Travel

    • KSRTC ഡിപ്പോകളിലെയും, ഓപ്പറേറ്റിംഗ് സെൻററുകളിലെയും നമ്പറുകൾ

        യാത്രയ്ക്കു മുമ്പ്, ബസുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് KSRTC ഡിപ്പോകളിൽ വിളിച്ചന്വേഷിക്കുക. 🚌🚌🚌🚌🚌🚌🚌🚌 *1 അടൂർ – 04734-224764* *2 ആലപ്പുഴ – 0477-2252501* *3 ആലുവ – 0484-2624242* *4 ആനയറ – 0471-2743400* *5 അങ്കമാലി – 0484-2453050* *6 ആര്യനാട് – 0472-2853900* *7 ആര്യങ്കാവ് 0475-2211300* *8 ആറ്റിങ്ങൽ – 0470-2622202* *9 ബാംഗ്ലൂർ സാറ്റലൈറ്റ് 0802-6756666* *10 ചടയമംഗലം 0474-2476200* *11 ചാലക്കുടി – 0480-2701638* *12 ചങ്ങനാശ്ശേരി 0481-2420245* *13 ചാത്തന്നൂർ – 0474-2592900* *14 ചെങ്ങന്നൂർ – 0479-2452352* *15 ചേർത്തല – 0478-2812582* *16 ചിറ്റൂർ- 04923-227488* *17 കോയമ്പത്തൂർ 0422-2521614 18 ഇടത്വ 0477-2215400* *19 ഈരാറ്റുപേട്ട – 0482-2272230* *20 എറണാകുളം 0484-2372033., വൈറ്റില HUB – 0484-2301161* *21 എരുമേലി – 04828-212345* *22 എടപ്പാൾ -0494-2699751 *23ഗുരുവായൂർ – 0487-2556450* *24 ഹരിപ്പാട്…

      Read More »
    • യാത്ര , അത് ആസ്വദിക്കാനുള്ളതാണ്

      ജീവിതം തന്നെ ഒരു യാത്രയാണ്.എന്നിരുന്നാലും ഉള്ള ജീവിതത്തിൽ ഒരു പാട് യാത്ര ചെയ്യണം. വീണ്ടും വീണ്ടും വിദൂര താരകങ്ങളെ തേടി യാത്ര പൊയ്ക്കൊണ്ടേയിരിക്കണം.സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം എന്നും മറക്കരുത്. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും.പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്.ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ.പക്ഷേ വലിയ കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുന്നത്.   ഒരു യാത്രകൊണ്ട് കൂടുതൽ കാഴ്ചകൾ കാണണമെന്നാണ് ആഗ്രഹമെങ്കിൽ ഇടയ്ക്കൊക്കെ ഇടുക്കിയിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിച്ചാൽ മതി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ തന്നെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ എന്നത്തേയും പറുദീസയാക്കുന്നത്. മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടുപോകുന്നു…

      Read More »
    • മസിനഗുഡിയിലെ കാഴ്ചകൾ

      റോഡിനിരുവശവും കാടുകളാണ്.പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ.പശ്ചാത്തലത്തിൽ നീലഛവി പടർന്ന നീലഗിരിക്കുന്നുകൾ.മുന്നോട്ടു പോകുന്തോറും കാട് കനത്തു വരുന്നു. മുതുമലയിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴിയരികിലെ സുന്ദരമായ ഒരു വനഗ്രാമമാണ് മസിനഗുഡി. മസിനഗുഡിയിൽ നിന്ന് മുപ്പത്തിരണ്ടു ഹെയർപിന്നുകൾ കയറിയാൽ ഊട്ടിയായി.   പ്രത്യേകതകൾ ഒരുപാടുണ്ടെങ്കിലും കാടിന്റെ കാഴ്ചകളും കാടിനുള്ളിലൂടെയുള്ള യാത്രകളുമാണ് മസിനഗുഡിയെ വിത്യസ്തമാക്കുന്നത്.വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ,ആന,മയിൽ, കാട്ടുപന്നി,കടുവ,കരടി,കുരങ്ങ്, ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം…! യാത്രകളെ പ്രണയിക്കുന്നവരുടെ എന്നത്തേയും പ്രിയ ഇടമാണ് മസിനഗുഡി.കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം.   മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി.എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ ഇന്ന് ചുറ്റിലും കാണാൻ സാധിക്കും.പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ കെട്ടിപ്പൊക്കിയ ധാരാളം റിസോർട്ടുകളാണ് അതിലൊന്ന്.     മസിനഗുഡി യാത്രകളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുഡല്ലൂർ. ഗൂഡല്ലൂരിൽ നിന്നും മൈസൂർ റോഡിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ തൈപ്പക്കാട്…

      Read More »
    • മൂന്നു ബീച്ചുകൾ ചേർന്ന കോവളം ബീച്ച്

      സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു കല്‍ത്തീരമാണ് കോവളം.മൂന്നു വ്യത്യസ്‌ത ബീച്ചുകളാണ് കോവളത്ത് ഉള്ളത്.തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ആണ് ഇവിടുത്തെ പ്രത്യേകത.അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്.സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. കോവളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും എന്നതാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതിനുള്ള പ്രധാന കാരണം. അയുര്‍വേദ സുഖ ചികില്‍സയ്‌ക്കും മസാജിങ്ങിനുമുള്ള സൗകര്യമാണ് വിദേശീയരെ കോവളത്തേക്ക് ആകര്‍ഷിക്കുന്നത്.കൂടാതെ യോഗാ പരിശീലന കേന്ദ്രങ്ങളും ഇവിടെയുണ്ട്. *തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *ബസ് മാര്‍ഗം വരുന്നവര്‍ക്ക്, കിഴക്കേക്കോട്ട ബസ്…

      Read More »
    • ബസ് യാത്രയ്ക്ക് പറ്റിയ ചില അടിപൊളി റൂട്ടുകൾ 

      ബസ് യാത്രയെന്നാൽ മിക്കവർക്കും മനസ്സിൽ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്.വളഞ്ഞു പുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകൾ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.എന്നിരുന്നാലും  ഒരത്യാവശ്യത്തിന് എവിടെയെങ്കിലും  എത്തണമെങ്കിൽ ബസ് തന്നെ വേണമെന്നുള്ളതാണ് യാഥാർഥ്യം.കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാൽ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികൾ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്.ബസിൽ പോകുവാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകൾ പരിചയപ്പെടാം… ഡെൽഹി-ലേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് റൂട്ടുകളിൽ ഒന്നാണ് ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ളത്.റോഡിന്റെ ഇരുവശത്തുമുള്ള കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുന്ന ബസ് റൂട്ടാണിത്. ഡെൽഹിയുടെ തിരക്കുകളിൽ നിന്നും ഹിമാലയത്തിന്റെ താഴ്വാരങ്ങളിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരിക്കും. കുറഞ്ഞത് 26 മണിക്കൂർ വേണ്ടിവരും  ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ള ബസ് യാത്രയ്ക്ക്.1004 കിലോമീറ്ററാണ് ദൂരം. മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകൾ കൊണ്ട് ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ അറിഞ്ഞ്…

      Read More »
    • തരിശുഭൂമിയിലൂടെയുള്ള ഒരു ട്രെയിൻയാത്ര

      വിവരണം-ജോയ് ചെറിയക്കര കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല.ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി ബിഹോൾഡർ’ എന്ന് പറയുന്നതുപോലെ ആസ്വാദനവും നിരീക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുമെങ്കിലോ? ബാംഗ്ലൂരിൽ നിന്ന് ഹൈദെരാബാദിലേക്കുള്ള ഒരു ട്രെയിൻ യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്. ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് രാത്രി ട്രെയിന് ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് ട്രാവൽ ഏജന്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു.ബസ് യാത്രയേക്കാൾ സൗകര്യം ട്രെയിൻ യാത്ര തന്നെ.വൈകീട്ട് എട്ടുമണിക്ക് മജിസ്റ്റിക്കിലെ ട്രാവെൽ ഏജന്റിന്റെ ഓഫീസിലെത്തി ടിക്കറ്റ് വാങ്ങി. യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും രാത്രി 11.40 നാണ് ട്രെയിൻ. യശ്വന്ത്പുരിലെത്തുമ്പോൾ എനിക്കുള്ള ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു കിടപ്പുണ്ട്. Train no 12251, യെശ്വന്ത്പുർ – കോർബ – വെയ്ൻഗംഗ എക്സ്പ്രസ്സ്.ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പ്പൂരിൽ നിന്നും 200 കി മീറ്റർ അകലെയുള്ള ഒരു…

      Read More »
    • കെഎസ്ആർടിസിയിൽ ഇനി മുതൽ വെല്‍ക്കം ഡ്രിങ്കും സ്നാക്സും

      തിരുവനന്തപുരം: കെഎസ് ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഇനി മുതല്‍ വെല്‍ക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നല്‍കും.പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുക.വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും ലഭിക്കും.കണ്ടക്ടർക്കാണ് ഇതിന്റെ ചുമതല.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കും.ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും.   ശമ്പളത്തിന് പുറമേ യാത്രക്കാര്‍ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചു ലഭിക്കുന്ന കമ്മിഷന്‍ തുകയും കണ്ടക്ടര്‍ക്ക് കമ്ബനി നല്‍കും.ബസില്‍ ആഹാരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ബോക്സും ഫ്രിജും സജ്ജമാക്കും.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ മാസവും സമ്മാനവും ഉണ്ടാകും.

      Read More »
    • യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചി വിമാനത്താവളത്തിന്

      നെടുമ്ബാശേരി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച്‌ 2021ൽ യാത്ര ചെയ്തവരുടെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാം സ്ഥാനത്ത് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്‌ 2021 യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ് – 8,42,582 യാത്രക്കാര്‍. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്തും 3,01,338 രാജ്യാന്തര യാത്രക്കാരുമായി സിയാല്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.നാലാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ്  ചെന്നൈ വിമാനത്താവളം വഴി ഇക്കാലയളവിൽ യാത്ര നടത്തിയത്.

      Read More »
    • തമിഴ്നാട് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പടെ കെഎസ്ആർടിസി ബസുകൾ ഇന്ന് ഓടും

      തിരുവനന്തപുരം: കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുമെന്ന് അധികൃതർ അറിയിച്ചു.തമിഴ്നാട്ടില്‍ രാത്രിക്കാല കര്‍ഫ്യൂവും ഞായറാഴ്ചത്തെ ലോക്ക് ഡൗണും പിന്‍വലിച്ച സഹാചര്യത്തില്‍ അവിടങ്ങളിലേക്കുള്ള  അന്തർസംസ്ഥാന സർവീസുകളും നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി  അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തിൽ പല ജില്ലകളും ബി,സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ കടുത്ത നിയന്ത്രണമുണ്ടായിരിക്കുമെന്നും യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈയ്യിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിക്കുന്നു.

      Read More »
    • ഇടുക്കിയെ മിടുക്കിയാക്കിയ സ്വകാര്യ ബസുകൾ

      1863 ൽ ആണത്രേ കെ കെ റോഡിന്റെ ജനനം.മൂന്നാർ – ആലുവ റോഡിനും ഇത്രയും ചരിത്രം തന്നെ പറയാനുണ്ടാകും. സ്വരാജ് ബസുകളും കാളവണ്ടികളും റയിൽവേ പോലും ഓടി മറഞ്ഞ ഹൈറേഞ്ച് ,  അതിനും 100 വർഷങ്ങൾക്കിപ്പുറം 1972 ൽ  കോട്ടയം ജില്ലയിൽ നിന്നും സ്വതന്ത്ര ജില്ലയായി മാറിയ ഇടുക്കി എന്ന മിടുക്കി. ഒരു പിന്നോക്ക ജില്ലയെന്ന നിലയിൽ നിന്നും വികസന കുതിപ്പിൽ ആണ് ഇന്ന് ഇടുക്കി . വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലും സമാനതകളില്ലാത്ത നേട്ടമാണ് ഇടുക്കി ഈ കഴിഞ്ഞ അൻപത് (ജില്ല രൂപീകരിച്ചിട്ട്) വർഷങ്ങൾ കൊണ്ട് കൈവരിച്ചത് .  മൂന്നാർ – തേക്കടി – ഇടുക്കി – വാഗമൺ എന്ന വിനോദസഞ്ചാര ഭൂപടത്തിലെ സുവർണചതുഷ്കോണവും തൊടുപുഴയും കട്ടപ്പനയും നെടുംകണ്ടവും അടിമാലിയും ഇടുക്കിയുടെ അഭിമാനങ്ങളും… ഉപ്പുതറ എന്ന ഗ്രാമത്തിൽ ആരംഭിച്ച കുടിയേറ്റം അയ്യപ്പൻ കോവിൽ എന്ന പട്ടണത്തിലേക്കും പിന്നീട് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പടർന്നു . കുടിയേറ്റ ജില്ലയായതിനാലും സ്വന്തം…

      Read More »
    Back to top button
    error: