Movie
-
ദിനേശന് പെണ്ണ് വേണം!!! നിവിൻ പോളി ചിത്രം “ഡോൾബി ദിനേശ”ന്റെ കാസ്റ്റിംഗ് കാൾ പുറത്ത്
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 . നാടൻ വേഷത്തിൽ തനിനാടൻ…
Read More » -
ശമ്പള വര്‍ധനയില്ല; നഗരവാസികള്‍ ‘പിടിച്ചു’ ചെലവഴിക്കുന്നു; ആളിടിക്കാതെ പിവിആര്‍ ഇനോക്‌സും; ത്രൈമാസ നഷ്ടം 12.5 ബില്യണ്‍ രൂപ കവിഞ്ഞു; സിനിമ വിപിണിലെ മാന്ദ്യത്തില്‍ തകര്‍ന്ന് മള്‍ട്ടിപ്ലക്‌സ് ശൃംഖല
ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു. ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ്…
Read More » -
ഇമോഷണൽ രംഗങ്ങൾ കോർത്തിണക്കിയ ചിത്രം നരി വേട്ട മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്. പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ച വരുടെ നൊമ്പരങ്ങൾ… നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.വലിയ മുതൽമുടക്കിൽഎല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻഎൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.: സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനുംചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീമൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ…
Read More » -
പ്രഭുദേവയുടെ സഹോദരനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നയന്‍താര എടുത്ത തീരുമാനം; ആ സിനിമയ്ക്ക് പിന്നില്‍
താര റാണിയായ നയന്‍താര സിനിമകളുടെ തിരക്കിലാണിന്ന്. നടിയുടെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടെങ്കിലും നയന്‍താരയ്ക്കുള്ള ഡിമാന്റിന് ഇത് ബാധിച്ചിട്ടില്ല. സൂപ്പര്‍താര സിനിമകളില്‍ ഇന്നും ആദ്യ ചോയ്‌സുകളിലൊന്ന് നയന്‍താരയാണ്. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെലുങ്കില്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയിലും നായികയായെത്തുന്നു. അതേസമയം തമിഴില്‍ ഇന്ന് സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നയന്‍സിനെ കാണാറില്ല. ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍താര തുടക്കം കുറിച്ചത്. അറ്റ്‌ലി ചിത്രം ജവാനിലൂടെയായിരുന്നു ഇത്. സിനിമ മികച്ച വിജയം നേടി. ഷാരൂഖ് ഖാന്റെ ആരാധികയാണ് നയന്‍താര. മുമ്പൊരിക്കല്‍ ഷാരൂഖ് ഖാനൊപ്പം സ്‌ക്രീനിലെത്താന്‍ നയന്‍താരയ്ക്ക് അവസരം ലഭിച്ചതാണ്. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയിലെ വണ്‍ ടു ത്രീ എന്ന ഡാന്‍സ് നമ്പറിലൂടെയായിരുന്നു ഇത്. എന്നാല്‍ ഈ അവസരം നടി വേണ്ടി വെച്ചു. ഇതോടെ പകരം പ്രിയാമണിയെത്തി. പ്രിയാമണിയെ ബോളിവുഡ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് ഈ…
Read More » -
ഷാജി പാപ്പനും അറയ്ക്ക്ൽ അബുവും കൂട്ടരും വീണ്ടും പ്രേക്ഷകർക്ക് മുമ്പിലേക്ക്…!! ആട് 3 വരുന്നു… ചടങ്ങിൽ ഉണ്ണി മുകുന്ദനും…
കൊച്ചി : പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറയ്ക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയ്യടിച്ചു സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. മെയ് പത്ത് ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐ. എം.എ. ഹാളിൽ ആട് -3 എന്ന ചിത്രത്തിൻ്റെ തിരിതെളിഞ്ഞു. ആട്-സീരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഈ ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയാ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് യുവനടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും, അപ് കമിംഗ് സംവിധായകൻ കൂടിയായ ഉണ്ണി…
Read More » -
ടെറിട്ടോറിയല്‍ ആര്‍മിയെ വിളിക്കാന്‍ സൈന്യത്തിന് അധികാരം; ലഫ്റ്റനന്റ് കേണല്‍മാരായ മോഹന്‍ലാലിനും ധോണിക്കും സേവനത്തിന് പോകേണ്ടിവരുമോ? ബഹുമാനാര്‍ഥം ആണെങ്കിലും സൈനിക പദവി
ന്യൂഡല്‍ഹി: അവശ്യ സാഹചര്യത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താന്‍ സൈനിക മേധാവികള്‍ക്കു പൂര്‍ണ അധികാരം നല്‍കിയതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി, മോഹന്‍ലാല്‍, കപില്‍ദേവ്, അഭിനവ് ബിന്ദ്ര എന്നിവര്‍ സൈന്യത്തെ സഹായിക്കാന്‍ പോകേണ്ടിവരുമോ? കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സൈന്യത്തിന് സഹായത്തിനായി ഏതു നിമിഷവം ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താം. നിലവില്‍ മുകളില്‍ പറഞ്ഞ പേരുകാരെല്ലാം ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍മാരാണ്. ബഹുമാനാര്‍ഥം നല്‍കിയ പദവിയാണെങ്കിലും ഇവര്‍ക്ക് ഒരു മുഴുനീള യുദ്ധമുണ്ടായാല്‍ പോകേണ്ടിവരും. നിലവിലെ നോട്ടീസ് അനുസരിച്ച് സൈന്യത്തിന്റെ നിര്‍ദേശം എത്തിയാല്‍ ഇവരും പോകുന്നതിനുവേണ്ടി തയാറെടുക്കേണ്ടിവരും. ഇന്ത്യന്‍ സൈന്യത്തിന്റെ റിസര്‍വ് മിലിട്ടറി ഫോഴ്‌സിനെയാണു ടെറിട്ടോറിയല്‍ ആര്‍മിയെന്നു വിളിക്കുന്നത്. ഇവര്‍ക്കു നേരിട്ടു യുദ്ധമുഖത്തു പോകേണ്ടിവരില്ല. പക്ഷേ, ഇവരെയും വിവിധ ആവശ്യങ്ങള്‍ക്കായി നിയോഗിക്കും. യുദ്ധമൊഴിച്ചുള്ള മറ്റു സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത് എങ്കിലും വേണ്ടിവന്നാല്‍ യുദ്ധത്തിനും ഇറങ്ങേണ്ടിവരും. ടെറിട്ടോറിയല്‍ ആര്‍മിയിലുള്ളവര്‍ക്ക് സൈന്യംതന്നെയാണു പരിശീലനം നല്‍കുന്നത്. അതിനാല്‍തന്നെ ഇവരെ അവശ്യ സമയത്ത് ഉപയോഗിക്കാന്‍ കഴിയും. ആഭ്യന്തര സുരക്ഷ സൈന്യം…
Read More » -
‘ശാലിനിയുടേതല്ല തീരുമാനം അജിത്തിന്റേത്, ദിലീപ് പറഞ്ഞാല്‍ തെറിവിളി, പ്രശാന്തിന് ഈഗോയും വൈര്യവും’
മലയാളത്തില്‍ നിരവധി ബാലതാരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ബേബി ശാലിനിക്ക് ലഭിച്ച അത്രത്തോളം ആരാധക വൃന്ദം മറ്റേതെങ്കിലും ഒരു ബാലതാരത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അത്ര മനോഹരമായാണ് ഡബിള്‍ റോളുകള്‍ പോലും ചെറിയ പ്രായത്തില്‍ ശാലിനി ചെയ്തിരുന്നത്. കുടുംബപ്രേക്ഷകരെ ഒരു കാലത്ത് തിയേറ്ററിലേക്ക് എത്തിച്ചിരുന്നതും ബേബി ശാലിനി സിനിമകളായിരുന്നു. 1983 മുതലാണ് ശാലിനി ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ആദ്യ സിനിമ. പിന്നീട് 1991വരെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ബാലതാരമായി അഭിനയിച്ചു. പിന്നീട് ഇടവേളയെടുത്ത ശാലിനി 1997ല്‍ അനിയത്തിപ്രാവ് എന്ന സിനിമയില്‍ നായിക വേഷം ചെയ്ത് രണ്ടാം വരവ് നടത്തി. ബേബി ശാലിനിക്ക് ലഭിച്ച അതേ സ്‌നേഹവും സ്വീകാര്യതയും നായികയായ ശാലിനിക്കും ലഭിച്ചു. നടി നായികയായ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഫാഷന്‍, സ്‌റ്റൈല്‍ എന്നിവയെല്ലാം കൊണ്ട് ഒരു കാലത്തെ ട്രെന്റ് സെറ്ററായിരുന്നു. വെറും ഏഴ് മലയാള സിനിമകളില്‍ മാത്രമെ ശാലിനി നായികയായി അഭിനയിച്ചിട്ടുള്ളു. പക്ഷെ നൂറ് സിനിമ ചെയ്തതിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ ചുരുങ്ങിയ…
Read More » -
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’ ചിത്രം മെയ് 16ന് തിയേറ്ററിലേക്ക്, ചിത്രത്തിൽ മലയാളി നടൻ ഹരീഷ് പേരടിയും
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം &പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഓപി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായിക ശാന്തി റാവു. മറ്റ് അഭിനേതാക്കൾ- ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം,ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല,നൈറ നിഹാർ, അൻവർ ഐമർ, ടി കെ വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ്. ഡ്രീം ബിഗ് ഫിലിംസിൽ മെയ് 16 മുതൽ കേരളത്തിലെ തിയേറ്ററുകളിലും, തമിഴ്നാട്ടിൽ പിവിആർ സിനിമാസും…
Read More » -
കോഹ്‌ലിയും അനുഷ്‌കയും വിവാഹ മോചനത്തിലേക്കോ ? അവ്‌നീത് കൗർ വിഷയത്തിന് പിന്നാലെ കൊഹ്‌ലിയെ അവഗണിച്ച് അനുഷ്ക ശർമ
ബംഗളൂരു: നടി അവ്‌നീത് കൗറിന്റെ ഹോട്ട് ചിത്രങ്ങള്‍ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിതും ചര്‍ച്ചയായിരുന്നു. കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്. ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
Read More » -
ഏറ്റവും അടുപ്പമുള്ളയാളും കാശിനുവേണ്ടി തന്നെ വഞ്ചിച്ചു… ആരുടെയും പേര് പറയാനില്ല, ആകെ തകർന്ന അവസ്ഥയിൽ, നിറ കണ്ണുകളോടെ ബാല
തിരുവനന്തപുരം: കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് നടൻ ബാല. മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു.പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’’–ബാലയുടെ വാക്കുകൾ.
Read More »