Lead News

  • ‍‍‍രക്ഷസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും!! 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരിൽ പിരിച്ച 10 ലക്ഷത്തിൽ 5 ലക്ഷം ടി. രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മുക്കി, പാർട്ടി തരംതാഴ്ത്തിയ ആളെ സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തിരുത്തിയത് വി ശിവൻകുട്ടി ഇടപെട്ട്… വിഷ്ണുവിന്റെ സഹോദരൻ

    തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും. 2008ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബമാണ് സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനു തരംതാഴ്ത്തലിനു വിധേയനായ മുൻ ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ നായരെ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിൽ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിലേക്ക് അവരോധിച്ചെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് ആരോപിച്ചു. രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി ഒരിക്കലും നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ വിനോദ് പറഞ്ഞു. 2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിനു മുന്നിലാണു വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. ആ കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീട് ഹൈക്കോടതി ഇവരെ വിട്ടയച്ചു. ഈ വിധി സുപ്രീം കോടതിയും ശരിവച്ചു. തുടർന്നു വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പാർട്ടി ഇടപെട്ട് 10 ലക്ഷത്തോളം രൂപയാണു പിരിച്ചെടുത്തത്. 5 ലക്ഷം…

    Read More »
  • ഇത്രയും പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല- കോടതി, പ്രതി ഒളിവിലെന്ന് പോലീസ്!! എന്നിട്ട് ദിവസംപ്രതി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ?… കൊച്ചി പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി

    കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു പോലീസിനോടുള്ള കോടതിയുടെ ചോദ്യം. ഇതിനു മറുപടിയായി ഷാജൻ സ്‌കറിയ ഒളിവിലെന്ന പോലീസ് വാദത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഷാജൻ സ്‌കറിയ പ്രതിദിനം യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജൻ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു. ഡോക്ടറുടെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിമർശനം. കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജൻ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.

    Read More »
  • രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് പ്രതിഭാ​ഗം!! രണ്ടാഴ്ചയ്ക്കു ശേഷം മൂന്നാം ബലാത്സം​ഗ കേസിൽ രാഹുലിന് ജാമ്യം!! ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ‍

    പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നവാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ഈ വാദം പരി​ഗണിച്ചുള്ള വിധിയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ചത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ഇന്ന് വിശദമായ വാദം കേൾക്കുക.

    Read More »
  • 22-ാമത്തെ വയസിൽ പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം!! 44 വർഷത്തെ രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത ജൈത്രയാത്ര, 2023ൽ എൻസിപി പിളർത്തി ശിവസേന- ബിജെപി സർക്കാരിനൊപ്പം ചേർന്നത് 53 ൽ 29 എംഎൽഎമാരേയും ഒപ്പംകൂട്ടി വൻ അട്ടിമറിയിലൂടെ, നഷ്ടമായത് ബാരാമതി ഒരിക്കലും തോൽപിക്കാതെ കൊണ്ടുനടന്ന അവരുടെ ‘പവറി’നെ

    മുംബൈ: 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത ജീവിതമായിരുന്നു എൻസിപി നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റേത്. തുടക്കം 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായതോടെയായി. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ. 1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. പിന്നീട് 1991-ൽ തന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-12, 2012-14, 2019-22, 2023-24, 2024-26 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. കൂടാതെ 2022-23 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ…

    Read More »
  • ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്ക് ബാധകമല്ല; ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ട് അഭിപ്രായമില്ല, അന്വേഷണം നീതിപൂര്‍വം; മറ്റുള്ളവരുടേത് രാഷ്ട്രീയ അഭിപ്രായമെന്നും തുറന്നടിച്ച് സുകുമാരന്‍ നായര്‍

    കോട്ടയം: ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്കു കൊടുക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അധ്യാപക നിയമനത്തിനു നാലുശതമാനം ഭിന്നശേഷി സീറ്റുകള്‍ ഒഴിച്ചിട്ടശേഷം നിയമനം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റുള്ളവര്‍ അതു ചെയ്യാത്തതുകൊണ്ടാണ് കോടതി ഞങ്ങള്‍ക്ക് അനുകൂലമായത്. ഞങ്ങള്‍ ചെയ്യുന്നത് കോടതിക്കു തൃപ്തികരമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി ഇടപെട്ടതുകൊണ്ട് നീതിപൂര്‍വമായ അന്വേഷണം നടക്കുന്നെന്നാണു കരുതുന്നത്. അല്ലാതെ ആരു വിചാരിച്ചാലും ശരിയായി നടക്കില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിചാരിക്കുന്നതു ശരിയാണോ? തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ടഭിപ്രായമില്ല. കുറ്റം ചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. ശിക്ഷിക്കപ്പെടട്ടെ. തന്ത്രിയുടെ കാര്യത്തിലാണെങ്കിലും ആരുടെ കാര്യത്തിലാണെങ്കിലും കോടതി നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. മറ്റുള്ളവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയപരമായാണ്. അനുകൂലം, പ്രതികൂലം എന്നൊക്കെ പറയുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ്. തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നും സുകുമാരന്‍ നായര്‍ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. അതേസമയം, ശബരിമല…

    Read More »
  • മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അജിത് പവാറിനൊപ്പം അം​ഗരക്ഷകരും പൈലറ്റുമടക്കം 6 പേർക്ക് ദാരുണാന്ത്യം, അപകടം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പ്രൈവറ്റ് ജെറ്റിൽ പോകവേ- ദൃശ്യങ്ങൾ പുറത്ത്

    മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചതായാണ് സ്ഥിരീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം 1 പിഎസ്ഒയും 1 അറ്റൻഡന്റും 2 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച അജിത് പവാർ മുംബൈയിലായിരുന്നു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മഹാരാഷ്ട്ര കാബിനറ്റ് കമ്മിറ്റി ഓൺ ഇൻഫ്രാസ്ട്രക്ചറിന്റെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോ​ഗങ്ങളിൽ പങ്കെടുക്കാൻ ബാരാമതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അതേസമയം അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മുംബൈയിൽനിന്ന്…

    Read More »
  • വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു, അപകടം ലാൻഡിങ്ങിനിടെ, അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറി അപകടം!!വിമാനത്തിൽ മന്ത്രിയുൾപെടെ ആറു പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

    മുംബൈ:  ബാരാമതിയിൽ നടന്ന വിമാനപകടത്തിൽ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് പവാറിന്റെ സ്വകാര്യ വിമാനം പൂർണമായി കത്തിനശിച്ചു. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.  അജിത് പവാറും ഉൾപ്പെടെ ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. അജിത് പവാറിന്‍റെ ജന്മനാട്ടിലാണ് അപകടം ഉണ്ടായത്. ബാരാമതിയിൽ ഇന്ന് അജിത് പവാറിന് 4 പൊതുയോഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹമെന്നാണ് വിവരം.

    Read More »
  • ‘പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’… കുഞ്ഞികൃഷ്ണന് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആദ്യം ബൈക്ക് കത്തിക്കൽ, പിന്നാലെ അനുനയിപ്പിക്കൽ തന്ത്രം, പ്രസന്നന്റെ വീടുകയറിയിറങ്ങി പി ജയരാജൻ, കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും നേതാവിന്റെ സന്ദർശനം

    കണ്ണൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ അനുനയനക്കവുമായി പി ജയരാജൻ. ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട്ടിൽ പി ജയരാജൻ എത്തിയത്. ഇന്നലെ കാലത്ത് പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ‍ർക്കെതിരെയും പ്രസന്നൻ ആരോപണം ഉയർത്തിയിട്ടില്ല. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് പ്രസന്നന്റെ വീട്ടിലെ ഈ സന്ദർശനം. അതേസമയം പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണൻ അനുകൂലികളെ അനുനയിപ്പിക്കാനാണ് എന്നാണ് സൂചന. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു. ‘പാർട്ടി ഫണ്ട് മുക്കിയവർക്ക്…

    Read More »
  • പിഴയടക്കാതെ ഒഴിയാനാകുമോ: തലസ്ഥാനത്ത് ബിജെപി നേതൃത്വം തലപുകയ്ക്കുന്നു: പിഴയ്ക്കാൻ നോട്ടീസ് ലഭിച്ച അഞ്ച് ദിവസം ആകുമ്പോഴും ബിജെപിക്ക് കുലുക്കമില്ല  

        തിരുവനന്തപുരം : പിഴ അടച്ചില്ലെങ്കിൽ അത് നിയമലംഘനവും അടച്ചാൽ അഭിമാനക്ഷതവും ആവുമെന്ന സ്ഥിതിയിലാണ് തലസ്ഥാനത്തെ ബിജെപി.   തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കണോ അടക്കേണ്ടയോ എന്ന തീരുമാനത്തിൽ ഇനിയും ബിജെപി നേതൃത്വം എത്തിയിട്ടില്ല. തങ്ങളുടെ പാർട്ടി ഭരിക്കുന്ന കോർപ്പറേഷൻ തങ്ങൾക്കെതിരെ പിഴ ചുമത്തിയതിന്റെ ക്ഷീണം ബിജെപി ജില്ലാ കമ്മിറ്റിക്ക് വലിയ ആഘാതം ആയിട്ടുണ്ട്. അതുകൊണ്ടാണ് പിഴ ഒടുക്കുന്ന കാര്യത്തിൽ രണ്ടു മനസ്സ് വന്നിരിക്കുന്നത്. പിഴ ഒടുക്കാതിരിക്കാനാവില്ല എന്ന് അറിയാമെങ്കിലും അങ്ങനെ ചെയ്താൽ അത് പാർട്ടിക്ക് മറ്റു പാർട്ടിക്കാരുടെ മുന്നിലുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക്‌ നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് പിഴ അടക്കുന്നതിൽ കാലതാമസം വന്നിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് നല്‍കി അഞ്ചു ദിവസമായിട്ടും ഇത് വരെ പിഴയടച്ചില്ല. വിഷയത്തില്‍ ഹൈക്കോടതി…

    Read More »
  • സുപ്രീം കോടതിയും ശരിവെച്ചു : നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ കുറ്റവിമുക്തൻ തന്നെ : നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി തള്ളാതെ സുപ്രീംകോടതി

        ന്യൂ​ഡ​ൽ​ഹി: ഒടുവിൽ സുപ്രീം കോടതിയും ശരിവെച്ചു, മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ കുറ്റവിമുക്തൻ തന്നെയെന്ന്. നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി ശരി വെച്ച് സുപ്രീംകോടതി പരാതിക്കാരിയുടെ ഹർജി തള്ളി.   ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യാ​യ മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.   പ​രാ​തി ന​ല്കാ​ൻ ര​ണ്ട് വ​ർ​ഷം കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് ജെ.​ബി.​ പ​ർ​ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തോ​ടൊ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ വാ​ദ​ങ്ങ​ളി​ൽ സ്ഥി​ര​ത​യി​ല്ലെ​ന്നും മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ന​ൽ​കി​യ സ്റ്റേ​റ്റ്മെ​ന്‍റും, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യും ത​മ്മി​ൽ പ്ര​ക​ട​മാ​യ വൈ​രു​ധ്യമു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.   കേ​സി​ന് ആ​സ്പ​ദ​മാ​യ ലൈം​ഗി​കാ​തി​ക്ര​മം ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ 1999 ഫെ​ബ്രു​വ​രി 27ന് ​ഉ​ണ്ടാ​യി എ​ന്നാ​ണ് ആ​രോ​പ​ണം. കേ​ര​ള വ​നം​വ​കു​പ്പി​ൽ ഉ​ന്ന​ത​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും തി​രി​ച്ചി​റ​ങ്ങാ​ൻ​നേ​രം മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നു​മാ​ണ് പ​രാ​തി.   2002 ഫെ​ബ്രു​വ​രി​യി​ൽ നീ​ല​ലോ​ഹി​ത​ദാ​സ​നെ​തി​രേ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ…

    Read More »
Back to top button
error: