Kerala

    • കുന്ദമംഗലത്ത് കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; ബാലറ്റുകള്‍ കീറിയെറിഞ്ഞു

      കോഴിക്കോട്: കുന്ദമംഗലം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷമുണ്ടാക്കിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റിവച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്നാണ് കെഎസ്യുവിന്റെ ആരോപണം. ബാലറ്റ് പേപ്പര്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടതാണ് ഫലപ്രഖ്യാപനം മാറ്റാന്‍ കാരണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. രണ്ടു പേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസിന്റെ ഭാഷ്യം. ഈ സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്നാണ് കോളജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

      Read More »
    • ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റ് : കെ സുധാകരന്‍

      പത്തനംതിട്ട: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആ നടപടി തെറ്റു തന്നെയാണ്. അതില്‍ സംശയമൊന്നുമില്ല. ഹര്‍ജിയില്‍ പല ആവശ്യങ്ങളും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്നു പറഞ്ഞാല്‍ അതിന്റെ ആത്മാവിനെ കൊല്ലുന്നതിന് തുല്യമാണ്. ആ ആവശ്യങ്ങള്‍ ന്യായമല്ല. ഇതിന് കോണ്‍ഗ്രസ് എതിരാണ്. മുഖ്യമന്ത്രി ഭരണഘടനാവിധേയമായി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുതെന്നുമാണ് പാര്‍ട്ടിയുടെ നയം. ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇവിടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. ഭരണഘടനാ വിധേയമായി പ്രവര്‍ത്തിക്കാനുള്ള സന്മനസ് കാണിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറാകണണെന്നാണ് ഗവര്‍ണറോടും മുഖ്യമന്ത്രിയോടും കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. അത് ഭരണഘടനാ വിരുദ്ധമാണ്. അതുപോലെ തന്നെ എല്ലാ വിഷയങ്ങളിലും ഗവര്‍ണറെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഗവര്‍ണറല്ല ആരിഫ്…

      Read More »
    • തമ്മിലടിച്ച് വകുപ്പുകള്‍; കാട് കയറി നശിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

      പത്തനംതിട്ട: സാമ്പത്തിക ഞെരുക്കത്തില്‍ ലൈഫ് വീട് നിര്‍മ്മാണം സംസ്ഥാനത്താകെ പ്രതിസന്ധിയിലാകുമ്പോള്‍ റീബില്‍ഡ് പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നില്ല. പത്തനംതിട്ട അയിരൂരില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായ പത്ത് വീടുകളാണ് കാടുകയറി നശിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മ മൂലം പെരുവഴിയിലായത് മഹാപ്രളയത്തില്‍ വീട് നഷ്ടമായവരാണ്. കാന്‍സര്‍ രോഗിയായ പുഷ്പയുടെ വീട് 2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയി. റീബില്‍ഡിന്റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അയിരൂരില്‍ നിര്‍മ്മിക്കുന്ന വീടുകളിലൊന്ന് പുഷ്പയ്ക്ക് നല്‍കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഇറിഗേഷന്‍ വക ഭൂമിയിലാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വീടുകള്‍ നിര്‍മിച്ചത്. 2021 ല്‍ വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറി. പക്ഷേ ഇറിഗേഷന്റെ പക്കലുള്ള ഭൂമി റവന്യൂ വകുപ്പിലേക്ക് ഇനിയും കൈമാറിയിട്ടില്ല. പട്ടയരേഖയില്ലാതെ ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറിയാല്‍ വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ തുടങ്ങി ഒന്നും കിട്ടില്ല. വകുപ്പുകള്‍ തമ്മിലുള്ള ഈ തര്‍ക്കങ്ങളില്‍ കുടുങ്ങി…

      Read More »
    • തെരെഞ്ഞടുപ്പിന് മുൻപുള്ള തട്ടിപ്പാണ് പരാതികൾ സ്വീകരിക്കാനുള്ള നവകേരള സദസ്, കേരളീയത്തിന്‍റെ പേരിൽ നടക്കുന്നത് ധൂർത്ത്; പരിപാടിക്ക് ആളുകൾ വരണമെങ്കിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും വരേണ്ട സ്ഥിതി: കെ.സുരേന്ദ്രന്‍

      കോഴിക്കോട്: കേരളീയവും നവകേരള സദസും സർക്കാരിൻറെ ജാലവിദ്യയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളീയത്തിൻറെ പേരിൽ നടക്കുന്നത് ധൂർത്താണ്. പരിപാടിക്ക് ആളുകൾ വരണമെങ്കിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും വരേണ്ട സ്ഥിതിയായി. പ്രതിസന്ധിയിൽനിന്നു ശ്രദ്ധ തിരിക്കാൻ വ്യാജ പിആർ പരിപാടികൾ നടത്തുകയാണ്. ലോക് സഭാ തെരെഞ്ഞടുപ്പിന് മുൻപുള്ള തട്ടിപ്പാണ് പരാതികൾ സ്വീകരിക്കാനുള്ള നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു. റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനം കേരളമാണ്ൻ.എഴുപതിനായിരം കോടി രൂപ വൻ കിടക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് നികുതി കുടിശ്ശിക കിട്ടാനുണ്ട്. നികുതി നൽകാനുള്ള വൻകിടക്കാർ സർക്കാരിൻറെ മാസപ്പടിക്കാരാണ്.എന്തു കൊണ്ട് നികുതി പിടിക്കുന്നില്ല എന്നതിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയണം.ധനമന്ത്രി പച്ചക്കള്ളങ്ങൾ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

      Read More »
    • ബിവ്റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി

      തിരുവനന്തപുരം: ബിവ്റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍. 995 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എല്‍ഡിസി, യുഡിസി സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥിരനിയമനം. ബെവ്കോ ഡയറക്ടര്‍ ബോര്‍ഡിന്റേയാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിലേയ്ക്ക് അയച്ചു. ബിവ്റജ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ചാരായഷാപ്പുകള്‍ പൂട്ടിയപ്പോള്‍ ബിവ്റേജില്‍ ജോലി ലഭിച്ചവരും ആശ്രിത നിയമനത്തിലൂടെ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചവരും ഔട്ട്ലറ്റുകളില്‍ ജീവനക്കാരുടെ കുറവ് വന്നപ്പോള്‍ താല്‍ക്കാലികമായി നിയമിച്ചവരും സ്ഥിരപ്പെടുത്തുന്നവരുടെ ലിസ്റ്റിലുണ്ട്. താല്‍ക്കാലികമായി ജോലിക്ക് കയറിയവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും. പിഎസ്സി വഴി കയറിയവര്‍ക്ക് പ്രൊമോഷന്‍ ഇല്ലാതാകും. ഫയല്‍ ഇപ്പോള്‍ നികുതി വകുപ്പിന്റെ പരിഗണനയിലാണ്. ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. എക്സൈസ് മന്ത്രി പങ്കെടുത്ത യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. 2023 സെപ്റ്റംബര്‍ 19 നാണ്് യോഗം ചേര്‍ന്നത്. യൂണിയന്‍ നേതാക്കളുടെ അപേക്ഷ പ്രകാരമാണ് തീരുമാനം. ഇത്രയേറെ പേരെ ഒന്നിച്ച് സ്ഥിരപ്പെടുത്തുന്നത് അപൂര്‍വ്വമാണ്. ഇത് കോടതി വിധികളുടെ ലംഘനമെന്നും…

      Read More »
    • വൈദ്യുതി നിലച്ചപ്പോള്‍ ബാലറ്റിന്റെ എണ്ണം കൂടി? നീതി തേടി കെഎസ്‌യു ഹൈക്കോടതിയിലേക്ക്

      തൃശൂര്‍: കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‌യു ഹൈക്കോടതിയിലേക്ക്. കോളജില്‍ വീണ്ടും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായി കെഎസ്യു ആരോപിച്ചു. കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്.ശ്രീക്കുട്ടന്‍ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്ന സമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തു വന്നിരുന്നു. കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. തൃശൂരില്‍ നടന്നത് എസ്എഫ്‌ഐയുടെ ഗുണ്ടായിസമാണ്. ഒരു വോട്ടിനു തോറ്റശേഷം 7 വോട്ടിനു ജയിക്കുന്ന അപൂര്‍വ സവിശേഷതയാണ് അവിടെ ഉണ്ടായത്. ഇതിനെതിരെ കെഎസ്യുവിന്റെ നിയമനടപടിക്ക് എല്ലാവിധ പിന്തുണയും നല്‍കും. എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിന് അധ്യാപകര്‍ പിന്തുണ നല്‍കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. എസ്എഫ്‌ഐ ക്രിമിനലുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം…

      Read More »
    • എലിപ്പനി മൂലം ഒരു മാസത്തിനിടെ മരിച്ചത് 50 പേര്‍; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

      തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം എലിപ്പനി മൂലം 220 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധ കൂടുതലായി കണ്ടുവരുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലാണ്. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. എന്താണ് എലിപ്പനി? ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും…

      Read More »
    • ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തിയവരും ഉൾപ്പടെ 50തോളം പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം! തലശ്ശേരി കോടതി അടച്ചു

      കണ്ണൂര്‍: ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം. ജഡ്ജിക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍. അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങള്‍. ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മുൻകരുതല്‍ ഭാഗമായി അഡീഷണല്‍ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പല്‍ സബ് കോടതിയും വെളളിയാഴ്ച വരെ പ്രവര്‍ത്തിക്കില്ല. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങള്‍ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു.

      Read More »
    • ബില്ലുകളില്‍ ഒപ്പിടുന്നില്ല; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

      ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ?ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന് പുറമെ, ടിപി രാമകൃഷ്ണന്‍ എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്.  

      Read More »
    • പൊലീസിന്റെ ക്രൂര മർദ്ദനം, മുടിയില്‍ പിടിച്ച് വലിച്ചു; കുനിച്ച് നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു: നട്ടെല്ലിന് പൊട്ടൽ, 17കാരന്‍ വിദ്യാർത്ഥി ആശുപത്രിയിൽ

          കണ്ണിൽ ചേരയില്ലാതെ 17 കാരനായ വിദ്യാര്‍ത്ഥിയെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. നട്ടെല്ലിന് പരിക്കേറ്റ് പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപന്‍ ചികിത്സയിലാണ്. പാല സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലെ പോളിടെക്‌നിക് വിദ്യാര്‍ക്ഷിയാണ് പാര്‍ത്ഥിപന്‍. ‘എന്റെ വണ്ടി ഫോളോ ചെയ്ത്, വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം ഇറങ്ങാന്‍ പറഞ്ഞു. എന്റെ ദേഹവും ബൈക്കും ചെക്ക് ചെയ്തു. തുടര്‍ന്ന് സാധനം എടുക്കാന്‍ പറഞ്ഞു. സാറെ എന്റെ കൈയില്‍ ഒന്നും ഇല്ലെന്ന് പറഞ്ഞു. കൂട്ടുകാരനെ വിളിക്കാന്‍ വന്നതാണ് എന്നും പറഞ്ഞു. നിന്റെ കൈയില്‍ സാധനം ഉണ്ടല്ലോ, മുഖം കണ്ടാല്‍ അറിയാമല്ലോ എന്നും പറഞ്ഞു. ഒന്നുമില്ല എന്ന് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സത്യം പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മുടിയില്‍ പിടിച്ച് വലിച്ച് കുനിച്ച് നിര്‍ത്തി മുട്ടുകൈയ്ക്ക് ഇടിച്ചു. ആദ്യ ഇടിക്ക് തന്നെ നിലത്തുവീണ് കരഞ്ഞു. എന്റെ കൈയില്‍ സാധനം…

      Read More »
    Back to top button
    error: