NEWS

  • ഗാസ കരാറില്‍ തകര്‍ന്നടിഞ്ഞത് ഇറാന്റെ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; അറബ് രാജ്യങ്ങളുടെ ഐക്യത്തില്‍ ഒറ്റപ്പെട്ട് ഇസ്ലാമിക രാഷ്ട്രം; യുഎന്‍ ഉപരോധത്തിനൊപ്പം ഹിസ്ബുള്ളയും ഹൂതികളും വീഴുന്നതോടെ പതനം സമ്പൂര്‍ണം; ഖമേനി അധികാരം പിടിച്ചശേഷം നേരിടുന്ന കടുത്ത പ്രതിസന്ധി

    ടെഹ്‌റാന്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതോടെ മേഖലയില്‍ ഒറ്റപ്പെട്ട് ഇറാന്‍. ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയുമെല്ലാം ഇറാന്റെ ഭാഗത്തുനിന്നും എത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും പിന്നില്‍ പ്രത്യക്ഷത്തില്‍ ഇറാനാണെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. 1979ല്‍ അയൊത്തൊള്ള ഖമേനി ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ മാരക തിരിച്ചടിയാണ് ഇറാനു ലഭിച്ചത്. മുന്‍നിര ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇല്ലാതായി. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധവുമെത്തി. നിലവില്‍ ഗ്യാസ്, പെട്രോള്‍ വില്‍പനയിലൂടെ പണമുണ്ടാക്കാമെന്ന ആഗ്രഹവും തടയപ്പെട്ടു. ദശാബ്ദങ്ങളായി ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലാണ് ടെഹ്‌റാന്‍ മേഖലയിലെ ഇസ്ലാമിക നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇസ്രയേലിന്റെ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇപ്പോള്‍ മേഖലയിലെ പിടി അയഞ്ഞെന്നു മാത്രമല്ല, അടുത്ത നീക്കമെന്ത് എന്നതില്‍ നേതൃത്വത്തിനു വ്യക്തതയുമില്ല. ഗാസയില്‍ രണ്ടുവര്‍ഷമായി ഇസ്രയേല്‍ തുടരുന്ന ബോംബിംഗിനും ആക്രമണത്തിനും ഒടുവില്‍ ഹമാസ് തരിപ്പണമായതും…

    Read More »
  • രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന്‍ ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം

    ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന്‍ മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ നല്‍കുന്നു. അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്‌ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും. അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്‌കോര്‍ നേടിയില്ല.…

    Read More »
  • യുദ്ധം ചെയ്തിടത്തെല്ലാം തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസ് തകര്‍ന്നടിഞ്ഞു, രണ്ടുവര്‍ഷം മുമ്പുള്ള സംഘടനയല്ല അവരെന്നും ഇസ്രയേല്‍; സൈന്യം പിന്‍മാറ്റം പൂര്‍ത്തിയാക്കി; ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടില്‍; അവര്‍ യുദ്ധം ചെയ്തു തളര്‍ന്നെന്ന് ട്രംപ്

    ടെല്‍അവീവ്: ഗാസ യുദ്ധ വിരാമത്തിനായി ട്രംപിന്റെ കരാറിന്റെ ആദ്യഘട്ടം അംഗീകരിക്കപ്പെട്ടതിനു പിന്നാലെ ഹമാസിനെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തിയെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് എന്ന തീവ്രവാദി സംഘടന തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നു. രണ്ടുവര്‍ഷത്തെ ഗാസ യുദ്ധത്തിലൂടെ അവര്‍ പോരാടിയ എല്ലായിടത്തുനിന്നും അവരെ തുരത്തി. ‘രണ്ടുവര്‍ഷം മുമ്പുള്ള ഹമാസ് അല്ല ഇപ്പോഴത്തെ ഹമാസ്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയ എല്ലായിടത്തും തകര്‍ന്നടിഞ്ഞു’- സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്‌രിന്‍ പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തരുതെന്നും നിര്‍ദേശം നല്‍കി. കരാര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇക്കാര്യം പറയുന്നത്. ALSO READ ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു ആയിരക്കണക്കിന് പലസ്തീനികളാണ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. നടന്നും കാറിലും ട്രക്കുകളിലുമാണ് ഇവര്‍ തിരിച്ചെത്തുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ്…

    Read More »
  • ഇ.ഡി മകനെയും മകളെയും നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരും ; വിവാദനായിക സ്വപ്‌നാസുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    തിരുവനന്തപുരം: ഇ.ഡി മകനെയും മകളെയും ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്നും അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും വിവാദനായിക സ്വപ്‌നാസുരേഷ്. ഇ.ഡി അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്‌ന ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സ്വപ്‌നാസുരേഷ് എത്തിയത്. ”ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും പഴയ ബോസ് ആയ യുഎഇ കോണ്‍സല്‍ ജനറലും ആയി ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സല്‍ ജനറലിനു പരിചയപെടുത്തി. മകന്‍ യുഎഇയില്‍ ബാങ്കില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവന് യുഎഇയില്‍ ഒരു നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം…

    Read More »
  • ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് കണ്ടെത്തി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സലിത കുമാരി എന്ന വീട്ടമ്മയാണ് ജീവനൊടുക്കിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊളളലേറ്റ നിലയിലായിരുന്നു വീട്ടമ്മയെ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവിനെ കുറ്റപ്പെടുത്തി ഇവരുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു. താന്‍ ജീവനൊടുക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് കണ്ടെത്തിയതോടെയാണ് ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. വീട്ടമ്മയും കോണ്‍ഗ്രസ് നേതാവും തമ്മിലുളള സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കും. ഏറെ നാളായി ജോസ് ഫ്രാങ്ക്ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ പറഞ്ഞു. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സലിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും…

    Read More »
  • അടിയേറ്റ് ഷാഫി പറമ്പിലിന്റെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിന്‍ ; പൊലീസ് മര്‍ദനത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി

    കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അടിയേറ്റ് ഷാഫി പറമ്പിലിന്റെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും പറയുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ഇന്നലെ വൈകുന്നേരം പേരാമ്പ്രയില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. പേരാമ്പ്രയില്‍ വൈകിട്ട് അഞ്ച് മണിയോടെ എല്‍ഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധമുണ്ടായിരുന്നു ഹര്‍ത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറുമണിക്ക് ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് വിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍…

    Read More »
  • സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; ഒപ്പമുണ്ടായിരുന്ന പുരുഷസുഹൃത്ത് ഓടി രക്ഷപ്പെട്ടു ; അജ്ഞാതസംഘം ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമണം

    കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബംഗാളിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുമായി പുറത്തുപോയി വന്ന യുവതിയെ അഞ്ജാതര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയായിരുന്നു ബലാത്സംഗം. സുഹൃത്ത് ഓടിപ്പോയെന്നും ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം. ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തി. ഇരയുടെ സുഹൃത്ത് അടക്കമുള്ള നിരവധിപേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തതായിട്ടാണ് വിവരം. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികള്‍ മകളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും അവളില്‍ നിന്നും 5000 രൂപ കൈപ്പറ്റിയതായും ഇരയുടെ പിതാവ് ആരോപിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മന:പ്പൂര്‍വ്വം കൊണ്ടുപോയതാണെന്നാണ് പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. അതേസമയം ബംഗാളില്‍ കോളേജ് ക്യാംപസുകള്‍ ബലാത്സംഗത്തിന്റെ കേന്ദ്രമായി മാറുകയാണ്. ജൂലൈയില്‍ കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത…

    Read More »
  • ഷാഫി പറമ്പിലിന് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ കോണ്‍ഗ്രസ്പ്രകടനം ; 75,000 രൂപയുടെ നഷ്ടം കണക്കാക്കി പോലീസ് ; ടി.സിദ്ദിഖ് എംഎല്‍എയടക്കം 100 പേര്‍ക്കെതിരേ കേസ്

    കോഴിക്കോട് : ഷാഫി പറമ്പിലിന് പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് യൂത്ത്‌കോണ്‍ഗ്ര സിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. ടി.സിദ്ദിഖ് എംഎല്‍എയ്ക്കും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അടക്കം 100 പേര്‍ക്കെതിരേ കേസെടുത്തു. 75000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച് പിഡിപിപി ആക്ട് പ്രകാരമായിരുന്നു കേസെടുത്തത്. ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു പ്രതിഷേധമാര്‍ച്ച് നടന്നത്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഓഫീസിന്റെ ഗേറ്റ് തര്‍ത്തതായിട്ടും 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും പോലീസ് ഇട്ട എഫ്‌ഐആറില്‍ പറയുന്നു. 100 പേര്‍ക്കെതിരേ കസബ പോലീസാണ് കേസെടുത്തത്. നേരത്തേ ഷാഫിക്ക് പരിക്കേറ്റ സംഭവത്തിന് ആസ്പദമായ പ്രകടനം നടത്തിയതിന്റെ പേരില്‍ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കു മാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ ക്കെതിരെയും…

    Read More »
  • ഇന്ത്യയില്‍ മുസ്ളീങ്ങള്‍ 9.8 ശതമാനത്തില്‍ നിന്നും 26 ശതമാനമായി ; കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ; ബംഗ്ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമെന്ന് അമിത്ഷാ

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ളീങ്ങളുടെ ജനസംഖ്യ കൂടാന്‍ കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ബംഗ്ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ”മുസ്ലീം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു,” വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഷാ പറഞ്ഞു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇപ്പോള്‍ പ്രധാനമന്ത്രിയായ മോദി, ‘നുഴഞ്ഞുകയറ്റക്കാര്‍’ ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. 1951 ല്‍ 9.8 ശതമാനമായിരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 2011-ല്‍ 14.2 ശതമാനമായി ഉയര്‍ന്നതായും ഹിന്ദുക്കളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ‘ജനസംഖ്യാ ജിഹാദ്’ എന്ന വലതുപക്ഷ ആവാസവ്യവസ്ഥയുടെ ദീര്‍ഘകാല ഗൂഢാലോചന സിദ്ധാന്തത്തിന് വിരുദ്ധമാണ് അമിത്ഷായുടെ അഭിപ്രായം. 2011 ലെ സെന്‍സസ് പ്രകാരം അസമിലെ മുസ്ലീം ജനസംഖ്യയില്‍ 29.6 ശതമാനം വളര്‍ച്ചയുണ്ടായി. നുഴഞ്ഞുകയറ്റമില്ലാതെ ഇത് സാധ്യമല്ല.…

    Read More »
  • തീ പടര്‍ന്നപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പുറത്തേക്കോടി ; തീപ്പിടുത്തതില്‍ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടിയുടെ നോട്ടുകള്‍

    തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന നോട്ടുകള്‍. വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ വെച്ചിരുന്ന കാശുമൊക്കെയാണ് കത്തിപ്പോയത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീ പടര്‍ന്നപ്പോല്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് ജീവനക്കാര്‍ പുറ ത്തേക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു തളിപ്പറമ്പ് ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലുള്ള കളിപ്പാട്ട വില്‍പനശാലയില്‍ വന്‍ തീപ്പിടുത്ത മുണ്ടായത്. സമീപത്തെ മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണമൊന്നും വ്യാപാരികള്‍ എടുത്തുമാറ്റാതിരുന്നത്. ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് തീ വലിയ രീതിയില്‍ പടര്‍ന്നതോടെ കഷ്ടപ്പെട്ട് പണിയെടുത്ത് സമ്പാദിച്ചതെല്ലാം കണ്‍മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു വ്യാപാരികള്‍.

    Read More »
Back to top button
error: