India

  • 400 കോടി വിലമതിക്കുന്ന ബസ് സ്റ്റാന്‍ഡ് ഭൂമി ലുലു മാളിന്; പ്രക്ഷോഭവുമായി സിപിഎം

    വിജയവാഡ: 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം. വിജയവാഡയിലെ പഴയ ആര്‍ടിസി ഭൂമി ലുലു മാള്‍ ആരംഭിക്കുന്നതിനായി അനുവദിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. പ്രാദേശിക വ്യാപാരികളുടെയും പൊതുമുതലിന്റെയും വകുപ്പില്‍ സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകളെ സഹായിക്കുകയാണ്. ഇത് വികസനമല്ല. ഇത് സാമ്പത്തിക കോളനിവല്‍ക്കരണമാണെന്നും സിപിഎം നേതാവ് ബാബു റാവു പറഞ്ഞു. ആയിരക്കണത്തിന് ചെറുകിട-ഇടത്തരം വ്യാപാരികളെ തകര്‍ക്കുന്നതിന് ലുലുവിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബാബു റാവുവും ഡി കാശിനാഥും പ്രക്ഷോഭത്തെ നയിച്ചു. നിരവധി സിപിഎം നേതാക്കളും വിരമിച്ച ആര്‍ടിസി ജീവനക്കാരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ലുലു മാളിന് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം കനപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പൊതുസ്ഥലവും ചെറുകിട വ്യവസായവും ഇടത്തരക്കാരുടെ ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടി വിജയവാഡയിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    Read More »
  • ഷൂസ് വായില്‍ തിരുകിക്കയറ്റും, മൂത്രം കുടിപ്പിക്കും! ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ‘ആള്‍ദൈവം’ ഒളിവില്‍

    മുംബൈ: ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ ആളുകളെ അതിക്രൂരമായി മര്‍ദ്ദിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍. മഹാരാഷ്ട്രയിലെ സാംഭാജിനഗറിലാണ് സംഭവം. സഞ്ചയ് രംഗനാഥ് പാഗര്‍ എന്നയാള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ആളുകളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുക, വായില്‍ ചെരിപ്പ് തിരുകി വയ്ക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രവാദം എന്ന പേരില്‍ ഇയാള്‍ ചെയ്തിരുന്നത്. ഇക്കാര്യം പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഞ്ചയ് ഒളിവില്‍പ്പോയത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. തന്റെ അനുയായികള്‍ക്കൊപ്പമാണ് സഞ്ചയ് ഒളിവില്‍പ്പോയത്. ഇയാള്‍ ഒരു യുവാവിന്റെ ശരീരത്തില്‍ നിറങ്ങള്‍ ഒഴിച്ചതിനുശേഷം ഡ്രം കൊട്ടുകയും മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാണ്. സഞ്ചയ് ഷൂസുകൊണ്ട് യുവാവിന്റെ മൂക്കില്‍ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവാവിനെ ബലമായി തറയില്‍ പിടിച്ചുകിടത്തുന്നു. കഴുത്തില്‍ കാലുകൊണ്ടും വയറില്‍ വടികൊണ്ടും അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലായ് 17ന് റെക്കാഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഛത്രപതി സംഭാജിനഗര്‍ അന്ധവിശ്വാസ പ്രതിരോധ സമിതി ഗ്രാമത്തിലെത്തുകയും പിന്നാലെ…

    Read More »
  • 180 പേര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെ വിട്ടു, തെളിവില്ലെന്ന് ഹൈക്കോടതി

    മുംബൈ: നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുന്നത്. സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച തെളിവുകള്‍ ശക്തമല്ലെന്ന് നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മറ്റ് കേസുകളില്ലെങ്കില്‍ ഇവരെ ഉടന്‍ ജയില്‍ മോചിതരാക്കണം എന്നും…

    Read More »
  • മന്ത്രിയുടെ ‘റമ്മി കളി’ നിയമസഭയ്ക്കുള്ളില്‍!; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം; മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് ഗെയിം കളിക്കുന്നതെന്ന് എന്‍സിപി നേതാവ്

    മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വീഡിയോ പുറത്തായി. എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാറാണ് പുറത്തുവിട്ടത്. സാമൂഹിക മാധ്യമമായ എക്സിലാണ് വീഡിയോ പങ്കുവച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത്, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമര്‍ശിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് മണിക്റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. മന്ത്രി മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ളയാളാണെന്നും ഇത്തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിനു തന്നെ നാണക്കേടാണെന്നും ശിവസേന (യുബിടി) നേതാവ് കിഷോരി പേട്നേക്കര്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ ചില മന്ത്രിമാര്‍ക്ക് യാതൊരു നാണവുമില്ലെന്നും സംസ്ഥാന നിയമസഭയോട് യാതൊരു ബഹുമാനവുമില്ലാത്ത തരത്തിലാണ് ഇവരുടെ പെരുമാറ്റമെന്നും എന്‍സിപി (എസ്പി) എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഇത്തരക്കാര്‍ക്കെതിരെ എന്തുനടപടിയാണ് സ്വീകരിക്കുകയെന്നറിയാന്‍ തനിക്ക് കൗതുകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിക്ക് എതിരെ നടപടിയെടുക്കാന്‍ നിലവില്‍ നിയമങ്ങളില്ലെന്നായിരുന്നു ബിജെപി…

    Read More »
  • സഹോദരന്‍മാര്‍ രണ്ട് പേര്‍ക്കും കൂടി വധു ഒന്ന്! മൂന്ന് ദിവസത്തെ ആഘോഷം; തീരുമാനത്തിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളില്ലെന്ന് യുവതി: വൈറലായി വീഡിയോ

    ഷിംല: സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം കഴിച്ചു. ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവാക്കളാണ് നൂറുകണക്കിന് ആളുകളെ സാക്ഷികളാക്കി യുവതിയെ വിവാഹം കഴിച്ചത്. യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് വധു സുനിത ചൗഹാനും വരന്മാരായ പ്രദീപും കപില്‍ നേഗിയും മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 12 ന് ആരംഭിച്ച വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടുനിന്നു. വിവാഹ ചടങ്ങിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. ഹിമാചല്‍ പ്രദേശിലെ നിയമങ്ങള്‍ ഈ ആചാരത്തെ അംഗീകരിക്കുന്നുണ്ട്. ‘ജോഡിദാര’ എന്നാണ് ആചാരത്തിനു പേര്. ബധാന ഗ്രാമത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആചാരത്തെക്കുറിച്ച് അറിയാമായിരുന്നെന്നും, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും വധു സുനിത പറഞ്ഞു. ഷില്ലായി ഗ്രാമത്തില്‍ നിന്നുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന്‍ കപിലിനു വിദേശത്താണ് ജോലി. ഈ ആചാരം പിന്തുടര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു കൂട്ടായ തീരുമാനമായിരുന്നെന്നും പ്രദീപ് പറഞ്ഞു. ഹിമാചല്‍ പ്രദേശ്-ഉത്തരാഖണ്ഡ് അതിര്‍ത്തിയിലുള്ള…

    Read More »
  • ‘ലേഖനങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടാകാം’; അന്തിമ റിപ്പോര്‍ട്ടിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്; വിമാനദുരന്തത്തില്‍ യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി

    ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു. ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജന്‍സിയായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലാണ് താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. മാത്രമല്ല അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. എഎഐബി എല്ലാവരോടും പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങളോടും അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. നേരത്തെ ഡാറ്റകള്‍ക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഇന്ത്യയില്‍വച്ച് തന്നെ ഡാറ്റ ഡീകോഡ് ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.…

    Read More »
  • നിര്‍മ്മാണം അമേരിക്കന്‍ ഭീമന്‍! ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകാന്‍ മൂന്ന് ഹീറോകള്‍; അപ്പാച്ചെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസത്തിനകം ഇന്ത്യന്‍ മണ്ണില്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസത്തിനകം എത്തും. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ട് ദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22 ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഭീമന്‍ ബോയിങാണ് ഈ ഹെലികോപ്ടറുകളുടെ നിര്‍മാതാക്കള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങില്‍ നിന്ന് വാങ്ങാന്‍ കരാറായിരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് അടുത്ത ദിവസം ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64-ഇ അപ്പാച്ചെ. സംഘര്‍ഷ മേഖലയില്‍ അതിശക്തമായ ആക്രമണം നടത്താന്‍ ഇവ പ്രാപ്തമാണ്. നിലവില്‍ യുഎസ്, യുകെ, ഇസ്രയേല്‍, ഈജിപ്ത് എന്നി രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്പുരിലെത്തുന്നതോടെ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഭാഗമാകും.

    Read More »
  • ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

    ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…

    Read More »
  • ചൈനയുടെ ഉപരോധം; ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല വന്‍ പ്രതിസന്ധിയില്‍; 32 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജപ്പാനില്‍നിന്ന് ഇറക്കുമതി നാലിരട്ടി വിലയ്ക്ക്; മോദിയുടെ സന്ദര്‍ശനത്തിനു മുമ്പായി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചൈന തള്ളി

    ന്യൂഡല്‍ഹി: 2020ലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടികള്‍ ഇന്ത്യക്കുതന്നെ തിരിച്ചടിയാകുന്നെന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരേ അനൗദ്യോഗികവും കൃത്യമയാ ലക്ഷ്യമിട്ടും ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രോണിക് വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്. ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കാന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എട്ടു ദിവസത്തിനിടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചെന്നും പ്രചാരണം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ചു ഗുണമുണ്ടാക്കുന്നില്ലെന്ന ആരോപണം ഇന്ത്യന്‍ വ്യവസായ മേഖലകളില്‍നിന്നുതന്നെ ഉയരുന്നത്. സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) സര്‍ക്കാരിനു നല്‍കിയ കത്തിലാണ് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 32 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയില്‍നിന്നുള്ള ഉപകരണങ്ങള്‍, പ്രത്യേക മെഷീനുകള്‍, നിര്‍ണായക പാര്‍ട്‌സുകള്‍ എന്നിവയ്ക്കാണ് ചൈന അനൗദ്യോഗിക നിയന്ത്രണം…

    Read More »
  • എംഎല്‍എ സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച് എഎപി നേതാവ്; അന്‍മോലിന്റെ രാജിപ്രഖ്യാപനം കെജ്രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ

    ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഗായികയുമായ അന്‍മോല്‍ ഗഗന്‍ മാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഖരാറില്‍ നിന്നുള്ള എംഎല്‍എയായ അന്‍മോല്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ കുല്‍ത്താര്‍ സിംഗ് സന്ധ്വാന് രാജി സമര്‍പ്പിക്കുകയായിരുന്നു. ”എന്റെ ഹൃദയം ഭാരമുള്ളതാണ്, എംഎല്‍എ സ്ഥാനത്തു നിന്നുള്ള എന്റെ രാജി സ്പീക്കര്‍ അംഗീകരിക്കണം”- എക്‌സിലെഴുതിയ കുറിപ്പില്‍ അന്‍മോല്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന അവര്‍, പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖരാര്‍ സീറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അന്‍മോല്‍, ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. ടൂറിസം, തൊഴില്‍, തുടങ്ങിയ പ്രധാന വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2024 സെപ്റ്റംബറില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഇവരെ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, ജനപ്രിയ പഞ്ചാബി ഗായികയായിരുന്നു അന്‍മോല്‍. 2020 ജൂലൈയിലാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.…

    Read More »
Back to top button
error: