India

  • നിങ്ങൾ നിഷ്പക്ഷമായിരിക്കണം, ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുത്, സർക്കാരിന്റെ വാക്കുകൾ ഏറ്റുപിടിച്ച് ഷോ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്!! ലജ്ജകരം, കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യൂ… മാധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ​ഗാന്ധി

    ന്യൂഡൽഹി: അവകാശലംഘന നോട്ടീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കുനേരെ ക്ഷുഭിതനായി രാഹുൽ ഗാന്ധി. മാധ്യമങ്ങൾ നിഷ്പക്ഷമായിരിക്കണമെന്നും ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വാക്കുകൾ അതേപടി ഏറ്റുപിടിച്ച് ഷോകൾ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്, മാധ്യമങ്ങൾക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് ലജ്ജകരമാണെന്നും കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി രാഹുലിനെ സമീപിച്ചത്. അതേസമയം കേന്ദ്ര ബജറ്റിലെ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പാർലമെന്റിൽ കനത്ത വാഗ്വാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ സർക്കാർ ഭാരതമാതാവിനെ വിറ്റു എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ കരാർ ഇന്ത്യയുടെ മൊത്തത്തിലുള്ള കീഴടങ്ങലാണെന്നും ഊർജ്ജ സുരക്ഷ യുഎസിന് അടിയറവ് വെച്ചുകൊണ്ട് കർഷകരുടെ താല്പര്യങ്ങൾ ബലികഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ…

    Read More »
  • ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു; തകര്‍പ്പന്‍ അടിയുമായി ഇഷാന്‍; സ്‌കോര്‍ 150 കടന്നു മുന്നോട്ട്

    ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസില്‍. പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ്…

    Read More »
  • ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ ഒരു വൈരുദ്ധ്യം, ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല…അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ

    ദേശീയ പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്ര്. ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ വൈരുധ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നു. സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം ഇപ്പോഴും കേരളത്തെ ബന്ദിയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിപ്പ് പറയാനുള്ള അവകാശത്തെയും പിന്തുണയ്ക്കുന്നു. വ്യവസായങ്ങളെ കേരളത്തിൽ നിന്ന് അകറ്റിയത് തീവ്രമായ യൂണിയൻ പ്രവർത്തനം. നിർബന്ധിതമായി ഷട്ടറുകൾ താഴ്ത്തുന്നതും, പൗരന്മാരെ വീടുകളിൽ ബന്ദിയാക്കുന്നതും പഴഞ്ചൻ രീതി. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എൻ്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്. ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്- ശശി തരൂർ കുറിച്ചു. ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തിൽ മറ്റൊരു…

    Read More »
  • ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക്; 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി കിട്ടി

    ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന് അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻറിൻ്റെ സന്ദർശനത്തിന് മുൻപാണ് ഈ നിർണ്ണായക നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇത് കൂടാതെ 114 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം . ഈ കരാർ ഫലമണിയുന്നതോടെ ഇന്ത്യൻ വ്യോമശേഷി മറ്റൊരു തലത്തിലേക്ക് ഉയരും. പുതിയ കരാർ പ്രകാരം ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക. 2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം,…

    Read More »
  • കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് 8 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ഓവുചാലിൽ കൊണ്ടിട്ടു!! മൂന്ന് പ്രതികൾക്ക് വധശിക്ഷ, പ്രതികൾ ദയ അർഹിക്കുന്നില്ല, ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും- കോടതി

    മംഗളൂരു: എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന മൂന്ന് യുവാക്കൾക്ക് വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി കർണാടക ഹൈക്കോടതി ശരിവെച്ചു. കേസിൽ മധ്യപ്രദേശുകാരായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡുകാരനായ മനീഷ് തിർക്കി എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാനുള്ള വിധി ഹൈക്കോടതി അം​ഗീകരിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം 2021 നവംബർ 21-ന് വാമഞ്ചൂർ ഓട്ടുകമ്പനിക്കടുത്താണ് സംഭവം. ഇവിടെ ജോലിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്ന കുട്ടിയെ, കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ മനീഷ് തിർക്കി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റു രണ്ടു പ്രതികളും മുറിയിലെത്തി പീഡിപ്പിച്ചതോടെ കുട്ടി മരിച്ചു. ഇതോടെ മൃതദേഹം തൊട്ടടുത്ത ഓവുചാലിൽ കൊണ്ടിട്ടു. അമ്മയുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി.  

    Read More »
  • ‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി

    സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്. ‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ്…

    Read More »
  • രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു… സഭയെ തെറ്റിദ്ധരിപ്പിച്ചു, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി!! ലോക്സഭാ അംഗത്വം റദ്ദാക്കണം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണം- പ്രമേയമവതരിപ്പിച്ച് ബിജെപി, നീക്കം സഭയിൽ- ഭരണപ്രതിപക്ഷ ബ​ഹളം

    ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി രം​ഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി. ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ. രാഹുൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. അതേസമയം ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്ര ഗവൺമെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യത്തെ…

    Read More »
  • ‘എന്തിനും തയ്യാർ’! ആണവപ്രതിരോധ ശേഷിയിൽ ഇന്ത്യ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നതെന്ന് അന്തർദേശീയ റിപ്പോർട്ട്;മിസൈലുകളുടെ തയ്യാറെടുപ്പിലും വിന്യാസത്തിലും വരുത്തിയ പരിഷ്‌കാരങ്ങൾ രാജ്യത്തിന്റെ കരുത്ത് ഉയർത്തി

    ന്യൂഡൽഹി: ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിയിൽ നിർണ്ണായകവും നിശബ്ദവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതായി സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി- SIPRI) ഏറ്റവും പുതിയ റിപ്പോർട്ട്. മിസൈലുകളുടെ തയ്യാറെടുപ്പിലും വിന്യാസത്തിലും വരുത്തിയ പരിഷ്‌കാരങ്ങൾ ഇന്ത്യയുടെ സൈനിക കരുത്ത് വർദ്ധിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമാധാനകാലത്തും മിസൈലുകൾ ആണവ പോർമുനകളുമായി ഘടിപ്പിച്ച് വിക്ഷേപണത്തിന് സജ്ജമാക്കി വെക്കുന്ന ‘കാനിസ്റ്ററൈസ്ഡ്’ (Canisterised) രീതിയിലേക്ക് ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് മാറിക്കഴിഞ്ഞു. ഇതിനു മുൻപ് പോർമുനകൾ പ്രത്യേകം സൂക്ഷിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അഗ്‌നി സീരീസിലെ അത്യാധുനിക മിസൈലുകളായ അഗ്‌നി-പി (Agni-P), എം.ഐ.ആർ.വി. (MIRV) ശേഷിയുള്ള അഗ്‌നി-5 എന്നിവയിലാണ് ‘കാനിസ്റ്ററൈസ്ഡ്’ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ പാകിസ്താന് ഈ സംവിധാനമില്ല. അവർ ആണവ പോർമുനകളെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ഈ പുതിയ മാറ്റങ്ങൾ ഇന്ത്യയ്ക്ക് ‘ലോഞ്ച് ഓൺ വാണിങ്’ ശേഷി നൽകുന്നു. എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ സജ്ജമാണെന്ന മുന്നറിയിപ്പ് എതിരാളികൾക്ക് നൽകാൻ ഇതിലൂടെ സാധിക്കും. മിസൈലുകൾ സുരക്ഷിതമായ കാനിസ്റ്ററുകളിൽ സൂക്ഷിക്കുന്നതിലൂടെ അവ…

    Read More »
  • ഭർത്താവിനോടു പറഞ്ഞു, രക്ഷയില്ല… ആറുവർഷമായി ഭർതൃപിതാവ് ലൈം​ഗികമായി പീഡിപ്പിക്കുന്നു, പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി, സ്കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി, എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചു,!! പരാതിയുമായി സ്കൂൾ പ്രിൻസിപ്പൽ

    ബെംഗളൂരു: ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ, തന്റെ ഭർ‌തൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് വർഷമായി താൻ ഭർതൃ പിതാവിൽ നിന്ന് പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തും. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും രക്ഷയില്ല. വീടിനു പുറമെ യുവതിയുടെ സ്‌കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകൾ നൽകുന്നതും പതിവാണ്. 2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം…

    Read More »
  • കമ്യൂണിസ്റ്റുകൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകർന്നു, വ്യവസായ വളർച്ച കുത്തോട്ടുള്ള കേരളത്തിൽ 3500 കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നു, കിറ്റക്സിനെ പരോക്ഷമായി പരാമർശിച്ച് ധനമന്ത്രി, വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിൽ, !! കേരള സർക്കാരിനെതിരെ ബജറ്റ് ചർച്ചയിൽ വിമർശന ശരം

    ന്യൂഡൽഹി: പാർലമെൻറിൽ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വ്യവസായ വളർച്ച കീഴോട്ടുള്ള കേരളത്തിൽ മൂവായിരത്തി അഞ്ഞൂറ് കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നുവെന്ന് നിർമ്മല സീതരാമൻ പറഞ്ഞു. ഇതിലൂടെ കിറ്റക്സ് ​ഗ്രൂപ്പിന്റെ പരാതിയാണ് ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.അതി രൂക്ഷ വിമർശനമാണ് നിർമ്മല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരിനുമെതിരെ ബജറ്റ് ചർയിൽ ഉയർത്തിയത്. സംസ്ഥാനത്ത് വ്യവസായ മുരടിപ്പെന്നാണ് ധനമന്ത്രി പറഞ്ഞു വച്ചത്. സംസ്ഥാനത്തേയ്ക്ക് വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിലെത്തിയതും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിലാണെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അതിന് തെളിവാണ്. 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും കേരളം മുൻപിലാണെന്ന് കുറ്റപ്പെടുത്തി. ബജറ്റിൽ കേരളത്തിന് കിട്ടിയത് വെറും ആമയും തേങ്ങയുമാത്രമാണെന്ന സംസ്ഥാന സർക്കാരിൻറേതടക്കം…

    Read More »
Back to top button
error: