LIFE

  • അഡ്വാൻസ് ബുക്കിങ്ങ് ഹിറ്റ്! വമ്പൻ റിലീസിനൊരുങ്ങി ‘ജയിലർ’, കേരളത്തിൽ 300ൽ അധികം തീയേറ്ററുകളിൽ

    നെൽസന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകർക്ക് അടിപൊളി ട്രീറ്റായി മാറുന്നു. രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങൾക്ക് കരുത്തേകുന്ന ഗാനമായി മാറുന്നു. ട്രെയിലർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മാസ്സായി രജനികാന്ത് എത്തുമ്പോൾ ആരാധകർക്ക് ഇതിൽപരം ആവേശം വേറെയൊന്നുമില്ല. വമ്പൻ താരനിരയിൽ ചിത്രം ഒരുങ്ങുന്നത് മറ്റൊരു പ്രത്യേകതയായി മാറുന്നു. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ…

    Read More »
  • ദുൽഖർ സൽമാ​ന്റെ ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രെയ്‍ലർ നാളെ എത്തും; ചിത്രം 24ന് തിയറ്ററുകളിലെത്തും

    മലയാള സിനിമയിൽ വലിയ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിക്കാറ്. ചിത്രത്തിന്റെ ടീസറും ലിറിക് വീഡിയോയുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‍ലർ റിലീസ് തീയതിയാണ് അണിയറക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലർ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് നായകൻ. ഷബീർ കല്ലറയ്ക്കൽ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ,…

    Read More »
  • ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്

    കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങളിൽ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

    Read More »
  • രാവിലെ വെറുംവയറ്റില്‍ ഒരു ചായ ആയാലോ?

    രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ തന്നെ ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കഴിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. ഉന്മേഷത്തോടെ ദിവസം തുടങ്ങുന്നതിന് സഹായകമാകുമെന്നതിനാലാണ് മിക്കവരും ഇത് ചെയ്യുന്നത്. മാത്രമല്ല, രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. അതില്ലെങ്കില്‍ അവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍, രാവിലെ എഴുന്നേറ്റയുടന്‍ ചായ കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്‌നമുണ്ടാക്കുമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. പലര്‍ക്കും ഒരു ശീലമായതിനാല്‍ തന്നെ രാവിലത്തെ ചായ ഒഴിവാക്കാനാകില്ല. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെയോ അസ്വസ്ഥതകളെയോ തിരിച്ചറിയാനും സാധിക്കണമെന്നുമില്ല. രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് സത്യത്തില്‍ ഗ്യാസിന് കാരണമാകുന്നത് തന്നെയാണ്. ചായ കുടിക്കുന്നതിന് ചില സമയമുണ്ട്. അതല്ലെങ്കില്‍ ചായ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. എന്തായാലും രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് നല്ലൊരു ഓപ്ഷന്‍ അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉറക്കമെഴുന്നേറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. പതിയെ ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാം. ഇതിനും അല്‍പനേരം കൂടി കഴിഞ്ഞ ശേഷം മാത്രമാണ് ചായ കുടിക്കേണ്ടത്.…

    Read More »
  • കരളിന്റെ ആരോഗ്യത്തിന് ചില വഴികള്‍

    സിഗരറ്റും മദ്യവും ഒഴിവാക്കുന്നതോടെ രോഗങ്ങളില്‍ നിന്ന് മോചനവും മികച്ച ശാരീരികാരോഗ്യവും കൈവരുമെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും ചിന്ത.ഇത് രണ്ടും ഉപയോഗിക്കാത്ത എത്രയോ പേർ നിത്യ രോഗികളായി അലയുന്നത് നാം കാണുന്നു.മികച്ച ശാരീരികാരോഗ്യത്തില്‍ പ്രധാനം കരളിന്റെ ആരോഗ്യമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ ആരും കരളിന്റെ ആരോഗ്യം സംബന്ധിച്ച് കരുതല്‍ എടുക്കാറില്ല എന്നതാണ് വസ്തുത. പ്രശ്നമുള്ള കരളിന്റെ ആദ്യ ലക്ഷണം അടിവയറിന്റെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിന്റെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയെല്ലാം കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.വര്‍ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും കരളിന് ഹാനികരമാണ്. കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിക്കൂ: കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍   കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജങ്ക് ഫുഡ്സും…

    Read More »
  • ”പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല; പാര്‍ട്ടിക്കാരായ ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ സംസ്‌കാരം നടത്തിയത്”

    അച്ഛന്‍ മരിച്ചപ്പോള്‍ സംസ്‌കാരം ഉള്‍പ്പടെ കര്‍മങ്ങളെല്ലാം തനിയെ ചെയ്യേണ്ടിവന്ന സാഹചര്യം തുറന്നു പറഞ്ഞു നിഖില വിമല്‍. അമ്മയ്ക്കും സഹോദരിക്കും കോവിഡ് ബാധിച്ചിരുന്ന സമയത്താണ് അച്ഛന് അസുഖം കൂടിയതെന്നും അച്ഛന്‍ മരിച്ചപ്പോള്‍ താന്‍ ഒറ്റയ്ക്കായപോലെ തോന്നിയെന്നും നിഖില പറയുന്നു. അച്ഛന്റെ ശരീരം എടുക്കുന്നത് മുതല്‍ സംസ്‌കാരവും ശേഷക്രിയയും ഉള്‍പ്പടെ എല്ലാം പാര്‍ട്ടിയിലെ ചിലരുടെ സഹായത്തോടെ തനിയെ ചെയ്യേണ്ടി വന്നത് ഏറെ വേദനിപ്പിച്ചു. കുടുംബം എന്നും കൂടെ ഉണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ ആവശ്യത്തിന് ആരും ഉപകരിച്ചില്ല അതുകൊണ്ട് ഇപ്പോള്‍ സ്വന്തം കാര്യങ്ങളിലെല്ലാം ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് ചെയ്യുന്നതെന്ന് നിഖില പറയുന്നു. ധന്യ വര്‍മയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ”ആറടി പൊക്കം ഒക്കെയുള്ള വലിയൊരു ആളായിരുന്നു അച്ഛന്‍. സുഖമില്ലാതായതിനു ശേഷം അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം അച്ഛന് ഓര്‍മ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതല്‍ ആയിരുന്നു. അച്ഛന് മധുരം ഏറെ…

    Read More »
  • എല്ലാ ദിവസവും രണ്ടു തവണ അപ്രത്യക്ഷമാകുന്ന ഗുജറാത്തിലെ ഒരു ശിവ ക്ഷേത്രം!

    ഒട്ടേറെ പുരാത ക്ഷേത്രങ്ങളുടെ നാടാണ് ഇന്ത്യ. ഐതിഹ്യങ്ങളും നിഗൂഢതകളും ഉറങ്ങുന്ന നിരവധി ക്ഷേത്രങ്ങളും പല സംസ്ഥാനങ്ങളിലും ഉണ്ട്. ഇക്കൂട്ടത്തിലൊന്നാണ് എല്ലാ ദിവസവും രണ്ടു തവണ അപ്രത്യക്ഷമാകുന്ന ഗുജറാത്തിലെ ഒരു ശിവ ക്ഷേത്രം. സ്തംഭേശ്വർ മഹാദേവ ക്ഷേത്രം (sree stambheshwar mahadev) എന്ന പേരിലുള്ള അധികമൊന്നും അറിയപ്പെടാത്ത ഈ ക്ഷേത്രം ഗുജറാത്തിലെ ജംസുബറിലെ കാവി കംബോയ് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. തരകാസുരനെ പരാജയപ്പെടുത്തി ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് കാർത്തികേയന്റെ നേതൃത്വത്തിലുള്ള ദേവന്മാരാണെന്നാണ് വിശ്വാസം. ഇതിനെ ചുറ്റിപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും ഉണ്ട്. അറബിക്കടലിനും കാംബെ ഉൾക്കടലിനുമിടയിൽ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിയേറ്റമുണ്ടാകുമ്പോൾ വെള്ളത്തിൽ മുങ്ങി അപ്രത്യക്ഷമാകുകയും വേലിയിറക്ക സമയത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നതുമാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത. ശ്രീകോവിൽ പൂർണമായും കടലിൽ മുങ്ങും. ക്ഷേത്രത്തിന്റെ മുകൾ ഭാഗം മാത്രമെ ഈ സമയത്ത് വെള്ളത്തിനു മുകളിൽ കാണൂ. ഈ കാഴ്ച കാണാൻ കഴിയുന്ന തരത്തിലാണ് സന്ദർശകർ ക്ഷേത്ര ദർശനം ആസൂത്രണം ചെയ്യേണ്ടത്. ഒരു…

    Read More »
  • ഡിസി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം: പ്രായം മറന്നേക്കൂ, എല്ലാവർക്കും നോവലുകൾ അയക്കാം‌; അവസാന തീയതി സെപ്റ്റംബർ 15

    കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് ഇപ്പോൾ എല്ലാ പ്രായക്കാർക്കും രചനകൾ അയക്കാം. എഴുത്തുകാരുടെ അഭ്യർത്ഥനപ്രകാരം 40 വയസ്സ് എന്ന പ്രായപരിധി ഡിസി ബാലസാഹിത്യ നോവൽ മത്സരത്തിൽനിന്ന് നീക്കം ചെയ്യുകയാണ്. 50,000 രൂപയാണ് അവാർഡ് തുക. നിബന്ധനകൾ 8 വയസ്സു മുതൽ 16 വയസ്സു വരെയുളള കുട്ടികൾക്ക് വായിച്ചു രസിക്കാൻ ഉതകുന്നതായിരിക്കണം നോവൽ പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവൽ മാത്രമേ മത്സരത്തിന്പ രിഗണിക്കുകയുള്ളൂ. ലളിതമായ ഭാഷയായിരിക്കണം A4 പേജിൽ പരമാവധി 10,000 വാക്കുകളിലൊതുങ്ങണം മലയാളത്തിൽ ടൈപ്പ് സെറ്റ് ചെയ്ത ഹാർഡ് കോപ്പി വേണം അയക്കാൻ അന്തിമ പട്ടികയിലെത്തുന്ന 5 കൃതികൾ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നതാണ് അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്. രചനകൾ തിരിച്ചയക്കുന്നതല്ല. ബയോഡേറ്റയും പൂർണ്ണ വിലാസത്തോടുകൂടി പ്രത്യേക പേജിൽ രേഖപ്പെടുത്തി ഡിസി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം, ഡിസി കിഴക്കെമുറി ഇടം. ഗുഡ്ഷെപ്പേർഡ് സ്ട്രീറ്റ്. കോട്ടയം-1 ലേക്ക് അയയ്ക്കുക.…

    Read More »
  • ഏറ്റവും ആദായകരം;കൂണ്‍കൃഷി എങ്ങനെ ചെയ്യാം?

    കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും ആദായകരമായി വളർത്താൻ യോജിച്ചതാണ് ചിപ്പിക്കൂൺ. ഇത് വളർത്താൻ വൈക്കോൽ, മരപ്പൊടി എന്നിവ വേണം. അധികം പഴക്കമില്ലാത്ത സ്വർണനിറമുള്ള നല്ല വൈക്കോലാണ് ആവശ്യം. ഇത് ചുരുട്ടിയോ, ചെറുകഷ്ണങ്ങളായിമുറിച്ചോ ഉപയോഗിക്കാം.  ഇങ്ങനെ തയ്യാറാക്കിയ വൈക്കോൽ 12 മുതൽ 18 മണിക്കൂർവരെ വെള്ളത്തിൽ മുക്കിവെക്കണം. തുടർന്ന് വെള്ളം വാർത്ത് അല്പം ഉയർന്നസ്ഥലത്തു വെക്കുക. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞ് ഈ വൈക്കോൽ ഒരു വലിയ പാത്രത്തിൽ അരമുതൽ മുക്കാൽ മണിക്കൂർനേരം തിളപ്പിക്കണം. ആവിയിൽ പുഴുങ്ങി എടുത്താലും മതി. ഇത് വൃത്തിയുള്ള ഒരു സ്ഥലത്തു 7-8 മണിക്കൂർ നിരത്തിയിടുക. പാകമാക്കിയ വൈക്കോൽ മുറുകെ പിഴിയുമ്പോൾ കൈയിൽ ഈർപ്പം പറ്റാത്ത അവസ്ഥയാണ് പാകമെന്നോർക്കണം. ബെഡ്ഡുകൾ തയ്യാറാക്കാൻ 30 സെ.മീ വീതിയും 60 സെന്റീ മീറ്റർ നീളവുമുള്ള പോളിത്തീൻ കവറുകൾ (200 ഗേജ് കനം) ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി, മറ്റേ അറ്റം വിടർത്തിവെച്ച് അതിലൂടെ ആദ്യം ഒരു വയ്ക്കോൽച്ചുരുൾ കൈകൊണ്ട് അമർത്തിവെക്കുക. അതിനുമീതെ വശങ്ങളിൽമാത്രം…

    Read More »
  • മൂലക്കുരു  കരിയാതെ ബുദ്ധിമുട്ടുന്നവർക്ക് നാട്ടു മരുന്ന് 

    മരുന്നുകൾ പെരുംകായം-2കട്ട ആവണക്ക് എണ്ണ -100 മില്ലി നാടൻ പശുവിൻ പാൽ-100 മില്ലി ചെയ്യണ്ട വിധം : പെരുംകായം രണ്ടു കട്ട എടുത്തു  ചട്ടിയിൽ ഇട്ടു ചൂടാക്കുക .അതിൽ ആവണക്ക് എണ്ണ ഒഴിച്ച് ചെറു തീയിൽ തിളപ്പിക്കുക .പെരുംകായം ചുവന്നു വരുമ്പോൾ  തീ കെടുത്തി ആ എണ്ണ ആറിയതിനു  ശേഷം അരിച്ചെടുത്ത്  ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കുക. ഈ എണ്ണ രാത്രി ഭക്ഷണത്തിന് ശേഷം  അരമണിക്കൂർ  കഴിഞ്ഞ്  ഒരു ടേബിൾ സ്പൂൺ വീതം ഇളം ചൂടുളള നാടൻ പശുവിൻ പാൽ  കാച്ചിയെടുത്തതിൽ ഒഴിച്ച് കലക്കി കുടിക്കുക.21 ദിവസം തുടർച്ചയായി കഴിക്കണം .വൃണം ഉണങ്ങി  അസുഖം ഭേദമാകും .മായം ചേരാത്ത പെരുംകായം, ആവണക്കെണ്ണ,നാടൻ പശുവിൻ പാൽ വേണം ഉപയോഗിക്കാൻ .പാക്കെറ്റ് പാൽ പ്രയോജനം തരില്ല. കടപ്പാട്:പാരമ്പര്യ വൈദ്യന്മാർ

    Read More »
Back to top button
error: