്ഷിത മാറ്റം; അഭിനേത്രിയില്‍നിന്ന് ചിത്രകാരിയിലേക്കുള്ള കൂടുമാറ്റം; നിങ്ങളറിയും ഈ നടിയെ!

    1990-ല്‍ മണിരത്‌നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലൂടെ, ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയെ അവതരിപ്പിച്ച് ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ആ നാലുവയസ്സുകാരിയെ ആരും മറക്കില്ല. ബേബി ശ്യാമിലിയുടെ ആ പ്രകടനം ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായി അവളെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹയാക്കി. ഇന്ന്, 39-ാം വയസ്സില്‍, ഒരുകാലത്ത് തന്റെ മേല്‍ പതിഞ്ഞുനിന്ന പ്രകാശവലയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വയസ്സുള്ളപ്പോഴാണ് ശ്യാമിലി തന്റെ യാത്ര തുടങ്ങിയത്. മണിരത്‌നത്തിന്റെ ‘അഞ്ജലി’യിലൂടെയാണ് വലിയ ബ്രേക്ക് ലഭിച്ചതെങ്കിലും, മലയാളത്തില്‍ ‘മാളൂട്ടി’ (1990) എന്ന ചിത്രത്തിലൂടെ അവളുടെ കഴിവ് നേരത്തെ തിരിച്ചറിയപ്പെടുകയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബാലതാരമായി ഷാംലി മാറി. അതുമാത്രമല്ല, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളിലും ശ്യാമിലി ആധിപത്യം ഉറപ്പിച്ചു. ചിരഞ്ജീവിക്കും സഹോദരി ശാലിനിക്കുമൊപ്പം ‘ജഗദേക വീരുടു അതിലോകസുന്ദരി’ (1990), ഫാസിലിന്റെ…

    Read More »
  • സര്‍ക്കാരിന് മറുപടി പറയാന്‍ ഒന്നുമില്ല; ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക മൗലിക അവകാശങ്ങളെ കുറിച്ചുള്ള ഏഴ് ചോദ്യങ്ങള്‍; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ചേലാകര്‍മവും ഒമ്പതംഗ ബെഞ്ചിനു മുന്നില്‍

    തിരുവനന്തപുരം: ശബരിമല കേസ് പരിഗണിക്കുമ്പോള്‍ ഒമ്പതംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു പരിഗണിക്കുന്നതിനു പകരം കണക്കിലെടുക്കുക ഏഴു ചോദ്യങ്ങള്‍. സമത്വത്തിനുള്ള അവകാശം, പൊതുക്രമം- ധാര്‍മികത, മതപരമായ വിശ്വാസങ്ങളെ മറികടക്കുമോ?, ആചാരം മതത്തിന്റെ അനിവാര്യ ഘടകമാണോ? ഹിന്ദുക്കളിലെ വിവിധ മത വിഭാഗങ്ങള്‍, അനിവാര്യമായ ആചാരത്തിന് ഭരണഘടനാ സംരക്ഷണം ലഭിക്കുമോ?, മറ്റു മതത്തിലെ ആളുകള്‍ക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നിങ്ങനെയുള്ളവയാണു പരിഗണിക്കുക. ഇതോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍, ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഈ ബെഞ്ച് പരിഗണിക്കും. ശബരിമല യുവതീപ്രവേശന കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച്, മതസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയ ഏഴ് പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്: 1. മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും: ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ഭാഗം 3-ലെ മറ്റ് അവകാശങ്ങളും (പ്രത്യേകിച്ച് അനുച്ഛേദം 14 – സമത്വത്തിനുള്ള അവകാശം)…

    Read More »
  • തട്ടിമുട്ടി നൂറുകടന്ന് പാക്കിസ്ഥാന്‍; 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ജയം; എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍

    ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി. 34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന്‍ അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന്‍ (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍. നിലയുറപ്പിക്കുന്ന ബാറ്റിങ്…

    Read More »
  • മർദനത്തിന് ഇരയായ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ്, ഒപ്പമുണ്ടായിരുന്ന സഹോദരിയും പ്രതി, ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ, അറസ്റ്റും ഇല്ല… എന്തൊരു നീതി നിർവഹണമാണിത്? ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാസംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചു-വിഡി സതീശൻ

    തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാസംഘമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് പോലീസുകാരാണ് ഇന്നലെ ഒറ്റദിവസം സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിങ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ ഇങ്ങ് കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ. ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണം- സതീശൻ പരിഹസിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. എന്നാൽ പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി…

    Read More »
  • പാലക്കാട്ടെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളിക്കളയാതെ കണ്ണൻ ​ഗോപിനാഥൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അ​ഗാധമായ ബന്ധമാണുള്ളത്’

    പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുക്കുന്നോ അതിനനുസരിച്ച് നിൽക്കും. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൻ ഗോപിനാഥനെ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിചരിക്കുന്നുവെന്ന പ്രചരണങ്ങൾ മറുപടിയെന്നോണമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ”തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാലക്കാട് മത്സരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കുന്നതെല്ലാം. പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ച് കൂടെയുണ്ടാകും. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിൽ തന്നെയുണ്ടാകും”, കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചു. 2025 ഒക്ടോബറിൽ കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വമെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിലും അദ്ദേഹം അംഗമായിരുന്നു.

    Read More »
  • ‘അടുത്തതവണയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി തന്നെ, അത് ഉറപ്പുള്ള കാര്യമാണ്’- വിഷൻ 2031′ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ

    തിരുവനന്തപുരം: അടുത്ത തവണയും പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ’ എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ്…

    Read More »
  • എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ? ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്, പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്… രാജീവ് ചന്ദ്രശേഖർ

    ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വികസന കാര്യങ്ങളിൽ സംവാദത്തിനാണെങ്കിൽ ബിജെപി തയ്യാറാണെന്നും പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്. ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്. അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം ബിജെപിയുടെ ഭാ​ഗത്തുനിന്ന് നേരിടേണ്ടി വരും. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങൾക്കും കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. അതുപോലെ എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ എന്നും അദ്ദേഹം ചോദിച്ചു. ആർട്ടിക്കിൾ 25 പ്രകാരം ദേവസ്വം ബോർഡ് വരുന്നത് സംസ്ഥാന സർക്കാരിന് കീഴിലാണ്. വിശ്വാസപരമായ കാര്യങ്ങളിൽ കേന്ദ്രം ഇടപെടാറില്ല. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാറുള്ള സ്വാതന്ത്ര്യമുണ്ട്.…

    Read More »
  • കുഞ്ഞ് ആലിൻ ഇനി ‘ജീവിച്ചിരിക്കുന്ന’ ഓർമ!! സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ

    മല്ലപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച കുഞ്ഞ് ആലിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷമാണ് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയുടെ അങ്കണത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ച് അന്തിമോപചാരമായി ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്നായിരുന്നു സംസ്കാരം. പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണ ജോർജ്, വി. എൻ. വാസവൻ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. കുഞ്ഞ് ആലിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനുപേർ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും…

    Read More »
  • ‘മതരാഷ്ട്ര വാദത്തിന്റെ കണ്ഠകോടാലി എന്ന പ്രതീതി ഉണ്ടാക്കും; മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി പരിഭാഷ നടത്തും; കലീമിന് നന്ദി പറയും, അത് പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന പി. കോയ ആണെന്നു മറച്ചു വയ്ക്കും’; എം.എന്‍. കാരശേരിക്ക് വിമര്‍ശനം

    മലപ്പുറം: വിമര്‍ശകര്‍ എന്ന പേരില്‍ അനുഭവിക്കുന്ന സവിശേഷ അധികാരത്തിന്റെ ബലത്തില്‍ പരിമിതികളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് എം.എന്‍. കാരശേരിയെന്നു വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവും പരിഹാസവും നിറയുന്നത്. ‘ഒരുഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ ചമയും. മറുഭാഗത്ത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ സമാഹരിക്കുമ്പോള്‍ കാരശ്ശേരിക്ക് ഇഷ്ടമില്ലാത്തത് വെട്ടിമാറ്റി പ്രസിദ്ധീകരിക്കും. ഒരു ഭാഗത്ത് മതമൗലിക വാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെ കണ്ഠകോടാലിയാണ് താനെന്നു പ്രതീതി ഉണ്ടാക്കും. മറുഭാഗത്ത് ‘ആ വഹാബിയല്ല ഈ വഹാബി’ എന്നു ന്യായം ചമയ്ക്കും. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പരിഭാഷകള്‍ നടത്തും. അതിന്റെ പ്രതിഫലവും വാങ്ങി പോക്കറ്റിലിടും. അതേ കുറിച്ച് ചോദിച്ചാല്‍ അന്ന് പൈസക്ക് കുറച്ചു തിടുക്കം ഉണ്ടായിരുന്നുവെന്ന് നാടന്‍ മലയാളം പറയു’മെന്നും കാരശേരിയുടെ പുസ്തകത്തിന്റെ ഭാഗം പുറത്തുവിട്ടുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   വിമര്‍ശകര്‍ എന്ന കൂട്ടര്‍ അനുഭവിക്കുന്ന സവിശേഷാധികാരത്തിന്റെ മറവിലും ബലത്തിലുമാണ് വിമര്‍ശകര്‍ തങ്ങളുടെ പരിമിതികളെയും വൈരുധ്യങ്ങളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് എം.…

    Read More »
Back to top button
error: