Feature

  • അതിരമ്പുഴയങ്ങാടിയുടെ  പഴമയും പെരുമയും

    ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്നതും ഇന്നും തുടരുന്നതുമായ വാണിജ്യകേന്ദ്രമാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് അതിരമ്പുഴ ഇന്ന് കൂടുതലായി അറിയപ്പെടുന്നത്. എ ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനും ശാസ്ത്രജ്ഞനുമായ ക്ലോഡിയസ് ടോളമിയുടെ ഭൂമിശാസ്ത്രവിവരണങ്ങളിലാണ് “അഡരിമ” എന്ന പേരിൽ അതിരമ്പുഴ ചരിത്രത്തിൽ ആദ്യമായി സ്ഥാനം പിടിക്കുന്നത്. ടോളമി പറയുന്ന ലക്ഷണങ്ങൾ വച്ച് അഡരിമ അതിരമ്പുഴ എന്നു തന്നെ മിക്ക ചരിത്രകാരന്മാരും ഉറപ്പിക്കുന്നു. അതിരുമല എന്ന പ്രാകൃതത്തിൽനിന്നാകാം അഡരിമ എന്ന ഗ്രീക്ക് നാമത്തിന്റെ നിഷ്പത്തി എന്നു കരുതാം. മലനാടിന്റെ ഉൾപ്രദേശങ്ങളാകെ ശിലായുഗ സംസ്കാരത്തിൽ നിലനിൽക്കുമ്പോഴും തീരപട്ടണങ്ങളിൽ വൈദേശിക വാണിജ്യബന്ധങ്ങൾ നിർബാധം തുടർന്നിരുന്നു എന്ന് കേരളത്തിന്റെ പ്രാചീനചരിത്രത്തിൽ നിന്ന് വെളിവാകുന്നുണ്ട്. വേമ്പനാട്ടുകായൽ ഉൾക്കടലായി കയറിക്കിടന്നിരുന്ന അക്കാലത്തെ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സുഗന്ധവ്യഞ്ജന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരിക്കാം അഡരിമ എന്ന അതിരമ്പുഴ എന്നതാണ് ടോളമിയുടെ പരാമർശത്തിൽനിന്ന് കരുതേണ്ടത്. മൂവാറ്റുപുഴയാറിന്റെ അഴിമുഖമായിരുന്ന സെമ്നെ(ചെമ്മനാകരി)യും വെമ്പലനാടിന്റെ കുലപുരിയായ കടന്തേരി (കടുത്തുരുത്തി)യും കഴിഞ്ഞാൽ തെക്കുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു പിൽക്കാലത്ത്…

    Read More »
  • മലനിരകളുടെ റാണി അഥവാ ഊട്ടിയുടെ രാജ്ഞി

    ഊട്ടിയിൽ ഊട്ടിക്ക് പകരം വയ്ക്കാനൊരു സ്ഥലം.അതാണ് ലവ്‌ഡെയ്ല്‍.ഊട്ടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ മലനിരകള്‍ നിറഞ്ഞ ലവ്‌ഡെയിലിനെ മലനിരകളുടെ റാണിയെന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന, കിടിലന്‍ വ്യൂ പോയിന്റുകള്‍ ഉള്ള ലവ്‌ഡെയിലിന് ആ പേരു കിട്ടിയത് എങ്ങനെയെന്ന് അധികം ആലോചിക്കേണ്ടി വരില്ല.ഊട്ടിയിലെ എന്നല്ല സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് ഇവിടം.തമിഴ് നാട്ടിലെ മറ്റു ഹില്‍ സ്റ്റേഷനുകളെ അപേക്ഷിച്ച്  അധികം ബഹളങ്ങള്‍ ഇല്ല എന്നതും ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നു.  ചൂടില്‍ നിന്നും രക്ഷപെടാനായി ബ്രിട്ടീഷുകാര്‍ തെളിച്ചെടുത്തതാണ് ലവ്‌ഡെയിൽ.സമുദ്ര നിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നീലഗിരിയിലെ ഏറ്റവും ഉയരമേറിയ സ്ഥലങ്ങളിലൊന്നുമാണ്.1812 -ൽ ആണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനൽക്കാല വസതി എന്നനിലയിൽ ഇവിടം വികസിപ്പിച്ചെടുത്തത്..അതിനാല്‍ കൊളോണിയല്‍ കാലത്തിന്റെ സ്മാരകങ്ങളെന്നോണം അക്കാലത്തെ കോട്ടേജുകളും ബംഗ്ലാവുകളും ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും.ഊട്ടിക്കു സമീപത്തെ മറ്റു ഹില്‍ സ്റ്റേഷനുകളായ വില്ലിങ്ടണ്‍, യേര്‍ക്കാഡ്, കൂനൂര്‍ തുടങ്ങിയവയുടെ വികസനത്തിന് പിന്നിലും ബ്രിട്ടീഷുകാര്‍ തന്നെയാണുള്ളത്.…

    Read More »
  • ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്, കാരണങ്ങള്‍

    കുളിക്കുന്നത് വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണ്. എന്നാൽ ഇടിമിന്നല്‍ ഉള്ളപ്പോള്‍ ഷവറിന് കീഴെയും മറ്റും കുളിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ശക്തമായ വൈദ്യുത പ്രവാഹത്തിന് ഇടിമിന്നൽ കാരണമാകുന്നു.ഇത് പലപ്പോഴും പൈപ്പുകളിലൂടെയും വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിലും പതിക്കാം.ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.വൈദ്യുതിയുടെ നല്ലൊരു ചാലകമാണ് വെള്ളം. ഇടിമിന്നല്‍ ഉള്ളപ്പോൾ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല.കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം. അതേപോലെ ഇടിമിന്നൽ ഉള്ളപ്പോൾ കഴിവതും വൈദ്യുതോപകരണങ്ങൾ തൊടാതിരിക്കുന്നതാണ് നല്ലത്.ലാൻഡ് ഫോൺ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവയും ഇടിമിന്നൽ ഉള്ളപ്പോൾ ഉപയോഗിക്കാൻ പാടുള്ളതല്ല.എന്നാൽ ഇടിമിന്നുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്.ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക.   ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍…

    Read More »
  • പ്രത്യേകതയാർന്ന ക്ഷേത്രങ്ങളും വഴിപാടുകളും  

    01 . മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമര ച്ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്? ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട ) 02. മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂലു വഴിപാടായി നടത്തുന്ന ക്ഷേത്രം? കല്ലിൽ ഭഗവതി ക്ഷേത്രം (എറണാംകുളം) 03. കണ്ണു രോഗവും ത്വക് രോഗവും മാറുവാൻ ആദിത്യ പൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ? ആദിത്യപുരം സൂര്യ ക്ഷേത്രം (കോട്ടയം) 04.ആയുർ വർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം? കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം (പാലക്കാട് -തിരുവില്ലാമല ) 05. മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്? തൃച്ചാറ്റ്കുളം മഹാദേവ ക്ഷേത്രം (ആലപ്പുഴ) 06. സന്താനസൗഭാഗ്യത്തിന് അപ്പവും,നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം? പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട് ) 07. ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം? കീഴൂർധർമ്മശാസ്താ ക്ഷേത്രം (കാസർകോട്) 08. മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം? വൈത്തൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ…

    Read More »
  • ജൈവരീതിയില്‍ മുഞ്ഞയെ തുരത്താം

    പച്ചക്കറി കൃഷി ചെയ്യുന്നവരുടെ പേടി സ്വപ്‌നമാണ് മുഞ്ഞ.വിളവ് നല്‍കാതെ മുരടിച്ചു നിന്നു ചെടികൾ നശിച്ചു പോകാന്‍ മുഞ്ഞയുടെ ആക്രമണം കാരണമാകും. വളരെപ്പെട്ടെന്ന് പയര്‍വള്ളികളിലും വെള്ളരി വർഗ്ഗങ്ങളിലും പടര്‍ന്നു പിടിക്കുന്ന മുഞ്ഞ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തോട്ടം മുഴുവനായും നശിപ്പിക്കും.സാധാരണയായി മുഞ്ഞയെ തുരത്താൻ മാർക്കറ്റുകളിൽ കിട്ടുന്ന കീടനാശിനികളാണ് കർഷകർ ഉപയോഗിക്കുന്നത്.എന്നാൽ ഇത് കൃഷിക്കു മാത്രമല്ല മനുഷ്യനും ദോഷമാണ്.ജൈവകീടനാശിനികളാണ് എപ്പോഴും നല്ലത്. വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് മുഞ്ഞയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം. വേപ്പെണ്ണ – വെളുത്തുള്ളി – സോപ്പുലായനി 1. 5 ml വേപ്പെണ്ണ 2. വെളുത്തുള്ളി അല്ലി- അഞ്ചെണ്ണം 3. 5 ml സോപ്പ് ലായനി (ബാര്‍സോപ്പ് നല്ലത് ) തയ്യാറാക്കുന്ന വിധം മുകളില്‍പ്പറഞ്ഞ അളവിലെടുത്ത് ഒരു ലിറ്റര്‍ തയാറാക്കാം. വെളുത്തുള്ളി തൊലി കളഞ്ഞു നന്നായി അരയ്ക്കുക, ഈ ലായനി അരിച്ചെടുക്കുക. ഇതിലേയ്ക്ക് വേപ്പെണ്ണ, സോപ്പ് ലായനി എന്നിവയെല്ലാം കൂട്ടി നന്നായി ഇളക്കി സ്പ്രെയറിലേയ്ക്ക് മാറ്റുക. തുടര്‍ന്നു ബാക്കി…

    Read More »
  • കൊതുകിനെ തുരത്താന്‍ ചില പൊടിക്കൈകള്‍

    കൊതുക് കാലനാകുന്ന കാലമാണ്. ഡെങ്കിപ്പനിയായും, മറ്റും കൊതുകുകൾ മരണം വിതച്ചുകൊണ്ടിരിക്കെ കൊതുകിന്റെ കാര്യത്തിൽ ഒട്ടും ഉപേക്ഷ പാടില്ല.വിപണിയിൽ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ്.ശ്വാസ സംബന്ധമായ പല അസുഖങ്ങൾക്കും ഇത് കാരണമാകും.അതിനാൽ പ്രകൃതിദത്ത മാർഗങ്ങളാണ് കൊതുക് നിവാരണത്തിനായി നാം സ്വീകരിക്കേണ്ടത്. കൊതുക് നശീകരണത്തിന് ആദ്യം ചെയ്യേണ്ടത്. വീട്ടിൽ നിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രധാനമായും വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളിൽ കളയാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകൾ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാൻ കാരണമാകും. വേപ്പെണ്ണ വേപ്പണ്ണയുടെ മണം കേട്ടാൽ കൊതുക് പമ്പ കടക്കും. വേപ്പണ്ണ നേർപ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താൽ കൊതുക് പിന്നെ ആ വഴിക്ക് വരില്ല, കാപ്പിപ്പൊടി കാപ്പിപ്പൊടി അൽപ്പമെടുത്ത് ചെറിയ പാത്രങ്ങളിൽ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകൾ…

    Read More »
  • ചെറുപ്പം നിലനിർത്താൻ ചെറുപയർ

    ശരീരത്തിലെ പോഷകങ്ങളുടെ അഭാവം അകറ്റാനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയർ അത്യുത്തമം  മലയാളികളുടെ ഭക്ഷണത്തിൽ ചെറുപയറിന് വലിയ പ്രാധാന്യമുണ്ട്.തോരനായും കറിയാക്കിയും പലഹാരത്തിലുമെല്ലാം നാം ചെറുപയർ ഉപയോഗിക്കുന്നു.പച്ചക്കറികളെ അപേക്ഷിച്ച് ദീർഘനാളത്തേക്ക് കേടുകൂടാതെ ഇരിക്കും എന്ന സവിശേഷതയും ചെറുപയറിനുണ്ട്. ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ   ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ചെറുപയർ ഉപയോഗിക്കുന്നുണ്ട്. അതുപോലെ പ്രോട്ടീന്റെ കലവറയായ ചെറുപയര്‍ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ദഹന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചെറുപയർ പുഴുങ്ങി കഴിക്കുന്നതും മുളപ്പിച്ച് കഴിക്കുന്നതും ശാരീരികാരോഗ്യത്തിന് ഫലം ചെയ്യും. മെലിഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും ചെറുപയര്‍ ഒരുപോലെ ഫലപ്രദമാണ്. ശരീരത്തിലെ പോഷകങ്ങളുടെ അഭാവം അകറ്റാനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയർ സ്ഥിരമായി കഴിക്കാവുന്നതാണ്. കൊഴുപ്പ് കൂട്ടാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും ചെറുപയർ ശരീരത്തിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ അമിതവണ്ണം, പ്രമേഹം എന്നീ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആകട്ടെ ചെറുപയർ പത്ഥ്യ ഭക്ഷണമായി ഉപയോഗിക്കാം. കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ചെറുപയർ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.…

    Read More »
  • സ്വർണ്ണം വാങ്ങലും സ്വർണ്ണ നിക്ഷേപവും

    സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതും സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതും ഒരുപോലെയല്ല. സ്വർണ്ണാഭരണങ്ങളോടുള്ള ഇന്ത്യക്കാരുടെ സ്നേഹം പ്രശസ്തമാണ്. എന്നാൽ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ വാങ്ങുന്നത് നിക്ഷേപം ആണെന്ന് തെറ്റിദ്ധരിക്കരുത്. വിലയുടെ 25% വരെ ഉയർന്നേക്കാവുന്ന മേക്കിംഗ് ചാർജുകളും ജിഎസ്ടിയും പോലുള്ള ചെലവുകൾ പുനർവിൽപ്പനയിൽ സ്വ‌ർണാഭരണങ്ങളിൽ നിന്ന് ലഭിക്കില്ല. നിക്ഷേപകർ സ്വർണ്ണ നാണയങ്ങളും ബാറുകളും ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ഏകദേശം 10% പ്രീമിയത്തിൽ വാങ്ങാം. ഇതും പുനർവിൽപ്പന സമയത്ത് വീണ്ടെടുക്കാൻ കഴിയില്ല. ഇന്ത്യാ ഗവൺമെന്റ് ഇഷ്യു ചെയ്യുന്ന ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) സോവറിൻ ഗോൾഡ് ബോണ്ടും (എസ്ജിബി) സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളാണ്. സ്വർണ്ണ ഇടിഎഫുകൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ഭൗതിക സ്വർണ്ണത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു ഗോൾഡ് ഇടിഎഫിന്റെ ഓരോ യൂണിറ്റും 24 കാരറ്റ് ഫിസിക്കൽ സ്വർണ്ണത്തിന്റെ 1/2 ഗ്രാമിനെ പ്രതിനിധീകരിക്കുന്നു. എപ്പോൾ വേണമെങ്കിലും എക്സ്ചേഞ്ചുകളിൽ വിൽക്കാൻ കഴിയും എന്നതാണ് സ്വർണ്ണ ഇടിഎഫുകളുടെ മറ്റൊരു പ്രത്യേകത. ഗോൾഡ് ഇടിഎഫുകളിലെ നിക്ഷേപകർ മേക്കിംഗ് ചാർജുകളോ പ്രീമിയമോ വഹിക്കുന്നില്ല.…

    Read More »
  • കണ്ണിന്റെ കാഴ്ച ശക്തി അളക്കാൻ സഹായിക്കുന്ന സ്നെല്ലെൻ ചാർട്ട്

    കാഴ്ച പരിശോധിക്കാൻ ലോകവ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവും സാധാരണമായതുമായ ഒരു ചാർട്ട് ആണ് സ്നെല്ലെൻ ചാർട്ട്. 1862 ൽ ഈ ചാർട്ട് വികസിപ്പിച്ച ഡച്ച് നേത്രരോഗവിദഗ്ദ്ധൻ ഹെർമൻ സ്നെല്ലന്റെ പേരിലാണ് സ്നെല്ലെൻ ചാർട്ടുകൾ അറിയപ്പെടുന്നത്.  പല നേത്രരോഗവിദഗ്ദ്ധരും കാഴ്ച ശാസ്ത്രജ്ഞരും ഇപ്പോൾ കാഴ്ച ശക്തി പരിശോധിക്കാൻ ലോഗ്മാർ ചാർട്ട് എന്നറിയപ്പെടുന്ന കൂടുതൽ മെച്ചപ്പെട്ട ചാർട്ട് ഉപയോഗിക്കുന്നുണ്ട്. സ്നെല്ലെൻ ചാർട്ട് Medical diagnostics Snellen chart.svg Purpose കാഴ്ച പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ സ്നെല്ലെൻ ചാർട്ട് ചരിത്രം 5 × 5 യൂണിറ്റ് ഗ്രിഡ് അടിസ്ഥാനമാക്കിയുള്ള ചിഹ്നങ്ങൾ ഉപയോഗിച്ച് ആണ് സ്നെല്ലെൻ ചാർട്ടുകൾ വികസിപ്പിച്ചത്. 1861 ൽ വികസിപ്പിച്ച പരീക്ഷണാത്മക ചാർട്ടുകൾ അമൂർത്ത ചിഹ്നങ്ങൾ ഉപയോഗിച്ച് ആണ് നിർമ്മിച്ചത്.1862-ൽ പ്രസിദ്ധീകരിച്ച സ്നെല്ലൻ ചാർട്ടുകളിൽ 5 × 5 ഗ്രിഡിൽ വലിയ അക്ഷരങ്ങൾ ആണ് ഉപയോഗിച്ചത്. ആദ്യം അവതരിപ്പിച്ച യഥാർത്ഥ ചാർട്ടിൽ ഉണ്ടായിരുന്നത് A, C, E, G, L, N, P, R,…

    Read More »
  • മുട്ടത്തോട് മതി; ചട്ടിയിൽ കറിവേപ്പ് തഴച്ചുവളരും

    ആരോഗ്യഗുണങ്ങൾ ഏറെയുളള സസ്യമാണ് കറിവേപ്പില.നമ്മുടെ അടുക്കളകളിലെ ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത ഘടകം. ഫ്‌ളാറ്റുകളിലടക്കം ഇത് നട്ടുവളർത്താം. കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് എന്നുള്ള പഴമൊഴിയൊക്കെ പണ്ടത്തെ നാട്ടുപുരാണമായി.ഇന്ന് കഴിയ്ക്കാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യമുള്ള മുടിയ്ക്കുമെല്ലാം കറിവേപ്പില നല്ലൊരു ഒറ്റമൂലിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. കറികൾക്ക് രുചിയും മണവും നൽകുന്ന കറിവേപ്പിലയിൽ അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം തുടങ്ങി ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പല അസുഖങ്ങളും ശമിപ്പിക്കാനും ഉതകുന്നതാണ് കറിവേപ്പില.   കറികൾക്ക് രുചിയും ഗുണവും നൽകുന്ന അത്യാവശ്യ ഘടകമായതിനാൽ മിക്കവരും കറിവേപ്പ് വീടുകളിൽ വച്ച് പിടിപ്പിക്കാറുണ്ട്.വേണ്ടവിധം പരിചരിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്ന് വലുതാവുന്ന ഒന്നാണ് കറിവേപ്പില.ചില പൊടിക്കൈകളും നല്ല വളപ്രയോഗങ്ങളും പയറ്റിയാൽ കറിവേപ്പില തഴച്ചുവളരും.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇങ്ങനെ ചെയ്യാവുന്നതാണ്. രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിച്ച് കറിവേപ്പ് നന്നായി വളരണമെങ്കിൽ വീട്ടിൽ മീൻ കഴുകിയ വെള്ളം മതി. ഇത് ആഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ കറിവേപ്പിന്റെ ചുവട്ടിൽ…

    Read More »
Back to top button
error: