Travel

    • 2020 ജനുവരിക്കു ശേഷം വാഹനം വാങ്ങിയ ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ തുകയുടെ പിഴ

      ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ബി.എസ്-6 പുകപരിശോധനയ്ക്ക് കേന്ദ്രം പുതിയ മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബി.എസ്-6 വിഭാഗം പെട്രോള്‍, സി.എന്‍.ജി, എല്‍.പി.ജി വാഹനങ്ങൾക്ക് വന്‍തുക പിഴ നല്‍കേണ്ടി വരുമെന്ന ആശങ്കയില്‍ ഉടമകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ 2021 ഡിസംബര്‍ 9ന് വരുത്തിയ ഭേദഗതി പ്രകാരം ഇന്ധനം കത്തുമ്ബോള്‍ ലഭ്യമായ ഓക്‌സിജന്റെ അനുപാതം അളക്കുന്ന ‘ലാംബ്ഡ’ പരിശോധനകൂടി നിര്‍ബന്ധമാണ്.ഇതിനുള്ള ഉപകരണം സംസ്ഥാനത്ത് ഇല്ല.ഇതിനായി നിലവിലെ ഉപകരണങ്ങളില്‍ പുതിയ സെന്‍സര്‍ ഘടിപ്പിക്കണം. 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഇതിന് മുടക്കേണ്ടിവരും എന്നാണ് അറിയുന്നത്.   പക്ഷേ പുക പരിശോധന നടക്കുന്നില്ലെങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്ത ബി.എസ്-6 വാഹനങ്ങളില്‍ നിന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും പിഴ ഈടാക്കാൻ തുടങ്ങിയിട്ടുള്ളതാണ് വാഹനം ഉടമകളെ വലയ്ക്കുന്നത്.

      Read More »
    • റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ

      യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്.ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാൻ സാധിക്കും.കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടെങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ലയിമുകൾക്ക് ഉപകാരപ്പെടും. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ  വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭിക്കുന്നതാണ്.  RAC എന്നാൽ സൈഡ് ലോവർ…

      Read More »
    • പെട്രോൾ ചോർച്ചയ്ക്ക് മാത്രമല്ല, വാഹനം തീ പിടിക്കുന്നതിനും ഈ വണ്ടുകൾ കാരണമാകും

      വണ്ടികളുടെ പെട്രോൾ നഷ്ടത്തിനു കാരണമാകുന്ന വണ്ടുകൾ കേരളത്തിൽ പെരുകുന്നു   👉കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയായി മാറിയിരിക്കുകയാണ് കാംഫർഷോട്ട് എന്ന വണ്ടിനത്തിൽപ്പെട്ട ചെറുജീവി.അടുത്തിടെ ഏറെ കേൾക്കുന്ന ഒരു വാർത്തയുമാണ് ഇത്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ പെട്രോൾ പൈപ്പിൽ ചെറു ദ്വാരങ്ങൾ തീർക്കുന്നത് ഈ ജീവിയാണ്.പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ ഈ ജീവികൾ തുളയിടുകയും ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതുമാണ് പ്രശ്നം. ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിത്തത്തിനും കാരണമാകുന്നു. തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല, റാന്നി പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നിരുന്നതെങ്കിലും പിന്നീട് പല സ്ഥലങ്ങളിലേക്കും ഇത് വ്യാപിച്ചു.ഇതോടെ ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന പേരിൽ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുകയും ചെയ്തു. 2020ൽ തിരുവല്ല, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന്  സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ…

      Read More »
    • ട്രെയിൻ പെട്ടെന്ന് റദ്ദാക്കിയാൽ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും ?

      ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർക്ക് ട്രെയിന്‍ റദ്ദാക്കിയാല്‍ ഉടന്‍ റീഫണ്ട് ലഭിക്കും.ഇങ്ങനെ ടിക്കറ്റ് എടുത്തവർക്ക്  ക്യാന്‍സലേഷനായി എവിടെയും പോകേണ്ട ആവശ്യമില്ല.കൂടാതെ, ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (TDR) ഫയല്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല.അതേസമയം ട്രെയിന്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകുകയും യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്ബ് TDR ഫയല്‍ ചെയ്യേണ്ടതുണ്ട്. എങ്ങനെ ടിഡിആര്‍ ഫയല്‍ ചെയ്യാം? IRCTC വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ലോഗിന്‍ ചെയ്യുക തുടര്‍ന്ന് My Accountല്‍ പോയി My Transaction എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അതിനു ശേഷം ഫയല്‍ TDR ക്ലിക്ക് ചെയ്യുക. (കൗണ്ടര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഓണ്‍ലൈനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf) നിങ്ങളുടെ PNR നമ്ബര്‍, ട്രെയിന്‍ നമ്ബര്‍, Captcha എന്നിവ പൂരിപ്പിച്ച ശേഷം, Cancellation Rules ബോക്‌സില്‍ ടിക്ക് ചെയ്യുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഫോമില്‍ നിങ്ങള്‍ നല്‍കിയ മൊബൈൽ നമ്ബറിലേക്ക് ഒടിപി…

      Read More »
    Back to top button
    error: