Kerala

    • ”കര്‍ഷകരോട് സര്‍ക്കാരിന്റെ ക്രൂരമായ അവഗണന; പ്രസാദ് അവസാനത്തെ ഇര”

      കൊച്ചി: സംസ്ഥാനത്തെ കര്‍ഷകരോട് ക്രൂരമായ അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായേക്കുമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാഡീ റെസീപ്റ്റ് ഷീറ്റാണ് ബാങ്കില്‍നിന്ന് കൊടുക്കുന്നത്. പക്ഷേ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കാത്തതുകൊണ്ട് ബാങ്കുകള്‍ മുന്‍കൂട്ടി കര്‍ഷകര്‍ക്കു കൊടുക്കുന്ന പണം വായ്പയായാണ് കാണിക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ്ങില്‍ വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം കൊടുക്കാത്തത് കര്‍ഷകന്റെ ലോണ്‍ അക്കൗണ്ടില്‍ സിബില്‍ റേറ്റിങ് ബാധകമാക്കി അയാള്‍ക്ക് മറ്റൊരു വായ്പയും കിട്ടാത്ത ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് പ്രസാദ്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. ഇനിയും…

      Read More »
    • കരുവന്നൂരില്‍ പ്രതിരോധത്തിലായത് സി.പി.എമ്മെങ്കില്‍ പെട്ടത് സി.പി.ഐ! കണ്ടലയില്‍ പ്രതിരോധത്തിലായത് സി.പി.ഐയെങ്കില്‍ പെട്ടത് സി.പി.എം!

      തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ പ്രതിരോധത്തിലായത് സിപിഎമ്മാണെങ്കില്‍ കണ്ടലയില്‍ അത് സിപിഐയാണ്. തട്ടിപ്പുകളിലെ ഇഡി അന്വേഷണം പുരോഗമിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലായത് ഇരു പാര്‍ട്ടികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ അത് ഏറ്റവുമധികം ബാധിക്കുക സിപിഐയെയാണ്. കാരണം കരുവന്നൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്സഭാ സീറ്റ് സിപിഐയുടേതാണ്. ഇക്കുറിയും സിപിഐ സ്ഥാനാര്‍ഥി തന്നെയാണ് മത്സരത്തിനിറങ്ങുക. കരുവന്നൂര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക സിപിഐ നേതാക്കള്‍ പരോക്ഷമായി പങ്കുവെച്ചിരുന്നു. എന്നാല്‍ കണ്ടലയില്‍ ഇഡി അന്വേഷണം തുടങ്ങിയതോടെ തലവേദന സിപിഎമ്മിനാണ്. കണ്ടല ഉള്‍പ്പെടുന്ന പ്രദേശം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലാണ്. മത്സരിക്കുന്നതാകട്ടെ സിപിഎം സ്ഥാനാര്‍ഥിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടല പ്രധാന ചര്‍ച്ചാ വിഷയമായാല്‍ സിപിഎമ്മിനാണ് തിരിച്ചടിയാകുക. ഇടതുകോട്ടയായാണ് ആറ്റിങ്ങല്‍ മണ്ഡലം അറിയപ്പെടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ കഴിഞ്ഞതവണ വിജയിച്ചത് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് ആണ്. 1991ന് ശേഷം ആദ്യമായാണ് യുഡിഎഫ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. 69,000ത്തോളം വോട്ടിന്…

      Read More »
    • സീറ്റ് ബെല്‍റ്റിടാതെ ഒരേ ക്യാമറയില്‍ കുടുങ്ങിയത് 149 തവണ! പിഴയൊടുക്കേണ്ടത് 74,500 രൂപ!

      കാസര്‍കോട്: വീട്ടില്‍നിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റര്‍. ദിവസം രണ്ടും മൂന്നും തവണ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ സീറ്റ് ബെല്‍റ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ. കാസര്‍കോട് ബദിയഡുക്ക ചെന്നാര്‍ക്കട്ട സ്വദേശിനി ഉമൈറ ബാനുവാണ് കെ.എല്‍. 14 വൈ 6737 രജിസ്ട്രേഷന്‍ നമ്പറുള്ള കാറിന്റെ ഉടമ. തന്റെ പിതാവ് അബൂബക്കര്‍ ഹാജിയാണ് കാര്‍ ഓടിക്കാറുള്ളതെന്ന് അവര്‍ പറഞ്ഞു. 74 വയസ്സുണ്ട് അബൂബക്കര്‍ ഹാജിക്ക്. രാവിലെ മില്ലിലേക്ക് പോയാല്‍ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂറിനുശേഷം വീണ്ടും പോകും. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി തിരിച്ചെത്തും. വൈകീട്ട് വീണ്ടും പോയി വരും. ഈ യാത്രകളത്രയും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന നിയമലംഘനമായി ക്യമറയില്‍ പതിഞ്ഞു. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവിലാണ് 149. അതിനുശേഷമുള്ള…

      Read More »
    • ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

      തിരുവനന്തപുരം: ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക ചെലവഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരെയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി.പ്രസാദ് (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു. താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന…

      Read More »
    • മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍

      കാസര്‍ഗോഡ്:  എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. കാസര്‍ഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന എസ് റംസൂണ (35) യാണ് പിടിയിലായത്. കാസര്‍ഗോഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുവതിയില്‍ നിന്ന് 9.021 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്‌ട് (NDPS) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

      Read More »
    • സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണത്തിന് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കന്‍ കാറ്റിന്റെയും കോമാറിന്‍ മേഖലക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

      Read More »
    • കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം  ഡിസംബറില്‍ തുറന്ന് കൊടുക്കും: തോമസ് ചാഴിക്കാടൻ എംപി

      കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം  ഡിസംബറില്‍ തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി. രണ്ട് എസ്കലേറ്ററുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ ഉള്‍പ്പടെ രണ്ടാം കവാടം പൂര്‍ണ്ണമായും 2024 മാര്‍ച്ച്‌ മാസത്തിന് മുൻപായി പ്രവര്‍ത്തന ക്ഷമമാവും. എല്ലാ പ്ലറ്റ്ഫോമുകളയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ബ്രിഡ്ജും മാര്‍ച്ച്‌ മസത്തിന് മുൻപ് പൂര്‍ത്തിയാകും. അതേസമയം റെയില്‍വേ സ്റ്റേഷനെയും റബ്ബര്‍ ബോര്‍ഡ് ഓഫീസിനെയും ബന്ധിപ്പിക്കുന്ന മദര്‍ തെരേസ റോഡിൻറെ പുനര്‍ നിര്‍മ്മാണവുമായി ബദ്ധപ്പെട്ട് ഡിസൈൻ തയ്യാറാക്കുന്നതിലേക്കായി ഐഐടിയുടെ റിപ്പോര്‍ട്ട് ഉടൻ ലഭിക്കുന്നതും നിര്‍മ്മാണത്തിനുള്ള തുടര്‍ നടപടികള്‍ ഉടൻ ആരംഭിക്കുന്നതുമാണെന്നും റെയില്‍വേ അധികൃതര്‍ എംപിക്ക് ഉറപ്പ് നല്‍കി.

      Read More »
    • ”കര്‍ഷകനു പണം നല്‍കുന്നത് വായ്പയായി; സിബില്‍സ്‌കോര്‍ ഇല്ലെന്ന് അറിയുന്നത് ബാങ്കിലെത്തുമ്പോള്‍”

      കോട്ടയം: കടബാധ്യതയെ തുടര്‍ന്ന് നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി.പ്രസാദ് ആത്മഹത്യ ചെയ്തത് ഏറെ വിഷമകരമാണെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. നാടിന്റെ നട്ടെല്ലായ കര്‍ഷകനെയാണ് നഷ്ടപ്പെട്ടത്. ജയസൂര്യയുടെ പ്രസംഗത്തിന്റെ പേരില്‍ തന്നെ ആക്രമിച്ചത് ഇതേ വിഷയത്തിലാണെന്നും കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി. നെല്ല് സംഭരിച്ച ശേഷം കര്‍ഷകര്‍ക്കു പണം നല്‍കുന്നത് വായ്പയായി ആണെന്ന് തിരിച്ചറിഞ്ഞത് അന്ന് ആ വിവാദത്തിന്റെ പേരിലാണ്. വായ്പ എടുക്കാന്‍ ബാങ്കിലെത്തുമ്പോഴാണ് സിബില്‍ സ്‌കോര്‍ ഇല്ലെന്ന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജയസൂര്യ കൃഷിമന്ത്രി ഇരിക്കുന്ന വേദിയില്‍ എന്റെ പേരടക്കം പരാമര്‍ശിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. അത് കര്‍ഷകര്‍ക്ക് തുക ലഭിക്കാനുള്ളതിനാലാണ്. അദ്ദേഹത്തിന് കര്‍ഷകനെന്ന നിലയില്‍ എന്നെ മാത്രമാണ് അറിയുന്നത്. അതുകൊണ്ടാണ് എന്റെ പേര് പരാമര്‍ശിച്ചത്. പിറ്റേദിവസം എനിക്കു പണം ലഭിച്ചെന്നു പ്രചാരണം നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. എനിക്കു പണം ലഭിക്കാനല്ല, ഇവിടുത്തെ കര്‍ഷകരെല്ലാം സമരം ചെയ്തത്. നെല്‍ കര്‍ഷകര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്തത്.’ കൃഷ്ണപ്രസാദ് പറഞ്ഞു.…

      Read More »
    • ”ഞാന്‍ പരാജയപ്പെട്ട കര്‍ഷകനാ, നെല്ല് എടുത്തിട്ട് സര്‍ക്കാര് എനിക്ക് കാശ് തന്നില്ല”… ജീവനൊടുക്കും മുന്‍പ് പൊട്ടിക്കരഞ്ഞ് പ്രസാദ്

      ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ഫോണ്‍ സംഭാഷണം പുറത്ത്. താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും പ്രസാദ് പറയുന്നുണ്ട്. ‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ. കുറേ ഏക്കറുകള്‍ നിലം ഞാന്‍ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് കാശ് തന്നില്ല. ഞാന്‍ തിരിച്ച് ലോണ്‍ ചോദിച്ചു. ലോണ്‍ ചോദിച്ചപ്പോള്‍ പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ..ഞാന്‍ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. 20 കൊല്ലം മുന്‍പ് മദ്യപാനം നിര്‍ത്തിയവനാ. പക്ഷേ ഇപ്പോ ഞാന്‍ വീണ്ടും മദ്യപാനം തുടങ്ങി. സഹോദരാ നിങ്ങള്‍ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാന്‍ പരാജയപ്പെട്ടു പോയി. എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി…

      Read More »
    • എംവിഡിയുമായുള്ള കരാര്‍ റദ്ദാക്കി താപാല്‍വകുപ്പ്; കുടുങ്ങിയത് ലൈസന്‍സും ആര്‍സിയും കാത്തിരിക്കുന്നവര്‍

      തിരുവനന്തപുരം: ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള തുക കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍വകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ സ്പീഡ് പോസ്റ്റില്‍ അയക്കാതായി. ഇവ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. 2.08 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തപാല്‍വകുപ്പിന് നല്‍കാനുള്ളത്. 2023 ജൂലൈയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണിത്. നവംബര്‍ ഒന്നുമുതലാണ് മോട്ടോര്‍ വാഹനവകുപ്പുമായുള്ള ബി.എന്‍.പി.എല്‍. (ബുക്ക് നൗ പേ ലേറ്റര്‍- ഇപ്പോള്‍ ബുക്ക് ചെയ്യുക പിന്നീട് പണമടയ്ക്കുക സൗകര്യം) കരാര്‍ തപാല്‍വകുപ്പ് അവസാനിപ്പിച്ചത്. ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് സ്വീകരിച്ച് സ്പീഡ് പോസ്റ്റ് വഴി തപാല്‍ വകുപ്പാണ് വാതരണം ചെയ്തിരുന്നത്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കേണ്ട തുകയാണ് കുടിശ്ശികയായത്. കഴിഞ്ഞ ദിവസമാണ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ഓഫീസില്‍നിന്ന് കരാര്‍ അവസാനിപ്പിച്ച് ഉത്തരവ് പുറത്തിറക്കിയത്. വിതരണം മുടങ്ങിയതോടെ നൂറുകണക്കിന് ആളുകളുടെ ലൈസന്‍സ്,…

      Read More »
    Back to top button
    error: