FeatureNEWS

ജൈവരീതിയില്‍ മുഞ്ഞയെ തുരത്താം

ച്ചക്കറി കൃഷി ചെയ്യുന്നവരുടെ പേടി സ്വപ്‌നമാണ് മുഞ്ഞ.വിളവ് നല്‍കാതെ മുരടിച്ചു നിന്നു ചെടികൾ നശിച്ചു പോകാന്‍ മുഞ്ഞയുടെ ആക്രമണം കാരണമാകും. വളരെപ്പെട്ടെന്ന് പയര്‍വള്ളികളിലും വെള്ളരി വർഗ്ഗങ്ങളിലും പടര്‍ന്നു പിടിക്കുന്ന മുഞ്ഞ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തോട്ടം മുഴുവനായും നശിപ്പിക്കും.സാധാരണയായി മുഞ്ഞയെ തുരത്താൻ മാർക്കറ്റുകളിൽ കിട്ടുന്ന കീടനാശിനികളാണ് കർഷകർ ഉപയോഗിക്കുന്നത്.എന്നാൽ ഇത് കൃഷിക്കു മാത്രമല്ല മനുഷ്യനും ദോഷമാണ്.ജൈവകീടനാശിനികളാണ് എപ്പോഴും നല്ലത്.
വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് മുഞ്ഞയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
വേപ്പെണ്ണ – വെളുത്തുള്ളി – സോപ്പുലായനി
1. 5 ml വേപ്പെണ്ണ
2. വെളുത്തുള്ളി അല്ലി- അഞ്ചെണ്ണം
3. 5 ml സോപ്പ് ലായനി (ബാര്‍സോപ്പ് നല്ലത് )
തയ്യാറാക്കുന്ന വിധം
മുകളില്‍പ്പറഞ്ഞ അളവിലെടുത്ത് ഒരു ലിറ്റര്‍ തയാറാക്കാം. വെളുത്തുള്ളി തൊലി കളഞ്ഞു നന്നായി അരയ്ക്കുക, ഈ ലായനി അരിച്ചെടുക്കുക. ഇതിലേയ്ക്ക് വേപ്പെണ്ണ, സോപ്പ് ലായനി എന്നിവയെല്ലാം കൂട്ടി നന്നായി ഇളക്കി സ്പ്രെയറിലേയ്ക്ക് മാറ്റുക. തുടര്‍ന്നു ബാക്കി വെള്ളവുമൊഴിച്ചു നന്നായി ഇളക്കി ലായനി തയാറാക്കാം.
ഉപയോഗിക്കുന്ന രീതി
ഇളംതണ്ടുകളിലും തളിര്‍ ഇലകളിലും സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്. വൈകുന്നേരമോ അതിരാവിലെയോ ആണ് ലായനി തളിക്കാന്‍ പറ്റിയ സമയം. മുഞ്ഞയുടെ ശല്യം രൂക്ഷമാണങ്കില്‍ ആഴ്ച്ചയില്‍ രണ്ട് തവണ തളിക്കണം.
ഇങ്ങനെയും ചെയ്യാം
രണ്ട് പിടി വേപ്പിൻ പിണ്ണാക്ക്  ഒരു ലിറ്റർ  വെള്ളത്തിൽ  കുതിർത്ത്  രണ്ടു  ദിവസം വെയ്ക്കുക , രാവിലെയും വൈകുന്നേരവും ഇത് ശരിക്ക് ഇളക്കി കൊടുക്കണം …..ശേഷം ഇത് അരിച്ചെടുക്കുക ,അപ്പോൾ കിട്ടുന്ന ലായനി 3 or 4 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ഇലകളിലും ,കമ്പുകളിലും ,കായകളിലും സ്പ്രേ ചെയ്ത് കൊടുക്കുക …… കായ തുരപ്പൻ ,തണ്ട് തുരപ്പൻ തുടങ്ങിയ പുഴുക്കൾക്കെതിരേ ഏറ്റവും ഫലപ്രദമാണ് ഈ ജൈവ കീടനാശിനി …
ജൈവ വളം
ജൈവകൃഷിയിൽ ചെടിയുടെ വളർച്ചയെ സഹായിക്കാൻ വേപ്പ് ,കടല ,എള്ള് ,തേങ്ങ എന്നിവയുടെ എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്കുകൾ അര കിലോ വിതവും ഗോമൂത്രവും ,യീസ്റ്റ് 10 ഗ്രാം എടുത്ത് ഗോമു ത്രത്തിന്റെ 10 ഇരട്ടി വെള്ളവും ചേർത്ത് ഇളക്കി തണലിൽ സൂക്ഷിക്കുക .ദിവസവും രാവിലെയും ,വൈകുന്നേരവും ഇളക്കുക ഒരാഴ്ച കഴിയുമ്പോൾ ചെടിയുടെ ചുവട്ടിൽ ചേർത്തു ഒഴിച്ചു കൊടുക്കുക . ( എതു പുതിയ മിശ്രിതവും ഉണ്ടാക്കി കഴിയുമ്പോൾ ഒന്നോ രണ്ടോ ചെടികളിൽ പ്രയോഗിച്ച് ഒരു മണിക്കൂർ നീരിക്ഷിച്ചതിന് ശേഷമേ വ്യാപകമായി പ്രയോഗിക്കാവു .പ്രയോഗിച്ച ചെടിയ്ക്ക് വാട്ടം കാണുകയാണെങ്കിൽ ആ ചെടിയ്ക്ക് ധാരാളം വെള്ളം ഒഴിച്ചു കൊടുക്കണം .ബാക്കി പ്രയോഗിക്കാനിരിക്കുന്ന മിശ്രിതത്തിൽ ആനുപാതികമായി വെള്ളം ചേർത്ത നേർപ്പിച്ച് പ്രയോഗിക്കണം. ഇത് പരിശീലനം കൊണ്ടു് മനസ്സിലായി വരും)
1 കിലോ പച്ച ചാണകം .1 കിലോ കടലപ്പിണ്ണാക്ക് ,250 ഗ്രാം വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്ത് 20 ലിറ്റർ വെള്ളത്തിൽ കലക്കി 3 ദിവസം തണലത്ത് തുറന്നു വച്ച് ദിവസവും രാവിലെയും വൈകിട്ടും ഇളക്കുക ഇത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക നേർപ്പിച്ച് അരിച്ച് ചെടികളുടെ ഇലകളിൽ തളിച്ചു കൊടുക്കാം ‘അതു പോലെ 10 കുട്ട ആട്ടിൻ കാഷ്ഠത്തിന് ,ഒരു കുട്ടവിതം വേപ്പിൻ പിണ്ണാക്കും ,എല്ലു പൊടിയും ചേർത്ത് 40 ദിവസം കുട്ടിയിടുക .പത്തു ദിവസത്തിലൊരിക്കൽ ഇളക്കുക 40 ദിവസമാകുമ്പോൾ ജീവാണു വളങ്ങളും ചേർത്ത് ചെടിക്ക് ചുറ്റും ഇട്ടു കൊടുക്കാം.
സാധാരണയായി പയർ, വെള്ളരി,കുമ്പളം തുടങ്ങി പടർന്നു വളരുന്ന സസ്യങ്ങളെ ആക്രമിക്കുന്ന ഒരു ഷഡ്പദമാണ് മുഞ്ഞ.ഇലകൾ അതിവേഗം തിന്നുതീർക്കുന്നതുവഴി ചെടി തന്നെ നശിച്ചുപോകാൻ സാധ്യതയുണ്ട്.

Back to top button
error: