Movie

  • രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’ഫസ്റ്റ് ലുക്ക് പുറത്ത്

    സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ്. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട ഒരു മനുഷ്യന്റെ ആഴത്തിലുള്ള വ്യക്തിപരമായ യാത്രയാണ് “പീറ്റർ” അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്തു വരും. കന്നഡ,…

    Read More »
  • നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ നാളെ

    നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ,…

    Read More »
  • താരങ്ങളെ ഇനി വനിതകള്‍ നയിക്കും; ശ്വേത മേനോന്‍ പ്രസിഡന്റ്; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ദേവനും രവീന്ദ്രനും തോറ്റു

    കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി…

    Read More »
  • നല്ലൊരു കമ്മിറ്റി വരും, അമ്മയുടെ ഭരണം നന്നായി കൊണ്ടുപോകും: മോഹന്‍ലാല്‍

    കൊച്ചി: അമ്മ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെന്നും അംഗങ്ങളുടെ താല്‍പര്യപ്രകാരം നല്ലൊരു കമ്മിറ്റി വരുമെന്നും ഭരണം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്‌ കൊച്ചിയിൽ തുടരുകയാണ്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് വോട്ടെടുപ്പ്. 2.30മുതൽ വോട്ട് എണ്ണിത്തുടങ്ങും. വൈകിട്ട് നാലിനുശേഷം ഫലം പ്രഖ്യാപിക്കും. അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലുമാണ് മൽസരം.

    Read More »
  • രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവം: 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

    ഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്ത് 79-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി വിവിധ സൈനിക മേധാവിമാരും ഇവിടെ സന്നിഹിതരായിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓര്‍മിപ്പിച്ച് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അറിയിച്ചു. ‘എനിക്ക് മാതൃരാജ്യം പ്രാണനേക്കാള്‍ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്‌നിക്കാം.’- മോദി പറഞ്ഞു.

    Read More »
  • ‘പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തി, പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരെയാണ് പോരാട്ടം’; ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് സാന്ദ്ര തോമസ്

    കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. കോടതി വിധി ബഹുമാനിക്കുന്നു. എന്നാല്‍ നിരാശയും വേദനയുമുണ്ടെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. ‘പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തിയിരിക്കുകയായിരുന്നുവെന്ന് എനിക്കറിയാം. കള്ള തെളിവാണ് ഹാജരാക്കിയത്. വിധി തിരിച്ചടിയായി കാണുന്നില്ല. എന്റെ ശരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. നിയമപരമായി അടുത്ത നടപടിയിലേക്ക് പോകും. കോടതി വിധിയെ ബഹുമാനിക്കുന്നു, നിരാശയും വേദനയുമുണ്ട്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിധി വന്നിട്ടില്ല’- സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 27 ന് നടക്കുന്ന ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു. സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാവും മത്സരിക്കുകയെന്നും സാന്ദ്ര വ്യക്തമാക്കി. ‘അഭിനേതാക്കള്‍ക്കെതിരെ സംസാരിക്കുന്നതു പോലെയല്ല നിര്‍മാതാക്കള്‍ക്കെതിരെ സംസാരിക്കുന്നത്. അവരാണ് ജോലി കൊടുക്കേണ്ടത്. മറ്റു ഇന്‍ഡസ്ട്രികള്‍ പോലെയല്ല സിനിമാ മേഖല. ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരെയാണ് പോരാട്ടം. അതിനാല്‍…

    Read More »
  • മാർക്കോയ്ക്കു ശേഷം ക്യൂബ്സ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ വരുന്നു ‘കാട്ടാളൻ’, പൂജ ഓ​ഗസ്റ്റ് 22ന്

    കൊച്ചി: മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കാട്ടാളന്റെ ഷൂട്ടിങ് ആഗസ്റ്റ് ഇരുപത്തിരണ്ടിന് ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്നത്. മാർക്കോ നൽകിയ കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷക ഘടകങ്ങൾ ചേർത്തുവെക്കുന്നുണ്ട്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് ഒരുക്കുക. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റ സാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി.…

    Read More »
  • 15 മിനിറ്റിന് ‘കൂലി’ 20 കോടി! ‘കൂലി’യിലെ ആമിറിന്റെ പ്രതിഫലത്തിലെ സത്യമെന്ത്?

    രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ‘കൂലി’ വ്യാഴാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകള്‍ സാമൂഹികമാധ്യങ്ങളില്‍ പൊടിപൊടിക്കുന്നുണ്ട്. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവിവരവും ആരാധകര്‍ സജീവമായി തന്നെ ചര്‍ച്ചയാക്കി. ചിത്രത്തില്‍ രജനീകാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കിള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആമിര്‍ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിലെ അതിഥിവേഷത്തിനായി ആമിര്‍ ഖാന്‍ ഒരുരൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആമിര്‍ 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പാടെ തള്ളുകയാണ് അവര്‍. കഥപോലും കേള്‍ക്കാതെയാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിന് ചിത്രത്തിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം. ‘ആമിര്‍ ഖാന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ…

    Read More »
  • യോഗി ബാബു നായകനാകുന്ന ‘സന്നിധാനം പി ഒ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

    യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒയുടെ ഫസ്റ്റ് ലുക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 170-ലധികം സിനിമകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബഹുമുഖ തമിഴ് നടൻ യോഗി ബാബുവും, കന്നഡ സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വർഷ വിശ്വനാഥും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിതാര, പ്രമോദ് ഷെട്ടി, മൂന്നാർ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിൻ ഹസ്സൻ, വിനോദ് സാഗർ, കൽക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മൺ, മധു റാവു തുടങ്ങിയവരും സഹതാരങ്ങളായി ഈ സിനിമയിലെത്തുന്നു. ശബരിമല അയ്യപ്പ ക്ഷേത്രം, പമ്പ, കേരളത്തിലെ എരുമേലി, തമിഴ്നാട്ടിലെ ചെന്നൈ, പൊള്ളാച്ചി എന്നിവയുൾപ്പെടെ പ്രശസ്തമായ സ്ഥലങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ മനുഷ്യ വികാരങ്ങളിൽ വേരൂന്നിയ ഈ കഥ ശബരിമലയിലേക്ക്…

    Read More »
  • ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യിലെ ‘പനിമലരേ’ എന്ന റൊമാൻ്റിക് ഗാനം പുറത്തിറങ്ങി

    ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യിലെ ‘പനിമലരേ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഝാനു ചന്റർ ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങായി മാറിയിരുന്നു. സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.…

    Read More »
Back to top button
error: