കണ്ണൂര്‍: എസ്.എന്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.
എസ്.എഫ്.ഐ പത്രിക തള്ളിയതോടെ കെ.എസ.്യു ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടത്. മുഴുവന്‍ നാമനിര്‍ദ്ദേശ പത്രികകളും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞതായി റിട്ടേണിംഗ് ഓഫീസറുടെ ചുമതലയുള്ള അധ്യാപിക പറഞ്ഞു.
റിട്ടേണിങ്ങ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കോളജ് ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചു.