Lead News

  • രക്ഷാപ്രവര്‍ത്തനം സിറ്റുവേഷന്‍ റൂമിലിരുന്ന് ട്രംപ് ലൈവ് ആയി കണ്ടു; നേതൃത്വം നല്‍കിയത് സ്‌പെഷല്‍ കമാന്‍ഡോ യൂണിറ്റ്; ഇറാന്‍ സൈന്യത്തെ വെടിവച്ചു തുരത്തി; കരമാര്‍ഗം രക്ഷിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; രണ്ടാം പെലറ്റിനെ രക്ഷിച്ചത് അതീവ സാഹസികമായി; അണിയറ ഒരുക്കങ്ങള്‍ പുറത്ത്

    ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു. വിമാനത്തിലെ വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു എങ്കിലും നടക്കാന്‍ കഴിയുമായിരുന്നുവെന്നും, ഒരു ദിവസത്തിലധികം മലനിരകളില്‍ പിടിക്കപ്പെടാതെ ഒളിവില്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ കാണാതായ യുഎസ് ഓഫീസറെ കണ്ടെത്താന്‍ ഐആര്‍ജിസിയും മത്സരിച്ചതോടെ ഈ വിമാനം വെടിവെച്ചിട്ട സംഭവം യുഎസ് സൈന്യത്തിന് അഭിമാന പ്രശ്‌നമായി മാറി. രണ്ട് ക്രൂ അംഗങ്ങളെയും ഇറാന്റെ ഉള്ളില്‍ നടന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനുകളിലൂടെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ചത്തെ ഓപ്പറേഷന്‍ നടത്തിയത് പ്രത്യേക കമാന്‍ഡോ യൂണിറ്റാണെന്നും, യുഎസ് സേന ശക്തമായ വെടിവെപ്പ് നടത്തിയെന്നും, ഇപ്പോള്‍ എല്ലാ സൈനികരും ഇറാന് പുറത്തെത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവിച്ചത് ഇങ്ങനെ രണ്ട് സ്രോതസ്സുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, എഫ്-15 പൈലറ്റും വെപ്പണ്‍സ് സിസ്റ്റം ഓഫീസറും വെള്ളിയാഴ്ച പുറത്തുചാടിയ…

    Read More »
  • തൃശൂരില്‍ വോട്ടിന് 900 രൂപയുടെ കിറ്റ്; ബിജെപി നേതാവിന് എതിരേ കേസ്; ആഞ്ഞടിച്ച് എല്‍ഡിഎഫും യുഡിഎഫും

    തൃശൂരിലെ കിറ്റ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് രാധാകൃഷ്ണന്‍ ഒന്നാം പ്രതി. കിറ്റ് ഓര്‍ഡര്‍ ചെയ്തത് രാധാകൃഷ്ണനാണ്. 900 രൂപയുടെ 26 കിറ്റുകളാണ് ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ്  പിടിച്ചെടുത്തത്. അതേസമയം, കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ലെന്ന്  തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ചെയ്യാത്ത കാര്യം ഞാനെങ്ങനെയാണ് അറിയുകയെന്നും പത്മജ ചോദിച്ചു. പ്രധാനമന്ത്രി തൃശൂരിൽ വന്നപ്പോള്‍ പെട്ടി കണക്കിന് ക്യാഷ് ആണ് ഇറക്കിയിട്ടുള്ളതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. അതിന്റെ ഭാഗമാണ്  കിറ്റെന്ന് സംശയമെന്നും പ്രതാപന്‍. ഉത്തരവാദികളെ പൊലീസ് കണ്ടെത്തട്ടെയെന്ന് മന്ത്രി കെ.രാജന്‍. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയിൽ നേരിടുക. അതിനെ മറികടക്കരുതെന്നും രാജന്‍ പ്രതികരിച്ചു കൂപ്പൺ വിതരണം ചെയ്ത് കിറ്റ് കൊടുക്കുന്നത് ഗുരുതര വീഴ്ചയെന്നും സമഗ്രമായ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലൻ. ദൗർഭാഗ്യകരമാണ് ഇത്തരം കാര്യങ്ങളെന്നും  ജനാധിപത്യത്തെ പണാധിപത്യവും സ്വാധീനങ്ങളും റാഞ്ചി കൊണ്ടു പോകാൻ പാടില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി  ആലങ്കോട് ലീലാകൃഷ്ണനും പറഞ്ഞു.

    Read More »
  • ഒന്നിനു പിന്നാലെ വിമാനങ്ങള്‍ നഷ്ടമായത് വമ്പന്‍ തിരിച്ചടി; ഇനി പിന്നോട്ടു പോകാനില്ലെന്ന് അമേരിക്ക; ആയുധ ശേഖരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് തള്ളി ഇറാനെതിരേ ദീര്‍ഘദൂര മിസൈലുകള്‍ ഒരുക്കുന്നു; യുദ്ധം ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കെന്ന് വിദഗ്ധര്‍

    ന്യൂയോര്‍ക്ക്: ഇറാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായി തിരിച്ചടികള്‍ ലഭിച്ചതോടെ യുദ്ധത്തെ മറ്റൊരു ദിശയിലേക്കു നീക്കാന്‍ അമേരിക്ക. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ‘ഇറാനെ അവര്‍ അര്‍ഹിക്കുന്ന ശിലായുഗത്തിലേക്ക്’ തിരിച്ചയക്കാന്‍ തക്ക ശക്തമായ ബോംബാക്രമണം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇറാനിയന്‍ ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിനായി അമേരിക്ക തങ്ങളുടെ ഏറ്റവും മാരകമായ ദീര്‍ഘദൂര ആയുധങ്ങള്‍ വിന്യസിക്കുകയാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തില്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സ്റ്റെല്‍ത്ത് ജെഎഎസ്എസ്എം-ഇആര്‍ (JASSM-ER – Joint Air-to-Surface Standoff Missile-Extended Range) ക്രൂയിസ് മിസൈലുകളുടെ ഏകദേശം മുഴുവന്‍ ശേഖരവും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജെഎഎസ്എസ്എം-ഇആര്‍ അഥവാ ജോയിന്റ് എയര്‍-ടു-സര്‍ഫസ് മിസൈല്‍-എക്‌സ്റ്റെന്‍ഡഡ് റേഞ്ചിന് 600 മൈലിലധികം (965 കിലോമീറ്റര്‍) അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ദൂരെയുള്ള സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് തൊടുക്കാന്‍ പാകത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര ആയുധശേഖരം പുനര്‍വിന്യസിക്കുന്നു…

    Read More »
  • ഇറാന്‍ വെടിവച്ചിട്ട വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷിച്ചു; കടുത്ത പോരാട്ടം നടന്നെന്ന് അമേരിക്ക; അപകടനില തരണം ചെയ്തിട്ടില്ലെന്നും അല്‍-ജസീറ റിപ്പോര്‍ട്ട്

    ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. യുദ്ധവിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്ന മലയോര പ്രദേശത്തിന് മുകളില്‍ അമേരിക്കന്‍ ഡ്രോണുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഓപ്പറേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ മേഖലയില്‍ കടുത്ത പോരാട്ടം നടന്നെന്നും പറയുന്നു.   ഒറ്റപ്പെട്ടാലും ഒറ്റയ്ക്കല്ല അയാള്‍! ശത്രു രാജ്യത്ത് പൈലറ്റുമാര്‍ എങ്ങനെ അതിജീവിക്കും? കരയിലോ വെള്ളത്തിലോ ആകട്ടെ; ട്രാക്കിംഗ് സംവിധാനം മുതല്‍ ഭക്ഷണം വരെ; യുഎസ് വ്യോമസേനയുടെ അതിജീവന സംവിധാനം ഇങ്ങനെ; ഇജക്ഷന്‍ കിറ്റ് വേറെ ലെവല്‍   ഇറാനിയന്‍ മണ്ണില്‍ യുഎസിന് വിമാനം നഷ്ടപ്പെടുന്നത് ആദ്യമായാണ്. നേരത്തേ അപകടരമായി തകരാര്‍ സംഭവിച്ച മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. ഏതെങ്കിലും ‘ശത്രു പൈലറ്റിനെ’…

    Read More »
  • അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരേ ആക്രമണത്തിന് ഉപയോഗിക്കുന്നു; ഇറാന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് പുറത്തു വിടില്ലെന്ന് പ്ലാനറ്റ് ലാബ്‌സ്; എല്ലാ സാറ്റലൈറ്റ് കമ്പനികള്‍ക്കും അമേരിക്കയുടെ നിര്‍ദേശമെത്തി; പൈലറ്റിനായുള്ള തെരച്ചില്‍ ഊര്‍ജിതം

    വാഷിംഗ്ടണ്‍: യുഎസ് ഗവണ്‍മെന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇറാനിലെയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ മേഖലകളിലെയും ദൃശ്യങ്ങള്‍ അനിശ്ചിതകാലത്തേക്ക് ലഭ്യമാക്കില്ലെന്ന് സാറ്റലൈറ്റ് ഇമേജിംഗ് സ്ഥാപനമായ പ്ലാനറ്റ് ലാബ്‌സ് ശനിയാഴ്ച. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പ്ലാനറ്റ് ലാബ്‌സ് ഉപഭോക്താക്കള്‍ക്ക് അയച്ച ഇമെയിലിലാണ് ഈ തീരുമാനം അറിയിച്ചത്. സംഘര്‍ഷ മേഖലയിലെ ചിത്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാന്‍ യുഎസ് ഗവണ്‍മെന്റ് എല്ലാ സാറ്റലൈറ്റ് ഇമേജറി ദാതാക്കളോടും ആവശ്യപ്പെട്ടതായി കമ്പനി പറഞ്ഞു. മിഡില്‍ ഈസ്റ്റിന്റെ ചിത്രങ്ങള്‍ക്ക് പ്ലാനറ്റ് ലാബ്‌സ് കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 14 ദിവസത്തെ നിയന്ത്രണത്തിന്റെ വിപുലീകരണമാണ് ഈ നടപടി. യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ശത്രുക്കള്‍ ഇത് ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് കമ്പനി പറഞ്ഞു. മാര്‍ച്ച് 9 മുതലുള്ള ചിത്രങ്ങള്‍ തടഞ്ഞുവെക്കുമെന്നും സംഘര്‍ഷം അവസാനിക്കുന്നത് വരെ ഈ നയം പ്രാബല്യത്തില്‍ തുടരുമെന്നും പ്ലാനറ്റ് ലാബ്‌സ് അറിയിച്ചു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇസ്രായേലിനും സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ്…

    Read More »
  • ആ ചിലവെന്താ സണ്ണി ജോസഫ് പറയാഞ്ഞത്? ഒരു തരത്തില്‍ കണക്കൊപ്പിക്കാന്‍ നോക്കിയപ്പോള്‍ അവിടെയും ഒക്കുന്നില്ലല്ലോ? രാഹുല്‍ മാങ്കൂട്ടത്തിലും കെപിസിസി പ്രസിഡന്റും പറഞ്ഞ തുകയിലും പൊരുത്തക്കേട്; പുതിയ കണക്കും കോണ്‍ഗ്രസിന് ‘ആപ്പാ’കുമോ?

    തിരുവനന്തപുരം: വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് മുള്‍മുനയിലാണ്. പിരിച്ച പണമെത്രയെന്ന് പുറത്തുവിടാത്തതായിരുന്നു കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ആപ്പ് അടക്കം നിര്‍മിച്ച് കോടികള്‍ പിരിച്ചെന്നത് സ്‌ക്രീന്‍ ഷോട്ട് അടക്കം ഇടതുപക്ഷ സംഘടനകള്‍ പുറത്തുവിട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. 40 കോടിക്കു മുകളില്‍ പിരിച്ചെന്നാണ് ഇടതു സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, നിലവില്‍ വയനാട്ടില്‍ ഭൂമി വാങ്ങിയത് അടക്കം, ആപ്പ് നിര്‍മിക്കാനുള്ള ഒമ്പതുലക്ഷം ചെലവ് അടക്കമുള്ള കണക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ചു. ഇതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നു. എന്നാല്‍, ഈ കണക്കുകളിലെ ലക്ഷങ്ങളുടെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടുകയാണ് കണ്ടന്റ് ക്രിയേറ്ററായ അജയ് ബാലചന്ദ്രന്‍. കണക്കില്‍ 7.76 ലക്ഷം രൂപയുടെ വ്യത്യാസം എങ്ങനെയുണ്ടായെന്നും ഇത് ഏതു കണക്കില്‍ ചെലവിട്ടു എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. വയനാട്ടില്‍ അടുത്ത ഘട്ടം ഭൂമിവാങ്ങാനുള്ള 2.18 ഏക്കര്‍ ഭൂമിയുടെ വിലയായ 2,50,30,272 രൂപ ഉള്‍ക്കൊള്ളിക്കുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതും കാണണം.   പോസ്റ്റിന്റെ…

    Read More »
  • ഇറാന്‍ യുദ്ധത്തില്‍ രാജ്യത്തെമ്പാടും കടുത്ത അതൃപ്തി; മന്ത്രി സഭയില്‍ അഴിച്ചുപണി നടത്തി മുഖം രക്ഷിക്കാന്‍ ട്രംപ്; രാഷ്ട്രീയ തിരിച്ചടികളില്‍ കടുത്ത അസ്വസ്ഥനെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍; ഇനിയും ഉദ്യോഗസ്ഥര്‍ തെറിച്ചേക്കും

    വാഷിംഗ്ടണ്‍: അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ ഈ ആഴ്ച പുറത്താക്കിയതിന് പിന്നാലെ, തന്റെ മന്ത്രിസഭയില്‍ കൂടുതല്‍ അഴിച്ചുപണിക്കു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ തിരിച്ചടികളില്‍ അദ്ദേഹം അതീവ അസ്വസ്ഥനാണെന്ന് വൈറ്റ് ഹൗസിലെ ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ച് അറിവുള്ളവര്‍ പറഞ്ഞു. വൈറ്റ് ഹൗസിന് ഒരു പുതിയ തുടക്കത്തിന് ഭരണകൂടത്തില്‍ വരുത്തുന്ന ഈ പുനഃസംഘടന വഴിയൊരുക്കിയേക്കാം. അഞ്ച് ആഴ്ച പിന്നിട്ട യുദ്ധം ഇന്ധനവില വര്‍ദ്ധിപ്പിക്കുകയും ട്രംപിന്റെ ജനപ്രീതി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് നിയന്ത്രണവും ആത്മവിശ്വാസവും പ്രകടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബുധനാഴ്ച അദ്ദേഹം നടത്തിയ ടെലിവിഷന്‍ പ്രസംഗം പരാജയപ്പെട്ടെന്ന് ചില സഖ്യകക്ഷികള്‍ പറഞ്ഞു. ഇത് സന്ദേശവിനിമയത്തിലോ ഉദ്യോഗസ്ഥരിലോ മാറ്റം ആവശ്യമാണെന്ന തോന്നല്‍ ശക്തമാക്കി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൂന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ഭരണകൂടത്തിന്റെ ഗതിവിഗതികള്‍ അറിയാവുന്ന മറ്റ് രണ്ട് പേരുമാണ് ഈ വിവരങ്ങള്‍ റോയിട്ടേഴ്‌സിനോട്…

    Read More »
  • സഞ്ജു ബാറ്റ് എടുക്കുമ്പോഴെല്ലാം റണ്‍ മെഷീന്‍ ആകില്ല, ആരും എഴുതി തള്ളുകയും വേണ്ട; പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്

    ബംഗളുരു: ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ സഞ്ജു സാംസണിന്റെ കളി കാണാന്‍ വാനോളം പ്രതീക്ഷകളുമായാണ് ആരാധകര്‍ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു കളി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം കാണാതെ സഞ്ജു മടങ്ങിയതോടെ വിമര്‍ശകരും ഒരറ്റത്ത് നിന്ന് തലപൊക്കിത്തുടങ്ങി. ആറും, ഏഴുമാണ് ഇതുവരെയുള്ള രണ്ട് കളികളിലെ സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് കളിയിലും ചെന്നൈയും തോറ്റു. ഇതോടെ താരത്തിന് സ്ഥിരതയില്ലെന്ന ആക്ഷേപം വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കുകയാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ തല്‍കാലം അടങ്ങണമെന്നും ബാറ്റെടുക്കുമ്പോളെല്ലാം സഞ്ജു തകര്‍ത്തടിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നൈയുടെ മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് വ്യക്തമാക്കി. ‘സഞ്ജു എപ്പോഴും സ്‌കോര്‍ ചെയ്യണമെന്നില്ല. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. സഞ്ജുവിന് ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ സഞ്ജു നല്ല ഫോമിലാണ്. നന്നായി പരിശീലനം നടത്തുന്നു. താളം കണ്ടെത്തിയാല്‍ കളി ജയിപ്പിക്കാന്‍ പാകത്തിലുള്ള താരമാണ് സഞ്ജു. രണ്ട് ഇന്നിങ്‌സ് കൊണ്ട് ആരും വിലയിരുത്താന്‍ നില്‍ക്കേണ്ടതില്ല’ ഫ്‌ലെമിങ് വ്യക്തമാക്കി. രാജസ്ഥാനെതിരെ സീസണിലെ ആദ്യ…

    Read More »
  • ഹോര്‍മൂസ് തുറക്കാന്‍ ഇനി 48 മണിക്കൂര്‍, അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കും: സമയപരിധി അവസാനിക്കാന്‍ പോകുന്നത് ഓര്‍മിച്ച് ട്രംപ്; കനത്ത നാശമുണ്ടായിട്ടും ഇറാന്‍ ചര്‍ച്ചയ്ക്ക് ഇരിക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പാകിസ്താന്‍; സമ്മര്‍ദം കടുപ്പിച്ച് ചൈനയും

    ന്യൂയോര്‍ക്ക്: സമയം അതിക്രമിക്കുന്നെന്നും ഹോര്‍മുസ് കടലിടുക്കു തുറക്കാനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ‘അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കു’മെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഇറാനോട് ഒരു കരാര്‍ ഉണ്ടാക്കാനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ പത്ത് ദിവസത്തെ സമയം നല്‍കിയത് ഓര്‍ക്കുക. സമയം അവസാനിക്കുകയാണ് – അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കുന്നതിന് മുന്‍പ് ഇനി 48 മണിക്കൂര്‍ കൂടി മാത്രം ബാക്കി. ദൈവത്തിന് മഹത്വം! പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്’- അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നേരത്തെ, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച്, നിര്‍ണ്ണായകമായ കനാല്‍ വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി ട്രംപ് 10 ദിവസം കൂടി നീട്ടി ഏപ്രില്‍ ആറു വരെയാക്കിയിരുന്നു. ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ആരംഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭരണകൂടം ചില പ്രധാന ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു: ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ തളര്‍ത്തുക, ആണവായുധത്തിലേക്കുള്ള ഏത് വഴിയും തടയുക എന്നിവയായിരുന്നു അവ. ഭൂമിയില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ചും…

    Read More »
  • അനൂപ് എന്റെ വലം കൈ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മോദി

    പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. അനൂപ് ആന്റണിയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷും നൽകിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ‘‘അനൂപ് ആന്റണി കഴിഞ്ഞ 5 വർഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി’’ – പ്രധാനമന്ത്രി പറഞ്ഞു. കേരളം വികസനത്തിന്റെ…

    Read More »
Back to top button
error: