May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ !!

        ന്യൂഡൽഹി:അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങളില്‍ 28 ശതമാനം വര്‍ധനയാണ് ഉണ്ടായത്. തൊട്ടു മുൻ വര്‍ഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങള്‍ 32,934 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച്‌ അവസാനം വരെയുള്ള കണക്കുകളനുസരിച്ച്‌ 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലാണ്. 6,087 കോടി രൂപയാണ് സ്വകാര്യമേഖലാ ബാങ്കുകളിലുള്ളത്. കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ഒരു ഉപയോക്താവിന്റെ സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളില്‍ അവശേഷിക്കുന്ന ബാലൻസുകളാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍. അവകാശികളില്ലാത്ത നിക്ഷേപം 10 വര്‍ഷമോ അതില്‍ കൂടുതലോ കാലമായി ബാങ്കില്‍ കിടക്കുന്നുണ്ടെങ്കില്‍, അത് ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷൻ ആൻഡ് അവയര്‍നെസ് (DEA) ഫണ്ടിലേക്ക് കൈമാറണം എന്നാണ് നിയമം.

        Read More »
      • കൂടുതൽ വരുമാനം; പ്രവാസികൾക്കും പ്രയോജനപ്പെടുത്താം പോസ്റ്റോഫീസ് നിക്ഷേപങ്ങൾ

        പോസ്റ്റോഫീസ് ലഘു സമ്പാദ്യ പദ്ധതികളിൽ ഇപ്പോൾ പ്രവാസികളെയും നോമിനികളാക്കാൻ സാധിക്കും. അക്കൗണ്ട് ഉടമയ്ക്ക് പേരോ കുടുംബപ്പേരോ മാറ്റണമെങ്കിൽ അതിനും വഴിയുണ്ട്. ജോയിൻറ് അക്കൗണ്ട് തുറന്നവർക്ക് ആവശ്യമെങ്കിൽ ഉപാധികളോടെ  സിംഗിൾ അക്കൗണ്ട് ആക്കാനുമാകും. ഗവൺമെൻറ് സേവിങ്സ് പ്രൊമോഷൻ ആക്ട് പ്രകാരമുള്ള വിവിധ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) സുകന്യ സമൃദ്ധി, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം, മഹിളാ സമ്മാന് നിധി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നീ നിക്ഷേപ പദ്ധതികളിലാണ് ഇപ്പോൾ പ്രവാസികളെയും നോമിനികളാക്കാൻ ആകുക. അതേസമയം പ്രവാസികൾക്ക് ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാൻ ആകില്ല. പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടും പുതിയ ഭേദഗതിയുണ്ട്. നിലവിൽ, പ്രായപൂർത്തിയായ ഒരാൾക്ക് പ്രായപൂർത്തിയാകാത്തയാളുടെ പ്രായം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാം. അക്കൗണ്ട് ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സമർപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇപ്പോൾ രക്ഷിതാവിന്റെ  പാസ്‌പോർട്ട് സൈസ്…

        Read More »
      • ജനുവരി ഒന്നുമുതല്‍ വലിയ മാറ്റങ്ങള്‍, വിശദാംശങ്ങള്‍

        ന്യൂഡൽഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്ബത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്ബത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനങ്ങളെ ബാധിക്കാറുണ്ട്. ജനുവരി ഒന്നുമുതല്‍ സാമ്ബത്തിക രംഗത്ത് ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ: ബാങ്ക് ലോക്കര്‍: പുതുക്കിയ ബാങ്ക് ലോക്കര്‍ കരാറില്‍ ഡിസംബര്‍ 31നകം അക്കൗണ്ട് ഉടമ ഒപ്പിടണം. അല്ലാത്തപക്ഷം ലോക്കര്‍ മരവിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. കരാറില്‍ ഒപ്പിടുന്ന സമയപരിധി ഡിസംബര്‍ 31 വരെ റിസര്‍വ് ബാങ്ക് നീട്ടുകയായിരുന്നു.  പുതിയ സിം കാര്‍ഡ്: പുതിയ ഫോണ്‍ കണക്ഷന്‍ വേണ്ടവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സിം കാര്‍ഡിനായി പേപ്പര്‍ രഹിതമായി അപേക്ഷിക്കാന്‍ കഴിയും. ജനുവരി ഒന്നുമുതല്‍ പേപ്പര്‍ രഹിത കെവൈസി വ്യവസ്ഥ നടപ്പാക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. ഡീമാറ്റ് നോമിനേഷന്‍: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനുവരി ഒന്നിനകം ഡീമാറ്റ് അക്കൗണ്ട്…

        Read More »
      • പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

        ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.നിക്ഷേപകന്‍റെ പ്രായത്തിനും നിക്ഷേപ കാലാവധിക്കും ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും ഉതകുന്നതാണോ തിരഞ്ഞെടുക്കുന്ന പദ്ധതി എന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി. ഓഹരിവിപണിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയല്ല എന്നത് കൊണ്ടു തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. അതൊടൊപ്പം എല്ലാ മാസവും ഉറപ്പായ വരുമാനവും ഈ പദ്ധതിയിലൂടെ നേടാൻ സാധിക്കും. അഞ്ച് വര്‍ഷ കാലാവധി സിംഗിള്‍, ജോയിന്‍റ് അക്കൗണ്ടുകളായി പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ അംഗങ്ങളാകാം. അക്കൗണ്ടില്‍ ഒരു തവണ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന തീയതി മുതല്‍ അടുത്ത 5 വര്‍ഷത്തേക്കാണ് ഇതിന്റെ കാലാവധി. ഒരു വ്യക്തിഗത അക്കൗണ്ടില്‍ നേരത്തെ 4.5 ലക്ഷമായിരുന്നു നിക്ഷേപ പരിധി. അത് പോലെ ജോയിന്‍റ് അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും നിക്ഷേപിക്കാം. ഇന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ അതില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തി.…

        Read More »
      • ക്രെഡിറ്റ് കാർഡ് മൊബൈല്‍ റീചാര്‍ജിന് ക്യാഷ് ബാക്കും ഒപ്പം മറ്റ് നിരവധി കിഴിവുകളും

        പുതിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഓരോ ദിവസം കഴിയുംതോറും ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകളും ഇന്ന് നിലവിലുണ്ട്. കൃത്യമായി ഉപയോഗിച്ചാല്‍ വലിയ രീതിയിലുള്ള സാമ്ബത്തിക ലാഭം ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയെടുക്കാൻ സാധിക്കും. കാരണം വിപണിയിലെ മത്സരം കാരണം പല ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും നിരവധി ഓഫറുകളും കിഴിവുകളും ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാര്‍ഡ് 1. എയ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ വഴി മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച്‌ റീചാര്‍ജ്, ബില്‍ പേയ്‌മെന്റുകള്‍ (ബ്രോഡ്‌ബാൻഡ്, എല്‍പിജി, വൈദ്യുതി, ഗ്യാസ്, വെള്ളം) എന്നിവ ചെയ്യുമ്ബോള്‍ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 2. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയില്‍ നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 3. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിലെ പേയ്‌മെന്റുകളും മറ്റ്…

        Read More »
      • വാഹനങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചു; ടാറ്റ മോട്ടോഴ്‌സി​ന്റെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വില മൂന്ന് ശതമാനം വരെ വർദ്ധിപ്പിച്ചു, ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

        ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വില വർദ്ധന പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്നുമുതൽ വാണിജ്യ വാഹനങ്ങൾക്ക് മൂന്ന് ശതമാനം വരെ വില കൂടുമെന്ന് ആഭ്യന്തര വാഹന നിർമ്മാതാവ് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വർദ്ധന ആവശ്യമായി വന്നതെന്ന് കമ്പനി പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ യാത്രാ വാഹനങ്ങൾക്ക് അടുത്ത വർഷം ആദ്യ ദിവസം മുതൽ വില കൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദനവും പ്രവർത്തനച്ചെലവും വർധിച്ചതാണ് വില വർധനവിന് കാരണമെന്നു കമ്പനി പറയുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് വിവിധ ഭാര, ലോഡിംഗ് വിഭാഗങ്ങളിലുള്ള ബസുകളും ട്രക്കുകളും ഉൾപ്പെടെയുള്ള മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വിലവർദ്ധന പ്രഖ്യാപിച്ചു. വാഹനങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ടി വന്നതെന്ന് ടാറ്റാ മോട്ടോഴ്സ് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങൾക്ക് 2024 ജനുവരി ഒന്നുമുതൽ മൂന്ന് ശതമാനം വരെ വില കൂടും. വർഷാവസാനം ആയോതോടെ കഴിഞ്ഞ…

        Read More »
      • കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നേരിടാൻ നിങ്ങാൾ തയ്യാറെടുത്തോ ? അതിനു വേണ്ട ചില ടിപ്പും ചെലവ് നിയന്ത്രിക്കാനുള്ള ഏതാനും ചില പോംവഴികളും നോക്കാം

        അടുത്ത കാലത്തായി നമ്മൾ സ്ഥിരമായി വാങ്ങുന്ന സാധനങ്ങളുടെ വില വളരെ വേഗത്തിൽ വർധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കുതിച്ചുയരുന്ന പണപ്പെരുപ്പമാണ് നമ്മെ ബാധിക്കുന്നത്. അത്യാവശ്യം സാധനങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ഒന്ന് യാത്ര പോകുന്നതിനോ, സിനിമ കാണുന്നതിനോ വേണ്ടി നേരത്തെ ചെലവായിരുന്നതിനേക്കാൾ കൂടുതൽ പണം പോക്കറ്റിൽ നിന്ന് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചെലവ് നിയന്ത്രിക്കാനുള്ള ഏതാനും ചില പോംവഴികൾ നോക്കാം. വീട്ടിൽ പാചകം ചെയ്യുക: പുറത്ത് ഭക്ഷണം കഴിക്കുന്നത് ചിലവേറിയതായിരിക്കും. ഭക്ഷണ ബില്ലിൽ വലിയ കിഴിവ് ലഭിക്കുന്നത് പോലെയാണ് വീട്ടിൽ പാചകം ചെയ്യുന്നത്. കാർപൂളിംഗ്: സുഹൃത്തുക്കളുമൊത്തുള്ള കാർപൂളിംഗ് ആലോചിക്കുക. യാത്രാ ചെലവ് നിയന്ത്രിക്കാം . സ്മാർട്ട് പർച്ചേസിംഗ്: കടയിലെത്തി എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ്, ചുറ്റും നോക്കുക. ഗുണനിലവാരമുള്ള വില കുറഞ്ഞവ വാങ്ങുന്നതിന് ഇതിലൂടെ സാധിക്കും. ഓഫറുകളിൽ വീഴരുത്: ഓൺലൈനിലോ ഓഫ്‌ലൈനിലോ പ്രലോഭിപ്പിക്കുന്ന ഓഫറുകളെത്തും. നിങ്ങൾക്ക് അത് ആവശ്യമില്ലെങ്കിൽ, അത് വാങ്ങരുത്! ഓഫറുകളുണ്ടെങ്കിലും ആവശ്യമില്ലാത്തവ എന്തിന് വാങ്ങണം? അനാവശ്യ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുക: നിങ്ങൾ എപ്പോഴെങ്കിലും…

        Read More »
      • മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച ചില ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം… 8.25 ശതമാനം വരെ പലിശ

        മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡെപ്പോസിറ്റ്. വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ഡിസംബർ 2-ന് പഞ്ചാബ് & സിന്ധ്, സിഎസ്ബി, ഇന്ഡസ് ഇൻഡ്,ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ നാല് ബാങ്കുകളും അവരുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെ പലിശ ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും യഥാക്രമം 0.50 ശതമാനവും 0.15 ശതമാനവും അധിക പലിശ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് നൽകുന്നു. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന്റെ പരമാവധി പലിശ 7.40 ശതമാനമാണ്, മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം ലഭിക്കും. ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം വരെ പലിശ ലഭിക്കും. ഒരു വർഷത്തെ എഫ്ഡിക്ക് 6.70 ശതമാനം പലിശയും ഒരു വർഷത്തിൽ കൂടുതലുള്ള എഫ്ഡിക്ക്…

        Read More »
      • അടിപൊളി മാറ്റങ്ങളോടെ മാരുതി സുസുക്കി ജിംനിയുടെ തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ വരുന്നു; വിലയും സവിശേഷതകളും ഇങ്ങനെ

        മാരുതി സുസുക്കി തങ്ങളുടെ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിക്കായി ഒരു പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഇതിന് മാരുതി ജിംനി തണ്ടർ എഡിഷൻ എന്ന് പേരിട്ടു. സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ഈ പ്രത്യേക പതിപ്പ് ലഭ്യമാണ്, ഇതിന്റെ എക്സ്-ഷോറൂം വില 10.74 ലക്ഷം മുതൽ 14.05 ലക്ഷം രൂപ വരെയാണ്. ഈ ലിമിറ്റഡ് എഡിഷനിൽ സ്റ്റാൻഡേർഡ് മോഡലിൽ നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ബമ്പർ, ഒആർവിഎം, ബോണറ്റ്, സൈഡ് ഫെൻഡറുകൾ എന്നിവയിൽ മാരുതി ജിംനി തണ്ടർ എഡിഷനിൽ പ്രത്യേക അലങ്കാരമുണ്ട്. സൈഡ് ഡോർ ക്ലാഡിംഗ്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ഡോർ സിൽ ഗാർഡുകൾ, പ്രത്യേക ഗ്രാഫിക്‌സ് എന്നിവ അധിക ആക്‌സസറികളിൽ ഉൾപ്പെടുന്നു. റസ്റ്റിക് ടാൻ ഷെയ്ഡിൽ പ്രത്യേക മാറ്റ് ഫ്ലോറുകളും ഗ്രിപ്പ് കവറുകളുമാണ് അകത്തളത്തിലുള്ളത്. സാധാരണ മോഡലിനെപ്പോലെ, മാരുതി ജിംനി തണ്ടർ എഡിഷനിൽ 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത്…

        Read More »
      • പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ തിരിച്ചെത്തിയത് 97.26%; 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമെന്ന് ആർബിഐ

        മുംബൈ: വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. എന്നാല്‍ ഏതാണ്ട് 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിയമത്തില്‍ നിന്ന് പിന്‍വലിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. നോട്ടുകള്‍ പിന്‍വലിച്ചതായി അറിയിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയ 2023 മേയ് 19ലെ കണക്കുകള്‍ പ്രകാരം ആകെ 3.56 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. നവംബര്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇനി തിരികെയെത്താനുള്ള നോട്ടുകളുടെ മൂല്യം 9760 കോടിയാണെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വിശദീകരിക്കുന്നു. ഇത് പ്രകാരം നവംബര്‍ 19ന് വിനിമയത്തിലുണ്ടായിരുന്ന ആകെ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കിങ് സംവിധാനങ്ങളിലൂടെ തിരികെയെത്തിയിട്ടുണ്ട്. അതേസമയം 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും നിയമപരമായ വിനിമയ പ്രാബല്യമുണ്ടായിരിക്കും…

        Read More »
      Back to top button
      error: