Movie

  • കൃഷാന്ത്‌ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്

    സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. രജിഷ വിജയൻ, നിരഞന്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി…

    Read More »
  • എടാ…എടാ… യക്ഷിടെ തന്ത്ക്കു വിളിക്കുന്നോടാ..!! അവനല്ല, ഇതിനൊക്കെ കാരണം അവളാ, സുമതി…സുമതി വളവ് ട്രയിലർ പുറത്ത്

    അവനല്ല, ഇതിനൊക്കെ കാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യം അവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എടാ… യക്ഷിടെ തന്ത്ക്കു വിളിക്കുന്നോടാ …. ഇന്നു പുറത്തുവിട്ട സുമതി വളവ് എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തഭാഗങ്ങളാണ് ഇത്. ഇന്നാട്ടുകാരുടെ പ്രതികരണങ്ങൾ. മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. ഒരു നാടിനെ ഭയത്തിൻ്റേയും, ഉദ്യോഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതി എന്ന പെണ്ണിൻ്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. മരിച്ചു പോയ സുമതിയാണ് ഇതിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിൻ്റെ പ്രതിഫലനങ്ങളാണ് നാം കേൾക്കുന്നത്. ത്രില്ലറിനോടൊപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തിൻ്റെ അവതരണം. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണുശങ്കർ – അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വലിയൊരു സംഘം അഭിനേതാക്കളെ…

    Read More »
  • ഹോട്ടലില്‍നിന്ന് മുങ്ങിയത് പൊള്ളാച്ചിയിലേക്ക്? പുലര്‍ച്ചെതന്നെ കൊച്ചിവിട്ടു; രക്ഷപ്പെട്ടത് അജ്ഞാതന്റെ ബൈക്കില്‍; ഹോട്ടല്‍ മുറിയില്‍ രണ്ടു യുവതികളും; വാതിലില്‍ മുട്ടിയപ്പോള്‍ ഇവിടെ സര്‍വീസ് വേണ്ടെന്നു ഷൈന്‍ പറഞ്ഞെന്നും പോലീസ്; നിയമ നടപടിയോട് സഹകരിക്കാതെ വിന്‍സി

    കൊച്ചി: ഡാന്‍സാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലെന്ന് സൂചന. തിടുക്കപ്പെട്ട് ചോദ്യം ചെയ്യേണ്ടതിലെന്നും കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നുമുള്ള നിലപാടിലാണു പോലീസ്. ഹോട്ടലില്‍ നിന്ന് ചാടിയ ഷൈന്‍ ടോം ചാക്കോ ഇന്നലെ പുലര്‍ച്ചെ തന്നെ കൊച്ചി വിട്ടു. ഹോട്ടല്‍ വേദാന്തയില്‍നിന്ന് അജ്ഞാതന്റെ ബൈക്കില്‍ കൊച്ചിയിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷൈന്‍ ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷമാണ് പൊള്ളാച്ചിയിലേക്ക് പോയത്. ഡാന്‍സാഫ് എത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയായിരുന്നു. ഇയാള്‍ ഷൈന്‍ തങ്ങിയ വേദാന്ത ഹോട്ടലില്‍ എത്തിയെന്നാണ് നിഗമനം. ഇയാള്‍ ഷൈനിന്റെ മുറിയിലെന്ന നിഗമനത്തിലായിരുന്നു പരിശോധനയെങ്കിലും ഹോട്ടലില്‍ കണ്ടെത്താനായില്ല. ഡാന്‍സാഫ് സംഘം മുറിയില്‍ തട്ടിയതോടെ ‘ഇവിടെ സര്‍വീസ് വേണ്ടെന്ന്’ ഷൈന്റെ മറുപടി. മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു. ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളില്‍നിന്നും പൊലീസ് വിവരങ്ങള്‍ തേടി.…

    Read More »
  • ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം; ‘ഹിമുക്രി’ 25-ന്

    ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ട. വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം ‘ഹിമുക്രി’ഏപ്രില്‍ 25 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി കെ ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്നു. പുതുമുഖം അരുണ്‍ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോള്‍ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്. എഫ്.എന്‍ എന്റര്‍ടെയ്ന്‍മെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയില്‍ ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, നന്ദു ജയ്, രാജ്മോഹന്‍, ഡിക്‌സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ പി പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്‌സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍,…

    Read More »
  • വിൻ സിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി നടി

    തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ…

    Read More »
  • നസ്രിയയ്ക്ക് ഇതെന്തുപറ്റി? ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി; ‘കടന്നുപോയത് ഇമോഷണലായിട്ടും ജീവിതത്തിലെ വെല്ലുവിളികളായിട്ടും ശ്രമകരമായ അവസ്ഥയിലൂടെ’; കുറിപ്പ് പകച്ചുപോയ കുടുംബത്തിനു വേണ്ടിയെന്നും നസ്രിയ

    വിവാഹത്തിനുശേഷം സിനിമയില്‍നിന്ന് ഏറെക്കുറെ വിട്ടുനിന്ന മലയാളി താരം നസ്രിയ നസീം സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഏറെ കാലത്തിന് ശേഷം നസ്രിയ മലയാളത്തില്‍ അഭിനയിച്ച സിനിമയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചത്. ഈ സിനിമയിലെ പ്രകടനം വിലയിരുത്തി 2024 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ മാറി നില്‍ക്കുകയായിരുന്നു നടി. അതിന് കാരണം ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്നത് കൊണ്ടാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നസ്രിയയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ അവസ്ഥയെ കുറിച്ച് നടി സംസാരിച്ചത്. നസ്രിയയുടെ കുറിപ്പ് എല്ലാവരും നന്നായിരിക്കുകയാണെന്ന് കരുതുകയാണ്. ഈ നിമിഷത്തില്‍ നിങ്ങള്‍ എല്ലാവരുടെയും ചെറിയൊരു ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുകയാണ്. കഴിഞ്ഞ കുറച്ച്കാലമായി എന്റെ അസാന്നിധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും.…

    Read More »
  • നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” മെയ് ഒന്നിന് തീയറ്ററുകളിൽ, കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക വേഫെറർ ഫിലിംസ്

    തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. മെയ് ഒന്നിന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്ക്ക് ശേഷം എത്തുന്ന, ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമെന്ന നിലയിലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. ചിത്രത്തിൻ്റെ ട്രെയ്ലർ ഏപ്രിൽ 14 ന് റിലീസ് ചെയ്തിരുന്നു. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത് എന്നും ടീസർ, ട്രെയ്‌ലർ എന്നിവ വ്യക്തമാക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.…

    Read More »
  • ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു പ്രധാന നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്!! ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല- നിലപാട് കൂടുതൽ വ്യക്തമാക്കി നടി വിൻസി അലോഷ്യസ്

    ഒരു സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും തനിക്കുണ്ടായ അനുഭവവും വിൻസി വിവരിക്കുന്നു. താൻ വ്യക്തത വരുത്തുന്നത് തനിക്കെതിരെ പോസ്റ്റുമായെത്തിയതു കൊണ്ടാണെന്നും പറയുന്നു. വിൻസിയുടെ വാക്കുകളിലേക്ക് ‘എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നപ്പോൾ അതിന്റെ താഴെ വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ? ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന…

    Read More »
  • പ്രേക്ഷകർ ഇതുവരെ കാണാത്ത ശക്തമായ പോലീസ് കഥാപാത്രമായി നാനി!! ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത് തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം

    ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ടീസറിന് ശേഷം, ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും ഈ കഥാപാത്രത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക…

    Read More »
  • ഓട്ടോ ഡ്രെെവറായി നിവിൻ പോളിയെത്തുന്നു, താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

    ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

    Read More »
Back to top button
error: