Crime

  • സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍കവര്‍ച്ച; ഒരു കോടിയിലേറെ വിലയുള്ള സ്വര്‍ണ, വജ്രാഭരണങ്ങള്‍ മോഷണം പോയി

    കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ വന്‍കവര്‍ച്ച. ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയ്ക്കാണ് ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’വീട്ടില്‍ തൊപ്പിവച്ച് കഴുത്തില്‍ ഷാളിട്ട് എത്തിയ മോഷ്ടാവ് കടന്നത്. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഉത്തരേന്ത്യയില്‍ നിന്നെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞിറങ്ങിയ കള്ളന്മാരും അന്വേഷണപരിധിയിലുണ്ട്. എറണാകുളം അസി. പൊലീസ് കമ്മിഷണര്‍ പി. രാജ്കുമാറിനാണ് അന്വേഷണച്ചുമതല. കവര്‍ച്ച നടക്കുമ്പോള്‍ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ 5.30ന് ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരിശോധിച്ചത്. ജോഷിയുടെ മകന്‍ അഭിലാഷിന്റെ പരാതിയില്‍ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സി.സി ടി.വി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. പൂര്‍ണമായും മുഖം മറയ്ക്കാത്ത…

    Read More »
  • കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ബിയര്‍ പാര്‍ലറില്‍ സംഘര്‍ഷം: 5 പേര്‍ക്ക് കുത്തേറ്റു, രണ്ടുപേരുടെ നില ഗുരുതരം

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയപാതയില്‍ ടെക്‌നോ പാര്‍ക്കിന് എതിര്‍വശത്ത് ബി. സിക്‌സ് ബിയര്‍ പാര്‍ലറില്‍ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്‌സ് പാര്‍ലറില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മില്‍ പരസ്പരം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. അഞ്ചുപേരില്‍ ഒരാളുടെ പരിക്ക് അത്ര സാരമുള്ളതല്ല. രണ്ടു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷയത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെറിയ വാക്കുതര്‍ക്കത്തില്‍ രൂപപ്പെട്ട സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  

    Read More »
  • പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം: 4 പേർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ​ഗുരുതരം; തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം

         പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ 4 പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 10 മണിയോടെ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിൽ 2 പേരുടെ നില ​ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിക്കിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. കസ്റ്റഡിയിലുള്ളവർക്ക് മറ്റേതെങ്കിലും കേസുമായി ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Read More »
  • വീട്ടില്‍നിന്ന് മാന്‍കൊമ്പും മാരകായുധങ്ങളും പിടിച്ചെടുത്തു; ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

    തിരുവനന്തപുരം: വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ ഡാന്‍സാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാന്‍കൊമ്പും. ഇവയ്ക്കു പുറമേ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും എയര്‍ഗണ്ണുമായി പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ. വിതുര ആനപ്പാറ ചിറ്റാര്‍ നാസ് കോട്ടേജില്‍ ചിറ്റാര്‍ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്(35) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിതുര, കല്ലാര്‍ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വിതുരയില്‍ കാര്‍ അടിച്ചുതകര്‍ത്ത കേസിലും വീട്ടില്‍ ബോംബ് എറിഞ്ഞ കേസിലുമായി ജയില്‍ശിക്ഷ അനുഭവിച്ച ഷഫീഖ് രണ്ടുമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഷഫീഖിന്റെ വീട് വളഞ്ഞ് കഴിഞ്ഞദിവസം നടത്തിയ…

    Read More »
  • ഉടനീളം ദുരൂഹത: ഉറങ്ങാൻ കിടന്ന കുടുംബത്തിലെ 4 പേർ ക്രൂരമായി കൊല്ലപ്പെട്ടു,  അക്രമികളെയും കാരണവും കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ

       മംഗ്ളുറു: കർണാടകയിലെ ഗദഗ് നഗരത്തിൽ ഒരേ കുടുംബത്തിലെ 4 പേരെ ക്രൂരമായി കൊല്ലപ്പെട്ടു. ബെത്തഗേരി മുനിസിപ്പാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർത്തിക്  (27), കൊപ്പൽ സ്വദേശികളായ  പരശുരാമൻ (55), ഭാര്യ ലക്ഷ്മി (45), മകൾ ആകാംക്ഷ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് നാലുപേരെ വെട്ടിക്കൊലപ്പെടുത്തി എന്ന വിവരം പുറത്തറിയുന്നത്. പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നു ഗദഗ് എസ് പി ബി.എസ് നേമഗൗഡ പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിന്റെ കാരണമോ പ്രതികളെ കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. കാർത്തിക്കിൻ്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്നതു കൊണ്ട് കൊപ്പലിൽ നിന്ന് ഗദഗ് നഗരത്തിൽ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമൻ്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽ എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ലു തകർത്ത് അകത്തുകടന്ന ഘാതകർ, മൂന്നു…

    Read More »
  • ഒരു രൂപ ബാക്കിവച്ച് നല്ല കള്ളന്‍! പെട്ടിക്കടയിലെ മിഠായിയടക്കം കൊണ്ടുപോയി

    പത്തനംതിട്ട: നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതില്‍ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം. കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി?ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളന്‍ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാന്‍ ടിന്നില്‍ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു. ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികള്‍ എടുത്ത ശേഷം ടിന്നുകള്‍ ഉപേക്ഷിച്ചാണ് കള്ളന്‍ പോയത്. നട്ടെല്ലിനു തകരാര്‍ ഉള്ളതിനാല്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ മല്ലികയ്ക്ക് സാധിക്കില്ല. നാല് വര്‍ഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.  

    Read More »
  • ബിഹാറില്‍ മുട്ടുചിറക്കാരന്‍ സുവിശേഷകന് നേരെ ആക്രമണം; ജയ് ശ്രീരാം വിളിപ്പിച്ചതായി ആരോപണം

    പട്‌ന: ബിഹാറില്‍ മലയാളി സുവിശേഷകന് നേരെ സംഘപരിവാര്‍ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാര്‍ച്ച് മൂന്നിന് ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മര്‍ദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു. മര്‍ദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റര്‍ സണ്ണി മീഡിയവണിനോട് പറഞ്ഞു. മര്‍ദനം അക്രമിസംഘം തന്നെ ഫോണില്‍ ചിത്രീകരിച്ചു. ഭാര്യ കൊച്ചുറാണി പോളിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അതേസമയം, തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു. നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു…

    Read More »
  • അമ്മയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയില്‍

    തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടില്‍ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ മകന്‍ പിടിയില്‍. ഇയാളുടെ ബന്ധുവും സംഭവത്തില്‍ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂര്‍ ഈന്തിവെട്ട വീട്ടില്‍ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളന്‍കല്ല് വിജയ ഭവനില്‍ ജെ ജയന്‍ (47) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 500, 100 രൂപ നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോ?ഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു. മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകള്‍ ബിനീഷും ജയനും ചേര്‍ന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതര്‍ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.

    Read More »
  • വിവാഹാലോചനയില്‍നിന്ന് പിന്മാറി; യുവതിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

    ആലപ്പുഴ: വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം. രാത്രി 10 ന് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സജ്‌നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടില്‍ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.…

    Read More »
  • നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം; അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം

    ബംഗളുരു: ദക്ഷിണേന്ത്യന്‍ നടി ഹര്‍ഷിക പൂനച്ചയ്ക്കും ഭര്‍ത്താവും നടനുമായ ഭുവന്‍ പൊന്നപ്പയ്ക്കുംനേരെ അജ്ഞാതരുടെ ആക്രമണം. ബംഗളൂരു പുലികേശി നഗറിലുള്ള ഭക്ഷണശാലയില്‍ നിന്ന് ആഹാരംകഴിച്ച് പുറത്തിറങ്ങി കാറില്‍ കയറിയപ്പോഴാണ് ഒരുസംഘമാളുകള്‍ കാര്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോയും മൂന്ന് പേരുടെ ചിത്രങ്ങളും ഹര്‍ഷിക പുറത്തുവിട്ടിട്ടുണ്ട്. വാലേ പാര്‍ക്കില്‍ നിന്ന് കാര്‍ എടുത്തു പുറത്തേക്ക് നീങ്ങിയ തനിക്കും കുടുംബത്തിനുംനേരേ ഒരു സംഘം അക്രമികള്‍ ചാടിവീണ് ആക്രമിച്ചെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും വാഹനം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ഷിക ആരോപിച്ചു. നമ്മുടെ ബംഗളൂരുവില്‍ നാട്ടുകാരായ നമ്മള്‍ എത്രത്തോളം സുരക്ഷിതരാണ്? എന്ന തലക്കെട്ടിലെഴുതിയ നീണ്ട കുറിപ്പിലാണ് ഹര്‍ഷിക തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവത്തേക്കുറിച്ച് വിവരിച്ചത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഈ സംഭവത്തേക്കുറിച്ച് തുറന്നുപറയുന്നത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചില പരിചയക്കാരോടും സംസാരിച്ചതിനു ശേഷം ഇത് പുറത്തുപറയേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ ബംഗളൂരുകാരുടെ നന്മയെക്കരുതിയാണ് തന്റെ അനുഭവം പോസ്റ്റു ചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ ആമുഖമായി…

    Read More »
Back to top button
error: