Kerala
-
പരീക്ഷയ്ക്കെത്തിയ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർഥികൾ മർദിച്ചു, ഒരു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റു
തിരുവനന്തപുരം: നെടുവേലി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കന്യാകുളങ്ങര ജങ്ഷനിൽ വച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടിപിടികണ്ട് പിടിച്ചുമാറ്റാൻ എത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർത്ഥികൾ മർദിച്ചു. പരീക്ഷയ്ക്ക് എത്തിയ പ്ലസ് വൺ വിദ്യാർഥികളെയാണ് പരീക്ഷ കഴിഞ്ഞു പോയ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായ മർദ്ദനമേറ്റെന്നും നാട്ടുകാർ പറയുന്നു.
Read More » -
കോഴിക്കോട് ജയലക്ഷ്‌മി സിൽക്സിൽ വീണ്ടും തീപിടിത്തം, രണ്ടും മൂന്നും നിലകളിലുണ്ടായ തീപിടിത്തം മുകളിൽ നിലയിലേക്ക് തീ വ്യാപിക്കുന്നു, അപകടമുണ്ടായയുടൻ ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാറ്റിയതിനാൽ അപകടം ഒഴിവായി, മുൻപ് തീപിടിത്തമുണ്ടായത് 2023ൽ
കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ഇന്നു വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ 5 ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം രണ്ടും മൂന്നും നിലകളിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് മുകളിലെ നിലയിലേക്ക് തീ പടരുകയായിരുന്നു. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.
Read More » -
മാറ്റത്തിന്റെ സാരഥികളായി സ്ത്രീകൾ; ‘സേ യെസ്’ നേതൃത്വ സംഗമത്തിന് കൊച്ചിയിൽ തുടക്കം
കൊച്ചി, : വ്യവസായ-വാണിജ്യ മേഖലകളിൽ സ്ത്രീകളുടെ നേതൃപാടവം ഉറപ്പാക്കാനും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സി.ഐ.ഐ ഇന്ത്യൻ വിമെൻ നെറ്റ്‌വർക്ക് (IWN) സംഘടിപ്പിക്കുന്ന ഏഴാം വാർഷിക നേതൃത്വ സംഗമത്തിന് ‘സേ യെസ് 2026’ (SAY YES) കൊച്ചിയിൽ തുടക്കമായി. ‘മാറ്റത്തിന് നേതൃത്വം നൽകുക, ഭാവിയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിതമാകണം നേതൃത്വം സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളിലും ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യാത്ത നേതൃത്വമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. “സ്ത്രീകൾ ഇപ്പോൾ അവസരങ്ങൾക്കായി കാത്ത് നിൽക്കുകയല്ല, മറിച്ച് തങ്ങൾക്കായി സ്വന്തം ഇടങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു സ്ത്രീ ഉയർച്ച കൈവരിക്കുമ്പോൾ അവൾ തനിച്ചല്ല വളരുന്നത്; ഒരു സമൂഹത്തിന് മുഴുവൻ പ്രയോജനപ്പെടുന്ന രീതിയിൽ സാഹചര്യം ഒരുക്കുകയാണ് അവൾ ചെയ്യുന്നത്,” – അവർ കൂട്ടിച്ചേർത്തു. ഐ.ഡബ്ല്യു.എൻ പോലുള്ള വേദികൾ സ്ത്രീകൾക്ക് പരസ്പരം താങ്ങും തണലുമാകാൻ സഹായിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു. നിർമ്മാണ മേഖലയിലെ…
Read More » -
വീട്ടുചെലവ് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചത് പ്രകോപിപ്പിച്ചു!! മദ്യലഹരിയിലെത്തിയ മകൻ വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, 88 വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. മദ്യലഹരിയിലെത്തിയ മകൻ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ വി ശാന്തയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ പള്ളിക്കാംമൂല ലക്ഷംവീട് കോളനിയുടെ തെരണ്ടി സജീവനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വരാന്തയിൽ ഇരിക്കുകയായിരുന്ന രാധയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ചുവീണ വൃദ്ധയ്ക്ക് ഗുരുതരമായി പരുക്കുപറ്റിയിരുന്നു, ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടുചെലവിന് കൊടുക്കാത്തതിനെപ്പറ്റി ചോദിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
Read More » -
കാടിനു തീയിട്ടെന്നാരോപിച്ച് ആദിവാസി യുവാവിനെ പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചതായി പരാതി!! മർദനം പണിക്കിടെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി… ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ല- മർദനമേറ്റ രാധ
മലമ്പുഴ: ചെറാടിലെ കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടംചേർന്നു കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മർദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു. കാട്ടിൽ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചർമാർ സംഘം ചേർന്നു മർദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലൻ എന്നയാളുടെ പറമ്പിൽ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി രാധയെ കാട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും യുവാവ് പറഞ്ഞു. പ്രദേശത്തെ കുറുമ്പാച്ചി മലയിൽ നിന്നും പുക ഉയരുന്നത് കണ്ടെന്നും തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചതെന്നും രാധ പറഞ്ഞു. അതേസമയം പണി ഇല്ലാത്ത സമയത്ത് കാട്ടിൽ തേൻ എടുക്കാൻ പോകാറുണ്ടെന്നും, താൻ തീയിടാറില്ലെന്നും രാധ പറഞ്ഞു. സംഭവത്തിൽ മലമ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പൊതുപ്രവർത്തകൻ വിളയോടി വേണുഗോപാൽ ആരോപിച്ചു. കുറ്റക്കാരായ…
Read More » -
വിദേശത്തേക്കു പോകാൻ വെറും രണ്ടുദിവസംമാത്രം ബാക്കി, ബൈക്ക് യാത്രികന്റെ ജീവനെടുത്ത് കലുങ്ക് നിർമാണത്തിനായി മാസങ്ങൾ മുൻപ് റോഡിലെടുത്ത പിഡബ്ല്യുഡിയുടെ കുഴി!! അന്വേഷിക്കും, വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി- മന്ത്രി റിയാസ്
തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം സ്വദേശി ജെയിസ് ബെന്നി (27) യാണ് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി 10:45 ഓടെയാണ് തൊടുപുഴയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ജെയിസ് ബെന്നിയുടെ ബൈക്ക് മുതലക്കോടം മാവിൻ ചുവട്ടിലാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കലുങ്ക് നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയ്സിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത്. അതേസമയം പിഡബ്ല്യുഡി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന കുഴി മൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. PWD വിജിലൻസ് ഡെപ്യൂട്ടി എൻജിയനീറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്…
Read More » -
സ്‌കൂളിലേക്ക് പോകുന്ന വാൻ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു, 15 കുട്ടികൾക്കും ആയയ്ക്കും പരുക്ക്, കനാലിൽ വെള്ളം കുറവായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്കു മറിഞ്ഞു 15 കുട്ടികൾക്കു പരുക്ക്. പൂവത്തൂർ സ്‌കൂളിലെ വാനാണ് കനാലിൽ വീണത്. അപകടത്തിൽ 15 കുട്ടികൾക്കും ആയയ്ക്കും പരുക്കുപറ്റി. ഇതിൽ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Read More » -
വിഎസിന്റെ സ്വന്തം മലമ്പുഴയിൽ പോരിനിറങ്ങുക മകനും സന്തതസഹചാരിയും; സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; അരുൺകുമാറിനെ രംഗത്തിറക്കാനുള്ള നീക്കത്തിൽ സിപിഐഎം
പാലക്കാട്: മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഐഎം ആലോചന. അച്യുതാനന്ദൻ്റെ മുൻ പി എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിപിഐഎമ്മിൻ്റെ ഈനനീക്കം. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന നിലപാടിലാണ് അരുൺകുമാർ. അരുൺകുമാർ മലമ്പുഴയിൽ മത്സരിക്കുന്നതിനോട് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിർപ്പില്ലെന്നാണ് സൂചന. അരുൺ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ ‘വി എസ് ഫാക്‌ടർ’ നിലനിർത്താനാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ അരുൺകുമാറിനെ നേരിട്ടത് സംബന്ധിച്ച ചോദ്യത്തോട് പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. ‘കുഴയ്ക്കുന്ന ചോദ്യമാണ്. പുനർവിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കും’, സുരേഷ് കുമാർ പറഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ സുരേഷ് പങ്കെടുക്കും. വി ഡി സതീശൻ നേരിട്ടാണ് സുരേഷിനെ യാത്രയിലേക്ക് ക്ഷണിച്ചത്. മലമ്പുഴയിൽ മത്സരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ സുരേഷുമായി സംസാരിച്ചിരുന്നു. ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും ഇതുവരെ…
Read More » -
ഒരിടവേളയ്ക്ക് ശേഷം വെള്ളാപ്പള്ളി വീണ്ടും അരങ്ങത്ത്!! കെപിസിസി പ്രസിഡന്റ് ഈഴവനായിട്ടു കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ആകെ ഒരു ഈഴവ എംഎൽഎ മാത്രം…ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്…ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവർ
ആലപ്പുഴ: കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും, ‘കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ 10 വർഷമായി അധികാരത്തിലില്ലാത്തതിനാൽ, ഇനി അധികാരത്തിൽ വന്നാൽ ആ 10 വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണെന്ന് വെള്ളാപ്പള്ളി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന തലക്കെട്ടിലാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗം. ‘ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നു’ വെള്ളാപ്പള്ളി പറയുന്നു. അതുപോലെ ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന്…
Read More »
