Fiction
-
ഒഴിവായിപ്പോയ ദുരന്തങ്ങൾക്കിടയിൽ കൈവന്ന ആഹ്ലാദങ്ങൾ അവഗണിക്കരുത്
വെളിച്ചം അന്ന് കിടക്കാന്‍ പോകുന്നതിന് മുമ്പ് അയാള്‍ ദൈവത്തോടു ചോദിച്ചു: “അങ്ങെന്തിനാണ് എനിക്ക് ഇങ്ങനെയൊരു നശിച്ച ദിവസം തന്നത്…?” അയാള്‍ തുടര്‍ന്നു: “അലാം അടിക്കാത്തത് കൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. സ്‌കൂട്ടര്‍ പണിമുടക്കിയതുകൊണ്ട് സമയത്ത് ഓഫീസില്‍ എത്തിയില്ല. തിരക്കിനിടെ ഉച്ചഭക്ഷണം എടുക്കാന്‍ മറന്നു. കാന്റീനില്‍ ചെന്നപ്പോള്‍ അതടഞ്ഞു കിടക്കുന്നു. വിശ്രമിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കറന്റുമില്ല…” എല്ലാം കേട്ട് ദൈവം പറഞ്ഞു: “ഇന്ന് ഓഫീസില്‍ സമയത്തെത്തിയാല്‍ നീ വലിയ പ്രശ്‌നത്തില്‍ അകപ്പെടുമായിരുന്നു. അതുകൊണ്ടാണ് അലാം ഓഫാക്കിയത്. സ്‌കൂട്ടറപകടം മുന്നില്‍ കണ്ടുകൊണ്ടാണ് നിന്റെ വാഹനം കേടാക്കിയത്. കാന്റീനില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു. വീട്ടില്‍ രാത്രി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേനേം. അതാണ് കറന്റ് ഇല്ലാതാക്കിയത്. നീ അകപ്പെടാനിരുന്ന വലിയ പ്രതിസന്ധികളില്‍ നിന്ന് നിന്നെ രക്ഷപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്…” സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നതെല്ലാം അനര്‍ത്ഥങ്ങളിലേക്ക് നയിക്കും എന്ന അന്ധവിശ്വാസമാണ് ആകുലതകളുടെ അടിസ്ഥാനകാരണം. എത്ര നിയന്ത്രണവിധേയമായ പായ്ക്കപ്പലിനും ചിലപ്പോള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കേണ്ടിവരും. അതിനര്‍ത്ഥം വഴി…
Read More » -
പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെങ്കിൽ അതിന് കാരണം മാതാപിതാക്കളോ അധ്യാപകരോ ആണ്
‘പരീക്ഷയിൽ തോറ്റ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു’.പരീക്ഷാ ഫലം വരുന്നതോടെ പത്രങ്ങളില്‍ സ്ഥിരം വരുന്ന വാര്‍ത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികള്‍ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ? കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചര്‍മാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോല്‍വിയോടെ ആത്മഹത്യയില്‍ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മള്‍ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുള്‍ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികള്‍. പരീക്ഷയില്‍ തോറ്റു, അല്ലെങ്കില്‍ മാര്‍ക്ക് കുറഞ്ഞു എന്നീ കാരണത്താല്‍ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികള്‍ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആവ്യക്തിയുടെ മനസ്സിനെ പലതരത്തില്‍ മഥിച്ചു കൊണ്ടിരിക്കും.അതിനിടയില്‍ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്ബോള്‍…
Read More » -
കുട്ടികളിൽ ചെറുപ്രായത്തിൽ ശീലിപ്പിച്ചെടുക്കേണ്ട 12 ജീവിത രീതികൾ
▪️1. തീരുമാനമെടുക്കാനുള്ള കഴിവ് : ചെറുപ്രായത്തിലേ തീരുമാനമെടുക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ടാകണം.തീരുമാനം എടുക്കുബോൾ കണക്കിലെടുക്കേണ്ട വിവിധ വശങ്ങൾ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കണം. ▪️2. ആരോഗ്യവും ശുചിത്വവും. ശുചിത്വ ശീലങ്ങൾ ചെറുപ്രായത്തിലേ ശീലിച്ചിരിക്കണം. പല്ലു തേക്കാനും കുളിക്കാനും അടിവസ്ത്രങ്ങൾ മാറാനും പരസഹായമില്ലാതെ ചെയ്യാൻ അറിയണം.ശുചിത്വത്തിന്റെ പിന്നിലെ കാരണങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കണം ▪️3.സമയ ആസൂത്രണം: സമയത്തിന്റെ പ്രാധാന്യം ഏവർക്കും അറിയാം കുട്ടികളിൽ ശരിയായ സമയ അവബോധം ഉണ്ടാകണം. ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ഓരോ നിമിഷവും ക്രിയാന്മകമായി ഉപയോഗപ്പെടുത്തണം. തന്റെ എല്ലാ പ്രവർത്തിയും ചിട്ടയോടേയും, സമയക്രമം പാലിച്ചും ചെയ്യാൻ അവരെ പ്രാപ്തരാക്കണം. ▪️4. ഭക്ഷണം തയ്യാറാക്കൽ: പാചക കാര്യങ്ങളിൽ ചെറിയ ഉത്തരവാദിത്വങ്ങൾ നൽകി അവരെക്കൂടി അതിൽ പങ്കാളികളാക്കണം. 5. പണത്തിന്റെ മൂല്യം പണം കൈകാര്യം ചെയ്യുമ്പോൾ മൂല്യം അറിഞ്ഞു ചില വഴിക്കണമല്ലോ. പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ശരിയായ അവബോധം കുട്ടികൾക്കുണ്ടാകണം ഭാവിയിൽ ഏറെ ഗുണം ചെയ്യും. ▪️ 6. ചിട്ടകൾ…
Read More » -
സമ്പത്തും അധികാരവും കൊണ്ട് പിടിച്ചുവാങ്ങേണ്ടതല്ല ബഹുമാനം, സ്വഭാവഗുണം കൊണ്ടു നേടിയെടുക്കേണ്ടതാണ്
വെളിച്ചം രാജഗുരുവിനെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: “അറിവാണോ സ്വഭാവമാണോ മുഖ്യം…?” മറുപടി കുറച്ച് ദിവസം കഴിഞ്ഞ് തരാം എന്ന് ഗുരു പറഞ്ഞു. പിറ്റേ ദിവസം ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഇത് രാജാവിനോട് പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: “എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ പണമെടുത്ത വിവിരം അറിഞ്ഞതുകൊണ്ടാണ് അല്ലേ…?” രാജാവ് അതു സമ്മതിച്ചു: “താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനെയും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.” ബഹുമാനം പിടിച്ചുവാങ്ങുന്നവരുമുണ്ട്, അത് സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു…
Read More » -
ഇനി അനിൽകുമാറിന് സ്വന്തം ഭൂമിയിൽ വീടുയർത്താം
കോട്ടയം: കോളനിയിൽ എല്ലാവർക്കും പട്ടയം നൽകിയപ്പോഴും തലമുറകളായി തന്റെ കുടുംബം താമസിച്ച 10 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിക്കപ്പെട്ടത് ഇനി അനിൽകുമാറിന് നൊമ്പരമല്ല. പുതിയ അപേക്ഷ നൽകി ഏഴുമാസത്തിനുള്ളിൽ പട്ടയം ലഭിച്ചു സ്വന്തം ഭൂമിക്ക് നിയമപരമായ അവകാശിയായതിന്റെ സന്തോഷത്തിലാണ് അയർക്കുന്നം നീറിക്കാട് കോളനിയിലെ അനിൽകുമാറും ഭാര്യ സോണിയും. ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയമിഷൻ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു നടന്ന പട്ടയവിതരണ ചടങ്ങിൽ റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങാനുള്ള നിയോഗമുണ്ടായതും അനിൽകുമാറിനാണ്. അയർക്കുന്നത്ത് ഗുഡ്‌സ് ഓട്ടോ ഓടിക്കുന്ന അനിൽകുമാറിന്റെയും കുടുംബത്തിന്റെയും സ്വപ്‌നം ഇനി ഈ സ്ഥലത്ത് സ്വന്തം വീടാണ്. 38 വയസുകാരനായ അനിൽകുമാർ നാലുവയസുള്ളപ്പോൾ മുതൽ താമസിക്കുന്നത് ഇപ്പോൾ പട്ടയം ലഭിച്ച ഭൂമിയിലുണ്ടായിരുന്ന വീട്ടിലായിരുന്നു. ആ വീട് ഇപ്പോൾ വാസയോഗമല്ലാത്ത നിലയിൽ നശിച്ചുപോയതിനാൽ തൊട്ടടുത്തുള്ള വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. ലൈഫ് പദ്ധതിപ്രകാരം ഭൂമിക്കും വീടിനുമായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴായിരുന്നു വേഗത്തിൽ പട്ടയം ലഭ്യമായത്. ഇനി…
Read More » -
കച്ചവടക്കാരനും മാനേജരും
ധനാഢ്യനായ ഒരു കച്ചവടക്കാരൻ തന്റെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു. കച്ചവടക്കാരന് ധാരാളം യാത്ര ചെയ്യണമായിരുന്നു. അതിനാൽ കടയുടെ പൂര്‍ണ്ണ ചുമതല മാനേജര്‍ക്കായിരുന്നു. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനും, ദിവസവുമുള്ള വിറ്റുവരവിലെ പത്തുശതമാനം മാറ്റിവെയ്ക്കുന്നതിനും അതിൽ ഏഴുശതമാനം തന്റെ വീട്ടിൽ ഏൽപ്പിക്കുന്നതിനും മൂന്നു ശതമാനം ഒരു അനാഥക്കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും ഉടമ നിർദ്ദേശിച്ചിരുന്നു. തുടക്കത്തില്‍ മാനേജര്‍ കൃത്യമായി പണം അക്കൗണ്ടില്‍ അടച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ‘താന്‍കൂടി കഷ്ടപ്പെടുന്നതില്‍നിന്ന് മൂന്ന് ശതമാനം എന്തിനാണ് ഒരു അനാഥന്റെ അക്കൗണ്ടില്‍ അടയ്ക്കന്നത് ‘ എന്നു മാനേജർ ചിന്തിച്ചു. തുടര്‍ന്ന് അയാള്‍ ഒരുശതമാനം ബാങ്കിലടയ്ക്കുകയും ബാക്കി കൂട്ടുകാരുമായി മദ്യപിക്കുന്നതിനും മറ്റും ചിലവഴിക്കുകയും ചെയ്തു. പിന്നീട് അതും വല്ലപ്പോഴുമൊക്കെയായി. കച്ചവടക്കാരന്‍ ഒരിക്കലും മാനേജരെ സംശയിക്കുകയോ അക്കൗണ്ടിന്റെ വിവരം അന്വേഷിക്കുകയോ ചെയ്തില്ല. നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ രോഗിയായി ജോലിക്കുവരാന്‍ കഴിയാതെ വീട്ടിലിരിക്കുമ്പോള്‍ കടയുടമയുടെ ഒരു കത്തുകിട്ടി. “നിനക്ക് അസുഖമാണന്നറിഞ്ഞു. ഇനിയും ജോലിക്ക് വരുവാൻ കഴിയില്ലല്ലോ. നിന്നോട് എല്ലാദിവസവും ബാങ്കില്‍…
Read More » -
പരിചിത പാതകളിലും അപകടങ്ങളും ആപത്തുകളും പതിയിരിപ്പുണ്ടാകും, ജാഗ്രതയോടും കരുതലോടും കടന്നുപോകുക
വെളിച്ചം ആത്മസുഹൃത്തുക്കളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ പരസ്പരം ഉളള ഗൃഹസന്ദര്‍ശനവും രാത്രിസംഭാഷണവും അവര്‍ക്ക് ശീലമായിരുന്നു. അന്ന് അയാള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പതിവുപോലെ യാത്രയായി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ നേരം നന്നെ ഇരുട്ടി. പക്ഷേ, സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ കാറ്റും മഴയും മൂലം വെളിച്ചം ഉണ്ടായിരുന്നില്ല. കുറെ നേരം നടന്നിട്ടും വീട് എത്താതിരുന്നത് കൊണ്ട് അയാള്‍ക്ക് സംശയമായി. എങ്കിലും നടപ്പ് തുടര്‍ന്നു. പെട്ടെന്ന് ഒരു മിന്നലുണ്ടായി. ആ വെളിച്ചത്തിലയാള്‍ക്ക് മനസ്സിലായി, താന്‍ അടുത്ത രണ്ടുമൂന്ന് ചുവടുകള്‍ വെക്കുകയാണെങ്കില്‍ വീഴുന്നത് ഒരു കൊക്കയിലേക്ക് ആകുമായിരുന്നു എന്ന്. പരിസരം മനസ്സിലാക്കിയ അയാള്‍ ശരിയായ ദിശയിലൂടെ തന്റെ നടപ്പ് തുടര്‍ന്നു. അപരിചിത പാതകളില്‍ എല്ലാവരും ശ്രദ്ധാലുവാകും. പക്ഷേ, സ്ഥിരം വഴികളില്‍ കാണിക്കുന്ന ശ്രദ്ധക്കുറവാണ് പല അപകടങ്ങളും വിളിച്ചുവരുത്തുന്നത്. അധികനാള്‍ സഞ്ചരിച്ചതിന്റെ ആത്മവിശ്വാസം താണ്ടാനുള്ള വഴികളെ സുരക്ഷിതമാക്കണമെന്നില്ല. അസാധാരണവും അപ്രതീക്ഷിതവുമായ അനേകം പാതകളും ആളുകളും വഴിയില്‍ കണ്ടെക്കാം. ഒരു വഴിയും…
Read More » -
പ്രതിസന്ധികളിൽ ഓടി രക്ഷപ്പെടുന്നവരല്ല, കൂടെ നില്‍ക്കുന്നവരും ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നവരുമാണ് യഥാർത്ഥ മിത്രങ്ങൾ
വെളിച്ചം അന്ന് ആ ഗുരുവിനെ കാണാന്‍ ഒരു കള്ളന്‍ എത്തി. അയാള്‍ ഗുരുവിനോട് പറഞ്ഞു: “ചെയ്ത പാപങ്ങള്‍ എന്റെ മനഃസ്സമാധാനം കെടുത്തുന്നു.” അപ്പോള്‍ ഗുരു പറഞ്ഞു: “ഞാനും പാപിയാണ്…” അയാള്‍ വീണ്ടും പറഞ്ഞു: “ഞാന്‍ കള്ളനും പിടിച്ചുപറിക്കാരനുമാണ്. ” ഗുരുപറഞ്ഞു : “ഞാനും മോഷ്ടിച്ചിട്ടുണ്ട്…” കള്ളന്‍ പറഞ്ഞു: “ഞാന്‍ കൊലപാതകികൂടി ആണ്… ” താനുംകൊലപാതകം ചെയ്തിട്ടുണ്ടെന്നായി ഗുരു. അയാള്‍ എഴുന്നേറ്റ് ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഗുരുവിനെ കെട്ടിപിടിച്ച് സന്തോഷം കൊണ്ട് നൃത്തം ചെയ്ത് ഇറങ്ങിപ്പോയി. ഇത് കണ്ട് നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: “അങ്ങെന്തിനാണ് ചെയ്യാത്ത കുറ്റങ്ങളെല്ലാം ചെയ്തുവെന്ന് പറഞ്ഞത് ? ” ഗുരുപറഞ്ഞു: “ഞാന്‍ പറഞ്ഞത് അയാള്‍ വിശ്വസിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, അയാള്‍ സമാധാനത്തോടെയാണ് തിരിച്ചുപോയത്.” പുറമേ നിന്നുള്ള പരിഹാരം അസാധ്യമാണ്. അതു പ്രതിസന്ധി നേരിടുന്നവരുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞാല്‍ രൂപാന്തരം വരുത്താന്‍ കഴിയും. സ്വയം അംഗീകരിക്കാനും മാറ്റം വരുത്താനുമുള്ള…
Read More » -
ഉപദ്രവിച്ചവരെ ദ്രോഹിക്കരുത്, അവരെ അനുഗ്രഹിക്കണം
വെളിച്ചം ഒറീസയിലെ ശുഹദേവി റാണിയുടെ ഭർത്താവ് യുദ്ധത്തിൽ വധിക്കപ്പെട്ടു. വിധവയായ അവർ അധികാരം ഏറ്റെടുത്ത് ശത്രുവിനെതിരെ പട നയിച്ചു. താമസിയാതെ എതിർ സൈന്യത്തെ തോൽപ്പിച്ച് ഗണജ്യോതി രാജാവിനെ തടവിലാക്കുകയും ചെയ്തു. അവരുടെ ഭർത്താവിനെ കൊന്നത് കാരണം റാണി തനിക്ക് വധശിക്ഷ നൽകുമെന്ന് രാജാവിന് ഉറപ്പുണ്ടായിരുന്നു. യുദ്ധം ജയിച്ച റാണി ശത്രു രാജാവിനെ പാർപ്പിച്ചിരിക്കുന്ന തടവറയ്ക്കു സമീപം എത്തി. അനുചരന്മാരോട് അവർ കൽപ്പിച്ചു: ” ഇദ്ദേഹത്തെ ഉടൻ സ്വതന്ത്രനാക്കുക…” ഗണജ്യോതി രാജാവിന്റെ മുഖത്തുനോക്കി റാണി തുടർന്നു: ” താങ്കൾക്ക് സ്വരാജ്യത്തേക്ക് മടങ്ങാം…” രാജാവിന് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ചോദിച്ചു: “മഹാറാണി, അവിടുന്ന് എന്തുകൊണ്ട് പ്രതികാരം ചെയ്യുന്നില്ല നിങ്ങളുടെ ഭർത്താവിനെ വധിച്ചവനാണ് ഞാൻ…” തികട്ടിവന്ന വേദന കടിച്ചമർത്തി ശുഹദേവി റാണി പറഞ്ഞു: “താങ്കളെ ഞാൻ വധിച്ചാൽ അവിടെ ഒരു രാഞ്ജി വിധവയാകും. അത് ഞാൻ ആഗ്രഹിക്കുന്നില്ല ഓരോ രാജ്യവും കീഴടങ്ങുമ്പോൾ ഇക്കാര്യം മറക്കാതിരിക്കുക…” കുറ്റബോധത്താൽ ശിരസ്സുകുനിച്ചു നിന്ന രാജാവിനോട്…
Read More » -
പുണ്യമാണ് കാലത്തെ അതിജീവിക്കുന്ന സമ്പാദ്യം, നന്മകള്‍ വിതറി കടന്നുപോകുന്നവര്‍ക്ക് കുറ്റബോധത്തിന് ഇടവരില്ല
വെളിച്ചം ആ ആത്മീയപ്രഭാഷണം അയാളെ അലോസരപ്പെടുത്തി. അതിലെ ഒരു വാചകമാണ് ഏറെ അസ്വസ്ഥത പകർന്നത്: ‘നിങ്ങള്‍ എത്ര പണം സമ്പാദിച്ചാലും മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല.’ ആത്മീയപ്രഭാഷണം അവസാനിച്ച ഉടൻ അയാള്‍ തന്റെ പ്രിയ സുഹൃത്തുക്കളിൽ ചിലരെ വിളിച്ചുവരുത്തി. എന്നിട്ടുപറഞ്ഞു: ‘മരിക്കുമ്പോള്‍ പണം കൂടി കൊണ്ടുപോകാനുള്ള ഉപായം പറഞ്ഞുതരുന്നയാള്‍ക്ക് ഒരുലക്ഷം രൂപം സമ്മാനം.’ ഇതുകേട്ട് ആ സംഘത്തിലൊരുവൻ ചോദിച്ചു: ‘താങ്കൾ അമേരിക്കയിലേക്ക് പോകുമ്പോള്‍ പൈസയെ എങ്ങിനെയാണ് കൊണ്ടുപോകുന്നത്.’ ‘ഡോളര്‍ ആയിട്ട് …’ അയാള്‍ പറഞ്ഞു. ‘എന്തുകൊണ്ട് രൂപയായി കൊണ്ടുപോകുന്നില്ല?’ സുഹൃത്ത് ചോദിച്ചു. ‘അവിടെ ഡോളര്‍ മാത്രമേ എടുക്കു.’ അയാൾ മറുപടി പറഞ്ഞു. സുഹൃത്ത് തുടര്‍ന്നു: ‘ഓരോ രാജ്യത്തും ജീവിക്കാന്‍ അവിടെ ഉപയോഗിക്കുന്ന കറന്‍സി വേണം. മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഉപകാരപ്പെടുന്ന കറന്‍സി ശേഖരിച്ചാല്‍ ഈ പ്രശ്‌നം തീര്‍ന്നു…’ അയാള്‍ കൂട്ടുകാരനെ നോക്കി. ‘പുണ്യപ്രവൃത്തികളാണ് സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കുന്ന കറന്‍സി…’ കൂട്ടുകാരന്‍ പറഞ്ഞവസാനിപ്പിച്ചു. തങ്ങളുടെ നിയോഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ഉള്ള കര്‍മ്മങ്ങളാണ് അനുദിനം ചെയ്യുന്നതെന്ന് നമുക്ക് ഉറപ്പ്…
Read More »