India

  • മനുഷ്യക്കടത്ത് നടന്നതായി  ഛത്തീസ്ഗഡ് മുഖ്യമന്ത്രി, മതപരിവര്‍ത്തനം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് അനൂപ് ആന്‍റണിയും പ്രതിപക്ഷ എം.പി മാരും ഇന്ന് ഛത്തീസ്ഗഡിൽ 

       മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്‌ത്രീകളെ ഛത്തീസ്‌ഗഡില്‍ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ നിയമ സഹായം വാഗ്ദനം ചെയ്ത് ബിജെപി നേതാവ് അനൂപ് ആന്‍റണി ഛത്തീസ്ഗഡിൽ എത്തി. അദ്ദേഹം രാവിലെ തന്നെ ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും. ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹന്നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും. കഴിഞ്ഞ വെള്ളിയാഴ്‌ച ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സി പ്രീതി മേരയും, സി വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ  ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും ഈ കുട്ടികളെ മതപരിവർത്തനത്തിനു  കൊണ്ടുപോകുകയാണെന്നുമാണ് ബജ്‌റംഗ്‌ദളിൻ്റെ ആരോപണം. വിവരം അറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസ് മതപരിവര്‍ത്തന ആരോപണത്തെ…

    Read More »
  • വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍

    ചെന്നൈ: പുറപ്പെടാന്‍ തയാറായ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍. മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഹൈദരാബാദ് സ്വദേശി സര്‍ക്കാര്‍ ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ നിന്ന് ബംഗാളിലെ ദുര്‍ഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണു സംഭവം. യാത്രക്കാരും ജീവനക്കാരുമടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമര്‍ജന്‍സി അലാം മുഴങ്ങുകയായിരുന്നു. പൈലറ്റിന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരാണ് എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന സര്‍ക്കാരിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുത്തു.

    Read More »
  • കൂട്ടമായി ബുക്കിങ് നടത്തും: റെയില്‍വേയില്‍ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിച്ച് റാക്കറ്റുകള്‍, കേരളത്തിലേക്ക് തത്കാല്‍ കിട്ടാനില്ല; കരിഞ്ചന്തയില്‍ മൂന്നിരട്ടി വരെ അധിക നിരക്ക്

    ബംഗളൂരു: കൂട്ടമായി ബുക്കിങ് നടത്തി റെയില്‍വേ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിക്കുന്ന റാക്കറ്റുകള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കി. തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയിട്ടും തട്ടിപ്പ് വര്‍ധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കിയാണ് ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ ഏജന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍ വിവിധ പേരുകളിലുള്ള ഐഡികള്‍ ഉപയോഗിച്ചാണ് ഏജന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റെടുക്കുന്നത്. ഇതു സംബന്ധിച്ചു റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) ഐടി സെല്‍ പരിശോധന നടത്തി സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണു പതിവ്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അക്കൗണ്ടുകള്‍ തുറന്നു സമാനമായ രീതിയില്‍ ബുക്ക് ചെയ്യുന്നതാണു നടപ്പു രീതി. ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാര പ്രകാരം ഐആര്‍സിടിസി വെബ്‌സൈറ്റ്, ആപ് എന്നിവ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ അംഗീകൃത ഏജന്‍സികളുടെ…

    Read More »
  • കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത്

    ന്യൂഡല്‍ഹി: പരിക്കേറ്റു കളിക്കളത്തില്‍നിന്നു നടക്കാന്‍ കഴിയാതെ മടങ്ങി പിറ്റേന്നു കാണികളെ ആകെ അമ്പരപ്പിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞ 12 മാസത്തിലേറെയായി വേദന പന്തിന്റെ കളിക്കൂട്ടുകാരനാണ്. ‘ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഒരു കാര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് നീ’ എന്ന ഓര്‍മപ്പെടുത്തലാകാം ഇത്. 2022 ഡിസംബര്‍ 30ന് ഉണ്ടായ റോഡപകടം ഇപ്പോഴും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിദീര്‍ഘമെന്നു പറയാവുന്ന 16 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. തുടക്കംമുതല്‍ വെടിക്കെട്ടു പുറത്തിറക്കുന്ന കളിക്കാരനായി പന്ത് മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒറ്റക്കാര്യം മാത്രം- ദൃഢനിശ്ചയം. ഒപ്പം, വളരെ ഭാഗ്യവാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന രണ്ടാമത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള അചഞ്ചലമായ ആഗ്രഹം. ക്രിക്കറ്റിന്റെ സമ്മര്‍ദം മറ്റാരെയുംപോലെ പന്തിന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ഈ അതിജീവനമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ച കീത്ത് മില്ലറെപ്പോലെയാകുന്നു പന്ത്. ജര്‍മനിക്കെതിരായ പോരാട്ടകാലത്ത് ‘ഓള്‍ റൗണ്ട’റായിരുന്നു കീത്ത്. നാസി…

    Read More »
  • ധര്‍മസ്ഥല കൊലപാതകം; മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു കരുതുന്ന 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് സാക്ഷി

    ബംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എഎന്‍എഫ്) വിന്യസിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പത് മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. മംഗളൂരുവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും അഭിഭാഷകര്‍ക്കൊപ്പം മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസില്‍ ഇയാള്‍ ഹാജരായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ…

    Read More »
  • ഈ കോള്‍ എടുത്ത് വെറുതെ പുലിവാല് പിടിക്കരുത്! സൈബര്‍ തട്ടിപ്പുകളില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ക്രൈം ബോധവല്‍ക്കരണ പോര്‍ട്ടല്‍ സൃഷ്ടിച്ചു. ഇന്റര്‍നെറ്റ് ഉറവിടങ്ങളില്‍ നിന്നോ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടല്‍ അല്ലെങ്കില്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം. വിഒഐപി കോളുകള്‍ വഴിയുള്ള തട്ടിപ്പ് തായ്‌ലന്‍ഡിന്റെ ടെലികോം റെഗുലേറ്ററി ബോഡിയായ എന്‍പിടിസി അനുസരിച്ച്, വിഒഐപി കോളുകള്‍ പലപ്പോഴും +697 അല്ലെങ്കില്‍ +698 ല്‍ ആരംഭിക്കുന്ന നമ്പറുകളാണ്. ഇവ കണ്ടെത്തുക പ്രയാസമാണ്. ഇത്തരം കോളുകള്‍ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ സാധാരണയായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ഉറവിടം മറച്ചുവയ്ക്കാന്‍ സാധിക്കും. +697 അല്ലെങ്കില്‍ +698 ല്‍ തുടങ്ങുന്ന ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കണം. അത്തരം കോളുകള്‍ സാധാരണയായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.

    Read More »
  • കന്യാസ്ത്രീകള്‍ക്ക് എതിരേ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തും ചുമത്തി കേസെടുത്തു; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും ഒന്നും രണ്ടും പ്രതികള്‍

    റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന കുറ്റവും ചുമത്തി കേസെടുത്തു. കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്തുവന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും കൂടാതെ സുഖ്മാന്‍ മണ്ഡാവി എന്നയാളും കേസില്‍ പ്രതിയാണ്. മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും…

    Read More »
  • ‘കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍; ഇതു മനസിലാക്കിയ ബജ്‌റംഗ്ദള്‍ നിലപാടു മാറ്റി, കുടുക്കിയത് ബോധപൂര്‍വം’; വെളിപ്പെടുത്തലുമായി കുടുംബം; ജോര്‍ജ് കുര്യന്‍ അടക്കമുള്ളവരുടെ മൗനം തിരിച്ചറിയണമെന്ന് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധം ശക്തമാകുന്നു

    റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറയുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം…

    Read More »
  • രാഷ്ട്രീയത്തിലും വേണം പോഷ് ആക്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടും നടപടിയില്ല; തൊഴിലിടങ്ങളില്‍ എന്നപോലെ രാഷ്ട്രീയ പാര്‍ട്ടികളിലും ലൈംഗികാതിക്രമം തടയല്‍ നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

    ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ നേരിടാനുള്ള നിയമങ്ങള്‍പോലെ രാഷ്ട്രീയത്തിലും നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളിലും ചില വ്യവസ്ഥകള്‍ വേണമെന്ന ആവശ്യമാണ് പരമോന്നത കോടതിക്കു മുന്നിലെത്തുന്നത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള 2013ലെ പോഷ് നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷക എം.ജി. യോഗമായയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സമാന ആവശ്യങ്ങളുന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാനുള്ള നിര്‍ദ്ദേശത്തോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി. കമ്മിഷന് നിവേദനം നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് എം.ജി. യോഗമായ പറയുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി മാനസികവും ലൈംഗികവുമായ പീഡനം നേരിടുന്നുവെന്ന 2013ലെ യുഎന്‍ വിമന്‍ റിപ്പോര്‍ട്ടും 2016ലെ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ പഠനവും ഹര്‍ജിയില്‍…

    Read More »
  • ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍; മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് വ്യത്യസ്ത പാഠഭേദങ്ങള്‍; നടപടികള്‍ അണിയറയില്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ മൂന്നു മുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠഭാഗം തയാറാക്കാന്‍ എന്‍സിഇആര്‍ടി. മെയ് 7 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായെന്ന നിലയിലായിരുന്നു ആക്രമണങ്ങള്‍. എന്‍സിഇആര്‍ടി പാഠങ്ങള്‍ രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുക. ആദ്യഭാഗത്തില്‍ മൂന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കും രണ്ടാം ഭാഗത്തില്‍ ഒമ്പതുമുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തുക. ഓരോ പാഠഭാഗങ്ങളും എട്ടു മുതല്‍ പത്തു പേജുകള്‍വരെയുണ്ട്. ‘ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാന്‍ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ മൊഡ്യൂളിലൂടെ, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ തന്ത്രപരമായ ശക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കും- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യൂളുകള്‍ അനുബന്ധ വായനാ സാമഗ്രികളായി എന്‍സിആര്‍ടി തയ്യാറാക്കുന്നുണ്ട്. ‘രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ…

    Read More »
Back to top button
error: