Movie

  • തമിഴില്‍ വിജയക്കൊടി പാറിച്ച് തൃഷ; ഭാഗ്യം തേടി നയന്‍സ് മലയാളത്തിലേക്കോ?

    തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നടിയണ് നയന്‍താര. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാന്‍ മാത്രമാണ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് നേടിയ ചിത്രം. നയന്‍താര ബോളിവുഡില്‍ നായികയായി അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ജവാന്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും അടുത്തിടെയായി നടി അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ അന്നപൂരണി എന്ന ചിത്രം കനത്ത പരാജയമാണ് നേടിത്. ഓടിടിയില്‍ റിലീസായ ചിത്രം ചില വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. മലയാളത്തിലും 2022ല്‍ നയന്‍താര അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രവും കനത്ത പരാജയമായിരുന്നു. കനത്ത തോല്‍വികള്‍ രുചിച്ച് ഇരിക്കുന്നതിനിടെയാണ് ജവാന്‍ എന്ന സിനിമ ലഭിക്കുന്നത്. ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് നയന്‍ താര. നിവിന്‍ പോളിക്കൊപ്പം ഡിയര്‍ സ്റ്റുഡന്റ് എന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. തമിഴിലും മലയാളത്തിലും ഒരുപോലെ ചിത്രീകരിക്കുന്ന സിനിമയുടെ സംവിധാനം ജോര്‍ജ് ഫിലിപ്പും സന്ദീപ് കുമാറും ചേര്‍ന്നാണ്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്…

    Read More »
  • മമ്മൂട്ടി മാസ്സ് കോമഡി എന്റര്‍ടൈനര്‍ ചിത്രം ‘ടര്‍ബോ’ റിലീസ് പ്രഖ്യാപിച്ചു

    മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ജൂണ്‍ 13ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ചിത്രത്തില്‍ ‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും കണ്ടപ്പോള്‍ മുതലേ മമ്മൂട്ടിയുടെ പുതിയ ?ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന…

    Read More »
  • ”കിരീടത്തിലെ മോഹന്‍ലാലിന്റെ പ്രകടനം അതിഗംഭീരമായിരുന്നു; എന്നാല്‍, അതിനു മുകളില്‍ പോയത് മറ്റൊന്നിലായിരുന്നു”

    മലയാളത്തിന്റെയും മോഹന്‍ലാലിന്റെയും മികച്ച സിനിമകളില്‍ ഒന്നാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1989ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. 1993ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളിലും പകരം വയ്ക്കാനാവാത്ത പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വച്ചത്. എന്നാല്‍ കിരീടത്തില്‍ മോഹന്‍ലാല്‍ ഗംഭീര പ്രകടനമായിരുന്നുവെന്നും എന്നാല്‍ അതിന് മുകളിലേക്ക് പോയത് ചെങ്കോലിലെ പ്രകടനമാണെന്നും സിബി മലയില്‍ പറയുന്നു. ചെങ്കോലിലേക്ക് വരുമ്പോഴുള്ള ഒരു നടന്റെ വളര്‍ച്ചയിലേക്ക് അതിഗംഭീരമായി മോഹന്‍ലാല്‍ വന്നെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോഹന്‍ലാല്‍ കിരീടത്തില്‍ അതിഗംഭീരമായി ചെയ്തിരുന്നു. അതിന്റെയും മുകളിലേക്ക് ചെങ്കോലിലെ കഥാപാത്രം വളരാന്‍ കാരണം ജീവിതാനുഭവങ്ങളാണ്. ഒരു നടന്റെ ആ ഒരു വളര്‍ച്ചയുണ്ട്. ഗംഭീരമായിട്ട് മോഹന്‍ലാല്‍ അതിലേക്ക് വന്നു. എനിക്ക് സത്യത്തില്‍ കിരീടത്തെക്കാള്‍ സെക്കന്റ് പാര്‍ട്ട് ഇഷ്ടമാണ്. ആദ്യ ഭാഗത്തിന് അതിന്റെതായ ഒരു ഭംഗിയുണ്ട്. എന്നാല്‍ രണ്ടാംഭാഗം…

    Read More »
  • ”കുറേ നേരമായല്ലോ ഉണ്ടാക്കുന്നു, ഇവനാരാ ശിവാജി ഗണേശനോ? സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു”

    അന്തരിച്ച നടന്‍ സുകുമാരന്‍ സിനിമാ ലോകത്ത് ഇപ്പോഴും ഇടയ്ക്ക് ചര്‍ച്ചയാകാറുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന സുകുമാരന്റെ പ്രകൃതത്തെ നിരവധി സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. സുകുമാരന്‍ സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. 1989 ല്‍ പുറത്തിറങ്ങിയ ‘ന്യൂ ഇയര്‍’ എന്ന സിനിമയിലെ അനുഭവങ്ങളാണ് വിജി തമ്പി പങ്കുവെച്ചത്. സുരേഷ് ഗോപി അന്ന് സിനിമാ രം?ഗത്ത് തുടക്കക്കാരനാണ്. സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് വിജി തമ്പി സംസാരിച്ചത്. സുരേഷ് ഗോപി ചെയ്യാനിരുന്ന റോള്‍ താന്‍ ചെയ്യാമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നെന്ന് വിജി തമ്പി പറയുന്നു. സുകുവേട്ടന്‍ ഇത് അഞ്ചോ പത്തോ വര്‍ഷം മുമ്പാണ് പറഞ്ഞിരുന്നതെങ്കില്‍ ആ റോളിന് തീര്‍ച്ചയായും സുകുവേട്ടന്‍ ഫിറ്റ് ആയിരുന്നു. പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ സുകുവേട്ടന്‍ ആ ക്യാരക്ടറില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ലെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ നിനക്ക് തോന്നുന്നതാണ്, നമ്മള്‍ അഭിനയിച്ച് കാണിച്ച് കൊടുക്കില്ലേ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും താന്‍ സമ്മതിച്ചില്ലെന്ന് വിജി തമ്പി…

    Read More »
  • ”റഹ്‌മാന്‍ എന്നെ അടിക്കരുതെന്ന് സുരേഷ് ഗോപി വാശിപിടിച്ചു; അപമാനിതനായ റഹ്‌മാന്‍ മുറിയിലെത്തി പൊട്ടിക്കരഞ്ഞു”

    വിജി തമ്പിയുടെ സംവിധാന മികവില്‍ 1989ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ‘കാലാള്‍പ്പട’. ജയറാം, സുരേഷ് ഗോപി, റഹ്‌മാന്‍, രതീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. ചിത്രം തീയേറ്ററില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിജി തമ്പി. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് വിജി തമ്പി മനസുതുറന്നത്. ‘കാലാള്‍പ്പട’ ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ചും ഒരു ഫൈറ്റ് സീനിനിടെ സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ചും വിജി തമ്പി തുറന്നുപറയുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഘട്ടത്തില്‍ കോഴിക്കോട് വച്ചായിരുന്നു സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്തത്. റഹ്‌മാന്‍ സുരേഷ് ഗോപിയെ അടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി വാശിപിടിച്ചെന്നാണ് വിജി തമ്പി പറയുന്നത്. വിജി തമ്പിയുടെ വാക്കുകളിലേക്ക്… രാത്രി നടക്കുന്ന ഒരു ഫൈറ്റ് സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്.…

    Read More »
  • ”ആടുജീവിതം ഉപേക്ഷിച്ചതല്ല വിട്ടുകൊടുത്തതാണ്… ചിത്രം ചെയ്യാന്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങി”

    ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെ തിയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു. ഒരു മനുഷ്യന്‍ മൂന്നര വര്‍ഷത്തോളം മണലാരണ്യത്തില്‍ അനുഭവിച്ച കഷ്ടതകളെ നരക യാതനകളെ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ദിവസങ്ങളോളം പിന്നിട്ട അതിജീവനത്തിന്റെ ദിനരാത്രങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു. പതിനാറ് വര്‍ഷത്തോളം പൃഥ്വിരാജും ബ്ലെസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു. പൃഥ്വിരാജ് മാത്രമല്ല ഹക്കീമായി വന്ന ഗോകുലും ആഫ്രിക്കക്കാരനായി വന്ന നടനും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബ്ലെസിക്ക് മുമ്പ് ആടുജീവിതം നോവല്‍ സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആദ്യം നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചത് സംവിധായകന്‍ ലാല്‍ ജോസാണ്. ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബെന്യാമിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ആടുജീവിതം സിനിമയാക്കുന്നതില്‍…

    Read More »
  • മമ്മൂട്ടി ശാസിച്ചു, ബ്ലെസി കരഞ്ഞു; ഹൃദയ സ്പർശിയായ ആ അനുഭവം  എന്തായിരുന്നു എന്നറിയാമോ…?

         ബ്ലെസിയുടെ ‘ആടുജീവിതം’ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. 16 വർഷത്തെ അദ്ദേഹത്തിൻ്റെ അദ്ധ്വാനമായ സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ എല്ലാവരും പ്രശംസിക്കുന്നത് ബ്ലെസി എന്ന സംവിധായകനെയാണ്.   ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്  ‘കാഴ്ച’യിലൂടെയാണ്. മമ്മൂട്ടിയാണ്  നായകൻ. 2004 ൽ പുറത്തിറങ്ങിയ ആ സിനിമ ഏറെ പ്രശംസകൾ നേടിയിരുന്നു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ അനാഥനായിപ്പോയ ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ബ്ലെസി ‘കാഴ്ച’യില്‍ പറഞ്ഞത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍. ആടുജീവിതത്തിന്റെ വിജയത്തിളക്കത്തില്‍ ബ്ലെസി നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലെസിയെ മമ്മൂട്ടി വഴക്കുപറഞ്ഞതും ലൊക്കേഷനിൽ അദ്ദേഹം പൊട്ടിക്കരഞ്ഞതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. മമ്മൂട്ടി ബ്ലെസ്സിയെ ആദ്യമായി കാണുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അന്ന് പദ്മരാജന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണ് ബ്ലെസി. അവിടെ വച്ച് ബ്ലെസ്സിക്കുണ്ടായ ഒരു പിഴവിന് മമ്മൂട്ടി ബ്ലെസിയെ  ശാസിച്ചു. ആ വാക്കുകൾ  ബ്ലെസിയെ വേദനിപ്പിച്ചു. ലോക്കേഷനിലാണെന്നു പോലും ഓർക്കാതെ അദ്ദേഹം കരഞ്ഞു പോയി. മമ്മുട്ടിയുടെ…

    Read More »
  • സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്നു, പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ‘തെക്ക് വടക്ക്’ പാലക്കാട് ആരംഭിച്ചു

        രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന ഗ്രാമത്തിലെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു തുടക്കം. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ ‘രണ്ടു പേർ’ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ തന്നെ ‘രാത്രി കാവൽ’ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. ‘പേരറിയാത്തവ’രിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ സുരാജ് വെഞ്ഞാറമൂട് അരിമിൽ ഉടമയായ ശങ്കുണ്ണിയേയും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മൻ്റിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകൻ മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിക്കുന്നു. വൻവിജയം നേടിയ ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം…

    Read More »
  • കൃഷ്ണ പൂജപ്പുരയുടെ രചനയിൽ മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ‘ഇടീം മിന്നലും’ ഉടൻ എത്തും

    അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഇടീം മിന്നലും’ എന്നു നാമകരണം ചെയ്തു. അബാം മൂവീസിൻ്റെ 14-ാമത്തെ ചിത്രമാണിത്. ഇന്ന് (ഞായർ) പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ശുദ്ധ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ കാലാവസ്ഥ മനഷ്യൻ്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഈ കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ജോണി ആൻ്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട്, എന്നിവരും പ്രധാന താരങ്ങളാണ്. ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌- സിയാൻ ശ്രീകാന്ത്. കലാസംവിധാനം- അജയ്.ജി അമ്പലത്തറ…

    Read More »
  • 100 കോടിയില്‍ തിളങ്ങി ആടുജീവിതം അതും ഒരാഴ്ച്ച പിന്നിടുമ്പോള്‍! ഇത് റെക്കോര്‍ഡ് നേട്ടം

    പുതു റെക്കോര്‍ഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ആടുജീവിതം , ചിത്രം റിലീസ് ചെയ്യ്തു ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ 100 കോടി തിളക്കത്തില്‍ ആടുജീവിതം റെക്കോര്‍ഡ് സൃഷ്ട്ടിക്കുകയാണ്, ഇത് മലയാള സിനിമയുടെ അഭിമാന നേട്ടമെന്ന് തന്നെ പറയാം. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമെന്ന് പേര് വാങ്ങിയിരിക്കുകയാണ് ആടുജീവിതം. ഈ വര്ഷത്തെ മലയാള ത്തില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. വിദേശത്തെ റംസാന്‍ സീസണിന് പോലും ബാധിക്കാതെയാണ് ചിത്രത്തിന് നല്ലൊരു കളക്ഷന്‍ ലഭിക്കുന്നത്. മറ്റു ഭാഷ ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിങ്ങിലും മറികടന്ന് ഇന്ത്യയില്‍ തന്നെ ഒന്നാസ്ഥാനത്ത് എത്തിയിരുന്നു ആടുജീവിതം, കരീന കപൂര്‍, തബു എന്നിവര്‍ അഭിനയിച്ച ക്രൂ എന്ന ചിത്രവും അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറും പിന്നെ ഹോളിവുഡ് ചിത്രമായ ഗോഡ്സില്ല എക്‌സ് കോങ്ങ്,തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി കൊണ്ടാണ് ഇപ്പോള്‍ ആടുജീവിതത്തിന്റെ രണ്ടാം ആഴ്ച്ചയിലേക്കുള്ള കുതിപ്പ് തുടരുന്നത് ഫെബ്രുവരിയിലറിങ്ങിയ പ്രേമലു, മഞ്ഞുമലും മികച്ച കളക്ഷന്‍ നേടിയതിന് പിന്നാലെയാണ് ആടുജീവിതം…

    Read More »
Back to top button
error: